ദൈവത്തിൻ്റെ ദയ || PR. EBEY P. SAMUEL || 16.06.2024

Sdílet
Vložit
  • čas přidán 17. 06. 2024
  • Message by Pr. Ebey P. Samuel
    #ipc #pentecost #pentecostal #ebeypsamuel

Komentáře • 1

  • @SANILACHENKUNJU
    @SANILACHENKUNJU Před měsícem +1

    ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും' 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന് മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലി സ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം' 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.