കർണ്ണനെ ചതിച്ചു കൊന്നു! ആര് ? എങ്ങനെയാണ് കർണ്ണന്റെ മരണം

Sdílet
Vložit
  • čas přidán 26. 08. 2024
  • ഇതിഹാസമായ മഹാഭാരതത്തെ പഠിച്ചു.
    അതിനെക്കുറിച്ച് മനസ്സിലാക്കി കഴിഞ്ഞപ്പോൾ
    ഒന്ന് രണ്ട് ആരോപണങ്ങൾ മഹാഭാരതത്തെ
    കുറിച്ച് നിരന്തരം വരുന്നുണ്ട്.
    അതിലൊന്ന് പ്രധാനമായിട്ടുള്ളത്
    കർണ്ണന്റെ മരണവുമായിട്ട് ബന്ധപ്പെട്ടിട്ടാണ്.
    കർണ്ണനെ ചതിച്ചു കൊന്നു.
    ആര്? ശ്രീകൃഷ്ണനും അർജുനനും.
    അപ്പൊ കർണ്ണ ഒരുപാട് ഒരുപാട്
    വാഴ്ത്തിപ്പറയുകയും കർണ്ണന്റെ
    ദാനത്തെ കുറിച്ച് ലോകത്തോട് മുഴുവൻ
    വിളിച്ചു പറയുകയും ചെയ്യുമ്പോൾ
    ഇത്രയും മഹാനായ കർണ്ണനെ ആര് കൊന്നു
    എന്നൊരു ചോദ്യം സ്വാഭാവികമായിട്ടും വരും.
    എങ്ങനെയാണ് കർണ്ണന്റെ മരണം?
    #DeathofKarna
    #DeathKarna

Komentáře • 57

  • @neelakandhanpurayannur5816

    കർണ്ണനെ പോലെ ഇത്ര അപമാനം സഹിച്ച മറ്റൊരു വ്യക്തി മഹാഭാരതത്തിൽ ഇല്ല. പഞ്ചാലി സ്വയംവര സമയത്തു കർണ്ണനെ പഞ്ചാലി തന്നെ അപമാനിച്ചു. അർജുനനേക്കാൾ എത്രയോ പ്രഗത്ഭൻ ആയിരുന്നു കർണൻ.

    • @ANISHNAIR87
      @ANISHNAIR87 Před rokem

      Do not take tv serials seriously. Many things are twisted and concocted in tv serials. If you read Mahabharat in mool shlok it says
      Adi Parva Chapter 179,
      यत कर्ण शल्य परमुखैः पार्थिवैर लॊकविश्रुतैः
      नानृतं बलवद्भिर हि धनुर्वेदा परायणैः
      तत कथं तव अकृतास्त्रेण पराणतॊ दुर्बलीयसा
      बटु मात्रेण शक्यं हि सज्यं कर्तुं धनुर दविजाः
      How can a weak brahmin (Arjun)string the bow which powerful warriors like Karna and Salya and others endued with might and accomplished in the science and practice of arms could not? So it proves that Karna participated in Swayamvar and failed to do so along with Shalya so draupadi stopping him by calling him sutaputra is not mentioned anywhere in the Sanskrit edition.
      (2) Sutaputra means one who is the son of Kshtriya(warrior) father and brahmin mother (intellectual). Karn's adopted father Adirath was charioteer of King Drithrashtra. So he has very respectful status in Society.
      (3) Karna called draupadi a "bandhaki" means prostitute because she married 5 brothers. It was Karna who instigated Kauravas to tear up clothes of draupadi.
      एको भर्ता स्त्रीया देवैया विहितः करुनंदन
      इयं त्वं अनेकवशगा बन्धकीती विनिश्चिता
      अस्याः सभाम् आनयनं न चित्रम् इति में मतिः
      एकामबरधरत्वं व्याप्त अथ वापि विवस्त्रता
      (4)Karna fought seven times directly with Arjuna and two times indirectly lost everytime with Arjuna. Go and do read Mahabharat with Sanskrit shlokas along with critical edition. Do not rely on English commentary and TV serials they twist it according to their bias.

  • @sarithamohandaskandangath6709

    സ്വന്തം ഭർത്താക്കന്മാർക്കില്ലാത്ത ധർമ്മബോധം എന്തിനാണ് ശുതു പക്ഷത്ത് ഉള്ള കർണ്ണന് വേണ്ടത്. അതും പാഞ്ചാലി സ്വയം വര സമയത്ത് സൂതപുത്രനെന്ന് അധിക്ഷേപിച്ച കർണ്ണന് . മഹാഭാരതമെന്ന ഇതിഹാസം ഇതുപോലെയുള്ള ധർമ്മാധർമ്മത്തിന്റെ കഥ തന്നെയാണ്. അല്ലെങ്കിൽ യുധിഷ്ടിരൻ നുണ പറഞ്ഞ് ഗുരുവിനെ കൊല്ലേണ്ട ആവശ്യമില്ലായിരുന്നല്ലൊ. കൃഷ്ണൻ കൂടെയുള്ളപ്പോൾ. ഈ ഇതിഹാസം ഇങ്ങനെ എഴുതിയെങ്കിൽ അതിനു പിന്നിൽ ഒരു അർത്ഥമുണ്ടാകും. കർണ്ണന്റെ മഹത്വം എന്തിനാണ് കുറക്കാൻ നോക്കുന്നത്.

  • @arunkumar-xs1ol
    @arunkumar-xs1ol Před rokem +5

    ജനിച്ചപ്പോൾ തന്നെ കൊടിയ അധർമ്മമേറ്റു വാങിയവനാണ് ചോര കുഞ്ഞായ കർണ്ണനെ നദിയിലൊഴുക്കിയപ്പോൾ എവിടെയായി രുന്നു ധർമ്മം അഭിമാനത്തിനു വേണ്ടി കർണ്ണ പരിത്യാഗത്തിനു വേണ്ടി ന്യായീകരിക്കുമ്പോൾ കാനീ നനനും, സഹോഡ കനുമായ പുത്രൻമാരെ ക്കുറിച്ച് മഹാഭാരതം പറയുന്നത് അറിയുന്നില്ലേ യഥാർത്ഥത്തിൽ അവിവാഹിതയായ അമ്മയ്ക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുണോ അഭിമാന സംരക്ഷണത്തിനു വേണ്ടിയാണ് ഇത് ചെയ്തതെങ്കിൽ പാണ്ഡുവിന് പുത്ര പ്രാപ്തി ഇല്ലാതെ വന്നപ്പോൾ എന്തുകൊണ്ട് കുന്തി കർണ്ണന്റെ കാര്യം വെളിപ്പെടുത്തിയില്ല എന്തിന് ഇതേ കുന്തിയുടെ മുന്നിൽ വെച്ച് കർണ്ണൻ അപമാനിക്കപ്പെട്ടപ്പോൾ ഇവർ അനങ്ങിയില്ല കർണ്ണൻ അധർമ്മ പക്ഷം ചേർന്നു എന്ന് നിങ്ങളെ പോലെയുള്ളവർ വില പി ക്കുമ്പോൾ എത്സാഹചര്യത്തിൽ അത് സംഭവിച്ചു ഈ കുന്തി തന്നെ കർണ്ണനെ അധർമ്മ പക്ഷത്തേക്ക് തള്ളിവിടുകയല്ലേ ചെയ്തത് ഇതേക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത്

  • @shylajashyla1419
    @shylajashyla1419 Před rokem +6

    ക്ഷമിക്കണം ഇവിടെ താങ്കളോട് പൂർണമായി യോജിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഒരുപാട് അന്യായങ്ങൾ കർണ്ണനോട് ചെയ്തിട്ടുണ്ട്.

    • @sasikumar7224
      @sasikumar7224 Před rokem

      Name at least 5!

    • @manjushas9310
      @manjushas9310 Před rokem

      ആ അന്യായങ്ങൾ പറയു

    • @arunkumar-xs1ol
      @arunkumar-xs1ol Před 2 měsíci +2

      1. ജനിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചത് 2 തിരിച്ചടെക്കാൻ മാർഗ്ഗമുണ്ടായിട്ടും അത് ചെയ്തിരുന്നത് 3 പ്രദർശന വേദിയിൽ അപമാനിച്ചത് 4അവിടെ കുന്തി അനങ്ങാതിരുന്നത് 5 സ്വയംവരവേ ദിയിൽ ജാതിയുടെ പേരിൽ അപമാനിച്ചത്

  • @anishmm7104
    @anishmm7104 Před rokem +1

    Nicely explained. Good work.

  • @raamnaair847
    @raamnaair847 Před rokem +1

    മോനെ you are wonderful.keep going.

  • @kings6365
    @kings6365 Před rokem +1

    🙏🙏, correct aya answer

  • @maheshmahi4431
    @maheshmahi4431 Před rokem +1

    Great🙏

  • @IKEA16
    @IKEA16 Před 3 měsíci +1

    പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ ദ്രോണർ ഭീഷ്മർ വിദുരർ ധൃതരാഷ്ട്രർ എന്നിവരുടെ വായിൽ പഴമാണോ കർണനെ മാത്രം കുറ്റപ്പെടുത്തുന്നത്പൂർണമായി താങ്കളോട് യോജിക്കാൻ കഴിയുന്നില്ല എന്ന് വിനയപൂർവ്വം അറിയിച്ച് കൊള്ളട്ടെ

    • @fj4097
      @fj4097 Před měsícem

      @IKEA16 താങ്കൾ പറഞ്ഞത് 100% ശരി👍

  • @freedomfight331
    @freedomfight331 Před rokem

    Thank you 🙏

  • @empadmakumar4388
    @empadmakumar4388 Před rokem +1

    Namaste ji 🙏🙏🙏

  • @lavanyasuresh9881
    @lavanyasuresh9881 Před rokem +1

    എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ 🙏🏻🙏🏻

    • @fj4097
      @fj4097 Před měsícem

      MOHD NABI യുടെ ഹിന്ദു വേർഷൻ ആണല്ലോ ഈ ഭഗവാൻ. എന്തു ചെറ്റത്തരവും ചെയ്യാം അതു കഴിഞ്ഞാൽ അതിനൊക്കെ ന്യായീകരണവും

  • @girijathampi4901
    @girijathampi4901 Před rokem +1

    👌👌🙏

  • @fj4097
    @fj4097 Před měsícem

    കുറേ പേർ ചെയ്ത കുറേ തെണ്ടിത്തരങ്ങളെ മഹത്വവൽക്കരിക്കുന്ന ഒരു പുസ്തകം അതാണ് മഹാഭാരതം😊

  • @anilanand5938
    @anilanand5938 Před rokem +1

    🙏

  • @surendrankk7353
    @surendrankk7353 Před rokem +2

    കുട്ടികൾക്ക് ഇതെല്ലാം ചെറു പ്രായത്തിൽ തന്നെ പഠിപ്പിക്കണം..

    • @harikumarvs2821
      @harikumarvs2821 Před rokem

      തീർച്ചയായും,ഞാൻ എപ്പോഴും പറയുന്നത് ഇതാണ്.എങ്കിൽ മാത്രമേ കുട്ടികൾക്ക് ആരെങ്കിലും തെറ്റായ വഴിയിൽ പോയാൽ തിരുത്താൻ പറ്റൂ അം

  • @bachubachu7906
    @bachubachu7906 Před rokem

    Nanni🙏

  • @remeshbabu9108
    @remeshbabu9108 Před rokem

    🌹🌹🌹

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Před 2 měsíci

    This is why Christianity is better

  • @namboodiries9069
    @namboodiries9069 Před rokem +1

    In addition to not doing what he mùst have. He did many adharmic things.He was responsible for many abductions of swaysmvara kanyas.H e also saved himseĺf running when Duryodhana was caught and stripped by Gandharvas.He encouraged several Adharmas .

  • @anilkumardamodharanachary5416

    Any way I like Karna very much.

  • @padmabhaskar1148
    @padmabhaskar1148 Před rokem

    Whether gods are making mistakes it is rights?but whether human beings are makings it is becoming rights? Gods areadviced to other persons in their personal life's .but in their personal life's they can make every misdeeds.

  • @beauty_world_official_
    @beauty_world_official_ Před rokem +2

    കർണ്ണ നോടാണ് ആദ്യം ആധർമ്മം കാണിച്ചത് അതിൽ നിന്നാണ് ബാക്കി എല്ലാം സംഭവിച്ചത് പാഞ്ചാലി വസ്ത്രാഷേപണം യുധിഷ്ഠരൻ ചൂതു കളിച്ചട്ടല്ലേ. കർണന്റെ ധർമം മനസിലാക്കി കവചം കുണ്ടളങ്ങൽ ചതിച്ചുവാങ്ങിയതല്ലേ കർണന്റെ മഹത്വം കുറക്കാൻ പറഞ്ഞ കാരണങ്ങൾ പോരാ. കൃഷണ ഭക്തർ ഭാഗവാനാൽ നിച്ഛയിച്ച മരണം കർണന്റെ പുണ്യം എന്ന് കരുതിക്കോളാം

    • @shylajashyla1419
      @shylajashyla1419 Před rokem +1

      അതേ അവസാനം പറഞ്ഞ കാര്യത്തോട് മാത്രം യോജിക്കാൻ കഴിയൂ. ഒരുപാട് അധർമ്മങ്ങൾ കർണനോട് കാണിച്ചിട്ടുണ്ട്.

    • @longsafari2332
      @longsafari2332 Před rokem +1

      ധീരനായ പോരാളിയായ കർണ്ണൻ മുന്നും പിന്നും ആലോചിക്കാതെ തന്റെ കവച കുണ്ഡലങ്ങൾ ഊരി നൽകിയത് തെറ്റ്. ഒരു പോരാളി ഒരിക്കലും fragile ആയിക്കൂടാ എന്ന സന്ദേശമാണ് അത് നൽകുന്നത്. അപരിചിതനായ ഒരു ഭിക്ഷക്കാരനോട് ദയവ് തോന്നി വിശ്രമിക്കാൻ താങ്കളുടെ വീടിന്റെ താക്കോൽ അയാൾക്ക് നൽകിയാൽ അത് ആരുടെ തെറ്റ്? തീർച്ചയായും താങ്കളുടെ തെറ്റ്. ശത്രു രാജ്യത്തിലെ ഒരു പട്ടാള കാരൻ വേഷ പ്രച്ചന്നനായ് വന്ന് നമ്മുടെ പട്ടാളക്കാരനിൽ നിന്ന് രഹസ്യങ്ങൾ ചോർത്തിയാൽ ആരുടെ തെറ്റ്? നമ്മുടെ പട്ടാളക്കാരന്റെ തെറ്റ്, ഉചിതമായ നേരത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നവനാണ് യഥാർത്ഥ പോരാളി. അത് പോലെ തന്നെ കർണനോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും , പ്രത്യക്ഷത്തിൽ കർണ്ണനോട് ചെയ്ത ചതിയാണെന്ന് തോന്നിക്കുമെങ്കിലും ഒരു പോരാളിക്ക് ചേരാത്ത വിധത്തിലുള്ള കർണ്ണന്റെ സ്വഭാവം തുറന്ന് കാട്ടുന്ന സന്ദേശങ്ങൾ ആണ് മിക്കതും. ഒരു പോരാളി എങ്ങിനെ ആവാൻ പാടില്ലാ എന്നാണ് കർണ്ണൻ നമ്മേ പഠിപ്പുക്കുന്നത്.
      ദാന ധർമ്മങ്ങൾ ചെയ്യുമ്പോൾ അത് അർഹമായ കൈകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് നമ്മുടെ കടമയാണ്. ദാന ധർമ്മങ്ങൾ ചെയ്ത് മേനി പറഞ്ഞ് നടക്കുന്നവരെയും നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയും. താൻ വലിയ ദാന വീരൻ ആണെന്ന ഒരു കുഞ്ഞ് അഹങ്കാരം കർണ്ണനിൽ എന്നും ഉണ്ടായിരുന്നു. അത് കർണ്ണന് തന്നെ പിന്നീട്‌ വിനയായ് ഭവിച്ചു. ദാനവീരാ : കർണാ : എന്ന ഒരു അദ്ധ്യായം തന്നെ ഉണ്ട്. ഒളിഞ്ഞ് കിടക്കുന്ന ഇത്തരം സന്ദേശങ്ങൾ ആണ് മഹാഭാരതത്തിൽ മുഴുനീളെ. അതിനെ ഡീ കോഡ് ചെയ്യുവാൻ കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്നത് അമൃത് തന്നെയാവും.

    • @sarithamohandaskandangath6709
      @sarithamohandaskandangath6709 Před rokem +1

      കർണ്ണൻ ആരാണ് എന്തിനാണ് കവച കുണ്ഠലങ്ങൾ ചോദിക്കുന്നതെന്ന് അറിഞ്ഞില്ലെന്നാണൊ മഹാഭാരതത്തിൽ പറയുന്നത്. ആരാണെന്ന് അറിഞ്ഞിട്ടും സ്വന്തം വാക്കിന് വില കൊടുക്കാൻ മാത്രം തന്റെ കവചങ്ങൾ ദാനം കൊടുത്തതാണ് കർണ്ണൻ. സ്വന്തം സുരക്ഷ മാത്രം നോക്കാൻ അന്നത് കലിയുഗമായിരുന്നില്ലല്ലോ.

    • @longsafari2332
      @longsafari2332 Před rokem +1

      Saritha mohan kadangath കർണ്ണനെ കൃഷ്ണനും മഹാബലിയെ വാമനനും ചതിച്ച് കൊന്നതെന്നാണോ ഈ പറഞ്ഞ് വരുന്നത്? കർണ്ണനും മഹാബലിയും കൊടുത്ത് വാക്കിന് വില കല്പിച്ച്, അറിഞ്ഞ് കൊണ്ട് മരണം ഏറ്റ് വാങിയെന്നുള്ള കഥയിൽ നിന്ന് മുന്നോട്ട് പോയാലേ പുരാണങ്ങളുടെ സത്ത് ഗ്രഹിക്കുവാൻ കഴിയു. ആർദ്ധ സത്യം മാത്രം മനസ്സിലാക്കി ഇനിയും കാലം കഴിക്കണോ.

    • @sarithamohandaskandangath6709
      @sarithamohandaskandangath6709 Před rokem

      @@longsafari2332 തീർച്ചയായും ഞാൻ അതു തന്നെയല്ലെ പറഞ്ഞത്. താങ്കൾ പറഞ്ഞത് കർണ്ണൻ തെറ്റുകാരനെന്ന നിലയിലാണ്. കർണ്ണനായാലും മഹാബലി ആയാലും അവരുടെ രക്ഷയേക്കാൾ അവർ നൽകിയ വാക്കിനാണ് വില നൽകിയത്. അത് അവരുടെ മഹത്വമാണ്. അല്ലാതെ കൃഷ്ണന്റെയോ വാമനന്റെയോ അല്ല.

  • @damayanthiamma9597
    @damayanthiamma9597 Před rokem +1

    എന്തെല്ലാം ഗുണങ്ങൾ ഉണ്ടായാലും അധർമികൽ ആയ വരുടെ കൂടെ കൂടി. ധർമം നില നിരത്താൻ അധർമികle ഇല്ലാതാക്കനം ...

  • @ajayajaydev5552
    @ajayajaydev5552 Před rokem

    കർണ്ണൻ യുദ്ധ ധർമ്മം തെറ്റിച്ചിട്ടുണ്ടോ?

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Před rokem

      കർണ്ണനിലെ യഥാർഥ ദോഷം എന്നത് അധർമപക്ഷത്തു നിന്നു എന്നതാണ്. ധർമ്മരക്ഷക്കുവേണ്ടി നിലനിന്ന ഭീഷ്മരും, ദ്രോണരും, വികർണ്ണനും മരണപ്പെടുന്നത് പോലെ തന്നെ ആയിരുന്നു കർണ്ണന്റെയും മരണം. അത് കഥാസാരം.
      ആന്തരീകാർത്ഥം : മഹത് ഗുണങ്ങളാണ് യഥാക്രമം - ത്യാഗം, വിവേകം, ശക്തി, ഐശ്വര്യം, ബുദ്ധി, സൗന്ദര്യം. 6 ഗുണശ്രേഷ്ഠനാണ് ഭഗവാൻ. 64 കലകളും 6 ശ്രേഷ്ഠ ഗുണങ്ങളും ഈശ്വര വരദാനങ്ങളും ആണ്. മനുഷ്യരിൽ ഇവയുടെ സ്വാധീനം പല രീതിയിൽ പല അളവിൽ ആവും ഉണ്ടാവുക. അതിനാൽ കുന്തി, മാദ്രി മക്കൾ 6 പേർക്ക് 6 ഗുണങ്ങൾ മനുഷ്യ രൂപത്തിൽ അവതരിച്ചു. അതിൽ ശ്രേഷ്ഠ ഗുണമായ ത്യാഗം ആണ് കർണ്ണൻ അനുഭവത്തിലൂടെ പഠിപ്പിച്ചത്. ഒരു ത്യാഗത്തിന്റെ ഏറ്റവും ഉയർന്ന പടി. അത് കർണ്ണന്റെ ജീവിതം ആണ്. ഇനി അറിവ്, വിവേകം എന്ത് എന്ന് പഠിക്കാൻ യുദ്ധിഷ്ഠിരനെ ആണ് പിന്തുടരേണ്ടത്. ശക്തി ഭീമനിലും, ഐശ്വര്യം അർജ്ജുനനിലും, ബുദ്ധി സഹദേവനിലും, സൗന്ദര്യം നകുലനിലും അവതരിക്കുന്നു. ഏതൊരു ഭരണ യന്ത്രം തിരിക്കുന്ന വ്യക്തിക്കും വേണ്ടുന്ന ഗുണ വിശേഷങ്ങളുടെ ഒരു പട്ടിക ക്രമം ഇത് ആയിരിക്കണം എന്ന വേദവാക്യം ആണ് ഇതുവഴി ഉദ്ദേശിച്ചത്. ശക്തിക്ക് സ്ഥാനം 3 ആണ് വൈദീക നിയമം അനുസരിച്ചു. ത്യാഗം കഴിഞ്ഞ് വിവേകം ഇത് രണ്ടും ആവണം ഒരു ഭരണ തലപ്പത്തു ഇരിക്കുന്ന വ്യക്തിക്ക് വേണ്ടുന്ന ഗുണ വിശേഷം. ഇന്നത്തെ ലോകത്തിന്റെ പ്രശ്നത്തിന്റെ പ്രധാന കാരണം, എല്ലാവരും ശക്തിക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതാണ്. ഭീമനെ മുൻനിർത്തി ഭരണ യന്ത്രം ഒരിക്കലും എളുപ്പം ആവില്ല ഒരു ഭരണാധികാരിക്കും. അതാണ്‌ ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ തുടങ്ങിയവർക്ക് ഒക്കെ പറ്റിയത്. ഭാരതീയ വൈദീക ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്ന ക്രമം ആണ് കുന്തി, മാദ്രി പുത്രന്മാരുടെ സ്വഭാവ വിശേഷങ്ങൾ.

  • @anilkumardamodharanachary5416

    👍👍👍

  • @prasannankadalimattom9880
    @prasannankadalimattom9880 Před měsícem

    താങ്കൾ പറയുന്നതിനോട് പൂർണമായി യോജിക്കുന്നില്ല. കർണ്ണനോട് നേരത്തെ തന്നെ കൃഷ്ണന് പായാമായിരുന്നു എന്തുകൊണ്ട് പറഞ്ഞില്ല, യുദ്ധം വിളംബരം ചെയ്തതിന്നുശേഷം പറയുന്ന ഭഗവാന് എന്ന നിലക്കായാലും, ദ്വാരകയിലെ രാജാവ് എന്ന നിലയില് ആണങ്കിലും അത് ധർമ്മമല്ല അതു മാനസികമായി ഒരാളെ തകർക്കുക എന്ന ഉദ്ദേശമാണ്, കൃഷ്ണന് ആവശ്യം പാണഡവ പക്ഷത്തു കർണ്ണനെ പോലെ ഒരാളിനെ അല്ല എന്തുപറഞ്ഞാലും അനുസരിക്കുന്ന അർജ്ജനന്നെ പോലെ ഒരു വനെയാണ്.

  • @godofwar9325
    @godofwar9325 Před 6 měsíci

    പാഞ്‌ജലി എവിടെ ധർമ്മ bhoodhm?? Duryodhanan വേറെ ഏതെങ്കിലും സ്ത്രീകളെ അപമാനിച്ചിട്ടുണ്ടോ?? പാഞ്‌ജലിയെ അപമാനിച്ചപ്പോൾ കൃഷ്ണൻ ടൂർ പോയേക്കുവായിരുന്നോ?? കർണ്ണനെ പുഴയിൽ ഒഴുക്കി കളഞ്ഞപ്പോൾ ഈ ദെയ്‌ബോം എവിടെ ആയിരുന്നു?? ആദ്യം ധർമ്മം എന്തെന്ന് ദെയ്‌ബ്ബo കാണിച്ചു തരട്ടെ.. കർണ്ണന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നിന്നത് dhuryodhanan ആണ്.. കർണ്ണൻ ഉപദേശിച്ചിട്ടുണ്ട്.. എന്നാൽ അനുസരിപ്പിച്ചിട്ടില്ല... കാരണം കർണ്ണനു അതിനുള്ള അധികാരം ഇല്ല.. ഒരുപക്ഷെ കുന്തി കർണ്ണൻ തന്റെ മകൻ ആണെന്ന് സമ്മതിച്ചിരുന്നേൽ കർണ്ണൻ ചക്രവർത്തി ആയേനെ.. യുദ്ധം നടക്കുകയും ഇല്ലായിരുന്നു...

  • @patelsuresh3641
    @patelsuresh3641 Před rokem

    Kudumpathil piranna orammayum cheyatha chettatharama kundhi cheythate

  • @manjushas9310
    @manjushas9310 Před rokem

    സൂതപുത്രനെന്നുള്ള frestation സ്വയം മാറ്റാൻ മാത്രം ഏറ്റവും അധർമികളായ കൗരവരൊപ്പം കൂട്ടു കൂടി. അത് മാത്രം മതി കർണൻ എല്ലാം അറിഞ്ഞു താണ്

  • @maheshmahi4431
    @maheshmahi4431 Před rokem +1

    പാഞ്ചാലിയുടെ വസ്ത്രാക്ഷേപം എന്ന കുറ്റം മാത്രം മതി കർണ്ണന് വധശിക്ഷ നല്കാൻ

    • @beauty_world_official_
      @beauty_world_official_ Před rokem +4

      പാഞ്ചാലി വസ്ത്രഷേപം കർണൻ പറഞ്ഞിട്ടല്ലല്ലോ . അവിടെ അരുത് എന്നുപറയാൻ കർണനെക്കാളും വലിയ മഹാൻമാർ ഉണ്ടായിരുന്നല്ലോ.

    • @maheshmahi4431
      @maheshmahi4431 Před rokem +1

      @@beauty_world_official_ എല്ലാവരും എതിർത്തു പറഞ്ഞിരുന്നു, കർണ്ണൻ ഒഴികെ. കർണ്ണൻ പറഞ്ഞിരുന്നെങ്കിൽ ദുര്യോധനൻ അനുസരിച്ചേനെ.

    • @arunkumar-xs1ol
      @arunkumar-xs1ol Před rokem +1

      ​@@maheshmahi4431 എന്ന് താങ്കളുടെ വിശ്വാസം

    • @godofwar9325
      @godofwar9325 Před 6 měsíci

      ​@@maheshmahi4431ഉവ്വ... കർണ്ണൻ ഉപദേശിച്ചിട്ടുണ്ട്... പലതും... പക്ഷെ അനുസരിപ്പിച്ചിട്ടില്ല.. കാരണം അധികാരം ഇല്ല.. കുന്തി സത്യം പറഞ്ഞിരുന്നെങ്കിൽ karnan2ചക്രവർത്തി ആയേനെ....അങ്ങനെ ആണേൽ ഇതൊന്നുo സംഭവിക്കില്ലായിരുന്നു..

    • @prasannankadalimattom9880
      @prasannankadalimattom9880 Před měsícem

      ആരും എതിർത്തില്ല മുഖം കുനിച്ചിരുന്നു.

  • @patelsuresh3641
    @patelsuresh3641 Před rokem +1

    Kundhikillatha dharmam karnanu venno ????????