Video není dostupné.
Omlouváme se.

Farewell - Last Day In College | Malayalam Short Film | Kutti Stories

Sdílet
Vložit
  • čas přidán 30. 04. 2022
  • Farewell - Last Day In College | Malayalam Short Film | Kutti Stories
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    Directed by :Rahul Dinesh
    Written : Gokul
    Creative Director :Libin Ayyambally
    DOP : Shaan kochi
    Editor : Joby m jose
    Associate Directors : CJ Blair
    Associate cameraman : Kamal
    Makeup & Hairstylist : Vincy Pai
    Project Designer : Vivek vinayaraj
    Art Director : Prince
    Casting
    Gopika Suresh
    Khalfan SS
    Gokul
    Shwetha Poornima
    (Costume - Shimna Afrin)
    Rahul Dinesh
    Prasanth Thrikkalathur
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 1,2K

  • @sarincp
    @sarincp Před 2 lety +3528

    എന്നും സംഭവിക്കാറുള്ളതുപോലെ തന്നെ... അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... Wish to Congratulate the Crew... If i can Meet Them... 💐

  • @sudheesh_wild4904
    @sudheesh_wild4904 Před 2 lety +1647

    ഒരുപാട് ഷോട്ട്ഫിലീമുകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ ഓരോ തവണയും അറിയാതെ തന്നെ മുഖത്ത് ഒരു പുഞ്ചിരി തരുന്ന ഒരെണ്ണം എന്റെ ലിസ്റ്റിൽ ഇല്ല.❤️
    Thank You Team for your wonderful Gifts🥰💞

  • @sajith3868
    @sajith3868 Před 2 lety +114

    അല്ലെകിലും ക്ലാസ്സ്‌ കഴിയാൻ ആവുംപ്പോ അതുവരെ ഇല്ലാത്ത ഒരു പ്രണയിക്കാൻ തോന്നൽ അയിരിക്കും. പറഞ്ഞ pranayathekal കൂടുതൽ തമ്മിൽ പറയാതെ പോയ ഇഷ്ടങ്ങൾ ആയിരിക്കും

  • @azharudheenrahim
    @azharudheenrahim Před 2 lety +943

    കണ്ണു നനഞ്ഞു എന്ന് മാത്രമല്ല. ചില മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു 🥺ഒപ്പം ചില ഓർമകളും ❤️

  • @SABINVS23
    @SABINVS23 Před 2 lety +502

    സബീനയുടെ
    യും ആ ബ്രോയുടെയും പ്രണയം ഫ്രണ്ട്‌സ് പറഞ്ഞെങ്കിലും അവർക്ക് മനസിലാക്കാൻ പറ്റി... പക്ഷെ പരസ്പരം ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും Friendship നഷ്ടപ്പെടുമോ എന്ന് പേടിച്ചു പറയാതെ പോയ പ്രണയം നമുക്കു ഓരോരുത്തർക്കും ഉണ്ടായിട്ടുണ്ട്... അതോർക്കുമ്പോ നല്ല വിഷമം ഒണ്ട്... 😊❤️

  • @sandeep__s__06
    @sandeep__s__06 Před 2 lety +965

    ഇന്നലെ ആയിരുന്നു Our Last Day 🙂.. ആ കൂടെ ഇതും കൂടെ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞ് പോയി 😔... Well done 💝

  • @mufi.k3514
    @mufi.k3514 Před 2 lety +156

    ഇത് പോലൊരു ഫെവെൽ എനിക്കും വരും ഒരു ദിവസം. ചിലപ്പോ അന്നായിരിക്കാം എന്റെ മനസ്സ് അവനും അവന്റെ മനസ്സ് ഞാനും അറിയാൻ പോകുന്നത്.... ☺️☺️☺️
    ഇനി ഒരു പക്ഷെ അവൻ എന്നെ മനസ്സിൽ ആകാതെ പോയ ഇന്നും ഞൻ അവനെ പ്രേമിച്ചിരുന്നു എന്ന് തെളിയിക്കാൻ ഈ കമന്റ്‌ ഇതിൽ ഇരിക്കട്ടെ..... ♥️♥️♥️☺️☺️☺️

    • @notfromthisplanet3860
      @notfromthisplanet3860 Před 2 lety +2

      ആരാ ചേച്ചി അവൻ 🥲

    • @AnwarAli-rm2xz
      @AnwarAli-rm2xz Před 2 lety +5

      ഇഷ്ടം തോന്നിയാൽ പോയി പറയേണം , yes or no റിപ്ലൈ കിട്ടും. Yes ആണേൽ സെറ്റ് ഇല്ലേൽ വിട്ട് കളയണം. അത്രേ ഉള്ളൂ 😂
      പിന്നേ പൈങ്കിളി പ്രേമത്തിന് നില്കറ്. അവസാനം തേപ്പ് കിട്ടും. സീരിയസ് ആണേൽ മാത്രം relation മുന്നോട്ട് പോകുക

    • @mufi.k3514
      @mufi.k3514 Před 2 lety +1

      @@AnwarAli-rm2xz ☺️☺️☺️

    • @Dheshadanam630
      @Dheshadanam630 Před rokem +4

      വർഷങ്ങൾക്ക് ശേഷം റിസൽട്ടറിയാൻ ഈ കമന്റിനടിയിൽ ലൈക്കടിച്ചവരുടെയും കമന്റിട്ടവരുടെയും ഒരു റീയൂണിയൻ കൂടി വേണം ......

    • @devuprasad
      @devuprasad Před rokem

      Enthayado than paranjo

  • @amarnadhms1316
    @amarnadhms1316 Před 2 lety +260

    ഒരു കുഞ്ഞു പുഞ്ചിരി അതില്ലാതെ കണ്ടു തീർക്കാൻ പറ്റൂല.... Thanks to whole crews ❤️

  • @user-ne9yi4ns5k
    @user-ne9yi4ns5k Před 2 lety +142

    *ഒട്ടും ബോർ ആക്കാതെ... ഒരു സിമ്പിൾ കുട്ടി സ്റ്റോറി.. ഇഷ്ടായി പെരുത്ത് ഇഷ്ടായി ❤️*

  • @sulthan5457
    @sulthan5457 Před 2 lety +292

    ഈയൊരു ചാനൽ ഇങ്ങനൊരു വിഷയത്തിൽ വീഡിയോ ചെയ്യുമ്പോൾ തന്നെ എല്ലാവര്ക്കും ഭയങ്കര പ്രതീക്ഷയാണ്😍🔥

  • @sajicworld9076
    @sajicworld9076 Před 2 lety +333

    കുട്ടിസ്റ്റോറിയിലെ എല്ലാ നായികയെയും നായകനെയും പരിജയം ആണ് ഇവരൊക്കെ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണെന്ന് അറിയോ 😍
    Love you all🦋🙌🥂

  • @jishnuprasad5512
    @jishnuprasad5512 Před 2 lety +13

    അവസാന ദിവസം ഇതുപോലെ കരഞ്ഞു..പ്രിയപെട്ടവർ എല്ലാം നഷ്ടമാകും എന്ന് തോന്നി. പക്ഷെ അന്നുമുതൽ ഇന്ന് വരെ ഞങ്ങൾ ഒരുമിച്ചാണ് ഞങ്ങൾ 7 ഫ്രണ്ട്സ് ❤️
    അതിൽ ഒന്ന് എന്റെ വൈഫ്‌ ആയി 😁

  • @DON10455
    @DON10455 Před 2 lety +68

    എന്നെങ്കിലും ഇതൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിക്കുമെന്ന് ഒരു തോന്നൽ മനസ്സിൽ ഉണ്ടാക്കിയെടുക്കും 🥺😻😇😌.അവിടെയാണ് കുട്ടി സ്റ്റോറിയുടെ വിജയവും🤘

    • @notfromthisplanet3860
      @notfromthisplanet3860 Před 2 lety +2

      Veshamikkanda bro aduthamasam oru kalyanam nadakkum ath brode aayirikkum enn chindich irunno pratheeksha nallatha. 🌝💔

    • @DON10455
      @DON10455 Před 2 lety +1

      @@notfromthisplanet3860 🤣🤣😸😸 രണ്ട് കൊല്ലം കഴിയട്ടെ

  • @jinsdany5358
    @jinsdany5358 Před 2 lety +91

    മക്കളെ ജീവിതം ഒന്നേ ഉള്ളു, അത് മനസ്സിലാക്കി വരുമ്പോഴേക്കും ദാ തീർന്നു ജീവിതത്തിന്റെ നല്ലൊരു ഭാഗം... ആസ്വദിക്കുക ഓരോ നിമിഷവും..

    • @mandeepakvm8571
      @mandeepakvm8571 Před 2 lety

      എൻ്റെ കലാലയത്തിലേക്ക് ഒന്ന് പോയി വന്നു ,ഇഷ്ടമായി

  • @vysakh1227
    @vysakh1227 Před 2 lety +60

    അമ്പോ.. ഇങ്ങനെ എങ്കിലും റയൽ ലൗ സ്റ്റോറി കാണുന്നുണ്ടല്ലോ.. അത് തന്നെ വലിയ കാര്യം.. 😂 എല്ലാം ഒരു കെട്ട് കഥ.. but reality is one of the best moojal ever 🍂

  • @karmaswasthik2172
    @karmaswasthik2172 Před 2 lety +35

    ഈ story ഇങ്ങനെ continue ചെയ്തു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരാവും നമ്മൾ ഭൂരിഭാഗവും.. Short.. Cute and beautiful.. All the best team.. ❤

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Před 2 lety +183

    അറിഞ്ഞില്ല😔ആരും പറഞ്ഞുമില്ല😔വന്നല്ലോ നമ്മുടെ kutty stories surprise ആയിട്ടു👍ഒന്നും ഒരു ഷോർട് ഫിലിം ഉം കാണാൻ ഇല്ലാതിരിക്കുമ്പോഴാണ് ഇവരുടെ വരവ്👍അത് പൊളിച്ചു🙏അടിപൊളി👍സൂപ്പർ🙏

  • @rohith8475
    @rohith8475 Před 2 lety +845

    ഒരു college life ഇല്ലാതായാവന്റെ വിഷമം കൂട്ടുവാണോ ന്നേ.. As usual കണ്ണ് നനച്ചു.. കൂടെ മനസ്സും. ❤️ #KuttiStories is always bringing new & freshness in a way😘❤️

    • @aniljith
      @aniljith Před 2 lety +2

      🥰🥰

    • @rohith8475
      @rohith8475 Před 2 lety +3

      @@aniljith ശരിയല്ലേ bro..

    • @sainabfarhana8987
      @sainabfarhana8987 Před 2 lety +2

      Sathyam bro🙂

    • @rohith8475
      @rohith8475 Před 2 lety +4

      Do u guyz have feeled it?. I really feel missing while seeing this kind of vdos..

    • @hibahiba6735
      @hibahiba6735 Před 2 lety +5

      @@rohith8475 yes, Feel cheydhu corona karanam nere enjoy cheyan kazhinjila clases😞🥺Edh kandapol ullil oru vedhana.... 🙁

  • @ashikkottamparaba3277
    @ashikkottamparaba3277 Před 2 lety +23

    ഈ സ്റ്റോറി അടിപൊളി.... കാണുമ്പോൾ വല്ലാത്തൊരു feeling.. അഭിനയിച്ചവർ ഒന്നും പറയാനില്ല അവരുടെ കഴിവ് അവർ പുറത്തെടുത്തു.....

  • @gokulsasikumar_yt
    @gokulsasikumar_yt Před 2 lety +72

    എല്ലാരും പൊളിച്ചു ❤👏. ഓറഞ്ച് ഷർട്ട്‌ my favourite 😁.
    Good direction, screenplay, Congrats & Thanks😍

  • @dhanu7025
    @dhanu7025 Před 2 lety +64

    പെട്ടെന്ന് പെയ്തു തീർന്ന മഴ പോലെ....❤ Movie തീർന്നത് അറിഞ്ഞില്ല. അതിലേക്കങ്ങു ഇറങ്ങിപ്പോയി. സൂപ്പർ team.

  • @fizaamrin9278
    @fizaamrin9278 Před 2 lety +45

    College life kayyanpovunne edhoru thrd yearsintyum kann nirayikunna short film 🥺.. Great work dears ... kudoos👏

  • @ponnusworld8202
    @ponnusworld8202 Před 2 lety +187

    ഇത് Kalady university ആണ് 🥰
    എനിക്ക് ഒരുപാട് miss ചെയ്തു. ഞങ്ങൾ നടന്ന വഴികൾ ആണ് അതെല്ലാം 🥰🥰🥰. ഞങ്ങളുടെ ക്ലാസ്സ്‌ റൂം.

    • @arunmathira8129
      @arunmathira8129 Před 2 lety +6

      Sri Shankara ano😌

    • @anujaarb
      @anujaarb Před 2 lety +5

      ഞാനുംbackgroundൽ campus കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് പോയി.
      Sree Sankaracharya University of Sanskrit (SSUS)❤️
      Kalady days😘

    • @arunmathira8129
      @arunmathira8129 Před 2 lety +2

      @@anujaarb 🔥🔥

    • @amalumathew6634
      @amalumathew6634 Před 2 lety +2

      Most memorable SSUS days.... ♥️♥️♥️

    • @vivekv9963
      @vivekv9963 Před 2 lety

      😍😍

  • @melvageorge7906
    @melvageorge7906 Před 2 lety +287

    മനോഹരമായ ഒരു short film... School life oke..ഒന്നുകൂടെ ഓർമിക്കാൻ തന്ന കുറച്ചു സമയം ❤️👌🏻

  • @thegamingpattern8005
    @thegamingpattern8005 Před 2 lety +56

    രണ്ട് കൊല്ലം മുമ്പ് എനിക്കും ഇത് പോലെ ഒരു ദിവസം കിട്ടിയായിരുന്നു പക്ഷെ പേടി കാരണം പറയാൻ പറ്റിയില്ല പിന്നെ അങ്ങനെ പറയാൻ ഉള്ള അവസരം കിട്ടിയ മില്ല💔 അതുകൊണ്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞ് തീർത്തിട്ടെ പോകാവൂ പിന്നെ ഒരിക്കലും ഒരു അവസരം കിട്ടിക്കോണം എന്നില്ല😔😔😔

    • @rvp8687
      @rvp8687 Před rokem +1

      പേടി ഉണ്ടായിട്ടും പോയി പറഞ്ഞു അവസാനം ചാളമായി ഇരിക്കുന്ന ഞാൻ 😄🤣🤣

  • @thegamingpattern8005
    @thegamingpattern8005 Před 2 lety +43

    എന്താന്ന് അറിയില്ല ഒരു ചെറിയ ഫീൽ നെഞ്ചിൽ❤️ 😍😍😍

  • @milad9174
    @milad9174 Před 2 lety +41

    *എനിക്ക് ഈ short film ഒരുപാട് ഇഷ്ടായി... ഇത് കാണുമ്പോൾ മനസിന് ഭയങ്കര ഒരു ഫീൽ ❤️...ഞാൻ വരുന്ന ഈ വർഷം college കേറണം എന്നാണ് അപ്പൊ ഇത് കണ്ടപ്പോ വല്ലാത്ത ഒരു feel ❤️💯*

  • @munna_603
    @munna_603 Před 2 lety +46

    Ivarude talent n ansarichullaa subscribers illa nn thonnunnavar 🙌🏻

  • @arunsathyan3910
    @arunsathyan3910 Před 2 lety +83

    നിങ്ങൾ ഉണ്ടല്ലോ ഫീൽ തരുന്ന കാര്യത്തിൽ ഒരു പിടി മുൻപിൽ നിൽക്കും..... ഇതുവരെ ഞാൻ propose ചെയ്ത 2 പേര് no പറഞ്ഞു പോയി 😂😂 പക്ഷെ ഇതൊക്കെ കണ്ട്കൊണ്ട് ഇരിക്കുമ്പോൾ ലൈൻ സെറ്റ് ആയ ഫീൽ 😘😘😘

  • @ashikkottamparaba3277
    @ashikkottamparaba3277 Před 2 lety +28

    എനിക്ക് ഈ സ്റ്റോറി ഭയങ്കര ഇഷ്ടമായി... ഇതിൽ നല്ല കഥയുണ്ട് ഭാവന യുണ്ട് എല്ലാം കൊണ്ടും മനസ്സിൽ തട്ടുന്ന ഒരു കുട്ടി സ്റ്റോറി..... All the best my friends

  • @user-kh3dw5mb4k
    @user-kh3dw5mb4k Před 2 lety +74

    എന്റെ കണ്ണു നിറഞ്ഞു.കുട്ടി സ്റ്റോറീസ് ഒരു വിസ്മയം തന്നെ. ഗോപിക & ഖൽഫൻ ഇക്ക തകർത്തു ❤👍

  • @akhilreghu6608
    @akhilreghu6608 Před 2 lety +61

    കഴിഞ്ഞു പോയ ഒരുപ്പാട് സന്തോഷിച്ച ആ ദിവസങ്ങളിലേക്ക് ഒന്നുടെ പോയി.. കൂടെ ചില ഓർമ്മകളിലേക്കും ചില ദുഖങ്ങളും 😊

  • @bonjikkaentertainment9171
    @bonjikkaentertainment9171 Před 2 lety +52

    അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം എടുത്തതാണ് 10 ദിവസം കൊണ്ട് 16k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതുകൊണ്ടായിരിക്കാം നിങ്ങളുടെ വർക്ക് സൂപ്പറാണ് 😍😍👍👍❤

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +64

    അങ്ങനെ അവർ boost കുടിച്ച് setaayi 🥰
    Nice story and all very best 🥰

  • @drishyajayakumar8894
    @drishyajayakumar8894 Před 2 lety +67

    May 7th nu ah njngade farewell... correct time nu ah kutti stories inte ee video posting ❤️... super contents...loved it 🥰

  • @firozparammal613
    @firozparammal613 Před rokem +5

    നമ്മുടെ ആ കോളേജ് ലൈഫ് വീണ്ടും
    ഓർമ്മകളിൽ നിറഞ്ഞു
    സൗഹൃദങ്ങൾ പ്രണയങ്ങൾ
    ജീവിതത്തിലെ ആ മനോഹര
    നിമിഷങ്ങൾ വീണ്ടും
    നല്കുമെങ്കിൽ കാലമേ

  • @vaavas8590
    @vaavas8590 Před 2 lety +57

    മറുപടിക്ക് കാത്ത്നിന്നാൽ ബിരിയാണി കിട്ടൂല്ലമളെ...🥲😂

  • @donamariyaraj9211
    @donamariyaraj9211 Před 2 lety +121

    Kutti story എപ്പോഴും ഇഷ്ടം......🔥🥰

  • @shyamiliaswin165
    @shyamiliaswin165 Před 2 lety +26

    ഒരുപാട് ഇഷ്ടം ആയി... മനസ്സിൽ ഇടം പിടിച്ച short filimil ഒന്നായി ഇതും....
    Thanks team it is good work and good story 💕❤️

  • @sreerajraj9256
    @sreerajraj9256 Před 2 lety +5

    ഇപ്പഴും പറയാൻ പറ്റാതെ പോയ പ്രണയം മനസിലുണ്ട്... എന്നും മനസ്സിൽ മാത്രം.പറയാൻ കഴിയാത്ത പ്രണയം മനസിന്റെ വിങ്ങലാണ്... 💞💞

  • @jishnusuriya930
    @jishnusuriya930 Před 2 lety +10

    താടി ചേട്ടൻ കുറച്ചൂടി ലുക്ക്‌ ആയിട്ടുണ്ടല്ലോ 😊❤...

  • @user-ne9yi4ns5k
    @user-ne9yi4ns5k Před 2 lety +273

    *പൊന്നെ കാണുമ്പോ അറിയാതെ തന്നെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വന്നു പോവാ 😍*

  • @NJ-cz2hm
    @NJ-cz2hm Před rokem +42

    Beings back memories 🥺..... A big thank you for all the crew members 🥰🥰

  • @albyvarkeyalby4164
    @albyvarkeyalby4164 Před 2 lety +5

    എന്താണ് പറയേണ്ടത് അറിയില്ല... ഇത് എൻ്റെ collegeile last day ഓർമ്മയിൽ കൊണ്ടുവന്നത്.ഏറ്റവും മനോഹരമായ ജീവിതത്തിലെ നല്ല വസന്തകാലം. ചില ഓർമ്മകൾ മനസിൽ എന്നും മായാതെ നിൽക്കുന്നു. CIg life ൽ നിന്നും നടന്നകലുബോൾ വീണ്ടും എത്തിച്ചേരുവാൻ ആഗ്രഹിക്കുന്ന മനോഹരമായ ഇടങ്ങളിൽ ഒന്ന്.... ഒരിക്കൽ കൂടി ക്ലാസ് മുറികളിലേയ്ക്ക് ഓടി കയറുവാൻ, ചുവരുകളിലൂടെ കൈയോന്നൊടിക്കുവാൻ വീണ്ടും നടക്കുവാൻ ഒരു മോഹം...💕💕❤️❤️

  • @junaidjn6437
    @junaidjn6437 Před 2 lety +32

    കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.,😍It's really beautiful 💗💗💗💗

  • @SURYASREECREATIONS
    @SURYASREECREATIONS Před 2 lety +12

    നല്ല ഒരു ഷോര്‍ട്ട് ഫിലിം.കോളേജ് ലൈഫിലേക്ക് തിരിച്ചുപോയപോലെ തോന്നി.എല്ലാവരും അഭിനയിക്കുകയല്ല ലൈഫായിരുന്നു.അഭിനന്ദനങ്ങള്‍.

  • @dreamgirl4836
    @dreamgirl4836 Před 2 lety +17

    ഇന്നത്തോടെ കോളേജ് ലൈഫ് kazhiyen 🙂❤️ariyathe കണ്ണൊക്കെ നിറഞ്ഞു 🥺

  • @shabhank3191
    @shabhank3191 Před 2 lety +91

    ഓർമ്മകൾ ഒരിക്കൽകൂടി ആ കാലത്തിലേക്ക് സഞ്ചരിച്ചു 🥰❤️...Nice👍🏻

  • @niharraz7177
    @niharraz7177 Před 2 lety +398

    Once again they took us back to college....All the best for the entire cast and crew 😍

  • @ajishavijithran1568
    @ajishavijithran1568 Před 2 lety +37

    Kandu kazhinjapo nte college days, farewell day, friends ellam miss cheyunnu... thanks to the whole Crew 🌹🥰

  • @ajmalaji4671
    @ajmalaji4671 Před 2 lety +94

    പഴയ കോളേജ് ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം!

  • @nubathasni9199
    @nubathasni9199 Před 2 lety +15

    ഞമ്മളെ മക്കളോട് പറഞ്ഞ് നീ എന്നെ കളിയാക്കില്ലങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... Uff🤣🤣😂
    I love you😍❤️😄

  • @sheriffpkp1531
    @sheriffpkp1531 Před 2 lety +35

    വേറെ ലെവല്‍...
    കാത്തിരിപ്പ് വെറുതെ ആയില്ല

  • @aniljith
    @aniljith Před 2 lety +36

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😔🥰🥰🥰

  • @annsaugustin3830
    @annsaugustin3830 Před 2 lety +47

    വന്നു കണ്ടു ഇഷ്ടപ്പെട്ടു കൊണ്ട് പോകുന്നു ♥️♥️♥️♥️kutty stories

  • @_alt__haf__2990
    @_alt__haf__2990 Před 2 lety +17

    ശെരിക്കും ക്ലാസ്സ്‌ റൂമും പിള്ളേരെ മിസ്സ്‌ ചെയ്തു 🥺🥺

  • @mufi.k3514
    @mufi.k3514 Před 2 lety +20

    ഞങ്ങടെ clg ൽ ഞങ്ങടെ സീനിയർസ് ൻ ഞങ്ങൾ ആണ് ഫെർവെൽ നടത്തിയത്. അന്ന് അവർക്ക് വേണ്ടി അവരുടെ 3 yrs വരെ അവർ എടുത്ത ഓരോരോ reels, short ഒക്കെ വെച്ച് ഞങ്ങൾ ഒരു വീഡിയോ edit ആക്കി. അതിൽ ഉൾപ്പെടുത്തിയ പാട്ട് ആയിരുന്നു ഇതിൽ ഫസ്റ്റ് ഉണ്ടായിരുന്നത്. എന്തോ ഈ വിഡിയോ കണ്ടപ്പോ എനിക്ക് അവരൊക്കെ ആണ് ഓർമ വന്നത്... ഒരിക്കൽ ഇത്പോലെ ഞങ്ങളും അവിടന്ന് വിട വാങ്ങും..അന്ന് ഇത് പോലെ ആരേലും സെറ്റ് ആയി വരൂവോ എന്തോ...... 🤩🤩
    ലെ കമന്റ് വായിക്കുന്നവർ : ayin.....
    😜😜😜😜

  • @hanujasarath5347
    @hanujasarath5347 Před 2 lety +29

    പുതുമഴ പെയ്തു പെട്ടന്ന് തീർന്നപോലെ ഇതും..കണ്ട് തീരും മുൻപേ തീർന്നു.. Congrats all kuttys teams👍👌

  • @sanavyasudhakaran
    @sanavyasudhakaran Před 2 lety +43

    Back to college life ❤️memories can never end🙂..

  • @Faizalkunhi
    @Faizalkunhi Před 2 lety +34

    Excellent concept and execution. Performances by all 4, shots, frames are commendable. Hero is amazing,

  • @A2ACREATIONS
    @A2ACREATIONS Před 2 lety +30

    എന്നത്തേയും പോലെ വന്നു കണ്ടു ഒരുപാട് ഇഷ്ടമായി ❤️🔥
    പിന്നെ നിങ്ങൾക്ക് ഇടയ്ക്ക് സിംഗിന്റെ വിഡിയോയും ഇടം കേട്ടോ ഇങ്ങനെ സിംഗിനെ വിഷമിപ്പിച്ചാൽ നിങ്ങൾക്ക് ശാപം കിട്ടും 💔🥺

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Před rokem +10

    Cute story..ഓർമകളിൽ ഒന്ന് മുങ്ങിക്കുളിച്ചു..🥰😍

  • @aswins4870
    @aswins4870 Před 2 lety +16

    ഫുൾ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @jidhunthomas
    @jidhunthomas Před 2 lety +71

    Really enjoyed.
    Background scores from June movie also bring back us into our memories.

  • @vincentdaniel
    @vincentdaniel Před 2 lety +48

    Thanks guyzz for taking us to the old memories ..good movie..especially the hero & heroine, did well..

  • @vishnuvasudevan3237
    @vishnuvasudevan3237 Před 2 lety +63

    Sometimes, it's not the song that makes you emotional but the memories that come to your mind when your hear it🤍

  • @aswinkrishnaksachu1212
    @aswinkrishnaksachu1212 Před 2 lety +29

    കുളിർമ്മ ഉള്ള ഒരു രോമാഞ്ചം ❤️‍🔥

  • @_achuuuhh
    @_achuuuhh Před 8 měsíci +73

    Enikk oru bestfriend und🥺💘avanee enik othiri ishtavaa❤️🌝avnood cmpny aayappo thott enikk avnee bhayangara ishtavaa💗avnte orohh perumaattathil avnum ennod ishtullahh poleyaa thonnunee👀but avnkk vere aal ind💔avnk avlee bhayangara ishtavahn avlkum agnee thanne but avl cheriya karyathin breakup paranj poovum nnit pinnehm niy ilathey pattillah paranj verum🙂💔avn enne bhayangara caring ahn njn vere ethelum boysinood cmpny aavunnath avn ishtavalla😶avnkk bhayangara possessiveness ahn🥹njn nnit avnood choichitind nee nthaa enne areyum nokaan samaikaathey niy ntha enne aroodum cmpny aavaan vidaathey ennoke appo avn parayunnath niy nokkiya randperum nine oombichitehh ulluh😐appo iniyum nintey lyf agnee aavandaa nn vechitahh👀ninkk oru age aavumboo oraal vannoolum🫣niy ippo aareyum nokkandaa ennahh parayunehh🫣enikk ahnell ivaneyaa ishtam🥹❤‍🩹njn ivn parayunnath elaam anusarikkum agneyahn njn🫶🏻yelaa karyoom njngal randaalum thurann parayumm🫵🏻❤‍🩹but enik avnoodullahh ishtam mathram thurann parayaan pediyahn🥺onnamath avn aal ind appo njn engaanum nte ishtam paranjaa avn accept cheythilelohh pinne ithinte per paranj enne avoid aakiyaalohh paranjitaa njn pedikkunnehh🥺👀avnte aalk enneh ishtavalla onnamath😶avl paranjitind avnood nte character sherilaa nn🥺appo njn engaanum ivnee pooyi propose cheythaal avn chelapo vicharchaalohh nte aal paranjath sheriyaa ennokke but avn agnee onnum vicharkoolahh agne onnum cheyoolah nn enikkk evideyoooh oru vishwasam ind🥺💘 njn avnood parayahnoo nte ishtam? 🥺💘

    • @TessahhhCr7
      @TessahhhCr7 Před 4 měsíci +6

      Eda endhayi ennitt paranjo🙂

    • @rinshasworld5656
      @rinshasworld5656 Před 3 měsíci +11

      No prynda ippo illa frendship povvum anubhavam😊

    • @Jesus-kind
      @Jesus-kind Před 3 měsíci +8

      Edo ath parayathatha annak nallath olla friendship koode povum anubavam ennd atha💔 ante manasil thanne vakk❣

    • @infinitysoul3745
      @infinitysoul3745 Před 2 měsíci +5

      Edoo poyyi parayy pinneed orikal avanoduu Aaa ishtam prnjirunegill ippo entee koode indayennee ennu thonni regret adikkunathinekkall far better annu ippo poyii parayunnathu... orapayum avnu ninee ishtam ayyirikumm sure 💯 😊...... all the bst🙌🏻

    • @muhammedhassan.n3550
      @muhammedhassan.n3550 Před 2 měsíci +1

      Ithupole ente kaaryavum oruthi vannu ente lifil aval oru divasam block adichu poyi ippolum nalla vishamam aanu

  • @itz-me-praji
    @itz-me-praji Před 2 lety +5

    ഒരു ചെറു പുഞ്ചിരിയോടെ ഈ short film കണ്ടവരായിരിക്കും ഭൂരിഭാഗം എല്ലാരും 😍✨️

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před 2 lety +4

    ഇപ്പോഴത്തെ പിള്ളാർക്ക് ഇതൊക്കെ... കാണുമ്പോ.. വലിയ ഹാപ്പി ആയിരിക്കും 🥰 പക്ഷെ....എല്ലാം തകർന്നു പോയവർക്ക്.. ഒന്നും ഓർക്കാതിരിക്കാൻ തോന്നും 😔

  • @user-gs8rm7cj8d
    @user-gs8rm7cj8d Před 2 lety +48

    Background Theme and that song ❤👏👏

  • @adithyaganesh5549
    @adithyaganesh5549 Před 2 lety +108

    🥺Heart touching moments in our lives. The most painful days await us.🙂
    TKMMC Nangiarkulangara,
    BSc. Chemistry 2019-2022✨

  • @akzwag1229
    @akzwag1229 Před rokem +5

    എനിക്ക് ഇനി +2 തീരാൻ ഏറിയത് ഒരു 6 മാസം കൂടി ഒണ്ട്. ഈ short film കണ്ട് കഴിഞ്ഞപ്പോ ചങ്ങായിമാരെ ഒക്കെ ഇനി എന്ന് വീണ്ടും കാണാം പറ്റുവെന്ന് ആലോചിച് കണ്ണ് നിറഞ്ഞുപോയി.
    One of the best romantic, feelhood and friendship short film i had ever seen.

  • @godstergaming
    @godstergaming Před 4 měsíci +4

    Farewell കഴിഞ്ഞ് ഇരുന്നു കാണുന്നവരുണ്ടോ 🥹

  • @silpassankar3462
    @silpassankar3462 Před 2 lety +25

    So simple, but so touching.keep going guyz

  • @sree8524
    @sree8524 Před rokem +1

    Lifele ettavum best time enn parayunnath ee life aan. Aagrahicha aa life kittathe poyittulla orupaad peril oralaanu njan ... Ee short filimiloode nammalum aa kaalaghtathilloode kadannu poyi thonnii.....

  • @bitchinplay
    @bitchinplay Před 2 lety +24

    As always makes a smile in the face, keep going 🤍

  • @neethubijeeshneethubijeesh8978

    ഒരു ചിരിയോടെ കണ്ടു തീർത്തു ❤️❤️❤️

  • @nimisha5655
    @nimisha5655 Před rokem +1

    Nice...👍
    Farewell.... Fare..Well..
    എത്ര മനോഹരമായ യാത്ര പറച്ചിലുകളും, ഓർമകളും, നൊമ്പരങ്ങളും ആണല്ലേ ഓരോ farewell ഉം നൽകുന്നത്.. ശരിക്കും അതൊരു അവസരമല്ലേ? കൂടെ നടന്നവരോടും, സാഹായിച്ചവരോടും, കൂട്ടു കൂടിയവരോടും നന്ദി പറയാനും, പിണങ്ങിയവരോടും, കലഹിച്ചവരോടും ഹൃദയം തുറന്നൊരു ക്ഷമ പറയുവാനും, ഓർമകൾ പങ്കു വയ്ക്കുവാനും, ഒരുമിച്ച് ഒന്നൂടെ ഭക്ഷണം കഴിക്കുവാനും, അതു share ചെയ്യാനും... പിന്നെ, ഉള്ളിൽ എവിടെയോ ഒളിപ്പിച്ചു കൊണ്ടു നടന്ന ഇഷ്ട്ടം തുറന്നു പറയുവാനും.. എല്ലാവരെയും ചേർത്തു പിടിച്ചു നിറഞ്ഞ കണ്ണുകളുമായി യാത്ര പറയുവാനും... എല്ലാത്തിനും ഉള്ള ഒരു അവസരം.. yes. Farewell is always the most painful situation loaded with a lots of sweet memories ❣️💕
    Good job👍

  • @mr_costa._123
    @mr_costa._123 Před rokem +1

    +2കാലം അത്രേ നാൾ കൂടെ ഉണ്ടായിരുന്നിട്ടും അവളുടെ സൗന്ദര്യം ആസ്വദിക്കാൻ 🥺പറ്റിയില്ല but farewellinu കണ്ടപ്പോൾ ഇനി കാണാൻ pattilla🙂എന്ന യാഥാർദ്യവും അവളുടെ സൗന്ദര്യവും എന്നെ വല്ലാതെ ആകർഷിച്ചു 🥺but പറയാൻ പറ്റിയില്ല 💯🥺thats lyf

  • @saleenas3896
    @saleenas3896 Před 2 lety +24

    8:00 just awesome ✨

  • @rustharusi4092
    @rustharusi4092 Před 2 lety +25

    ചിലത് അങ്ങനെയാണ് ഒരു ട്വിസ്റ്റും കാണൂല 😁

  • @bindurenjith326
    @bindurenjith326 Před 2 lety +17

    Wow😍 all time very exited to watch in kutti stories😊❤️

  • @salu_techy
    @salu_techy Před 2 lety +2

    നമ്മടെ ജീവിതത്തിൽ എന്നും ഓർക്കാൻ ഒരുപാടു ഓർമ്മകൾ ഉള്ളത് collage കാലത്താണ്, ഇത് കണ്ടപ്പോ എല്ലാരേയും വല്ലാതെ miss ചെയ്യുന്നു 💔🥲

  • @rahuljohnthomas2232
    @rahuljohnthomas2232 Před 2 lety +8

    Climax വല്ലാത്തൊരു feel ആയിപോയി...

  • @anonymous_avm
    @anonymous_avm Před 2 lety +65

    Memories never fade ✨😇❤️

  • @Kettiyon-S
    @Kettiyon-S Před rokem +1

    Ithile heroyude chiri kanumbo enikk kittathe poya ente priyappettavane enikk orma varunnu🥺🥺
    Miss you ❤️❤️

  • @MajeshAlseerCom
    @MajeshAlseerCom Před rokem +9

    വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് അല്പനേരം പോയി 👍

  • @vyshnavsreesan7549
    @vyshnavsreesan7549 Před 2 lety +30

    Great work bro 👏🏻👏🏻 kudos to the team ❤️

  • @theviolingirl5169
    @theviolingirl5169 Před rokem +3

    ഞങ്ങടെ farewell day അടുത്ത ദിവസം ആണ്. ഇത് കണ്ടപ്പോ എന്തോ നഷ്ടപ്പെടാൻ പോകുന്ന ഒരു ഫീൽ.. 🥺. കാണുമ്പോൾ ഇടയ്ക്കൊക്കെ അറിയാതെ പുഞ്ചിരി വിടർത്തുന്ന ഫിലിം. All crew 👍🏻.. ☺️

  • @ramanan5847
    @ramanan5847 Před rokem +1

    എന്തിനാ യാത്ര പറയണെ എന്ന് തോന്നും നമ്മൾ എന്നും കാണുന്നവരല്ലേ ... പക്ഷെ എന്റെ സ്കൂൾ കാലഘട്ടം കഴിഞ്ഞിട്ടും ഇന്നുവരെ കാണാത്തവരുണ്ട് ... ആ കാലങ്ങൾ തിരിച്ചു വരില്ലെന്നറിയാം എങ്കിലും കൊതിച്ച് പോവുകയാണ് എന്റെ സ്കൂൾ ജീവിതം❤️

  • @xxflop538
    @xxflop538 Před 2 lety +2

    Enthina college life school life enn ariyumo padich a+ m vagich pokunnath aalla orupad nalin shesham thirich alochikkan enthenkilum oru orma tharunna onnan friendship +love +thepp + chali =this moment is very beautiful

  • @sreejithmv3627
    @sreejithmv3627 Před 2 lety +3

    പതിവ് പോലെ....വന്നു ചില ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി...തിരിച്ച് പോയി....

  • @VISHNU-lr8ez
    @VISHNU-lr8ez Před 2 lety +4

    Shyeee parayathee poya പ്രണയം ഓർമ്മ vannu🥺, congratz bro for giving such a wonderfull heart melting shortfilm, i really loved it you are diserving more than u get❤️❤️

  • @SS-zt2sx
    @SS-zt2sx Před 2 lety +125

    8:03 my favourite face of the song 👍🏻 It’s always pleasure to see Rahul . Superb direction Rahul and as always you are very talented person 👍🏻👍🏻 Song is melodious 👌🏻
    Good luck to the team 🤟🏻

  • @ummerpk6089
    @ummerpk6089 Před 2 lety +20

    It's about remembering those times once again🥰🥰

  • @nouranadira574
    @nouranadira574 Před 2 lety +16

    Oru kutty June movie kanda feel😍

  • @Ponnusminnus22
    @Ponnusminnus22 Před 2 lety +7

    Wow.. Othiri miss cheithu nte clg life um... Tour um angne ellam...very good short film❤

  • @K.B450
    @K.B450 Před rokem +2

    ചെറിയ ഒരു തലേ വേദന പോയി കിടക്കട്ടെ 🥺🚶‍♂️...

  • @statusworld-nk1xl
    @statusworld-nk1xl Před 2 lety +25

    വേഗം തീർന്നു പോയി 2nd part പ്രേതിഷിക്കുന്നു