CHEKKUNNU MALA | KOLLAMKOLLI WATERFALLS | AREACODE

Sdílet
Vložit
  • čas přidán 11. 11. 2021
  • ആമസോൺ വ്യൂപോയിന്റിന്റെ വീഡിയോ കാണാൻ ഈ ലിങ്കിൽ പ്രസ് ചെയ്യൂ
    • Amazon viewpoint chath...
    കേരളത്തിന്റെ കാശ്മീർ എന്നക്കെ പലരും വിശേഷിപ്പിച്ചിട്ടുള്ള ചെക്കുന്നു മലയുടെ മുകളിൽനിന്നുള്ള ദൃശ്യങ്ങളും കൊല്ലംകൊല്ലി എന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളുമാണ് ഇന്നത്തെ വിഡിയോയിൽ ഞാൻ പങ്കുവെക്കുന്നത്.
    മലപ്പുറംജില്ലയിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ് ചെക്കുന്നുമാമാലയും കൊല്ലംകൊല്ലി വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഇഷ്ട്ടപ്പെടുന്ന സ്ഥലങ്ങളാണിത്. ചെക്കുന്നുമല്ലയുട മുകളിൽനിന്നും 360 ഡിഗ്രി വ്യൂ നമുക്ക് കാണാന്സാധിക്കും എന്നുള്ളതാണ് മെയിൻ അട്ട്രാക്ഷൻ. അതോടൊപ്പംതന്നെ കോടമഞ്ഞും ഉണ്ടെങ്കിൽ സംഭവം തകർത്തു. ഞങ്ങൾ
    കേറിയാദിവസം ചെക്കുന്നിന്റെ തൊട്ടടുത്തുള്ള മലകക്കുചുറ്റുമായിരുന്നു നല്ല കോട ഉണ്ടായിരുന്നത് എങ്കിലും ചെറിയ ഒരു കോടമഞ്ഞൊക്കെ ഞങ്ങൾക്കും കിട്ടി. മലയുടെ മുകളിലേക്ക് കേറുന്നത് കുറച്ചുകഠിനമായ ഒരു ടാസ്ക് ആണ്, ഏകദേശം 4 മുതൽ 5 കിലോമീറ്റർ വരെ നടക്കാനുണ്ട് എന്നാണ് എന്റെ ഒരു നിഗമനം. പോകുന്നവഴി മലമുകളിലെ താമസക്കാരെയും കാണാൻ സാധിക്കും.
    ആരുംതന്നെ തിസാഹസികതകാണിക്കാതെ സുരക്ഷിതമായിത്തന്നെ പോവുകയും വരികയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
    ചെക്കുന്ന് മലമുകളിലേക്ക് അതിരാവിലെ എത്തിയാൽ ഒരു 10 മണിയോടുകൂടി വേണമെങ്കിൽ തിരിച്ചിറങ്ങാം എന്നിട്ട് നേരെ കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിലേക്ക് വെച്ചുപിടിക്കാം. അതിരാവിലെ പോരുന്നതുകാരണം ഭക്ഷണം വേണമെങ്കിൽ കൊല്ലംകൊല്ലിയുടെ അടുത്തുതന്നെ ഒരു ചെറിയ തട്ടുകടയുണ്ട്, അവിടനിന്നും ഭക്ഷണം കഴിച്ചുപോവുകയോ അല്ലെങ്കിൽ ഇഷ്ട്ടമുള്ള ഭക്ഷണം അവിടെ ഏല്പിച്ചിട്ടു വെള്ളച്ചാട്ടം ആസ്വദിച്ചു തിരിച്ചുവരുമ്പോൾ കഴിക്കുകയോ ചെയ്യാം.
    കൊല്ലംകൊല്ലി വെള്ളച്ചാട്ടം അത്യാവശ്യം നല്ല ഉയരത്തിൽനിന്നും ആണ് ഉൽഭവിക്കുന്നത്. താഴെ വന്നുനിന്നാൽ വളരെ നല്ലരീതിയിൽ ഇത് ആസ്വദിക്കാൻ സാധിക്കും. താഴെയുള്ള ചെറിയ കുഴിയിൽ വലിയവെള്ളം ഇല്ലാത്തസമയത്ത് നമുക്ക് നീന്തികുളിക്കാനും പറ്റും. എങ്കിലും ആളുകൾകൂടുമ്പോൾ ആവേശംകൂടുക എന്നൊരു സാഹസികത ഉണ്ടാകാറുണ്ട്, അതിന്റെ ഫലമായി ഒരുപാടു ജീവനുകളും അവിട പോയിട്ടുണ്ട്. കൊല്ലത്തിൽ ഒരു ജീവൻ എന്നപോലെ അവിടെ അബായം ഉണ്ടാകുന്നതുകൊണ്ടുതന്നെ ഈ വെള്ളച്ചാട്ടത്തിനെ കൊല്ലംകൊല്ലി എന്ന് വിളിക്കുന്നത്.
    എന്തായാലും നമ്മൾ നമ്മളെ ശ്രദ്ധിച്ചാൽ ഒരു കുഴപ്പവും എവിടേയും ഉണ്ടാകില്ല.
    =======@@@@ Follow us on @@@@========
    Fb : / vloghunt.vh
    Instagram : / vloghunt.vh
    Twitter : / vloghunt1
    Website : vloghuntvh.wixsite.com/mysite
  • Zábava

Komentáře • 66