ഒരിക്കലും വീഴാതിരിക്കുന്നതിലല്ല ഓരോതവണവീഴുമ്പോഴും ഉയരുന്നതിലാണ് ജീവിക്കുന്നതിന്റെ ഏറ്റവുംവലിയ മഹത്വം

Sdílet
Vložit
  • čas přidán 12. 09. 2024
  • സന്ധ്യാസമയം കൈകാലുകളും മുഖവും കഴുകിശുദ്ധമാക്കി, നെറ്റിയിൽ ഭസ്മം തൊടുക. ദീപപ്രോജ്വല്ന മന്ത്രത്തോടെ കൊളുത്തിയ നിലവിളക്കിനു മുമ്പിലിരുന്ന് നാമം ജപിക്കണം.
    ദീപപ്രോജ്വല്നമന്ത്രം:
    ഓം ശുഭം ഭവതു കല്യാണം
    ആരോഗ്യം ധന സമ്പത:
    ശത്രുബുദ്ധി വിനാശയ
    ദീപ:ജ്യോതിർ നമോസ്തുതേ.
    ഓം ശുഭം ഭവതു കല്യാണം
    ആയുരാരോഗ്യ വർദ്ധനം
    മമബുദ്ധി പ്രകാശായാ
    ദീപ:ജ്യോതിർ നമസ്തുതേ.
    ആദ്യം സർവ്വവിഘ്നഹരനായ ഗണപതിയെയും അതുകഴിഞ്ഞ് ശിവനെയും ദേവിയെയും സ്തുതിക്കണം.
    ഗണപതി സ്തുതി
    ഏകദന്തം മഹാകായം
    തപ്തകാഞ്ചന സന്നിഭം
    ലംബോദരം വിശാലക്ഷം
    വന്ദേഹം ഗണനായകം.
    ശിവസ്തുതി
    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം
    ദേവിസ്തുതി
    സർവ്വമംഗള മാംഗല്യേ
    ശിവേ സർവ്വാർഥ സാധികേ
    ശരണ്യേ ത്രയംബികേ ദേവി
    നാരായണി നമോസ്തുതേ.
    തുടർന്ന് ശ്രീരാമൻ ശ്രീകൃഷ്ണൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ സ്വാമി എന്നീ ദേവന്മാരെയും സ്തുതിക്കണം.
    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.♥️
    എന്ന 16 അക്ഷരങ്ങൾ അടങ്ങുന്ന സ്തുതി കലിയുഗത്തിലെ മോക്ഷസാധനമായി സാക്ഷാൽ നാരായണൻ നാരദ മഹർഷിക്ക് നേരിട്ട് ഉപദേശിച്ചു കൊടുത്തതാണ് മറ്റു നാമങ്ങൾ ഒന്നും ചൊല്ലാൻ സാവകാശം ലഭിക്കാത്തവർ ഈ നാമം മാത്രം ചൊല്ലിയാലും മതിയാകും.
    നിത്യജപത്തിനായിട്ടെങ്കിലും കുട്ടിക്കാലത്ത് തന്നെ ചൊല്ലി ശീലിക്കേണ്ടതായ ചില നാമങ്ങൾ ഏതൊക്കെയെന്നു പറയാം.
    ഒരിക്കലും വീഴാതിരിക്കുന്നതിലല്ല ഓരോതവണവീഴുമ്പോഴും ഉയരുന്നതിലാണ് ജീവിക്കുന്നതിന്റെ ഏറ്റവുംവലിയ മഹത്വം.
    ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം..!
    നല്ലൊരു വ്യക്തിയാവുക,അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമയം കളയേണ്ട ആവശ്യമില്ല.!
    ആധുനിക ലോകത്ത് കോടീശ്വരന്മാർ നിരവധി പേരുണ്ട് ഇവരിൽ പലരും തങ്ങളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി തടവറയിൽ കഴിച്ചുകൂട്ടുന്ന കാര്യം നമുക്കറിയാം.
    അതിനാൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് നല്ല വാക്കും നല്ല പെരുമാറ്റവും ആകട്ടെ വാക്കുകൊണ്ട് പ്രവർത്തിക്കേണ്ട ആരെയും വേദനിപ്പിക്കാതിരിക്കാൻ അവരെ ശീലിപ്പിക്കുക. അതുതന്നെയാണ് ഏറ്റവും ഉദാത്തമായ ലക്ഷ്മിപൂജ.
    രണ്ടാമതായി പ്രണമികണ്ടേത് വിദ്യാദേവതയായ സരസ്വതി ദേവിയേയാണ്. കരമദ്ധ്യേ സരസ്വതി എന്നു പറഞ്ഞാൽ ഉള്ളം കയ്യിൽ ഇരിക്കുന്നതൊന്നും നഷ്ടപ്പെടില്ലഎന്നു സാരം. 'വിദ്യാധനം സർവ്വധനാൽ പ്രധാനം'എന്നല്ലേ.? അറിവിനെക്കാൾ മികച്ചത് മറ്റൊരു സമ്പത്ത് ഇല്ല വിദ്യ നേടാൻ ബുദ്ധി വേണം ഓർമ്മശക്തി വേണം നേടിയ അറിവിനെ ഏകാഗ്രതയിലൂടെ മൗനം മനനത്തിലൂടെ തേച്ചു മിനുക്കിയാൽ അത് തങ്കത്തളിക പോലെ ശോഭിക്കും.
    രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.
    ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്🙏
    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
    വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.
    നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാവും..എന്നാൽ മനസ്സിലാക്കിയവർ അപൂർവ്വവും..!
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.
    സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!
    നമ്മൾ ഉണർന്ന ഉടനെ ചമ്രംപടഞ്ഞിരുന്നുകൊണ്ട്. അനന്തവും അജ്ഞാതവും ആമയവുമായ ആ മഹാ ശക്തിയെ പ്രണമിക്കണം. പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങൾക്കും ആധാരം ആയിരിക്കുന്നത് ഈ മഹാശക്തിയാണെന്ന് നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആധുനികശാസ്ത്രം സമർത്ഥിച്ചിട്ടുണ്ട്.
    #swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Komentáře • 64