110-കിഴക്കിന്റെ വെളിച്ചം ഒരു സൂക്ഷ്മദർശനം Part-70 ശ്ലൈഹിക ലേഖനം പോപ്പ് ജോൺ പോൾകിഴക്കിന്റെ വെളിച്ചം

Sdílet
Vložit
  • čas přidán 8. 09. 2024
  • കിഴക്കിന്റെ വെളിച്ചം
    (ഓറിയെന്താലെ ലൂമെൻ)
    പതിമുന്നാo ലെയോ മാർപാപ്പയുടെ
    "കിഴക്കിന്റെ മഹത്വം"
    എന്ന തിരുവെഴുത്തിന്റെ ശതാബ്ദി സമാരകമായി
    മെത്രമാർ, വൈദികർ, വിശ്വാസികൾ എന്നിവർക്കായി
    വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ
    എഴുതിയ "കിഴക്കിന്റെ വെളിച്ചം
    (ഓറിയെന്താലെ ലൂമെൻ) എന്നെ ശ്ലൈഹിക ലേഖനം
    4. തങ്ങളുടെ ജീവിതത്തിന്റെ അർത്ഥം അന്വേഷിച്ചുകൊണ്ടുള്ള ഇന്നത്തെ സ്ത്രീകളുടെയും പുരുഷന്മാരുടെയും മുറവിളി പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ സഭകളിലും എത്തുന്നുണ്ട്. ഈ വിളിയിൽ നമ്മൾ ശ്രവിക്കുന്നത്, തങ്ങൾ വിസ്മരിച്ചുപോയ, തങ്ങൾക്കു നഷ്ടപ്പെട്ടുപോയ സ്വർഗ്ഗീയ പിതാവിനെ തേടുന്നവരുടെ ആമന്ത്രണമാണ്. (ലൂക്കാ.15:18_20, യോഹ.14;8). ഇന്നത്തെ സ്ത്രീകളും പുരുന്മാരും നമ്മോട് ആവശ്യപ്പെടുന്നത്, പിതാവിനെ അറിയുകയും അവിടുത്തെ വെളിപ്പെടുത്തുകയും ചെയ്ത മിശിഹായെ (യോഹ.8:55) അവർക്കു കാണിച്ചു കൊടുക്കാനാണ്. ലോകം നമ്മോട് അതിന്റെ ചോദ്യങ്ങൾ ചോദിച്ചു; അവ ചോദിക്കുന്നവരെ എളിമയോടും മനസ്സലിവോടും പൂർണ്ണമായ സഹാനുഭാവത്തോടും കൂടെ നമ്മുക്കു ശ്രവിക്കാം. നമ്മുടെ സഭകൾ അവയുടെ പാരമ്പര്യങ്ങളാകുന്ന ഭണ്ഡാരങ്ങളിൽ സൂക്ഷിക്കുന്ന അപരിമേയമായ സമ്പത്തിനെ വാക്കിലും പ്രവൃത്തിലും ഇന്ന് കാണിച്ചു കൊടുക്കുവാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. ജനതകളോടുകൂടി ആയിരിക്കാൻ വഴിമദ്ധ്യേ നില്ക്കുകയും അവരെ ശ്രവിക്കുകയും “ഇടയനില്ലാത്ത ആടുകളെപ്പോലെ"(മത്തായി.9:36; മർക്കോ.6:34) അവരെ കണ്ടപ്പോൾ അവരിൽ അനുകമ്പ തോന്നുകയും ചെയ്ത കർത്താവിൽ നിന്നുതന്നെയാണ് നമ്മൾ പഠിക്കുന്നത്. ഏതു ശക്തിക്കാണോ മനുഷ്യനെ മുഴുവൻ സൗഖ്യപ്പെടുത്താൽ കഴിയുന്നത് ആ ശക്തി പകർന്നുകൊടുത്തുകൊണ്ട് മനുഷ്യരെ സ്വർഗ്ഗീയ പിതാവുമായും തമ്മിൽത്തമ്മിലും അനുരഞ്‌ജനപ്പെടുത്തിയ കർത്താവിന്റെ സ്നേഹകടാക്ഷം അവിടുത്തെ പക്കൽ നിന്നു നമ്മൾ പഠിക്കണം.
    സർവ്വപ്രധാനമായ കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കിഴക്കും പടിഞ്ഞാറുമുള്ള സഭകളോടുള്ള അഭ്യർത്ഥനയാണിത്.
    " ചരിത്രത്തിന്റെ നാഥനായ മിശിഹായുടെ മുമ്പിൽ
    ഭിന്നിക്കപ്പെട്ടവരായി കടന്നുവരാൻ നമുക്കു സാധിക്കുകയില്ല. നിർഭാഗ്യവശാൽ രണ്ടാം സഹസ്രാബ്ദത്തിൽ നമ്മൾ അങ്ങനെയായിപ്പോയി.
    ഈ ഭിന്നിപ്പുകൾ യോജിപ്പിനും സൗഹൃദ ബന്ധങ്ങളുടെ പുനസ്ഥാപനത്തിനും വഴിമാറണം. ക്രിസ്തീയ ഐക്യത്തിന്റെ പാതയിലെ മുറിവുകളൊക്കെ ഉണക്കണം."
    നമ്മുടെ ബലഹീനതകളെ മറികടന്ന് ഏകഗുരുവായ മിശിഹായിലേക്ക് നമ്മൾ തിരിയണം. അവിടുത്തെ മരണത്തിൽ പങ്കുചേർന്നു കൊണ്ടായിരിക്കണമിത്. വികാരങ്ങളോടും ഓർമ്മകളോടും നമ്മുക്കുള്ള അതീവ താൽപര്യത്തിൽ നിന്ന് നാമങ്ങനെ ശുദ്ധീകരിക്കപ്പെടും. ഈ വികാരങ്ങളും ഓർമ്മകളുമാകട്ടെ, ദൈവം നമ്മുക്കു ചെയ്തിട്ടുള്ള വൻകാര്യങ്ങളെക്കുറിച്ചുള്ളതല്ല, നമ്മുടെ ഹൃദയങ്ങളെ ഇപ്പോഴും ഭാരപ്പെടുത്തുന്ന നമ്മുടെ മുൻകാല ചെയ്തികളെപ്പറ്റിയുള്ളതാണ്. അരുപി നമ്മുടെ ദൃഷ്ടിക്ക് വ്യക്തത നൽകട്ടെ. അപ്പോൾ സുവിശേഷത്തിനായി കാത്തിരിക്കുന്ന ആധുനിക മനുഷ്യനെ നമുക്കൊന്നുചേർന്ന് സമീപിക്കാൻ സാധിക്കും. യോജിപ്പുള്ളതും പ്രകാശം പരത്തുന്നതും ജീവൻ നൽകുന്നതുമായ വിധത്തിൽ ലോകത്തിന്റെ പ്രതീക്ഷകളോടും വേദനകളോടും നമ്മൾ പ്രതികരിക്കുണെങ്കിൽ ഇന്നത്തെ ജനതകളുടെയിടയിൽ കൂടുതൽ ഫലപ്രദമായ വിധം നമ്മൾ സുവിശേഷം പ്രഘോഷിക്കയായിരിക്കും.

Komentáře • 2