തൊങ്ങലിൻ്റെ ശക്തി ❣️ 30 June 2024

Sdílet
Vložit
  • čas přidán 28. 06. 2024
  • യേശു വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനുചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു.
    അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌ റോസ്‌ അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട്‌ കാല്‍ക്കല്‍ വീണ്‌ അപേക്‌ഷിച്ചു:
    എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്‌, അവളുടെമേല്‍ കൈ കള്‍വച്ച്‌, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!
    യേശു അവന്റെ കൂടെപോയി.
    പന്ത്രണ്ടു വര്‍ഷമായി രക്‌തസ്രാവമുള്ള ഒരു സ്‌ത്രീ ഉണ്ടായിരുന്നു.
    പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്‌ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്‌തിട്ടും അവളുടെ സ്‌ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്‌തത്‌.
    അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്റെ പിന്നില്‍ചെന്ന്‌, വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചു.
    അവന്റെ വസ്‌ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന്‌ അവള്‍ വിചാരിച്ചിരുന്നു.
    തത്‌ക്‌ഷണം അവളുടെ രക്‌തസ്രാവം നിലച്ചു. താന്‍ രോഗവിമുക്‌തയായിരിക്കുന്നുവെന്ന്‌ അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.
    യേശുവാകട്ടെ, തന്നില്‍നിന്നു ശക്‌തി പുറപ്പെട്ടെന്ന്‌ അറിഞ്ഞ്‌, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ്‌ എന്റെ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചത്‌?
    ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ജനം മുഴുവന്‍ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ?
    എന്നിട്ടും, ആരാണ്‌ എന്നെ സ്‌പര്‍ശിച്ചത്‌ എന്നു നീ ചോദിക്കുന്നുവോ? ആരാണ്‌ അതു ചെയ്‌തതെന്നറിയാന്‍ അവന്‍ ചുറ്റും നോക്കി.
    ആ സ്‌ത്രീ തനിക്കു സംഭവി ച്ചതറിഞ്ഞ്‌ ഭയന്നുവിറച്ച്‌ അവന്റെ കാല്‍ക്കല്‍ വീണ്‌ സത്യം തുറന്നുപറഞ്ഞു.
    അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്നു വിമുക്‌തയായിരിക്കുക.
    യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന്‌ ചിലര്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്‌ധിമുട്ടിക്കുന്നു?
    അതുകേട്ട്‌ യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.
    പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല.
    അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്‌ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു.
    അകത്തു പ്രവേശിച്ച്‌ അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്‌ക്കുകയും വിലപിക്കുകയും ചെയ്യുന്നത്‌? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.
    അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട്‌ അവളെ കിടത്തിയിരുന്നിടത്തേക്ക്‌ അവന്‍ ചെന്നു.
    അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ചുകൊണ്ട്‌, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു.
    തത്‌ ക്‌ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്‌മയിച്ചു.
    ആരും ഈ വിവരം അറിയരുത്‌ എന്ന്‌ യേശു അവര്‍ക്കു കര്‍ശനമായ ആജ്‌ഞ നല്‍കി. അവള്‍ക്കു ഭക്‌ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.
    മര്‍ക്കോസ്‌ 5 : 21-43
  • Zábava

Komentáře • 6