തെരുവ് സർക്കസുകാരുടെ ക്രൂരതകൾ ഏറ്റുവാങ്ങിയ ഗായത്രിയുടെ ജീവിതം... | myG Flowers Orukodi | Ep# 412

Sdílet
Vložit
  • čas přidán 11. 12. 2022
  • #FlowersOrukodi #RSreekandanNair #GayathriShibu
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/918137888123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 491

  • @suchiramesan4225
    @suchiramesan4225 Před rokem +183

    ഗായത്രിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഷിബു വിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ സ്നേഹം...❤️❤️❤️❤️❤️❤️ കുഞ്ഞു മക്കൾക്ക് 😘😘❤️❤️❤️❤️❤️

  • @manjoo1855
    @manjoo1855 Před rokem +235

    കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ... ഇങ്ങനെ ഉള്ളവരെ കൊണ്ടുവരുന്ന flowers ഒരുകോടിക്കും.. ശ്രീകണ്ഠൻ സാറിനും ഒരു big salute🌹🌹🙏

  • @mreditz....7834
    @mreditz....7834 Před rokem +177

    ഭർത്താവിനെയും ഫാമിലിയെയും അഭിനന്ദിക്കുന്നു 👍👍👍👍

  • @premaa5446
    @premaa5446 Před rokem +225

    ഷിബു വളരെ നല്ല ആൾ ആണ്. ഒരു പാവപെട്ട അനാഥ കുട്ടിക്ക് ജീവിതം കൊടുത്ത് നല്ല വെക്തിത്വം. രണ്ടു പേരും നന്നായി ജീവിക്കണം.
    ഗായത്രി ക്കു എന്തു എങ്കിലും കോംപ്ലക്സ് വരാൻ ചാൻസ് ഉണ്ട്. അങ്ങനെ വന്നാലും ഷിബുവും parents um sister um family um എല്ലാം ശേമിച്ച് അ കുട്ടിയെ support ചെയ്യുമല്ലോ. ചെറിയ തെറ്റുകൾ വിട്ടു കളയണം.
    ഗായത്രി ഇനി അനാഥ എന്ന് കരുതരുത്. എല്ലാരും ഉള്ള നല്ല ഒരു ഫാമിലി യില് എത്തി യല്ലോ. നല്ല ഭാഗ്യം ഉണ്ടു. നല്ല ഭാര്യ, നല്ല മരുമക്കൾ, നല്ല അനിയത്തി, നല്ല അമ്മ ആയി ജീവിക്കണം.. ഷിബു വിനെ yum അയാളുടെ ഫാമിലി യില് ഉള്ള എല്ലാവരെയും സ്നേഹിച്ചും ബഹുമാനിച്ചു നിൽക്കുക അവർ എല്ലാം വളരെ നല്ല ആൾകാർ ആണ് തോന്നുന്നു.
    ഷിബു വിൻെറ നല്ല മനസ്സിന് മുൻപിൽ തല കുനിക്കുന്ന്.

    • @shibukp8447
      @shibukp8447 Před rokem +6

      🙏♥️

    • @lizymolsimon3296
      @lizymolsimon3296 Před rokem

      Thanks 🙏👍

    • @preethack9088
      @preethack9088 Před rokem +6

      നമ്മളോക്കെ ഇവരെ അപേക്ഷിച്ച് നോക്കുമ്പോൾ രാജ്യ കുമാരി മാരായിരുന്നു ഞാൻ അഹങ്കാരം പറയുകയല്ല ഒരു യാഥാർത്യം അതുകൊണ്ട് ഇതുപോലെ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ പരമാവധി ആളുകള തിരിച്ചറിയുക അവരെ ഈ പരിപാടിയിൽ ഉൾപ്പെടുത്തു SSK യ്ക്കും ആ കുട്ടിയാ കുടുംബത്തി തും വേണ്ടി ആത്മ കർത്ഥതയോടെ ഭഗവാനവാനോട് പ്രാർത്ഥിക്കുന്ന✋✋

  • @fathimashoukathali5418
    @fathimashoukathali5418 Před rokem +119

    നല്ല മനസ്സിന് ഉടമയാണ് ഷിബു ഒരു ബിഗ് സലൂട്ട് 💪💪💪

  • @hajuclr5510
    @hajuclr5510 Před rokem +176

    ഇവരുടെ കല്യാണത്തിന് പങ്കെടുത്തിട്ടുണ്ട്. ഗായത്രിക് ഒരു ജീവിതം കൊടുത്ത ഷിബു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @beenanbhagyaraj7584
    @beenanbhagyaraj7584 Před rokem +437

    ഇങ്ങനെ. ഒരാൾക്ക്. ജീവിതം കൊടുത്ത ഷിബു വിനു ഒരുകോടി നന്ദി. നിങ്ങളെ ദൈവം അനുഗ്രഹിക്കെട്ടെ

  • @jayakumarg6417
    @jayakumarg6417 Před rokem +385

    കണ്ണുനിറഞ്ഞു പോയി.😔ഈ കുട്ടിയെ വിളിച്ചതിനു നന്ദി.മോൾക്ക്‌ നല്ല ഭാവി ആശംസിക്കുന്നു.🙏

  • @ismailolongal9455
    @ismailolongal9455 Před rokem +57

    എന്റെയ് അയൽവാസിയും സുഹൃത്തുമായ ഷിബുവിനും ഭാര്യാ ഗായത്രിക്കും അവരുടെ കുടുംബത്തിനും സർവ ഐശ്വര്യവും നേരുന്നു , ഷിബുവിന്‌ big salute 😍😍

  • @muhammadzahir8334
    @muhammadzahir8334 Před rokem +124

    ആ കുട്ടിക്ക് ഒരു ജീവിതം കൊടുത്ത ഷിബു നിങ്ങളുടെ മനസ്സ് വലിയ മനസ്സ് തന്നെ ഒരായിരം നൻമ്മ നേരുന്നു ഷിബുവിനും കുടുംബത്തിനും നല്ലത് വരട്ടെ

  • @Pennu7399
    @Pennu7399 Před rokem +164

    ഷിബു, നീ ആൺകുട്ടിയാടാ ❤️👌🏼🙏, ഷിബുവിന്റെ അമ്മയ്ക്കും പെങ്ങൾക്കും 😘😘😘😘

  • @sajidbabu9714
    @sajidbabu9714 Před rokem +308

    സിനിമ സീരിയൽ ആർട്ടിസ്റ്റുകളല്ലാതെ ഇതുപോലെയുള്ളവരുടെ വേദന നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കൂ... അഭിനന്ദനങ്ങൾ...

  • @thankamaniadhikarathil9639

    ഈ എപ്പിസോഡ് കാണുന്ന സാമൂഹ്യ പ്രവർത്തകരും പോലീസും നന്മ ഉള്ളവരും ഭിക്ഷ കാരുടെയും സർക്കസ് കാരുടെയും കൂടെ കുട്ടികളെ കണ്ടാൽ രക്ഷിക്കാൻ ശ്രമിക്കണം ഷിബുവിനും കുടുംബത്തിനും സർവ്വ ഐശ്വര്യ വും ഉണ്ടാവാൻ പ്രാർത്ഥിക്കാം

  • @anfuanfas858
    @anfuanfas858 Před rokem +53

    ഗായത്രി നിന്റെ സങ്കടം കേട്ടിട്ട് ഞാൻ കരഞ്ഞു ..നല്ലൊരു ജീവിതം നിനക്ക് കിട്ടട്ടേ

  • @assainarkp988
    @assainarkp988 Před rokem +34

    ആ മോളുടെ പോലെ നരകയാതന അനുഭവിക്കുന്ന എത്രയോ മക്കൾ നമ്മുടെ സമൂഹത്തി ഇപ്പഴും ജീവി ക്കുന്നു എല്ലെ വരെയും ദൈവം കാക്കട്ടെ

  • @Venugopal-mb4rb
    @Venugopal-mb4rb Před rokem +123

    ഇങ്ങനെയുള്ള ഒരു കുട്ടിയെ select ചെയ്തതിനു nandi❤❤❤

  • @twinkletwingirllittlestars6880

    സഹിക്കാൻ പറ്റുന്നില്ല. ഒരു കോടി കാണുമ്പോഴൊക്കെ കരയാതിരുന്നിട്ടില്ല ചില എപ്പിസോഡുകൾ കാണുമ്പോൾ. ഇങ്ങനെയുള്ള എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ. 🙏🙏🙏.

  • @geethac6667
    @geethac6667 Před rokem +160

    ഹൃദയം നുറുങ്ങുന്ന വേദനയാണ് കേട്ടപ്പോ. എന്നാലും ഇന്ന് സുഖമായി, സന്തോഷാമായി കഴിയുന്നല്ലോ എന്നൊരാശ്വാസം

  • @ahmedk1771
    @ahmedk1771 Před rokem +148

    ഈ കുട്ടിക്ക് ആരെങ്കിലും വീട് വെച്ച് കൊടുക്കാൻ നല്ലമനസുള്ളവർ മുന്നോട്ട് വരൂ......

  • @noufalm902
    @noufalm902 Před rokem +18

    ആദ്യ ചോദ്യത്തിന് മുമ്പ് തന്നെ പെൺകുട്ടിയുടെ അനുഭവങ്ങൾ ഇത്രയും കേൾക്കാൻ കാണിച്ച നല്ല മനസ്സിന് സാറിന് നന്ദി

  • @sheelasivan6746
    @sheelasivan6746 Před rokem +193

    സുഖവും ദുഖവും തിരിച്ചറിയാൻ
    പഠിപ്പിച്ച ഗായത്രിയുടെ.ജീവിതം
    മറ്റുള്ളവർക്ക് ഒരു മാതൃക ആകട്ടെ❤️😘ഏറ്റെടുത്ത് രക്ഷപ്പെടുത്തിയ
    എല്ലാവർക്കും അഭിനന്ദനം🙏

  • @jabiribrahim8137
    @jabiribrahim8137 Před rokem +9

    ചെറുപ്പകാലം തൊട്ട് പലപ്പോഴായി പലസ്ഥലങ്ങളിലും കണ്ടിരുന്നതാണ് തെരുവ് സർക്കസും അതിലെ കുഞ്ഞുമക്കളുടെ പലതരത്തിലുള്ള അഭ്യാസങ്ങളും, അത് കാണുമ്പോൾ നമ്മൾ കൂട്ടത്തോടെ കയ്യടിച്ചിട്ടുമുണ്ട്, പക്ഷെ ഇപ്പോഴാണ് അതിന്റെ പിന്നിൽ ഇത്രയും ഭീകരമായ ക്രൂരത നിറഞ്ഞ വേദനാജനകമായ കാര്യങ്ങളുണ്ടെന്ന് അറിയുന്നത്, ആ പിഞ്ചുമക്കൾ എത്രമാത്രം പീഡനങ്ങൾ ആ കുഞ്ഞുശരീരത്തിൽ ഏറ്റുവാങ്ങുന്നുണ്ട്, ആരോടും പരാതി പറയാൻ പറ്റാതെ, ഒന്നുച്ചത്തിൽ നിലവിളിക്കാൻ പോലും പറ്റാതെ, എന്നിട്ട് നമ്മൾ ആരും ഇതൊന്നും അറിയുന്നുമില്ല,
    നമുക്കവർ മുഷിഞ്ഞ വേഷമിട്ട് സർക്കസ് കളിച്ചു നടക്കുന്ന വെറും നാടോടികൾ 😢😢😢😢😢

  • @twinkletwingirllittlestars6880

    Flowers ചാനലിന് എന്റെ നന്ദി. ഇങ്ങനെയുള്ളവരുടെ കഥ ഞങ്ങളെ പോലെയുള്ള വരുടെ അടുത്ത് എത്തിച്ചതിനു. പ്രതേകിച്ചു ശ്രീകണ്ഠൻ സാറിനും. 👍🏻

  • @pkas4718
    @pkas4718 Před rokem +53

    എന്റെ അയൽ നാട്ടുകാരിയായ ഗായത്രി ചരിത്ര കഥ കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി.അത് പോലെ താങ്കൾക്ക് ഒരു ജീവിതം തന്ന ആ വലിയ മനുഷ്യന് ഒരു ബിഗ്‌ സല്യൂട്ട്. കൂട്ടത്തിൽ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shinijoby6167
    @shinijoby6167 Před rokem +43

    Sreekandan sir കണ്ണുനിറയാതെ എങ്ങനെ സംസാരിക്കാൻ പറ്റുന്നു.... Really you are a great person

  • @shabeerstop4shabeer836
    @shabeerstop4shabeer836 Před rokem +35

    ഷിബു നീയാണ് യഥാർത്ഥ മനുഷ്യൻ ❤❤❤❤❤

  • @minishaney1543
    @minishaney1543 Před rokem +19

    അനേകം പേരുടെ കണ്ണീരോപ്പുകയും.,ജീവിതത്തിൽ പ്രത്യാശയുടെ തിരി തെളിക്കുകയും ചെയ്ത ജനസേവ ഇന്നെവിടെ..? ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടായി ഇത്തരം അനാഥ ബാല്യങ്ങളെ സംരക്ഷിക്കുകയും നല്ലൊരു ജീവിതം കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു..രാഷ്ട്രീയത്തിന്റെ പേരിലും നാടിന്റെ വികസനത്തിന്റെ പേരിലും ഒഴുക്കികളയുന്ന കോടികൾ ഇതുപോലുള്ള അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തിനും തുടർന്നുള്ള ജീവിതത്തിനും ഒരു പിടിവള്ളി ആവട്ടെ

  • @rahan7660
    @rahan7660 Před rokem +54

    വരൂ നമുക്ക് കൈകോർക്കാം ...... ഗായത്രിക്ക് ഒര് കൊച്ചു വീടും .. ജീവിക്കാനുള്ള ഒരു ഉപാധിയും ...... പലതുള്ളി പെരുവെള്ളം ...

  • @afnaasna9873
    @afnaasna9873 Před rokem +36

    എത്രയും പെട്ടെന്ന് ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ കണ്ട് പിടിച്ചു രക്ഷിക്കണം കുഞ്ഞുങ്ങൾ ഇങ്ങനെ അനുഭവിക്കുന്നത് സഹിക്കില്ല

  • @shafimohammed133
    @shafimohammed133 Před rokem +106

    അനുഭവങ്ങൾ മോൾക്ക് ഏത് പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ ഉള്ള കരുത്ത് കിട്ടി. മോൾക്ക് എന്നും നല്ലത് വരട്ടേ.കേട്ടിട്ട് സങ്കടം വരുന്നു

  • @sarfunnisa3777
    @sarfunnisa3777 Před rokem +29

    മോൾ കുറെ കഷ്ട്ടപെട്ടില്ലേ. ഇനിയുള്ള കാലം സന്തോക്ഷവും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കാം. ഉണ്ടാവും. ഷിബുവിനും മോൾക്കും കുട്ടികൾക്കും നല്ല ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കാം. എല്ലാവരും സഹായിക്കട്ടെ. ആയുരാരോഗ്യസൗഗിയേം ഉണ്ടാവും ♥♥♥♥♥♥

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +58

    പാവം, കണ്ണ് നിറഞ്ഞു, ആകുട്ടിയുടെ കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം 👍👍❤👍👍👍👍👍

  • @TPBIJOY
    @TPBIJOY Před rokem +19

    ഷിബുവിന്റെ ആ വലിയ മനസ്സിന് ഒരായിരം നന്ദി...ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ പാവം എത്ര കഷ്ടപ്പെട്ടു.ഭക്ഷണം ഒരിക്കലും കളയാൻ പാടില്ല

  • @mreditz....7834
    @mreditz....7834 Před rokem +92

    അമ്മയെ കണ്ട അവസ്ഥ കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു 😭😭😭😭

  • @kabeer7524
    @kabeer7524 Před rokem +63

    ഈ കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ കരഞ്ഞ് കരഞ്ഞ് എനിക്ക് ഇത് മൊത്തം കാണാൻ പറ്റിയില്ല - ഷിബുവിനും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ

  • @pgd3688
    @pgd3688 Před rokem +88

    കേരളത്തിൽ നടക്കുന്ന ഇത്തരം തെരുവ് സർക്കസ് മാഫിയകളെ പോലീസ് അന്വേഷണ വിധേയമാക്കണം

  • @akhilaakku656
    @akhilaakku656 Před rokem +50

    *Gayathri🥹😘 എനിക്ക് മുന്നേ പരിചയം ഒന്നും ഇല്ല ഒരു ട്രെയിൻ യാത്രയിൽ പരിചയപ്പെട്ടതാണ് പക്ഷെ കുറേ വർഷങ്ങൾ പരിചയം ഉള്ള പോലെ ആയിരുന്നു ഞങ്ങൾ എനിക്ക് കുറേ ഇഷ്ടം ആയി ഗായത്രിയെ❤ കാരണം ഗായത്രി ജീവിച്ചു വളർന്ന അവസ്ഥ തന്നെ വളരെ സങ്കടം നിറഞ്ഞത് ആയിരുന്നു.. ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരല്ലെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.. കുറേ സങ്കടങ്ങൾക്ക് ഒടുവിൽ സന്തോഷം നിറഞ്ഞ ജീവിതത്തിലൂടെയാണ് ഗായത്രി ഇപ്പൊ മുന്നോട്ട് പോകുന്നത് ഇനിയും എപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ 😊❤എന്നും ഗായത്രിയുടെ വിജയങ്ങൾക്ക് കരുത്തായി നിൽക്കുന്ന ഭർത്താവും മക്കളും ഭർത്താവിന്റെ കുടുംബങ്ങളും ആണ്....🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌❤

  • @easykitchen6280
    @easykitchen6280 Před rokem +13

    ഇങ്ങനെ എത്ര എത്ര കുഞ്ഞുങ്ങളുടെ ജീവിതങ്ങൾ തെരുവുകളിൽ പൊലിയുന്നുണ്ടാകും

  • @AREBJOB
    @AREBJOB Před rokem +22

    ഇതു പോലെ ഇനിയും എത്ര പേർ sarkasil ദുരിധം അനുഭവിച്ചു ജീവിക്കുന്നുണ്ടാകും.

  • @sajithasaaji9389
    @sajithasaaji9389 Před rokem +73

    കരഞ്ഞു പോയി മോളെ ഞാൻ നിന്റെ അവസ്ഥ കേട്ടിട്ട് 😢😢😢😢

  • @thetruthchannel3518
    @thetruthchannel3518 Před rokem +3

    ഭൂമിമലയാളത്തിലെ പാർശ്വവത്കരിക്കപ്പെട്ട അനേക പീഡിതരുടെ തുല്യതയില്ലാത്ത കദനകഥകൾ ഏറ്റുവാങ്ങി അവർക്ക് ആവോളം
    മനസ്സുതുറക്കാൻ വേദിയോരുക്കുകയും, ഒപ്പം സ്വാന്തനവും,വൈജ്ഞാനിക മികവിലൂടെ സമ്മാനമായി സഹായവും നൽകുന്ന ഈ വേദി
    ഏവർകും അറിവും, അനുഭവവും, സ്വന്തനവും അതിലേറെ പ്രതീക്ഷകളും നൽകുന്നതാണ്. അവതാരകൻ ഉൾപ്പെടുന്ന അണിയറ ശില്പി -
    കൾക്ക് അഭിനന്ദനങ്ങൾ!!!

  • @jollysobhan2406
    @jollysobhan2406 Před rokem +29

    ഉറങ്ങാൻ പറ്റിയില്ല 😞😭.... May God Bless U'. Hus ന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏

  • @shafimohammed133
    @shafimohammed133 Před rokem +212

    കവല സർക്കസ് കാരെ കണ്ടാൽ കുട്ടികൾ ഉണ്ടെങ്കിൽ രക്ഷപെടുത്താൻ ശ്രമിക്കേണ്ടതുണ്ട്

  • @raihanathv7786
    @raihanathv7786 Před rokem +14

    6ആം classil തുടങ്ങിയിട്ട് 10 ൽ 65% മാർക്ക് വാങ്ങി പാസ്സായി എന്ന് പറഞ്ഞാൽ... ബുദ്ധി above average ആണ്... കഴിയുമെങ്കിൽ തുടർന്ന് പഠിക്കുക... വിജയത്തിൽ എത്തും

  • @jollysports5654
    @jollysports5654 Před rokem +17

    എന്തെല്ലാം സഹിച്ചു അനുഭവിച്ചാലാണ് ഒരു ജീവിതം പൂർത്തിയാക്കാൻ പറ്റുന്നത്

  • @vyshakhap4231
    @vyshakhap4231 Před rokem +40

    ഗായത്രി ചേച്ചിക്ക് നല്ലൊരു ജീവിതം കൊടുത്ത ഞങ്ങളുടെ ഷിബുവേട്ടന് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ

  • @gayathri827
    @gayathri827 Před rokem +27

    ഷിബു ചേട്ടന്റ അമ്മ പേടിക്കണ്ട ഗായത്രിയുടെയും മക്കളുടെയും കൂട്ട് മകന് എന്നും ഉണ്ടാകും... പിന്നെ ദേവം എന്നും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @anusreeanusree367
    @anusreeanusree367 Před rokem +55

    ഇത്രെയും നാളും കണ്ടതിൽ വച്ചു നല്ലൊരു എപ്പിസോഡ് real ആയിട്ട് തോന്നി god bless you gayathri

  • @linasister321
    @linasister321 Před rokem +15

    ഷിബു താങ്കള്ളുടെ നല്ല മനസെന് നല്ല ഭാവി തരും

  • @jayasreekr6607
    @jayasreekr6607 Před rokem +102

    ഇങ്ങനെ ഒരു പരിപാടി ഉള്ളതും ഒരു കണക്കിന് ഒരുപാട് കഷ്ടതകൾ അനുഭവങ്ങൾ ഒക്കെ നമുക്കും അറിയാൻ കഴിയുന്നു ഗായത്രിയെ പോലെ ഒരു പാട് പാവങ്ങൾ ഇനിയും വരാനുണ്ട് അവർക്കൊക്കെ ഇവിടെ വരാൻ കഴിയട്ടെ 🙏🙏 ഒരു പാട് നന്മയുള്ള കുട്ടി അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏💖

  • @noufalm902
    @noufalm902 Před rokem +13

    ഇപ്പോഴാണ് കാണുന്നത് കണ്ണ് നിറഞ്ഞു പോയി
    നല്ല ഭാവി ജീവിതം ഉണ്ടാവട്ടേ മോൾക്ക് 🥰🥰🥰

  • @sureshkumarkunjuramanasary785

    ഈശ്വര.. എന്തൊരു വിധിയാണ് ഈ ഗായത്രി മോളുടേത് കണ്ണുനീർ തുടക്കാൻ മാത്രമേ സമയം കിട്ടുന്നുള്ളു പല എപ്പിസോഡുകളും കണ്ടിട്ടുണ്ട് ഇത് കണ്ടപ്പോൾ ഹൃദയം പൊട്ടുന്നു... ഗായത്രിമോളെയും ഷിബുവിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
    ചെറിയൊരു പ്രായത്തിൽ എന്തല്ലാം അനുഭവിച്ചു ഈ കുട്ടി... ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സല്യൂട് 🙏
    നമുക്ക് കൈയോർക്കാം ഈ മോളുടെ ഇനിയുള്ള ബാക്കി ജീവിതത്തിന് സന്തോഷം നൽകാൻ ഒരു വീട് എന്ന സ്വപ്നം സഭലമാകട്ടെ.. God bless you 🙏🙏🙏

  • @abhijith7756
    @abhijith7756 Před rokem +40

    Nalla kutti.ഇതുപോലെ പാവം പിടിച്ച ആൾക്കാരെ കൊണ്ട് വരൂ.actors ഒന്നും കൊണ്ട് വരണ്ട .അവർക്ക് ഒക്കെ പൈസക്ക് അത്യാവശ്യം ഉളളവർ അല്ലല്ലോ.ആവശ്യം പോലെ പൈസ ഉളളവർ അല്ലെ

  • @basheercmbasheer1373
    @basheercmbasheer1373 Před rokem +40

    മോൾക്ക് ഭാവിയിൽ സന്തോഷമുള്ള ജീവിതം ആശംസിക്കുന്നു
    God Bless you

  • @happinessunlimited3629
    @happinessunlimited3629 Před rokem +26

    സത്യം പറയാമല്ലോ ... പണ്ട് ഞാൻ കണ്ട പാവം കുഞ്ഞുങ്ങളെ വേദനയോടെ ഓർത്തു പോകുന്നു...സ്കൂളിൽ സർക്കസ് കളിക്കാൻ പിള്ളേര് വന്നപ്പോ കണ്ടു നിന്നതിനെയോർത്തു ദുഖിക്കുന്നു...
    ഇനി മുതൽ ഇങ്ങനെയുള്ള കുട്ടികളെ എവിടെക്കണ്ടാലും ഒന്ന് പുഞ്ചിരിക്കാനെങ്കിലും ഞാൻ ശ്രമിക്കും...

    • @sobhababu9053
      @sobhababu9053 Před rokem +2

      Kuttikale ingane drohikunnavarkethire police natapadiyedukanam

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Před rokem +83

    നാടോടി സർക്കസ് ആയാലും .സൂപ്പർ സർക്കസ് ആയാലും .കുട്ടികൾ എങ്ങനെ എത്തി ( തട്ടികൊണ്ടു വന്നതാണോ ) ഉള്ളിൽ നടക്കുന്ന ഭീകരാവസ്ഥ അന്വേഷിക്കണം' സർക്കസ് കാണുന്ന നമ്മൾ സന്തോഷിക്കും. പക്ഷെ ഉള്ളിലെ രഹസ്യം ഭീകരമാണ് .പാവം കുട്ടികൾ ....

  • @snlvlogs8758
    @snlvlogs8758 Před rokem +9

    ഇത്രയും ജീവിതാനുഭങ്ങൾ കിട്ടിയ ഒരാളെ വൈഫൈയി കിട്ടിയ ഷിബു ആണ് ഭാഗ്യവാൻ ...ഈ കുടുംബത്തിന് എല്ലാ ഭാവങ്ങളും നേരുന്നു ...

  • @jabirjamal54
    @jabirjamal54 Před rokem +20

    അമ്മയെ വീണ്ടും കണ്ട് മുട്ടിയ രംഗം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. 😥

  • @johnsontd3172
    @johnsontd3172 Před rokem +5

    ശ്രീ SKN ഇങ്ങനെയുള്ള ജീവിതങ്ങളെ കണ്ടെത്തി ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന താങ്കൾക്ക് ഒരുകോടി ബിഗ് സല്യൂട്ട്....കൂടാതെ ഷിബു ഫാമിലി, മറ്റുള്ളവർക്കും

    • @ratheeshmg4407
      @ratheeshmg4407 Před rokem

      ഷിഭു നീയാണ് നന്മ്മയുള്ളമനുഷ്യൻ 🌹🌹🌹🌹❤🙏

  • @ridhuscreation6949
    @ridhuscreation6949 Před rokem +16

    ഒരുപാടിഷ്ടമായി ഈ എപ്പിസോഡ്. പറയാൻ വാക്കുകളില്ല. മനസ്സിൽ നന്മയുള്ളവർ ഒരുപാടുണ്ട് ഈ ലോകത്തിൽ എന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു ഷിബു ബിഗ് സല്യൂട്ട്..ഗായത്രിയെയും ഷിബുവിനെയും ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ..

  • @AREBJOB
    @AREBJOB Před rokem +35

    Sarkas കണ്ടിരിക്കുന്ന നമ്മൾക്ക് ഇവരുടെ ഉള്ളിലുള്ള വേദനങ്ങൾ അറിയില്ല ഇതു പോലെ സർകസിലുള്ള ചെറിയ കുട്ടികളെ കണ്ടാൽ പോലീസ് അനേസിക്കണം

  • @anjalianoop3748
    @anjalianoop3748 Před rokem +6

    പാവം ഈ മോൾക് ഒരു ജീവിതം കിട്ടി ഇതുപോലെ എത്രയോ കുഞ്ഞുങ്ങൾ കാണും ഈശ്വര വേദനയും ദുരിതവും അനുഭവിക്കുന്നവർ😔😔😔

  • @shinijoby6167
    @shinijoby6167 Před rokem +6

    My God Sreekandan Sir ne ദൈവം അനുഗ്രഹിക്കും... ഇതൊക്കെ ലോകത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു... സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @justinjohn4580
    @justinjohn4580 Před rokem +10

    ഈ സഹോദരി ഇവിടെ എത്തിച്ചവർക്ക് ഗോഡ് ബ്ലെസ് യൂ 🙏🏻 🙏🏻

  • @ushavinod8327
    @ushavinod8327 Před rokem +33

    സർക്കസ് ആരും കാണരുത് ഇങ്ങനെ യുള്ള വരെ അടിച്ചോടിക്കുക.അങ്ങനെയെങ്കിലും ഇതുപോലെ യുള്ള മല്ലന്മാരെ ഇല്ലാതാക്കാലൊ

  • @shylabaiju8935
    @shylabaiju8935 Před rokem +13

    ഹലോ സർ,ഈ പരുപാടി എന്നും കാണുന്ന ആളാണ് ഞാൻ. ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത്, വരുന്ന വ്യക്തികൾ പല വിധ വിഷമങ്ങൾ പറഞ്ഞു കരയാറുണ്ടല്ലോ..അതുകൊണ്ട് മുഖം തുടക്കാൻ അവിടെ മൈക് വക്കുന്നതിന്റെ കൂടെ ഒരു കൂടു ടിഷ്യു പേപ്പർ കൂടി വക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.

  • @im_a_traveler_85
    @im_a_traveler_85 Před rokem +2

    ഈ കുട്ടിയെ കല്യാണം കഴിച്ച ഷിബുവിനും ആ കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ.... വേറെ ഒന്നും എനിക്ക് പറയാനില്ല പറഞ്ഞാൽ അത് കുറഞ്ഞുപോകും.... ഈ ചെറുപ്രായത്തിൽ ഇത്രയും അനുഭവിച്ച ഈ കൊച്ചിന് ദൈവം ഇനി നല്ല സുഖങ്ങൾ നൽകട്ടെ.... ഇവരെക്കുറിച്ച് ഒന്നും അഭിപ്രായം പറയാൻ ഞാൻ അർഹനല്ല അതിനുമാത്രം ഞാൻ വളർന്നിട്ടില്ല.....

  • @kappilkappil9024
    @kappilkappil9024 Před rokem +41

    ഇത്തരം കുഞ്ഞുങ്ങളെ തിരഞ്ഞ് പിടിച്ച് ജനങ്ങളുടെ ഒന്നിലെത്തിക്കുക കുട്ടികൾ സന്മനസ്സുവർ സഹായിക്കട്ടെ ഫ്ലവേർസ് മാത്രമെ ഇങ്ങിനെയെങ്കിലും ചെയ്യുന്നുള്ളൂ

  • @noobgamer-qt4yk
    @noobgamer-qt4yk Před rokem +5

    ഇത്രയൊക്കെ കാര്യങ്ങൾ സർക്കസ്സിലുള്ള പിറകിൽ നടക്കുന്നുണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലായത്

  • @riyasbabu4156
    @riyasbabu4156 Před rokem +7

    ഈ കുട്ടി എന്റെ വീട്ടിൽ വന്നിട്ടുണ്ട്.ഞാൻ നേരിട്ട് സംസാരിച്ചുണ്ട്.ഭക്ഷണം വസ്ത്രം കൊടുത്തിട്ടുണ്ട്.അന്ന് ഈ കുട്ടി അവരെ പേടിച്ചു നുണകള പറഞ്ഞത് ഇപ്പോ ഓർക്കുമ്പോ 😭😭😭😭വരുമ്പോ പാവം 😭😭😭

  • @ajitharajan3468
    @ajitharajan3468 Před rokem +41

    പൊന്നു mole തുടക്കം മുതൽ കണ്ടു നിൽക്കാൻ കഴിയാത്ത അവസ്ഥ ഈശ്വരാ യെന്ദു ലോകം 🙏🙏🙏🙏🙏

  • @smileworld6662
    @smileworld6662 Před rokem +11

    ഇങ്ങിനെ ഉള്ളവരെ കണ്ടെത്തി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ശ്രീകണ്ഠൻ ഷോ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ( ഞാൻ എൻ്റെ സങ്കടം പറയണം എന്ന് വിചാരിക്കും ഇത് കണ്ടാൽ നമ്മൾക്കൊന്നും ഇല്ല എന്ന് തോന്നുന്നു കണ്ണിൽ അറിയാതെ വെള്ളം നിറയുന്നു

    • @shijisajo9473
      @shijisajo9473 Před rokem

      സത്യം. എനിക്കും തോന്നി

  • @sleebapaulose9700
    @sleebapaulose9700 Před rokem +18

    Mr . Shibu . Big salute🙏🙏🙏

  • @ummuhabeeba4216
    @ummuhabeeba4216 Před rokem +15

    ഞങ്ങളുടെ നാട് പട്ടാമ്പി... നമ്മുടെ മൂക്കിന്റെ തുമ്പിൽ ഈ ദുരിതം നടന്നത് അറിയാതെ പോയി.... 😞😞😞😞

  • @sidhiqueap141
    @sidhiqueap141 Před rokem +4

    സ്വന്തം നാട്ടുകാരൻ ആണെങ്കിലും ഇപ്പോഴാണ് കൂടുതൽ അറിയാൻ സാധിച്ചത് ഗായത്രി

  • @rasheedop5909
    @rasheedop5909 Před rokem +15

    സർക്സ് കളിക്കുന്ന കുട്ടികളെ കണ്ടാൽ അവരെ നമുക്ക് രക്ഷിക്കാൻ ശ്രെമിക്കാം

  • @soumyasatheesan9459
    @soumyasatheesan9459 Před 7 měsíci +3

    ദൈവമേ കേട്ടിട്ട് ചങ്ക് പൊട്ടി പോകുന്നു.... ഇവരുടെയൊക്കെ അവസ്ഥ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്.... ഈ കുട്ടി സംസാരിക്കുമ്പോൾ പറഞ്ഞതെല്ലാം നേരിട്ട് കാണുന്ന പോലുള്ള ഫീൽ 😢

  • @muhammedraffi1364
    @muhammedraffi1364 Před rokem +8

    ഹോ.. കാണാൻ കഴിയുന്നില്ല കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @bijupulickan9141
    @bijupulickan9141 Před rokem +8

    ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല episode...

  • @rajeevanravi3891
    @rajeevanravi3891 Před rokem +13

    തനിനാട്ടിൻ പുറത്ത്കാരി ചേച്ചി.... എല്ലാം വിധ വിജയാശംസകൾ നേരുന്നു 💕💕💕💕God Bless You Dear ❤️❤️❤️

  • @abhijith7756
    @abhijith7756 Před rokem +5

    ശ്രീദേവിയുടെ യും ഗായത്രിയുടെ ടും കഥ ഏകദേശം ഒരുപോലെ ആണ്

  • @sreejasuresh1893
    @sreejasuresh1893 Před rokem +16

    എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റും നാം പലതും അറിയുന്നില്ല ഒരുപാട്‌ സങ്കടം ആയി ഗായത്രിയെ കണ്ടപ്പോൾ അറിയപ്പെടാത്ത എത്രയോപേര് ഇനിയും.,
    നാം ഇത് കാണുന്ന നിമിഷം പോലും അനുഭവിക്കുന്നുണ്ടാകും😓

  • @pgd3688
    @pgd3688 Před rokem +4

    നമ്മൾ കൈയ്യടിച്ച് ആവേശത്തോടു കൂടെ കാണുന്ന സർക്കസിന് പിന്നിൽ ഇതുപോലെ കണ്ണീരൊലിക്കുന്ന നിരവധി യാഥാർത്ഥ്യങ്ങൾ ഉണ്ട്.

  • @beenamoni5327
    @beenamoni5327 Před rokem +14

    സാർ ലിജിയെയും സുജിതിനെയും കോൻഡു വരണേ.ഇതുപോലെയുള്ള ആളുകളെ കാണിക്കണം.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před rokem +14

    Sree Kanden Sir Great job, God bless you.

  • @sulekasaji9951
    @sulekasaji9951 Před rokem +12

    ഗായത്രി മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @MrBAD-zq5sy
    @MrBAD-zq5sy Před rokem +3

    എനിക്കു ഒരു അനിയത്തി ഉണ്ട് ഞാൻ അവളെ വിളിക്കുന്നത്. മായ എന്ന അവള് ഇതുപോലെ അനുഭവിച്ചു ആൾ ആ 2വർഷം മുൻപ് എന്റെ ഒരു കൂട്ടുകാരി വഴി വന്നത് ആ ആരും ഇല്ല അവൾക് മക്കൾ ഉണ്ട് അവര് ഒരു ഒഫെനെഗിൽ ആ ഇവൾ ഇപ്പോൾ എന്റെ കൂടെ എന്റെ വാടക വിട്ടിൽ ആ ഞാൻ ഒരു വിട്ടിൽ പണിക് പോകുന്നു അവൾക് തയ്യൽ അറിയാം അവൾ അതു ചെയ്തു എന്റെ കൂടെ ഹാപ്പി ആയി ഇരിക്കുന്നു ❤️❤️❤️

  • @mansooralukkal1473
    @mansooralukkal1473 Před rokem +10

    ഷിബുവിന്റെ സൗണ്ട് കേട്ടപ്പോൾ വിനോദ് കോവൂരിന്റെത് പോലെ തോന്നി

  • @jaleelkelankelan6171
    @jaleelkelankelan6171 Před rokem +13

    ഇനിയെങ്കിലും ഇതുപോലുള്ള വരെ കണ്ടാൽ police ശക്തമായി ചെക്ക് ചെയ്യണം എത്രയോ പേര് ഇത്പോലെ തെരുവിൽ കഷ്ട്ടപെടുന്നുണ്ട്

  • @aami143
    @aami143 Před rokem +3

    ഷിബു ഏട്ടനും കുടുംബവും എന്റെ നാട്ടിലാണ്. ഗായത്രിക്ക് കിട്ടിയ ഭാഗ്യമാണ് ഈ ഏട്ടൻ. അത്രക് സ്നേഹം ഉള്ള മനുഷ്യനാണ് അദ്ദേഹം ഒപ്പം കുടുംബവും. ഗായത്രി ചേച്ചി എന്നും സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.

  • @soumyajoseph1221
    @soumyajoseph1221 Před rokem +3

    Ithupolulla jeevithangal namuku munpil konduvanna flowers channel nu orupaad thankzz....cheriya kaaryangal ku daivathe pazhikunna njanoke swargathilanu jeevikunnatenna thiricharivu tannathinu nanni...

  • @sabiramoithu7081
    @sabiramoithu7081 Před rokem +6

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് അല്ലെ?..ഷിബു ചേട്ടനെ രക്ഷിതാവ് അനുഗ്രഹിക്കട്ടെ.....

  • @vineethnarayanan5140
    @vineethnarayanan5140 Před rokem +9

    ഷിബു ഹീറോ ആടാ ഹീറോ... 💐💐💐

  • @sudhspk123
    @sudhspk123 Před rokem +7

    god is great... As you journey today, the grace of God will follow you. Everyone and everything touched by you shall be blessed... My dearest sister like gayatri and our brother shibu eattan. 😊

  • @maniyammavd8322
    @maniyammavd8322 Před rokem +10

    പാവം കുട്ടി ഒത്തിരി വിഷമിച്ചുവല്ലോ ഇപ്പോൾ നല്ല ജീവിതം അല്ലേ

  • @rajiradhakrishnan112
    @rajiradhakrishnan112 Před rokem +7

    നിങ്ങൾ must ആയും ഒരു tissue box വെക്കണം 🙏... ഇതു പോലെ കഥ കേൾക്കാൻ ആർക്കും താല്പര്യം ഇല്ല.. പാവം കുട്ടി... നല്ലത് വരട്ടെ 😍

  • @busharaek4698
    @busharaek4698 Před rokem +5

    വല്ലാത്ത ക്രൂരത എന്തായാലും ഇനിയും ഇങ്ങനെ ഉള്ളവരെ രക്ഷിക്കണം

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 Před rokem +13

    Wow I don’t know what to tell god bless u molu

  • @mreditz....7834
    @mreditz....7834 Před rokem +35

    ഈ ഒരു എപ്പിസോഡ് മുഴുവൻ കണ്ടു. വല്ലാത്തൊരു കഥ 😭😭😭

  • @umairaziyad5042
    @umairaziyad5042 Před rokem +5

    Shibuvin orupad nandi. Janasevakkumnandi. Eniyum orupad kuttikal raksha pedatte