ഇസ്ലാമും യുക്തിവാദവും- സംവാദത്തിന്‍റെ കാണാപ്പുറങ്ങള്‍ | കെ ഇ എന്‍ അനുഭവങ്ങള്‍ പങ്ക് വെക്കുന്നു

Sdílet
Vložit
  • čas přidán 6. 09. 2024
  • #ente_islam_vimarshanangal #KEN
    രവിചന്ദ്രനെ ബ്രാഹ്മണിക് യുക്തിവാദി എന്ന് വിളിക്കാമോ?
    ഇസ്ലാം-യുക്തിവാദ സംവാദത്തെ കുറിച്ച് കെ ഇ എന്നുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം. 'സലാം മടക്കിയാല്‍ എന്ത്' എന്ന വിവാദത്തെ തുടര്‍ന്ന് തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്ക് വെക്കുന്ന കെ ഇ എന്‍, ലോകത്ത് നവനാസ്തികരും കേരളത്തില്‍ രവിചന്ദ്രനെ പോലുള്ള യുക്തിവാദികളും ഇസ്ലാമോഫോബിയ വ്യാപിക്കുന്നതിന് പരോക്ഷമായ പങ്ക് വഹിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കുന്നു. അതേ സമയം, മത പ്രബോധന -പ്രചാരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന മുസ്ലിംകളെ യുക്തിവാദികള്‍ വിമര്‍ശിക്കുന്നത് എല്ലാം 'ഇസ്ലാമോഫോബിയ'യുടെ കണക്കില്‍ പെടുത്തുന്നത് വസ്തുതാപരമായി ശരിയല്ല.
    മതവിശ്വാസികള്‍ക്കും മത രഹിതര്‍ക്കും പരസ്പര സഹകരണത്തോടെയുള്ള ജീവിതം സാധ്യമാണോ?, മതവിശാസികള്‍/മതരഹിതര്‍ എന്ന ബയ്നറിയുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?, വര്‍ഗീയ ഫാഷിസം ഫണം ഉയര്‍ത്തുന്ന ഒരു കാലത്ത് സംവാദങ്ങളുടെ മുന്‍ഗണന എന്തിനാകണം? തുടങ്ങിയ വിഷയങ്ങള്‍ സംഭാഷണത്തില്‍ കടന്നു വരുന്നു. ഇ എ ജബ്ബാര്‍ മാഷും എം എം അക്ബറും തമ്മില്‍ നടക്കാന്‍ പോകുന്ന സംവാദത്തെ കുറിച്ച് കെ ഇ എന്‍ തന്റെ അഭിപ്രായം പറയുന്നു.
    അഭിമുഖത്തിന്‍റെ ആദ്യഭാഗം:
    • മതവും യുക്തിവാദവും കൊമ...

Komentáře • 12

  • @mujeebrahmanvp4315
    @mujeebrahmanvp4315 Před 3 lety

    🌷🌷🌷

  • @abuabdullahkdr7825
    @abuabdullahkdr7825 Před 3 lety +4

    മല പോലെ വന്ന ജബ്ബാർ എലി പോലെ പോയി. ജബ്ബാർ കണ്ണടച്ചാൽ ഇരുട്ടാകുന്നത് ജബ്ബാറിന് മാത്രം. യുക്തിവാദികളെ കടുത്ത നിരാശയിൽ ആഴ്ത്തിയ സംവാദം. ഖുർആൻ പഠിക്കാൻ പൊതു സമൂഹത്തിന് പ്രേരണയായ കിടിലൻ സംവാദം

  • @jamsheerth6028
    @jamsheerth6028 Před 3 lety +1

    സമൂഹ മൂല്യ ബോധം ഉയരുന്ന സാഹചര്യത്തിൽ തീർച്ചയായും അടയാളപ്പെടുത്തപ്പെടുന്ന സംഭാഷണം .......
    നന്ദി .....💓

  • @sajirm3660
    @sajirm3660 Před 3 lety +2

    സർ. ഇസ്ലാമിനെവിമർശിക്കുന്നതിന്റെപ്രധാനകാരണം ഇസ്ലാമിന്റെഏകപ്രമാണമായ പരിശുദ്ധ ഖുർആനിന്റെവ്യാക്യാനത്തിലെപിഴവുകളല്ലേ. ബഹുദൈവവിശ്വസികളെനിങ്ങൾകണ്ടേടത്ത് വെച്ച് വെട്ടിക്കൊല്ലുക. എന്നതുപോലുള്ളപതാർഥപരമായവായനയുടെകുഴപ്പങ്ങളല്ലേഇതിനെല്ലാംകാരണമാകുന്നത്.പരിശുദ്ധ ഖുർആൻ വൈജ്ഞാനികമായിവായിച്ചാൽ ഇതിനെല്ലാംഅന്തിമമുണ്ടാവില്ലേ?

  • @farookmuhammad7167
    @farookmuhammad7167 Před 3 lety +1

    കവിത പോലെ മനോഹരമായ ഒരു സംഭാഷണം. നാം ജീവിക്കുന്ന കാലത്ത് പുലർത്തേണ്ട മര്യാദകളെ കുറിച്ച് ആത്മാർത്ഥതയിൽ ചാലിച്ച വാക്കുകൾ.

  • @nikhilasamir1381
    @nikhilasamir1381 Před 3 lety +1

    🌹🌹

  • @shafeekalipkl
    @shafeekalipkl Před 3 lety +1

    മൂന്നാം ഭാഗം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഞാൻ...👍👏

    • @EMMARJOURNAL
      @EMMARJOURNAL  Před 3 lety

      കഴിഞ്ഞു, നന്ദി 😍