Premalekhanam||Basheer||Audiobook

Sdílet
Vložit
  • čas přidán 6. 09. 2024
  • 1940 കളിലെ കേരളം ആണ് കഥയുടെ പശ്ചാത്തലം. കേശവൻ നായർ പേര് സൂചിപ്പിയ്ക്കുന്നു പോലെ നായർ ജാതിയിൽ പെട്ട ഒരു ബാങ്കുദ്യോഗസ്ഥൻ ആണ്. സാറാമ്മ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച സുന്ദരിയും അവിവാഹിതയും തൊഴിൽരഹിതയുമായ ഒരു യുവതിയാണ്. എന്തും വരട്ടെയെന്ന പ്രകൃതക്കാരിയായ സാറാമ്മയുടെ വീടിന്റെ മുകളിലെ നിലയിലാണ് കേശവൻ നായർ വാടകയ്ക്ക് താമസിയ്ക്കുന്നത്. സാറാമ്മയോട് കലശലായ പ്രേമം തോന്നിയ കേശവൻ നായർ അത് അവരെ അറിയിയ്ക്കാനായി അവർക്കൊരു കത്തെഴുതുന്നു.
    നാട്ടിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ കളിയാക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിയ്ക്കുക എന്നതുമാണ് കഥയുടെ പ്രധാന തീം. കേശവൻ നായർ കഥയിൽ എല്ലാ കാമുകന്മാരുടെയും പ്രതിനിധിയാണ്. സാറാമ്മയാകട്ടെ, വിദ്യാസമ്പന്നയും തൊഴിൽരഹിതയുമാണ്. നല്ലൊരു ജോലിയാണ് സാറാമ്മയുടെ ലക്‌ഷ്യം. കേശവൻ നായർ തന്റെ കത്തിലൂടെ സാറാമ്മയ്ക്ക് ഒരു ജോലി നിർദ്ദേശിയ്ക്കുന്നു: തന്നെ പ്രേമിയ്ക്കുക. ഇതിനു നിശ്ചിതമായ മാസാമാസം ഒരു ശമ്പളവും കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ട്.
    കേശവൻ നായരുടെ അപേക്ഷ സാറാമ്മ സ്വീകരിച്ചുവെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു. അവർക്കു കുട്ടികൾ ഉണ്ടാകില്ലേ? ഏതു മതത്തിൽ പെട്ടവരായിരിയ്ക്കും അവരുടെ കുട്ടികൾ? അവർ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെ എല്ലാ മതങ്ങളും പഠിയ്ക്കാൻ തീരുമാനിയ്ക്കുകയും അവർ വലുതായതിനു ശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ അനുവദിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്യുന്നു.നാട്ടിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ കളിയാക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിയ്ക്കുക എന്നതുമാണ് കഥയുടെ പ്രധാന തീം. കേശവൻ നായർ കഥയിൽ എല്ലാ കാമുകന്മാരുടെയും പ്രതിനിധിയാണ്. സാറാമ്മയാകട്ടെ, വിദ്യാസമ്പന്നയും തൊഴിൽരഹിതയുമാണ്. നല്ലൊരു ജോലിയാണ് സാറാമ്മയുടെ ലക്‌ഷ്യം. കേശവൻ നായർ തന്റെ കത്തിലൂടെ സാറാമ്മയ്ക്ക് ഒരു ജോലി നിർദ്ദേശിയ്ക്കുന്നു: തന്നെ പ്രേമിയ്ക്കുക. ഇതിനു നിശ്ചിതമായ മാസാമാസം ഒരു ശമ്പളവും കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ട്.
    കേശവൻ നായരുടെ അപേക്ഷ സാറാമ്മ സ്വീകരിച്ചുവെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു. അവർക്കു കുട്ടികൾ ഉണ്ടാകില്ലേ? ഏതു മതത്തിൽ പെട്ടവരായിരിയ്ക്കും അവരുടെ കുട്ടികൾ? അവർ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെ എല്ലാ മതങ്ങളും പഠിയ്ക്കാൻ തീരുമാനിയ്ക്കുകയും അവർ വലുതായതിനു ശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ അനുവദിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്യുന്നു.

Komentáře • 29