Swargamenna kananathil.. സ്വർഗ്ഗമെന്ന കാനനത്തിൽ.. (Rekha Jp)

Sdílet
Vložit
  • čas přidán 5. 09. 2024
  • ചിത്രംചന്ദ്രകാന്തം (1974)
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതംഎം എസ്‌ വിശ്വനാഥന്‍
    ആലാപനംകെ ജെ യേശുദാസ്
    സ്വർഗ്ഗമെന്ന കാനനത്തിൽ..
    സ്വർണ്ണമുഖീ നദിക്കരയിൽ..
    സ്വപ്നമയീ വാഴുന്നു ഞാൻ..
    സുഖമറിയാതെ - സുഖമറിയാതെ
    (സ്വർഗ്ഗമെന്ന..)
    കല്പനതൻ കണ്ണുനീരിൽ..
    സ്മരണതൻ ഗദ്ഗദത്തിൽ..
    വ്യർത്ഥമിന്നും പാടുന്നു ഞാൻ..
    ശ്രുതിയറിയാതെ - ശ്രുതിയറിയാതെ
    (സ്വർഗ്ഗമെന്ന..)
    നിത്യരാഗ നന്ദനത്തിൽ..
    ചിത്രപുഷ്പശയ്യകളിൽ..
    നിന്നെയോർത്തു കേഴുന്നു ഞാൻ
    നിദ്രയില്ലാതെ..
    രാത്രികൾതൻ ശൂന്യതയിൽ
    പ്രേമപൂജ ചെയ്തിടുന്നു
    സത്യമായ നിൻ പ്രഭതൻ
    പൂക്കളില്ലാതെ..
    (സ്വർഗ്ഗമെന്ന..)
    വർണ്ണഗാനമേള തൂവും
    മാധവത്തിൻ പുഷ്പാഞ്ജലി..
    വല്ലഭനെ കാത്തിരിക്കും
    വസുന്ധരതൻ ബാഷ്പാഞ്ജലി..
    അന്നു നിന്റെ പൊന്നധരം
    ചൂടിവന്ന മന്ദഹാസം
    ഇന്നു നമ്മളോമനിക്കും
    നൊമ്പരത്തിനാമുഖമോ..
    പൊൻപുലരി പൂത്തുലയും
    എൻ‌മകൾതൻ പുഞ്ചിരിയാൽ
    പുണ്യസന്ധ്യ വന്നുദിക്കും
    നിന്റെ ലജ്ജാസിന്ദൂരമായ്
    പൂവിടരും കവിതപോലെ
    തേനുതിരും പ്രേമംപോലെ
    ഭൂമിയിൽ നാമിന്നിനിയും
    ഒന്നു ചേരുമോമലാളേ
    (സ്വർഗ്ഗമെന്ന..)

Komentáře • 20

  • @sujathav2873
    @sujathav2873 Před rokem +4

    ഈ ഗാനങ്ങൾ നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കും... ഇത്രയേ ഉള്ളൂ .. ജീവിതം. ഉള്ള കാലം സ്നേഹത്തോടെ ജീവിക്കുക...❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sruthisivankutty
    @sruthisivankutty Před 4 měsíci +1

    ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gopinathgopinath7997
    @gopinathgopinath7997 Před měsícem +1

    മറ്റു ഗായരൊക്കെ ഈ ഗാനം ഗംഭീരമായി പാടിയിട്ടുണ്ട് പക്ഷേ ദാസേട്ടൻ പാടിയാൽ അതു വേറെ ലവൽ അതാണ് ഈ ഗാനത്തിൻ്റെ പ്രത്യേകത

  • @user-lh6ew6kc3y
    @user-lh6ew6kc3y Před 5 lety +4

    പൊൻപുലരി പൂത്തുലയും
    എൻ‌മകൾതൻ പുഞ്ചിരിയാൽ
    പുണ്യസന്ധ്യ വന്നുദിക്കും

  • @muraleedharankpaduvilan678

    എത്രകേട്ടാലും മതിവരില്ല

  • @sadiqueva3460
    @sadiqueva3460 Před rokem +4

    Wow എന്താഫീൽ ദാസേട്ടന്റെ 🙏🙏❤️❤️❤️❤️😍😍🥰

  • @sruthisivankutty
    @sruthisivankutty Před 4 měsíci +1

    ഒന്നും പറയാൻ ഞാൻ ആളല്ലേ ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @sathyansathyan.p5762
    @sathyansathyan.p5762 Před rokem +3

    ദാസേട്ടാ. മധു രഗാനം എത്ര കേട്ടാലും വീണ്ടും കേൾക്കാൻതോന്നും❤

  • @user-lh6ew6kc3y
    @user-lh6ew6kc3y Před 5 lety +3

    സ്വർഗ്ഗമെന്ന കാനനത്തിൽ..
    സ്വർണ്ണമുഖീ നദിക്കരയിൽ..
    സ്വപ്നമയീ വാഴുന്നു ഞാൻ..

  • @user-lh6ew6kc3y
    @user-lh6ew6kc3y Před 5 lety +3

    നിന്റെ ലജ്ജാസിന്ദൂരമായ്
    പൂവിടരും കവിതപോലെ

  • @krishnadasc4647
    @krishnadasc4647 Před 10 měsíci +2

    Radio yugathil vamban Hit song.. Daasettaaaa... Pranamam.. 🙏🙏🙏🎵🎵🎵💝💝💝

  • @abhiramianil1753
    @abhiramianil1753 Před rokem +3

    ❤️

  • @user-po4px6uj8s
    @user-po4px6uj8s Před 4 měsíci

    😂😂😂