ചിത്തിര നക്ഷത്രം - സ്ത്രീകൾ പ്രത്യേക ഫലം | Chithra Nakshathra Prediction K.P.Sreevasthav 9447320192

Sdílet
Vložit
  • čas přidán 19. 07. 2022
  • #Chithra
    #chithira #keralaastrology
    ചിത്രാ നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതു ഫലങ്ങളെക്കുറിച്ച് കഴിഞ്ഞ വാരത്തിൽ പറഞ്ഞിരുന്നു ഈ വാരം നമുക്ക് ചിത്ര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ പ്രത്യേക ഫലം മനസ്സിലാക്കാം.
    "ചിത്രാ സുചിത്രാ ഭരണാ സുരൂപാ.. " എന്ന് തുടങ്ങുന്ന പ്രമാണ പ്രകാരം ചിത്തിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീ വിചിത്രാഭരണഭൂഷിത യും ഭരണനൈപുണ്യം ഉള്ളവളും സൗന്ദര്യമുള്ളവളുമായിരിക്കും .
    ഇപ്രകാരമുള്ള പല ഗുണങ്ങളും അനുഭവമാകുമെങ്കിലും
    ചിത്തിര നക്ഷത്രജാതരായ സ്ത്രീകളിൽ നിർഭാഗ്യകരങ്ങളും തിക്തങ്ങളുമായ പല ദുരനുഭവങ്ങളും കണ്ടുവരുന്നുണ്ട് . ദുഃസ്വാതന്ത്ര്യം ഇവരിൽ കൂടുതലായി കാണുന്നു . വിധേയത്വമെന്നത് പ്രായേണ ഇവരിൽ കുറവായിരിക്കും . ശൈഥില്യമാർന്ന ദാമ്പത്യജീവിതം , ഭർത്തൃവിരഹം , ഭർത്തൃപരിത്യാഗം തുടങ്ങിയവയാൽ ഈ നക്ഷതക്കാരിൽ ഭൂരിഭാഗം പേരുടേയും ജീവിതം ദുരിതപൂർണ്ണമായേക്കാം . അതിനാൽതന്നെ വിവാഹജീവിതത്തിന് മുന്നോടിയായി ഒരു ഉത്തമ ദൈവജ്ഞനെ കൊണ്ട് ജാതകം പരിശോധിപ്പിച്ച് വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടത് ആവശ്യമാണ്.
    ജീവിതചക്രം
    ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏകദേശം മൂന്ന് വയസ്സുവരെയുള്ള സമയം ബാലാരിഷ്ടതകൾ നിറഞ്ഞ കാലഘട്ടമാണ് . അതിനുമേൽ 21 വയസ്സുവരെ ഗുണദോഷമിശ്രം , വിദ്യാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തി മുന്നോട്ടുപോകാൻ ശ്രമിക്കണം . 21 മുതൽ 37 വയസ്സുവരെ ഗുണപ്രദമായ കാലഘട്ടമാണ് . തൊഴിൽ വിജയം , സാമ്പത്തിക ശ്രേയസ്സ് , ഗൃഹ വാഹനലാഭം , രാജകീയ ബഹുമാന സ്ഥാനലബ്ധി തുടങ്ങിയ സൽഫലങ്ങൾ ഈ സമയത്തിലനുഭവമാകും 37 മുതൽ 56 വയസ്സുവരെ ഗുണദോഷ മിശ്രമായ കാലഘട്ടമാണ് . ആരോഗ്യപരമായും കുടുംബപരമായും ചില്ലറ വിഷമതകൾക്ക് ഈ സമയത്തിൽ സാധ്യതയുണ്ട് . 56 വയസ്സിനു ശേഷം ഗുണകരമായ സമയമാണ് .
    പ്രതികൂല നക്ഷത്രങ്ങൾ വിശാഖം , തൃക്കേട്ട , പൂരാടം എന്നീ നക്ഷത്രങ്ങളും, ചിത്തിര കന്നിക്കൂറുകാർക്ക് മേടം രാശിയിലുൾപ്പെട്ട അശ്വതി , ഭരണി , കാർത്തിക ആദ്യകാൽഭാഗം , ഈ നക്ഷത്രങ്ങളും ചിത്തിര തുലാക്കൂറുകാർക്ക് ഇടവ രാശിയിലുൾപ്പെട്ട കാർത്തിക അവസാന മുക്കാൽ , രോഹിണി , മകയിരം ആദ്യപകുതി , ഈ നക്ഷത്രങ്ങളും പ്രതികൂലങ്ങളാണ് . പ്രസ്തുത നക്ഷത്രങ്ങളിൽ ജനിച്ചവരുമായി കൂട്ടുബിസിനസ്സിൽ ഏർപ്പെടുന്നതും അവർക്കുവേണ്ടി ജാമ്യം നിൽക്കുന്നതും ദോഷത്തിൽ കലാശിക്കുമെന്നാണ് വിശ്വാസം . ഈ നക്ഷത്രക്കാരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അത്രകണ്ട് ഗുണം ചെയ്യില്ല . മുകളിൽ പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക .
    അനുഷ്ഠിക്കേണ്ട കാര്യങ്ങൾ ചിത്തിര നക്ഷത്രക്കാർക്ക് വ്യാഴന്റേയും ബുധന്റേയും ശുക്രന്റേയും ദശാ കാലങ്ങൾ പൊതുവെ ദോഷപ്രദമായ സമയമായതിനാൽ ഈ കാലയളവിൽ വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ് . ( ജാതകവശാൽ ഒരുപക്ഷേ , ഈ ദശാകാലങ്ങൾ അനുകൂലമായേക്കാനുമിടയുണ്ട് ) ചിത്തിര മ , അവിട്ടം , മകയിരം , എന്നീ ജന്മാനുജന്മ നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നതും വ്രതം , ജപം തുടങ്ങിയ പുണ്യ കർമ്മങ്ങളനുഷ്ഠിക്കുന്നതും ഗുണകരമാണ്.
    നക്ഷത്രാധിപനായ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ശ്രേയസ്കരമാണ് ചൊവ്വ ഓജരാശിയിൽ നിൽക്കുന്നവർ സുബ്രഹ്മണ്യനേയും, യുഗ്മരാശിയിലാണെങ്കിൽ കാളിയേയും പ്രാർത്ഥിക്കാം . ചിത്രാ നക്ഷത്രവും ചൊവ്വാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടുകൂടി വ്രതജപാദികൾ അനുഷ്ഠിക്കാവുന്നതാണ് .
    ചിത്തിര കന്നിക്കൂറിൽ ജനിച്ചവർ ബുധപ്രീതികരങ്ങളായ കർമ്മങ്ങൾ - ശ്രീകൃഷ്ണഭജനം , വിഷ്ണുസഹസ്രനാമ പാരായണം , വിഷ്ണുക്ഷേത്ര ദർശനം തുടങ്ങിയവ അനുഷ്ഠിക്കാം . തുലാക്കൂറിൽ ജനിച്ച ചിത്തിര നക്ഷത്രക്കാർ ശുക്രപ്രീതികരങ്ങളായ കർമ്മങ്ങൾ - മഹാലക്ഷ്മീഭജനം , ലളിതാ സഹസ്രനാമജപം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ് .
    നക്ഷത്രവൃക്ഷാദികൾ
    1. നക്ഷത്രവൃക്ഷം- കൂവളം
    ശിവഭഗവാന്റെ ഇഷ്ടവൃക്ഷമെന്ന നിലയിൽ ഏറെ പ്രശസ്തമായ കൂവളം നല്ലൊരു ഔഷധവൃക്ഷം കൂടിയാണ് . ശിവപാർവ്വതിമാർക്ക് പ്രിയങ്കരനായ ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു .
    അതിനാൽ കൂവളം ശിവമല്ലിയെന്നും അറിയപ്പെടുന്നു . കൂവളത്തിന്റെ ഇലയുടെ ഓരോ ഇലയും മൂന്നായി പിരിഞ്ഞാണിരിക്കുന്നത് . ഈ മൂന്നു ഭാഗങ്ങളേയും ശിവഭഗവാന്റെ തൃക്കണ്ണുകളായാണ് വിശ്വാസികൾ കണ്ടുവരുന്നത് .
    തങ്ങളുടെ നക്ഷത്ര വൃക്ഷം ആയ കൂവള വൃക്ഷത്തിനെ ചിത്ര നക്ഷത്രക്കാർ ഒരു കാരണവശാലും മുറിക്കാൻ പാടില്ല നട്ടുവളർത്തി സംരക്ഷിക്കുന്നത് ആയുസ്സിന് ഗുണകരവുമാണ്
    നക്ഷത്രമൃഗം - ആൾപുലി
    മാംസഭുക്കുകളായ മാർജാര കുടുംബത്തിലെ ഒരു അംഗമാണ് കടുവ അഥവാ വരയൻ പുലി . ഏഷ്യൻ വൻകരയിലാണ് കടുവകളെ കണ്ടുവരുന്നത് . മാർജാര കുടുംബത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ് കടുവ. സ്വന്തം ശരീര ഭാരത്തിന്റെ ഇരട്ടി ഉള്ള ഇരകളെ കീഴടക്കാനും കടത്തികൊണ്ട് പോകാനും ഇവകൾക്ക് നിസാരമായി സാധിക്കും . ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളെയും കൊണ്ട് രണ്ടു മീറ്ററിലധികം ഉയരത്തിൽ ചാടാനും കടുവകൾക്ക് കഴിയും
    3. നക്ഷത്രപക്ഷി = കാക്ക
    നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്ന പക്ഷിയാണ് കാക്ക .
    നക്ഷത്രയോനി - സ്ത്രീയോനി.
    മനുഷ്യരിൽ പ്രായപൂർത്തിയെത്തിയ പെൺ വിഭാഗത്തെയാണ് സ്ത്രീയെന്ന് പറയുക .
    നക്ഷത്രഗണം - അസുരൻ. ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന് ദക്ഷപ്രജാപതിയുടെ പുത്രിയായ ദിതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ .
    നക്ഷത്രദേവത - ത്വഷ്ടാവ് ( വിശ്വകർമ്മാവ് ) ത്വഷ്ടാവ് അഥവാ വിശ്വകർമ്മാവാണ് ചിത്തിരയുടെ നക്ഷത്രദേവത . ഈ പദം സൂര്യപര്യായമാണെന്നും ബ്രഹ്മാവിന്റെ പര്യായമാണെന്നും പറയപ്പെടുന്നു . ദേവശില്പികളിലൊരാളാണ് ത്വഷ്ടാവ് . ഒരു വ്യക്തി മാതൃഗർഭത്തിൽ കിടക്കുമ്പോൾ തന്നെ അയാളുടെ ഭാര്യയുടെ രൂപം നിർമ്മിക്കുമെത്രേ ത്വഷ്ടാവ് . ചിത്രാ നക്ഷത്രക്കാർ നിത്യവും വും തങ്ങളുടെ നക്ഷത്ര ദേവതയായ ത്വഷ്ടാവിനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്.
    ഓം വിശ്വകർമ്മണേ നമഃ
    എന്ന മന്ത്രം പതിവായി ജപിക്കുന്നത് ഗുണകരമാണ്.
    ഭാഗ്യനിറം - കറുപ്പ്
    ഭാഗ്യദിക്ക് - തെക്ക്
    ഭാഗ്യദിവസം - ചൊവ്വ
    ഭാഗ്യസംഖ്യ - 9
    ഭാഗ്യരത്നം - പവിഴം
  • Věda a technologie

Komentáře • 17

  • @akshaykmadhu7610
    @akshaykmadhu7610 Před rokem +1

    Thank you brother

  • @bhaskaranpv9317
    @bhaskaranpv9317 Před rokem

    Thanks.

  • @jayasrees6276
    @jayasrees6276 Před rokem +2

    Very correct

  • @suryasuresh9331
    @suryasuresh9331 Před rokem

    Supperr sir.tnx

  • @jyothilakshmi8478
    @jyothilakshmi8478 Před 2 lety

    Ellam crct

  • @ranchup.r1976
    @ranchup.r1976 Před 2 lety

    👍👍👍

  • @nithinmadhu524
    @nithinmadhu524 Před rokem

    Good

  • @manojaharidas2982
    @manojaharidas2982 Před rokem

    🙏🙏🙏👌

  • @user-uf5cb7hm3m
    @user-uf5cb7hm3m Před 5 měsíci

    🙏🏻🙏🏻🙏🏻🙏🏻

  • @roopamani2190
    @roopamani2190 Před 2 lety

    Roopa,chithra nakshtram,agust-6 time evening4-5cl ullil crt areela eppol nalla kalam ano veedu vaikn yogam undo sami nallthil 🙏🙏🙏🙏

  • @arya3264
    @arya3264 Před rokem

    Cheetta aanu mrigam...

  • @bindup8617
    @bindup8617 Před 2 lety +2

    Shweta star chithra, 1991-year, date-januvary-8,place-Calicut, marriage nadannitilla eppol samayamano, 31-vayassayallo, pala pariharakriyakalum chayithu Swami ani anthu chayyanam

    • @rajeeshrj9509
      @rajeeshrj9509 Před rokem +1

      Jathakadhosham undo

    • @vinodkumarmvinu5551
      @vinodkumarmvinu5551 Před rokem

      നമ്പർ അല്ലെങ്കിൽ ജാതകകുറിപ്പ് ഉണ്ടെങ്കിൽ അയക്കു ഡിമാന്റ് ഉണ്ടെങ്കിൽ അതും കൂടി പറയണം

    • @Thangamnair
      @Thangamnair Před měsícem

      hi