ഭര്‍ത്താവിന്റെ വീട്ടിലെ ആദ്യ പിരീഡ്‌സ് | First Period After Marriage Web Series | Women Empowerment

Sdílet
Vložit
  • čas přidán 30. 10. 2023
  • My first period after marriage is a malayalam web series that raises social awareness and women empowerment . In this video, it portrays the challenges faced by a girl in her husband's house after marriage due to a ritual related to menstruation.
    _______________________________________________________________________
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Komentáře • 1K

  • @hamsterinkerala1402
    @hamsterinkerala1402 Před 8 měsíci +2816

    എൻ്റെ കല്യാണം കഴിഞ്ഞ് ആദ്യത്തെ period ഒരു വലിയ പ്രശ്നമായിരുന്നു ഇതു പോലെ. സോഫലു,കസേരയിൽ ഇരിക്കാനോ ടിവി കാണണോ പാടില്ല aa room keran padilla . . അവരെ തൊടാൻ പാടില്ല. ഞാൻ മാനസികമായി നന്നായി വിഷമിച്ചു ഭാഗ്യത്തിന് വയറു വേദന undagarilla എല്ലാ പ്രാവശ്യവും.പിന്നെ ഫുഡ് ഉണ്ടക്കനൊണ്ട് കൊഴപില്ല വീട്ടിലെ മറ്റു panigalum ചെയ്യണം.പിന്നീട് അതേ അമ്മയമ്മയുടെ period നിൽക്കാൻ ഉള്ള ബ്ലീഡിങ് വന്നപ്പോൾ സോഫ കസേര നിലം മുഴുവൻ ബ്ലഡ് ഒലിപ്പിച്ച് നടക്കർന്ന് അതും ഞാൻ തുടച്ചു വൃത്തി ആക്കി. അതിനു ശേഷം അവിടെ period nu പ്രസക്തി ഇല്ലാതായി.

    • @user-bw2xm4we2c
      @user-bw2xm4we2c Před 8 měsíci +21

      😊

    • @alicesebastian3318
      @alicesebastian3318 Před 8 měsíci +235

      Enittum ningal athu സഹിച്ചു നിങ്കുനത് എന്തിനാ...???? സ്ത്രീകൾക്ക് സ്ത്രീകളെ മനസിലാക്കാൻ പറ്റില്ല എങ്കിൽ പിന്നെ ആരു മനസിലാകും

    • @arshanafaisal1777
      @arshanafaisal1777 Před 8 měsíci +30

      Enikkum vannittund islamil niskarikkanum mushaf othaanum okke padillathe ollu but hus veetil angane aayirunnille ummante bedilo sofayilo onnum irikkan paadillayirunnu ippo alhamdulillah joliyokke kayinjal roomil kayari ente paad nokkum

    • @sumayyafathi3857
      @sumayyafathi3857 Před 8 měsíci

      ​@@alicesebastian3318😅

    • @Ash-sr6xi
      @Ash-sr6xi Před 8 měsíci +174

      ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അകന്ന ഒരു അമ്മായീടെ വീട്ടിൽ 2 ദിവസം താമസിക്കേണ്ടി വന്നു .. അന്ന് എനിക്ക് പീരിയഡ്‌സ് ആയി ..അമ്മായി എന്നെ ഒരു റൂമിൽ ആക്കീട്ട് ഇവിടെ തന്നെ ഇരിക്കണം ഇറങ്ങി നടക്കരുത്, ഭക്ഷണം കൊണ്ടുവന്നു തരാം എന്നൊക്കെ പറഞ്ഞു .. ഞാൻ ഉപയോഗിച്ച ബെഡ്ഷീറ് ഒക്കെ അലക്കി ഉപയോഗിക്കണം എന്നൊക്കെ അവരുടെ മോളോട് പറഞ്ഞു .. ഞാൻ ആദ്യമായിട്ട് ആണ് കേരളത്തിൽ ഇപ്പോളും ഇങ്ങനത്തെ ആളുകൾ ഉണ്ട് എന്ന് അറിയുന്നത് .. പിനീട് ഞാൻ വലുതായി കല്യാണം ആലോചിക്കാൻ തുടങ്ങീപ്പോ ഈ അമ്മായി അവരുടെ മോന് വേണ്ടി കല്യാണം ആലോചിച്ചു വന്നു .. നല്ല ചെക്കൻ ഒക്കെ ആരുന്നു പക്ഷെ ആ ഒറ്റ കാരണം കൊണ്ട് ഞാൻ വേണ്ടാന്ന് പറഞ്ഞു 🙏

  • @user-yy6nn2hy7y
    @user-yy6nn2hy7y Před 8 měsíci +4830

    എന്റെ ഭർത്താവിന്റെ വീട്ടിൽ ആദ്യ പീരിയഡ്‌സ് ആയപ്പോൾ ഞാൻ പാ എടുത്തു നിലത്തു കിടന്നപ്പോൾ എന്റെ അമ്മായിഅമ്മ ആണ് എന്നെ പിടിച്ചു കട്ടിലെ കിടത്തി, എനിക്ക് ചോറും വാരി തന്നു 😍

  • @akshaykumar4467
    @akshaykumar4467 Před 8 měsíci +366

    ആചാരം നോക്കി പോയി നടു തട്ടി വീണതല്ലേ 🤣😂 അച്ഛൻ പ്വോളിച്ചു 🤣😂🤣❤️❤️❤️❤️

  • @shahanaa6647
    @shahanaa6647 Před 8 měsíci +1875

    Periods ayitt kanunnavar undenkil like adikuuuuu..

  • @sreedhadrasree955
    @sreedhadrasree955 Před 8 měsíci +912

    Periods സമയത്തു കാണുന്ന എല്ലാവർക്കും Happy periods 🥰🥰

  • @RaviPuthooraan
    @RaviPuthooraan Před 8 měsíci +757

    അമ്മായിയമ്മയും മരുമോളും ആയി അഭിനയിച്ച രണ്ടു പേരും perfect casting and absolutely perfect acting 👍👏 അമ്മായിയമ്മയോട് ശെരിക്കും ദേഷ്യം തോന്നി, which means she has acted it out so well 👌

  • @athulya_ammu
    @athulya_ammu Před 8 měsíci +47

    ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ്..എനിക്ക് അച്ഛൻ,ഭർത്താവ്,അനിയൻ ഇവരൊക്കെ പാഡ് വാങ്ങി തരാറുണ്ട് 😌

  • @Fighter2255
    @Fighter2255 Před 8 měsíci +110

    2018 ലെ പ്രളയം വന്നപ്പോൾ ആരാ എന്താ എന്ന് അറിയാത്ത ഒരുപാട് സ്ത്രീകൾക്ക് വേണ്ടി പാട് കൾ വാങ്ങി കവറിൽ കെട്ടി പെരിന്തൽമണ്ണ ടൗണിലൂടെ നടന്ന ഞങ്ങൾ. തമ്മിൽ പോലും അറിയാത്ത കുറെ ചെറുപ്പക്കാർ...അപ്പോഴാ ചിലവന്മാർക്ക് ഭാര്യക്കും, വീട്ടിലുള്ള പെണ്ണുങ്ങൾക്കും പാട് വാങ്ങികൊടുക്കാൻ മടി പോയി മണ്ണ് വാരി തിന്നിനെടാ നീയൊക്കെ... പിന്നെ ചില പെൺകുട്ടികളുടെ കമന്റ്‌ കണ്ടു ഭർത്താവ് പാട് വാങ്ങി തന്നത് വല്യ കാര്യമായിട്ട്....hmmm

  • @aneesafareena5735
    @aneesafareena5735 Před 8 měsíci +399

    ഇതുവരെ ഇങ്ങനെയുള്ള ഒരു അനുഭവവും വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഉണ്ടായിട്ടില്ല 🥰🥰🥰🥰

    • @serinshiyasworld2580
      @serinshiyasworld2580 Před 8 měsíci +13

      അത്‌ നമ്മുടെ മതം അങ്ങനെ ഒരു വേർതിരിവ് പഠിപ്പിക്കുന്നില്ല എന്നുള്ളതാണ്

    • @sumathisoman6305
      @sumathisoman6305 Před 8 měsíci +1

      Marriage kazhinju 2month,aayappol sabarimala season aayi appol hasband inta veettil vratham aanu njan aanel annuvare ingane maari ninnittumilla aake sankatam vannu thanne oru muriyil kitakkanam,angane sister in law yute veettil poyi 22vayass,ullappol, ippol 51vayass, periods ninnitt 5years,8, months ippol 28vayassulla,mon sabarimala kk pokan vrathathilanu enneyum vilichatha mala itan 55,aayitt varamennu paranju 😂😂😂😂😂

    • @thetruth-in7xp
      @thetruth-in7xp Před 8 měsíci +6

      അത് ഇസ്ലാമിൽ അങ്ങനെ ഇല്ലല്ലോ.. അതാണ്‌.

    • @ansilaansila7243
      @ansilaansila7243 Před 8 měsíci +1

      Me too

    • @user-oj4cf5md7x
      @user-oj4cf5md7x Před 7 měsíci +1

      Matham mathramalla ororutharude chinthagathi aanu. Enikkum ith vare inganoru anubhavqm undayittilla. Nte vtl aayalum husbandinte vtl aayalum. Aa karyathil iam so lucky. Mrg kazhinja tymil nik nalla tension aarnnu ini ngana aano nthonnu bt njn bhayanna pole onnum nik ithvare vannittilla.

  • @aamiiissworld3977
    @aamiiissworld3977 Před 8 měsíci +258

    എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിൽ ആയാലും periods ആയാൽ ഒരുപോലെയാ rest ആണ് 😊എല്ലായിടത്തും തൊടാം പോവാം. ദൈവത്തിനു നന്ദി പറയുന്നു ❤. പിന്നെ husbant ആണ് pad ഒക്കെ വാങ്ങി തരുന്നത് 😅

    • @asadalihamdaworld1021
      @asadalihamdaworld1021 Před 2 měsíci +4

      എല്ലാവർക്കും husband തന്നെയാ വാങ്ങിച്ചു തരാറ്

  • @judylintojudylinto9666
    @judylintojudylinto9666 Před 8 měsíci +726

    മകൾക്കു വേദനിച്ചാൽ അതു period വേദന😊
    മരുമകൾക്ക് വേദനിച്ചാൽ
    അതു അപിനയം 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

    • @HarisVtp
      @HarisVtp Před 8 měsíci +1

      അത് നിന്റെ തോന്നാൽ

    • @ITSME-yn1zt
      @ITSME-yn1zt Před 8 měsíci +4

      Athe angne paraya😬😬

    • @nykk812
      @nykk812 Před 8 měsíci +4

      Athu ivide kedannu paranjapora parayunnavarde montha nokki paranju erangiporanam.allathe pedichu thoori ninnal avareduthu tharayil adikkum

    • @minhaworld2813
      @minhaworld2813 Před 8 měsíci +2

      Correct💯💯

    • @sherin5049
      @sherin5049 Před 8 měsíci +2

      😂😂

  • @fazzzzzzzzzi
    @fazzzzzzzzzi Před 8 měsíci +486

    ഇതൊക്കെ തന്നെ ആണ് ഇന്നത്തെ പെൺകുട്ടികൾ കല്യാണത്തിന് പിന്നോട്ട് നില്കുന്നത്

    • @KadershaN-ou2sj
      @KadershaN-ou2sj Před 8 měsíci

      അത്കൊണ്ടാന്നുമല്ല ഒക്കത്തിനും ഒറ്റ പുത്തിയാണ് തന്റെ തലപര്യം അതാണ് വലുത് മറ്റുള്ളവരെ വകവെക്കാതെ നടക്കണം അങ്ങനെ ഉള്ളവർ കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് വെറുതെ വല്ലവനെയും ബുദ്ധിമുട്ടിക്കാൻ.

    • @sheejaps3782
      @sheejaps3782 Před 8 měsíci +6

      ✅️

    • @lissymathew-ii7mz
      @lissymathew-ii7mz Před 8 měsíci +3

      Satymm

    • @Le_x_mi
      @Le_x_mi Před 8 měsíci +1

      Satyam

    • @misammohammed1716
      @misammohammed1716 Před 7 měsíci +2

      Ingane oke ndo

  • @salmanarangodan1532
    @salmanarangodan1532 Před 8 měsíci +360

    തൊട്ടാലും പിടിച്ചാലും പ്രശ്നം..... പണി എടുപ്പിക്കുന്നതിൽ ഒരു പ്രശ്‌നൂല്ല.... അടിപൊളി 🤌🏼🚶🏻‍♂️

    • @JMlav
      @JMlav Před 8 měsíci +3

      Athu thanne njanum alojichee..

    • @neenakrishna7915
      @neenakrishna7915 Před 8 měsíci

      Ere kure ella veetlum ippazhum ith thnneyan avastha

    • @Raz_59
      @Raz_59 Před měsícem

      ith pin cheyyu

  • @Binesh-dl1ww
    @Binesh-dl1ww Před 8 měsíci +119

    "ഞാൻ കുട്ടിയായിരുന്നപ്പോൾ" അതാണ് എല്ലാവരുടെയും പ്രശ്നം,,സ്ത്രീകൾ കുശുമ്പും, പോരും മാറ്റിവെച്ചു ജീവിച്ചു നോക്കിയേ വീട് color full ആണ് 💪💪👍👍👍👍👍👍

  • @sajida.p3157
    @sajida.p3157 Před 8 měsíci +105

    ഇതൊക്കെ കാണുന്ന എനിക്ക് അൽഭുതം അവുന്നു ഞാനൊക്കെ എന്ത് ഭാഗ്യവതിയാണ്😢,ഒരു ദിവസം വയർ വേദന അന്നത്തെ എന്റ പണി മുയുവൻ ഉമ്മ എടുക്കും

  • @angelinanoby8190
    @angelinanoby8190 Před 8 měsíci +343

    നല്ല ഒരു അച്ഛൻ ❤️

    • @aishwaryakk5518
      @aishwaryakk5518 Před 8 měsíci +5

      അച്ചന്മാരു അധിക vtl ഉള്ളതും nallatha but ഇവരെ sobhavam ചീത്ത ആക്കുന്നത് വേറെ ഒരു പാഷാണം ആണ്‌.

  • @nizamnizam4110
    @nizamnizam4110 Před 8 měsíci +289

    ഈ സമയത്ത് ഭർത്താവ് കൂടുതൽ ശ്രദ്ധിക്കുകയും ഭാര്യയെ സഹായിക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ പിന്നെ ഇങ്ങനെയുള്ള അമ്മമാരെല്ലാം ഉണ്ട് അവർക്ക് മരുമക്കൾ വേറെ പോകുമ്പോളെ അതിന്റെ വില അറിയുകയുള്ളൂ 🤷‍♂️

    • @fasnayazin1478
      @fasnayazin1478 Před 8 měsíci +1

      Sathyam😂

    • @nykk812
      @nykk812 Před 8 měsíci +4

      Athee..entaduthu oru parippum vekoolannu adya divasam thanne manasilakkikoduthathu kondu ii vaka pekoothonnum kondu varoola vannal ariyam thirichu angottum kittum ennu...

  • @aluzvlog4447
    @aluzvlog4447 Před 8 měsíci +1776

    പാത്രം കഴുകിയാൽ പാത്രം ആശുദ്ധം ആകുന്നില്ല... തുണി എടുത്തപ്പോൾ തുണി അശുദ്ധം ആയി... നല്ല comedy 😂😂

    • @meenusajeev0426
      @meenusajeev0426 Před 8 měsíci +32

      Ingne aanu pala veetilum

    • @ITSME-yn1zt
      @ITSME-yn1zt Před 8 měsíci +3

      Athe

    • @mapyhasna
      @mapyhasna Před 8 měsíci +3

      😂😂

    • @sangeethadevm7645
      @sangeethadevm7645 Před 8 měsíci +8

      Angane pala comedyum undavum pala veettilum

    • @mariyam7253
      @mariyam7253 Před 8 měsíci +33

      എന്നിട്ട് ആ അശുദ്ധി മാറ്റാൻ മരുമോൾ തന്നെ കഴുകി ഇടണം പോലും 😄😄

  • @prasanthmohan4108
    @prasanthmohan4108 Před 8 měsíci +144

    പ്രിയ സുഹൃത്ത് പ്രവീൺ ചേട്ടനും,ഇതിൽ wok ചെയ്ത എല്ലാ കലാകാരന്മാർക്കും, അഭിനന്ദനങ്ങൾ.എല്ലാവരും ഒന്നിന് ഒന്ന് മെച്ചം തന്നെ,നമ്മുടെ സൊസൈറ്റി യിൽ ഇന്നും ഇതുപോലെ ദുരാചാരങ്ങൾ നടന്നു പോരുന്നു. അത് ആചരിക്കുന്ന വിവരം ഇല്ലാത്തവർക്ക് ഈ ഷോർട്ട് ഫിലിം ഒരു വെളിച്ചമായി മാറട്ടെ...

  • @ponnu1927
    @ponnu1927 Před 8 měsíci +822

    period time ലെ വയറു വേദന അസഹനീയമാണേ... പിന്നെ കാലെല്ലാം ഒരു തരം കഴച്ച് ഒടിയും പോലെ😭😭 ഈ time ൽ Hus കട്ടക്ക് കൂടെനിക്കും ......😍

    • @mylittleworldks
      @mylittleworldks Před 8 měsíci +6

      ഇതൊരുകരിയം ഓർക്കുമ്പോൾ ഭയം ആണ്

    • @aishwaryakk5518
      @aishwaryakk5518 Před 8 měsíci +1

      Yessss

    • @shanoobolavanna
      @shanoobolavanna Před 8 měsíci +5

      MAY GOD BLESS YOUR LADIES AND MOTHERS - RESPECT

    • @mypositiveworld6534
      @mypositiveworld6534 Před 8 měsíci +9

      കട്ടൻ ചായയിൽ മധുരം ചേർക്കാതെ ചെറുനാരങ്ങ നീര് ചേർത്ത് ഉപ്പ് ഇട്ട് കുടിച്ചോളൂ... പെട്ടെന്ന് മാറും 👍

    • @ITSME-yn1zt
      @ITSME-yn1zt Před 8 měsíci +5

      Athe .....alojikumbo thanne periods aavanadayirunnu thonnum

  • @fizanfreya7538
    @fizanfreya7538 Před 8 měsíci +30

    എനിക്ക് 14വയസുള്ള ഒരു മോനുണ്ട്, അവൻ ആണ് ഇന്നലെ pad വാങ്ങിച്ചിട്ട് വന്നേ 😍..

  • @Skanoop51
    @Skanoop51 Před 8 měsíci +23

    എന്റെ കല്യാണം കഴിഞു ആദ്യമായി mensas ആയപ്പോൾ വയറുവേദനയെടുത്തു പിടയുന്ന സമയത്ത് അമ്മായിഅമ്മ പാ എടുത്ത് നിലത്തിട്ടു തന്നു.... Hus ന്റെ കൂടെ കിടക്കരുതെന്നു പറഞ്ഞു... കാസരയിലും സോഫയിലും ഇരിക്കാൻ പാടില്ല....ആ time ഞാൻ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു...
    ഇന്ന് അമ്മായിഅമ്മ കൂടെയില്ല... കല്യാണം കഴിഞു കൃത്യം oru വർഷം തികഞ്ഞപ്പോൾ പോയി.... കാൻസർ ആയിരുന്നു... ബ്ലീഡിങ് ആയി 1 month ഹോസ്പിറ്റലിൽ കിടന്നു..ഗർഭപാത്രത്തിലായിരുന്നു കാൻസർ

  • @life.is.a.casset
    @life.is.a.casset Před 8 měsíci +265

    എന്റെ വൈഫ്‌ ന്റെ വീട്ടിൽ ഒടുക്കത്തെ അന്ധവിശ്വാസം ആണ് periods ആയാൽ മുൻവശത്തുകൂടി അകത്തു കയറാൻ പാടില്ല വിളക്ക് വെക്കുമ്പോ അടുത്ത് വരാൻ പാടില്ല കറിവേപ്പില കോപ്പ് എല്ലാം ഉണ്ട് ഈ ഇടക്ക്അവൾക്ക് period ആയ സമയത്ത് അവളുടെ വീട്ടിൽ ഞങ്ങൾ പോയപ്പോ അവളുടെ അമ്മ പറയുവാ അകത്തു കയറേണ്ട അച്ഛൻ പഴനിക്ക് പോകാൻ മാലയിട്ടേക്കുവാണെന്നു എന്നിട്ട് അവൾക്ക് പുറത്ത് ഇരുത്തി ചോറ് കൊടുത്തു കറിയണേൽ മീൻ കറി 😃അതിന് കുഴപ്പം ഇല്ല എന്നോട് അകത്തു കേറാൻ പറഞ്ഞ് അവൾക്ക് കേറാൻ പറ്റാത്ത വീട്ടിൽ ഞാൻ കേറില്ലന്ന് പറഞ്ഞ് രണ്ടണ്ണം പറഞ്ഞിട്ട് അവളേം കൊണ്ട് ഞാൻ വീട്ടിൽ പോയി

  • @hodophile07mallu
    @hodophile07mallu Před 8 měsíci +83

    എന്റെ വീട്കാർക്കും ഉണ്ട് ഇങ്ങനത്തെ അന്ധവിശ്വാസം 🥲... ഒരു day ഞാൻ അമ്മയെ കെട്ടിപിടിച്ചപ്പോ..പറയുവാ.. മോനെ ഞാൻ കുളിച്ചില്ല.. എനിക്ക് periods ആണ്.. നീ അശുദ്ധി ആവും എന്ന്..🙂ഞാൻ അപ്പൊ അന്തംവിട്ടു ഇരിക്കുവാ.. ഇതെന്താ ഇങ്ങനെ എന്ന് ആലോചിച്ചു.. 🙄ഞാൻ അമ്മയോട് പറഞ്ഞു..അമ്മ അതിൽ ഒന്നും ഒരു കാര്യം ഇല്ല.. ഇതൊക്കെ human body ടേ part ആണ്.. Part of human science ആണ് എന്നൊക്കെ.. എനിക്ക് ഇതിനെ പറ്റി social media വഴി കിട്ടിയ അറിവൊക്കെ അമ്മക്ക് പറഞ്ഞു കൊടുത്തു.. കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു 😌❣️...

  • @Bhagyah536
    @Bhagyah536 Před 8 měsíci +366

    Kalyanam കഴിഞ്ഞ ആരേലും ഈ situation face ചെയ്യുന്നെങ്കിൽ, ആർക്കു വേണ്ടിയും ഒരു ജോലിയും നിങ്ങൾ ചെയ്യണ്ട. നിങ്ങള്ക്ക് വയ്യങ്കിൽ നിങ്ങൾ rest എടുക്കുക. അതിന് ആരുടേയും അനുവാദം വേണ്ടാ . വേദന അനുഭവിക്കുന്നത് നിങ്ങൾ ആണ്. നിങ്ങൾക്ക് മാത്രമേ അറിയൂ നിങ്ങളുടെ ബുദ്ധിമുട്ട്.

    • @shofishejin6121
      @shofishejin6121 Před 8 měsíci +12

      Ithokke ezhuthan kollam

    • @Bhagyah536
      @Bhagyah536 Před 8 měsíci

      @@shofishejin6121 നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി എവിടെ ആയാലും സ്വരം ഉയർത്തേണ്ടത് നമ്മൾ തന്നാണ്. എന്ത് പറഞ്ഞാലും അനുസരിച്ച് വേദന സഹിച്ചുപിടിച്ച് ജോലി എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല.

    • @111-23_
      @111-23_ Před 8 měsíci +7

      Parayan easy aan...

    • @fathimabeenamuhammedanas177
      @fathimabeenamuhammedanas177 Před 8 měsíci +4

      Parayan easy aaan onn vellam edkan poya kaaanam avarude monda kadnnal kuthiyedinekal veludaaavum kunjundel parayum venda namuk fud vendelum kunjin vende adh onn edkan poya parayum njagalkum ella masum idh ullad aanenn oro kuthapedthal onnum parayanda oru kadha 🥴

    • @zd.k9359
      @zd.k9359 Před 8 měsíci

      ​@@fathimabeenamuhammedanas177
      Ee kaalathum ingane ulla viddikal undo😮

  • @user-karnan
    @user-karnan Před 8 měsíci +61

    പ്രവീൺ ഏട്ടാ ആശംസകൾ full സപ്പോർട്ട് ഉണ്ടാകും എല്ലാവരും പൊളിച്ചു 😍😍😍😍😍

  • @megypsy_plus
    @megypsy_plus Před 8 měsíci +99

    എല്ലാ അമ്മമാരും ഒന്ന് ഓർത്തിരുന്നാൽ നന്ന്... മകൻ കൊണ്ടു വരുന്ന പെൺകുട്ടിയെ പോലെ,സ്വന്തം മക്കളും ഇതുപോലെ മറ്റൊരു വീട്ടിൽ കേറിചെലുവാൻ ഉള്ളതാണെന്ന്...

  • @IGBEARDYT
    @IGBEARDYT Před 8 měsíci +27

    ഭർത്താവിന്റെ കുറച്ച് കെയർ അത് മാത്രം മതി ഒരു പെണ്ണിന് എല്ലാം മാറാൻ, പിന്നെ പാഡ് ആണ് വാങ്ങിയ തല പോകില്ല കാലം മാറി, എല്ലാം മാറണം, ഈ അമ്മായിഅമ്മ ഭരണം മാറ്റണം.. ഇതൊരു എന്റർടൈൻമെന്റ് ആണെന്ന് അറിയാം.. ബട്ട്‌ കണ്ടപ്പോൾ ഒരു ഫീൽ.. 🥹 മേക്കിങ് സൂപ്പർ.. എല്ലാരും പൊളിച്ചു 🔥❤️🫶🙌

  • @athiraa.r7608
    @athiraa.r7608 Před 8 měsíci +8

    എന്റെ വീട്ടിൽ ഇതുപോലെ കുറെ അനാചാരങ്ങൾ ഉണ്ടായിരുന്നു. അവിടെ തൊട്ടൂടാ ഇവിടെ തൊട്ടൂടാ അങ്ങോട്ട്‌ പോയി കൂടാ, അതെടുത്തൂടെ, തറയിൽ വേറെ പായ വിരിച്ചേ കിടക്കാവൂ അങ്ങനൊക്കെ. എന്നാൽ എന്റെ വിവാഹ ശേഷം എന്റെ ഭർത്താവിന്റെവീട്ടിൽ അങ്ങനൊരു പ്രോബ്ലെവും ഇല്ല. വിവാഹം kazh8ഞ്ഞു ആദ്യ പീരിയഡ് ആയപ്പോൾ ഞാൻ പായ ചോദിച്ചു തറയിൽ കിടക്കാൻ. അമ്മ പറഞ്ഞു തറയിലൊന്നും കിടക്കേണ്ട കട്ടിലിൽ കിടന്നാൽ മതിയെന്ന്. എന്നാൽ ഞാൻ തറയിൽ തന്നെ കിടന്നു. എന്റെ വീട്ടിലെ രീതി വെച്ചു. പക്ഷെ എന്റെ ഭർത്താവ് എന്നെ തറയിൽ കിടക്കാൻ സമ്മതിച്ചില്ല. അദ്ദേഹം തന്നെയാണ് അന്ന് മുതൽ ഇന്നുവരെവെനിക്ക് പാഡ് വാങ്ങിത്തരുന്നതും.

  • @Sreekuttyyyyyyyyy
    @Sreekuttyyyyyyyyy Před 8 měsíci +275

    ഇതു കണ്ടപ്പോ കരഞ്ഞുപോയി... എനിക്ക് ഇതുപോലെയാണ് വേദന..... പക്ഷേ husband ഭയങ്കര കേറിങ് ആണ്..... പാടുവരെ വാങ്ങിത്തുന്നതും husband ആണ്‌.... 🥰

    • @enlilly2405
      @enlilly2405 Před 8 měsíci +57

      Husband pad vangi thannathano valiya kaaryam
      Husband aayal athokke cheyanam. Ithreyum cheriya karyangal cheyunnathu valya entho sacrifice cheythathu pole parayunnu.
      I am not criticising you or your husband. He is kind and caring from your words.
      But it's really shameful that a women's standards in men are so low that even a smile would make girls fall head over heels for someone when men have too much high standards in selecting their partners.
      It's like if girls see a man spending time with his kids, they would say "oh what a lovely father, the kids must be lucky" bit if a women is there with her kids, no one noticed anything. It is seen as normal for her a duty. Nothing to be appreciated about. While in both case they were doing the same thing.

    • @preethatd1909
      @preethatd1909 Před 8 měsíci +1

      ​@@KadershaN-ou2sjAyyo karanjo oru pad vangi kodukku

    • @raghishiju2341
      @raghishiju2341 Před 8 měsíci +17

      ഈ പാഡ് വാങ്ങുന്നത് അത്ര തെറ്റാണോ ഭർത്താക്കന്മാർക്ക്... കോണ്ടം വാങ്ങമെങ്കിൽ പാഡ് വാങ്ങിയാൽ എന്താകുഴപ്പമെന്ന് ഞാൻ എന്റെ ആളിനോട് ചോദിച്ചപ്പോ മുതൽ മുടങ്ങാതെ സാധനം എത്തും.. 😂

    • @sheejaps3782
      @sheejaps3782 Před 8 měsíci

      ​@@raghishiju2341👌🌞💃💃💃💃

    • @dp5030
      @dp5030 Před 8 měsíci +2

      ​@@KadershaN-ou2sjadeda ammamaru joliku povunne idu varw kanditille

  • @vipinkizhakkekara1998
    @vipinkizhakkekara1998 Před 8 měsíci +92

    ഏറിപ്പോയാൽ 30 കൊല്ലം, പിന്നീട് ആരാധനാലയങ്ങളിൽ ഇന്ന് കാണുന്നതിന്റെ 10 ശതമാനം പോലും ആളുകൾ ഉണ്ടാകില്ലാ കേരളത്തിൽ💯...

    • @dilshana.b
      @dilshana.b Před 8 měsíci

      Keralathil thannea aalukal undakilla pinnea allea ellrum povukayanu evidea nikkunathintea pakuthi struggle mathi baaki rajyath adipoli aayi jeevikkan

  • @irshadirshadk9395
    @irshadirshadk9395 Před 8 měsíci +19

    എനിക്ക് ഫസ്റ്റ് ടൈം periods ആയപ്പോയൊക്കെ എനിക്ക് periods ആണ് പറയാൻ മടി ആയിരുന്നു... പിന്നീട് എനിക്ക് തോന്നി എന്തിനാ നമ്മൾ periods ആണ് എന്ന് പറയാൻ മടിക്കുന്നെന്ന്... ഇത് boys അറിഞ്ഞാൽ എന്താ കുഴപ്പം എന്നൊക്കെ... ഇത് എല്ല girl'sinum വരുന്നത് അല്ലെ... എനിക്ക് മാത്രം എന്ന് അല്ലല്ലോ എന്നൊക്ക ചിന്തിച്ചു തുടങ്ങി... ഇപ്പൊ എനിക്ക് ഒരു മടിയും ഇല്ല periods ആണ് എന്ന് parayaan🥰🥰

  • @shanichikkus3766
    @shanichikkus3766 Před 8 měsíci +36

    ഞാൻ ആയിരുന്നേൽ ആ അമ്മയിമ്മ ഇപ്പോൾ ചുമരിൽ പടം ആയി ഇരുന്നേനെ...

  • @thomasmaramonphilip9770
    @thomasmaramonphilip9770 Před 8 měsíci +47

    രണ്ടു മൂന്നു മാസത്തേക്ക് ഒരുമിച്ചു പാടും വാങ്ങിവരുന്ന എന്റെ hus ❤

  • @alicesebastian3318
    @alicesebastian3318 Před 8 měsíci +84

    Njn കറിവേപ്പ് ഇല് periods time il പരിച്ചിട്ടുണ്ട് aa chedi ജഗജില്ലു ആയി നിപ്പുണ്ട് ❤❤❤❤

  • @krishnasreek4279
    @krishnasreek4279 Před 8 měsíci +29

    Good job . You guy's put a great effort in this webseries. Performance of each characters' is superb

  • @im12342
    @im12342 Před 8 měsíci +150

    മറ്റുള്ള മതങ്ങളെ അപേക്ഷിച്ചു അനാചാരങ്ങൾ കുറവ് ഉള്ള മതം
    Christianity
    ഏത് മതത്തിൽ ഉള്ളവർക്കും ഏത് അവസ്ഥ el ഉള്ളവർക്കും പള്ളിയിൽ വരാം.... ♥️

    • @ammulolu7954
      @ammulolu7954 Před 8 měsíci +7

      🤣🤣🤣🤣

    • @maghthycap3857
      @maghthycap3857 Před 8 měsíci +3

    • @life.is.a.casset
      @life.is.a.casset Před 8 měsíci +1

      ഹിന്ദു മതത്തിൽ കുറെ അനാചാരങ്ങൾ ഉണ്ട് അതൊക്ക ഉപേക്ഷിച്ച അന്തസായിട്ട് ജീവിക്കാം ജീവിക്കുന്നവരും ഉണ്ട് ആരും നിർബന്ധിക്കില്ല പക്ഷെ ഒരു വിഭാഗം ആൾകാർ ഒരു കാര്യവുമില്ലാതെ പൊക്കി പിടിച്ചു നടക്കുവാണ് അവരോടു എനിക്ക് പുച്ഛം ആണ്

    • @Medico-2000
      @Medico-2000 Před 8 měsíci +9

      Periods ഉള്ളപ്പോൾ ആണ് അമ്മേടെ ഉപദേശം ഇല്ലാത്തത് ഇല്ലെങ്കിൽ ഇടക്ക് ഇടക്ക് പറയും അപ്പുറത്തെ Christian പിള്ളേരെ കണ്ട് പഠിക്ക് അവർ എന്നും പള്ളിയിൽ പോവും നിങ്ങൾക്ക് അമ്പലത്തിൽ പൊക്കൂടെ എന്നൊക്കെ, ഓണം , വിഷു , birthday, തറവാട്ട് അമ്പലത്തിലെ മാസ പൂജ ഒഴിച്ച് രാവിലെ കുളിച്ച് ഒരുങ്ങി പോവുന്നതൊക്കെ എന്തൊരു ബുദ്ധിമുട്ടാണ് 😁...

    • @karthikagnair4798
      @karthikagnair4798 Před 8 měsíci +2

      So?

  • @dhanyaprabhath5082
    @dhanyaprabhath5082 Před 8 měsíci +33

    അയ്യോ എന്റെ കല്യാണം കഴിഞ്ഞ വീട്ടിലെ ആദ്യ പീരീഡ്‌സ് ദൈവമേ ഓർക്കാൻ പോലും വയ്യ പീരീഡ്‌ ആയി എന്നും പറഞ്ഞായിരുന്നു അമ്മാവി ആദ്യം തുടങ്ങിയത് വിശേഷം ആയില്ല പോലും പിന്നെ അടുത്ത ദിവസം തൊട്ട് ഞാൻ ഉറക്കം എന്നീക്കുന്നതിന് മുൻപ് ചവിട്ടി, കർട്ടൻ എന്നിവ മാറ്റും പിന്നെ വയറു വേദന എടുത്തു നിൽക്കാൻ പോലും വയ്യാത്ത എന്നോട് കോച്ചുന്ന തണുപ്പത് കുളിക്കാൻ ആക്ഞ്ജപിച്ചു ജോലി ചെയ്യാൻ തൊടക്ക് ഇല്ല കട്ടിലിൽ ഇരിക്കരുത്, കിടക്കരുത് എന്നൊക്കെ രാത്രി കിടക്കാൻ ഒരു കീറിയ പായ തരും പിറ്റേന്ന് ചോദിക്കും നീ പായിൽ തന്നെയാണോ കിടന്നേ എന്ന് ഇതിലും രസം സ്വന്തം മോൾക്ക്‌ പീരീഡ്‌ ആയപ്പോൾ അവൾക് അവളുടെ അമ്മായി കട്ടിലിൽ കിടക്കുന്നതിനു എന്തോ പറഞ്ഞു എന്നും പറഞ്ഞു എന്തര് വിഷമം ആയിരുന്നു തള്ളക്കു

    • @user-mu9cr3kq8g
      @user-mu9cr3kq8g Před 8 měsíci +2

      Ente ammayimayum ingana,, makulude kunjinu pani vnal over careing , ente kunjanel hospitalil pokunenu vere vazhakk😢,,

  • @francispd8293
    @francispd8293 Před 8 měsíci +138

    The mother character edge out of traditional concept of monthly 'matter' to females,did excellent work,all others too It's an awareness topic ❤not only to men but to the elderly women.

  • @EshasLittleworld-ik9vm
    @EshasLittleworld-ik9vm Před 8 měsíci +112

    തുണി തൊടാൻ പാടില്ല. വീണ ആളെ പിടിക്കാൻ പാടില്ല but പാത്രം കഴുകണം 😂😂😂ഇത് എന്ത് ഞായം😁😁

  • @Subahu-bd8kh
    @Subahu-bd8kh Před měsícem +2

    കടയിൽ കയറുമ്പോൾ നിനക്ക് ഈ മാസത്തേക്കുള്ള പാഡ് വാങ്ങിയോ എന്ന് ചോദിച്ചു വാങ്ങിതരുന്ന എന്റെ ഭർത്താവ് 😍❤️

  • @kbfcfanz4564
    @kbfcfanz4564 Před 8 měsíci +106

    Wife character she nailed it👏🏼👍🏽

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před 7 měsíci

      അമ്മയി ഹമ്മമരു മക്കൾ നല്ല ഉപദ്രവിക്കാനുണ്ട് അഭിനയത്തിൽ ഒരു രസവുമില്ല എല്ലാവരും അത് കണ്ടു കണ്ണീർ എടു കുന്നു 😂😂😂😂 അമ്മ മരുമകളെ നല്ല ഉപദ്രവിക്കുന്നു

  • @dance_maniaac6534
    @dance_maniaac6534 Před 8 měsíci +242

    Periods ആയ എനിക്ക് നല്ല ബുദ്ധിമുട്ട് ആയിരുന്നു.. ആര് എന്ത് പറഞ്ഞാലും ഞാൻ mind ആക്കില്ല.. അത് അമ്മ ആയാലും അമ്മായിയമ്മ ആയാലും... എനിക്ക് വയ്യെങ്കിൽ ഞാൻ കിടക്കും പക്ഷെ 2 ഡേ പിന്നെ ഒക്കെ ആയാൽ എല്ലാം ചെയ്യും 😊

    • @raveenaunnimol2314
      @raveenaunnimol2314 Před 8 měsíci +25

      ഞാനും...3 ദിവസം കിടത്തം തന്നെ പിന്നെ ok ആവും. ഇപ്പൊ ഒരു കുട്ടി ആയി. ഇപ്പോഴും 3 ദിവസം കിടത്തം തന്നെ. ആ സമയത്ത് ജോലി എല്ലാം husband ചെയ്യും.😊

    • @esathannickal6830
      @esathannickal6830 Před 8 měsíci

      ​@@raveenaunnimol2314husband nallavan ayathkondalley.ellankil kidakan patumo.ningada nalla kalam❤❤

    • @itsme-ll2hi
      @itsme-ll2hi Před 8 měsíci +6

      Njn periods ayal vayankil kidakum aru parajalum mind akkila .. avaru nthu parayum nthu vijarikum ennoke orthu Ellam cheyan poyal pain anubavikuga nammal thane anu😢..

    • @abubroi6107
      @abubroi6107 Před 8 měsíci +3

      Njanum..vayyankil kidakkum allathe kashttapett yeneett food allenghil bakkiulla panikalo onnum cheyyilla.ok aayaal yellam cheyyum.athppo nalla thala vedana aayaalum shari angane thanne.ath yente ammayimmak ariyaam

    • @KadershaN-ou2sj
      @KadershaN-ou2sj Před 8 měsíci

      @@raveenaunnimol2314 ഇത് പോലെ ഭർത്താവ് വയ്യാതെ കിടപ്പിലായാൽ പിന്നെ അയ്യാളെ നിങ്ങൾ പിടിച്ചു പുറത്താക്കും ഒക്കെ അവനവന്റെ ആവശ്യത്തിന് മാത്രം. പെണ്ണുങ്ങൾ വയ്യെങ്കിൽ കിടക്കും ആണുങ്ങൾ അവസാന ശ്വാസം വരേയ്ക്കും അവരുടെ കടമകൾ ചെയ്യും. അതാണ് നമ്മളുടെ പ്രത്യേകത.

  • @drisyamfilmfocus3046
    @drisyamfilmfocus3046 Před 8 měsíci +37

    പ്രവീൺ ചേട്ടാ കലക്കി.. 👌സരസ്വതി ചേച്ചി കിടു ആക്ടിങ് 👌

  • @anuraja6762
    @anuraja6762 Před 8 měsíci +9

    എന്റെ വീട്ടിലും ഇതേ അനുഭവമായിരുന്നു. എന്റെ അമ്മ ഭാര്യയോട് കാണിക്കുന്നിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഇക്കാര്യങ്ങളിൽ ഞാൻ അമ്മയുമായും വഴക്കുണ്ടാക്കുമായിരുന്നു.

  • @rohiniv6385
    @rohiniv6385 Před 8 měsíci +31

    We need more relevant videos like this. Thankyou

  • @asipgdi299
    @asipgdi299 Před 8 měsíci +57

    ഇത് പ്രസവ വേദനയേക്കാൾ ഭയാനകം 😔അനുഭവിക്കാത്തവർക്ക് അനുഭവിച്ചാലേ മനസ്സിലാകൂ 🙄

  • @Amal___official2003
    @Amal___official2003 Před 8 měsíci +19

    Hats of entire crew and team of the film nice making

  • @Arafa-el1qe
    @Arafa-el1qe Před 7 měsíci

    സൂപ്പർ ഇനിയും ഇത്തരം നല്ല നല്ല ആശയങ്ങൾ സമൂഹത്തിന് കൊടുക്കുന്ന വീഡിയോ ഇടൂ 👍👍👍👍👍

  • @mariyathaikkal6627
    @mariyathaikkal6627 Před 8 měsíci +18

    Expecting more videos like this ❤❤❤

  • @Anujas_Prem
    @Anujas_Prem Před 8 měsíci +5

    ഇങ്ങനെ ഉള്ള അമ്മായി അമ്മമാരെയും വീട്ടുകാരെയും ഭർത്താവിനെയും ഓർത്ത് ആണ് കല്യാണം പേടി ആയി ജീവിക്കുന്നത്.

  • @fathimathulsafafathimathul3510
    @fathimathulsafafathimathul3510 Před 8 měsíci +57

    തുടക്കം മുതലേ കണ്ട് കരയാൻ തുടങ്ങി.loved this series ❤

  • @PraveenLal-ns3rm
    @PraveenLal-ns3rm Před 8 měsíci +55

    Being a part of this .... Thank you entire team

  • @sangeethav1187
    @sangeethav1187 Před 8 měsíci +7

    ഇവർ അമ്പലത്തിൽ പോകുന്നു..but ente ഭർത്താവിൻ്റെ വീട്ടിൽ ഞാൻ periods aayaal aa വീട്ടിലെ ആരും അമ്പലത്തിൽ പോകില്ല...

  • @jibinpeterjohnson3577
    @jibinpeterjohnson3577 Před 8 měsíci +180

    ഈ സീരിസ് ഇന്ന് കണ്ടപ്പോൾ ഞങ്ങൾ പഠിക്കുന്ന സമയത്ത് പാഡ് വാങ്ങാൻ പോയ കൂട്ടുകാരികൾ കരഞ്ഞ് കൊണ്ട് ക്ലാസിൽ വന്നത് കണ്ട് ആ കടയിൽ കയറി ഒരു പൊങ്കാല നടത്തിയ ഞങ്ങളുടെ ആ കാലം ഓർമ്മ വന്നു.
    എല്ലാവരും സൂപ്പർ ആയി റോളുകൾ ചെയ്തു 👌👏👏👏👏👏

    • @Sreelakshmi-hp8by
      @Sreelakshmi-hp8by Před 8 měsíci +3

      എന്തിനാ അവര് കരഞ്ഞേ

    • @jibinpeterjohnson3577
      @jibinpeterjohnson3577 Před 8 měsíci +28

      @@Sreelakshmi-hp8by കടക്കാരൻ പിള്ളാരെ ചെറുതായി ഒന്ന് കളിയാക്കി ചിരിച്ചു പിന്നെ ഞങ്ങൾ ചേർന്ന് അയാളെ ഇക്കിളി ഇട്ട് അങ്ങ് ചിരിപ്പിച്ചു. 😆😆😁

    • @Sreelakshmi-hp8by
      @Sreelakshmi-hp8by Před 8 měsíci

      @@jibinpeterjohnson3577 ath polichu

    • @geethuvk3487
      @geethuvk3487 Před 8 měsíci

      ​@@jibinpeterjohnson3577അത് പൊളിച്ചു 😂👏🏻

  • @aswathysuraj5222
    @aswathysuraj5222 Před 8 měsíci +10

    ഓർമിപ്പിക്കല്ലേ..
    ആദ്യം ആയി periods ആയപ്പോ രാവിലെ 6 മണി അടിക്കുമ്പോ വാതിലിൽ മുട്ടാൻ തുടങ്ങും.ഞാൻ രാവിലെ എണീറ്റു പോയി കുളിച്ചു അടുക്കളയിൽ കയറണം.
    കുളിക്കാതെ പാത്രങ്ങളിലോ ഒന്നിലും തൊടാൻ സമ്മതിക്കില്ല.
    husbandinte കൂടെ കട്ടിലിൽ കിടക്കരുത്.തറയിൽ പായ വിരിച് കിടക്കണം എന്നു പറഞ്ഞു.
    but അതൊന്നും ഞാൻ കേക്കാൻ പോയില്ല.
    അകത്തെ ടോയ്ലറ്റ് ഇൽ urinate ചെയ്യാൻ പാടില്ല.പുറത്തു പോണം.മുൻവാതിലിൽ കൂടി കയറാൻ പറ്റില്ല
    4 കുളിച് കഴിഞ്ഞ് ഉപയോഗിച്ച ഡ്രെസ്സ് ഉം ഷീറ്റും pillow കവർ ഉം എല്ലാം കൊണ്ട് പോയി അലക്കിയിടണം.
    വീട് മൊത്തോം തൂത്ത് തുടച് ഇടണം.
    അന്ന് എന്റെ husband എനിക്ക് വേണ്ടി വീട് തുടച്ചു തന്നെോണ്ടിരുന്നപ്പോ ഞങ്ങളെ ഇനി പറയാൻ ഒന്നും ഇല്ല.
    അന്ന് എന്നെ കരപ്പിച്ച സ്ത്രീ ആണ് എന്റെ MIL.

  • @aswathyachu9431
    @aswathyachu9431 Před 8 měsíci +31

    എന്റെ വീട്ടിൽ എല്ലാരും സപ്പോർട്ട് ആണ്.. കല്യാണത്തിന് മുന്നേ അച്ഛൻ ആണ് പാഡ് വാങ്ങി തന്നിരുന്നത്. ഇപ്പോൾ എന്റെ കെട്ട്യോനും..... വയറു വേദന വരുമ്പോൾ എന്റെ കൂടെ തന്നെ അദ്ദേഹം ഉണ്ടാവും.

    • @Ezzahsworld21
      @Ezzahsworld21 Před 8 měsíci +1

      എനിക്കും കല്യാണത്തിന് മുന്നേ എന്റെ അച്ഛനാണ് പാഡ് വാങ്ങിതന്നിരുന്നത് ഇപ്പൊ എന്റെ husband ആണ് vangunnath

    • @anju7469
      @anju7469 Před 8 měsíci

      നിങ്ങൾ എന്താ വാങ്ങിക്കാത്തത്

  • @rosyjames6434
    @rosyjames6434 Před 8 měsíci +13

    Great message 🙏

  • @indurajesh1269
    @indurajesh1269 Před 8 měsíci +4

    Very nice short film.. superb👍

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 Před 8 měsíci +3

    first timaaanu ningalude videos kanunnath..nice❤️❤️❤️

  • @Manshidamanchu80
    @Manshidamanchu80 Před 8 měsíci +6

    ഇതിൽ ആ ഫ്രണ്ട് പറഞ്ഞത് ശരിയാണ്. എനിക്ക് എന്റെ ബ്രോതേഴ്‌സും ഹുസ്ബന്റും ഒരു മടിയും നാണക്കേടും കൂടാതെ വാങ്ങി തരും. അവർക്കും അറിയാം ഞങ്ങളുടെ അവസ്ഥ 😊

  • @aneesaaneesa536
    @aneesaaneesa536 Před 8 měsíci +4

    ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല അഥവാ എനിക്ക് ആ ഇങ്ങന ഒരു mother in ലോ നെ കിട്ടിയാൽ തീർച്ചയായും അവരെ ഞാൻ alakkum kettiyonem😄😄😄😄 padachone enikku ithupolathe onninem kittale ente kayikk paniyakalle😄😄😄

  • @user-fu7mk6ge8u
    @user-fu7mk6ge8u Před 8 měsíci +12

    എന്റെ വീട്ടിൽ ഇങ്ങനെ ഒന്നും ഇല്ല ഞാൻ എന്റെ മക്കളോടും ഈ വക restrictions ഒന്നും കാണിക്കാറില്ല. കുട്ടികൾ പഠിക്കുന്ന സമയത്ത് തറയിൽ കിടക്കണം മറ്റേതു മറിച്ചത് എന്നൊന്നും പറഞ്ഞു ഞാൻ ഉപദ്രവിക്കാറില്ല. ഇനി എന്റെ മകളുടെ അമ്മായി അമ്മ അങ്ങനെ എങ്ങാനും പറഞ്ഞു ഉപദ്രവിച്ചാൽ അവരുടെ ചെകിട് ഞാൻ അടിച്ചു പൊട്ടിക്കും. എന്റെ ഒരേ ഒരു മകൾ ആണ് അതിനെ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ പിന്നെ അവൾ ആരെയും ഉപദ്രവിക്കാൻ കൈ പൊന്തില്ല. 😡

    • @snehageorge505
      @snehageorge505 Před 8 měsíci

      Nalla Amma ❤ love you ,ith pole olla ammamar ahn vendath ❤❤

  • @misteractor
    @misteractor Před 8 měsíci +27

    Happy to be a part ❤️

  • @reshmaraveendran7571
    @reshmaraveendran7571 Před 8 měsíci +1

    ഈ ഒരു വീഡിയോ super..... ഇന്നും ഇതുപോലെ ഉള്ള കാര്യം എല്ലാം ഉണ്ട്.....
    ഞാൻ ഒരുപാട് കൊതിച്ചു സതോഷിച്ചു കല്യാണം കഴിഞ്ഞു പോയ എന്റെ husband വീട് ഇതുപോലെ തന്നെ....
    ഇതുപോലെ പറഞ്ഞാൽ ഒരു പക്ഷെ ഇതിലും കൂടുതൽ ആണ്.... എല്ലാം
    അവിടെ എന്നാ ഒരു അമ്മ ഉണ്ട് അച്ഛൻ ഉണ്ട്
    രണ്ടു പേരും ഒരുപോലെ തന്നെയാ അവർക്ക് ഇതൊക്കെ ആശുതി ആണ് അറപ്പു ആണ്
    പക്ഷെ അത് ഒന്നും തന്നെ തട്ടി കേളക്കാനായി അവരുടെ മക്കൾ ചെയ്യില്ല അതിന്റെ ഒരു ആഹാകരം ഉണ്ട് അവിടെ ഉള്ള എന്റെ husband അച്ഛനും അമ്മക്കും............ ഈ വീഡിയോ കാണുബോൾ ആണ്...., 🥹🥹

  • @68_sarathck62
    @68_sarathck62 Před 8 měsíci +49

    Great video guys.Hope it will open the eyes of some of the parents.😍😍😍

  • @vijivijitp9622
    @vijivijitp9622 Před 8 měsíci +22

    Enikkum ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. . പായിൽ കിടക്കാനും തൊടരുത് എന്ന് ഒക്കെ പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ഭാഗ്യം 7days ഞാൻ എൻ്റെ വീട്ടിൽ നിൽക്കളോ എന്നു്. ഒരു മാസമേ mrg കഴിഞ്ഞു periods ആയപ്പോ ഈ ചിട്ടയിൽ നിന്നുള്ളു. പിന്നെ ഞാൻ ഒക്കെ മാറ്റി, അവർക്ക് ഞാൻ ഇല്ലാതെ പറ്റിലയിരുന്നു. കാരണം സ്നേഹം കൊണ്ടല്ല എന്നെ patti പണി എടുപ്പികാൻ അല്ലാതെ പിന്നേ 😢😢😢😢😢😂😂😂❤❤

  • @rahul-wy5lb
    @rahul-wy5lb Před 8 měsíci +4

    എന്റെ വൈഫിന്റെ അമ്മയാണ് ഇങ്ങനെ അവൾക് എന്റെ വീട്ടിൽ ഇങ്ങനെയുള്ള ഒരു പ്രശ്നവും ഇല്ലാ.. ഇവരൊക്കെ ഇനി ഏത് കാലത്ത് മാറും..

  • @raindrops2241
    @raindrops2241 Před 8 měsíci +2

    Oru 100 thavana pads vangichittund for my sister's oru madiyum koodathe avar yennod parayarumund , e nootandilum idhu polothe aalkar undo ? 🤔

  • @user-fr5tf5gk9x
    @user-fr5tf5gk9x Před 8 měsíci +13

    അമ്മായി അമ്മ എരപ്പത്തി ഒന്ന് ഉണ്ട് എന്റെ തലയിലും

  • @A2ACREATIONS
    @A2ACREATIONS Před 8 měsíci +3

    Well said Great work 👏❤️

  • @divyaarun9537
    @divyaarun9537 Před 8 měsíci +14

    ഇവിടെ ഹസ്‌ ന്റെ വീട്ടിൽ അങ്ങനെ ഒന്നും ഇല്ല 😁😁😁😊അത് വലിയ സമാധാനം

  • @remyasunil6748
    @remyasunil6748 Před 7 měsíci +2

    The new generation should be like this 🦋✨

  • @kesialifestyle
    @kesialifestyle Před 8 měsíci +12

    Njan karanju poyi. Sadly this is what happens in most of the families. Period.. Pad. Cramps are normal but everyone has to normalize it. There is no harm in boys caring.

  • @Aysha.nowrnn
    @Aysha.nowrnn Před 8 měsíci +3

    ഒരു പെൺകുട്ടി എന്നതിൽ നിന്ന് ഒരു സ്ത്രീ ആകുന്ന സമയമാണ്. നമുക്ക് വേണെമെങ്കിൽ ഇന്നത്തെ കാലം ഇടത്തു നോക്കിയാൽ കാണാം ഇപ്പോഴും ഉണ്ട് ഓരോ ആചാരങ്ങളും എല്ലാം. ആചാരങ്ങൾക്ക് മാറ്റം വരുത്തണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം നിങ്ങളുടെ ചിന്താഗതികൾ മാറ്റണം എന്നാലേ കാര്യമുള്ളൂ.

  • @rekhathampi3638
    @rekhathampi3638 Před 8 měsíci +4

    എന്റെ ഭർത്താവ് പീരിയഡ് സമയത്തു പാഡ് വാങ്ങിത്തരും, ഭക്ഷണം ഉണ്ടാക്കി തരും, എന്റെ പാഡ് കൊണ്ടുപോയി കത്തിക്കും,എന്നെ പൊന്നു പോലെ നോക്കി. പക്ഷെ ആയുസ് കൊടുത്തില്ല.

  • @user-ed7ys2ik8n
    @user-ed7ys2ik8n Před 7 měsíci +1

    The storiows are very inspiring all shown in vidio is still happening.in many place, this topic needs to be discussed more for awereness wonterful really good vidio

  • @sitharamk8014
    @sitharamk8014 Před 8 měsíci +1

    എന്റെ അമ്മായിയമ്മയും ഇതുപോലെയായിരുന്നു പുറമേ പാഡ് ഉപയോഗിക്കാൻ പാടില്ല വീട് മുഴുവനും വൃത്തിയാക്കണം നാലുമാസത്തോളം ഞാൻ ഇതെല്ലാം സഹിച്ചു പക്ഷേ പിന്നീട് ഞാൻ എന്റെ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞു അദ്ദേഹം കട്ട സപ്പോർട്ട് ആയിരുന്നു പഴയ ആൾക്കാരല്ലേ നീ അതൊന്നും മൈൻഡ് ചെയ്യേണ്ട എന്നായിരുന്നു എന്നോട് പറഞ്ഞത്

  • @irfanafasil268
    @irfanafasil268 Před 8 měsíci +28

    ഇവിടെ athrakkonnulla. But കറിവേപ്പില parikka പാടില്ല.
    എന്റെ husbent full സപ്പോർട്ട് ആണ്. പാട് കൊണ്ടൊരാൻ പറഞ്ഞാൽ പൊതിയാതെ തന്നെ ഏറ്റവും വലുത് എല്ലാരുടെ munniluude കൊണ്ടോരും

    • @irfanafasil268
      @irfanafasil268 Před 8 měsíci +11

      @@KadershaN-ou2sj വൗ
      Enthappadh കഥ ahankarikkum എന്നല്ല അതിനർത്ഥം കൊണ്ടുവരാനും വാങ്ങാനും മടിയില്ല എന്നാണ് ഉദ്ദേശിച്ചത് 😜
      ഇതിപ്പോ എന്ത് പറഞ്ഞാലും allahnte പേര് പറഞ്ഞു povanallo. Ningal എല്ലാം തികഞ്ഞതാണോ first അതു fix cheyy

    • @malavikamalu6414
      @malavikamalu6414 Před 8 měsíci

      @@irfanafasil268 .crct.madha pidhakalude munpil koode baryak pad kondu poyi kodukunath thet onumala.

  • @deepsJins
    @deepsJins Před 8 měsíci +13

    എന്തോ എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഇതൊന്നും വലിയ സംഭവങ്ങളല്ലായിരുന്നു. ഓരോ കുട്ടികളും അനുഭവിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

  • @manjushamanju-rr5bx
    @manjushamanju-rr5bx Před 3 měsíci +1

    ആദ്യ മാസം എന്നോടും താഴെ കിടക്കാൻ പറഞ്ഞു പായ പോലും തന്നില്ല bed ഷീറ്റ് വിരിച്ച് കിടന്നു കൂടെ വയറു വേദനയും അടിച്ചു വാരണം തുടക്കണം കറിക്ക് അറിഞ്ഞു കൊടുക്കണം...... എന്നാലോ അടുക്കളയിൽ കയറാനും പാടില്ല ..... Njn അന്ന് തന്നെ സ്ഥലം വിട്ടു എന്റെ വീട്ടിലേക്ക് കെട്ട് കഴിഞ്ഞ് 10 വർഷം ആയിട്ടും പീരീഡ്‌ ആവുമ്പോ ഇപ്പോഴും നാത്തൂൻ കയറി വരുന്ന വീടാ.... അതും പറഞ്ഞു ഞാൻ പോന്നു.... Hus സപ്പോർട്ട് ആയതു കൊണ്ട് പിന്നെ ത്തെ മാസം തൊട്ട് ചേട്ടൻ പറഞ്ഞു കട്ടിലിൽ കിടന്നോളാൻ പായ പോലും ഇല്ലാതെ നിലത്തു കിടക്കേണ്ട ന്നു പറഞ്ഞു പണിയൊന്നും ചെയ്യരുത് എന്നും ..... അതോണ്ടെന്താ തിന്നാനും കുടിക്കാനും കിട്ടില്ല എന്ന് മാത്രം ചേട്ടൻ ജോലിക്ക് പോകുമ്പോൾ ഫുഡ്‌ തരും വെള്ളം തരും പിന്നെ പാർസൽ ഫുഡ്‌ റൂമിൽ എത്തിച്ചു തരും അതോണ്ട് ഇപ്പോൾ പീരിയഡ് ആവുന്നത് ഇഷ്ടാ വീട്ടിലെ ഫുഡ് കഴിക്കേണ്ട ഹോട്ടൽ ഫുഡ് കഴിക്കാം പണി എടുക്കാത്തത് കൊണ്ട് വീട്ടിൽ നിന്നു വെള്ളം വേണോ എന്ന് പോലും ചേട്ടന്റെ അമ്മ ചോദിക്കില്ല

  • @vijinrajs1107
    @vijinrajs1107 Před 8 měsíci +2

    Simply awesome 🤩. .. കുറെ പൊട്ടൻ ആചാരങ്ങൾ

  • @ambilyammu433
    @ambilyammu433 Před 8 měsíci +23

    എന്റെ ആൽബി എന്നെ എന്ത് വയ്യാതെ വന്നാലും എന്റെ കൂടെ ഉണ്ട് എന്നും 🥰🥰🥰🥰

  • @shilpsshilps7920
    @shilpsshilps7920 Před 8 měsíci +23

    നല്ലൊരു അച്ഛൻ ❤❤
    Good msg

  • @user-zv9jf6yj1t
    @user-zv9jf6yj1t Před 7 měsíci +2

    എനിക്കും ഇത് പോലെ ഒക്കെ ആയിരുന്നു. എന്റെ വീട്ടിൽ ഇങ്ങനെ ഒന്നും ഇല്ല ഞൻ പാറിപറന്നു നടക്കുമാറിയിരുന്നു... കല്ലിയാണം കഴിഞു ഫസ്റ്റ് പെരിയഡ്‌സ് ആയപ്പോ അന്നേരം husband ന്റെ അമ്മ ഒന്നും parajilla രാത്രി ആയപ്പോ തുടങ്ങി കട്ടിലിൽ കിടക്കരുത് താഴെ കിടക്കണം... രാവിലെ കുളിച്ചിട്ടേ എവിടേയും നിൽക്കാവു... സോഫയിൽ പോയി ഒരു അറ്റത്തു ഇരിക്കണം... കുളിക്കാൻ ഉള്ള തുണി രാത്രി തന്നെ ബാത്‌റൂമിൽ കൊണ്ട് ഇടനം.... അങ്ങനെ കുറെ റൂൾസ്‌ കേട്ടപ്പോ ഒരുപാട് വിഷമം തോന്നി... നടുവേദന സഹിക്കാൻ പറ്റില്ല. അപ്പൊ പോലും താഴെ കിടക്കും... വല്ലാതെ ഒരു അവസ്ഥ ആണ്... ഇവരും ഇതൊക്കെ കഴിഞു അല്ലെ വരുന്നത് എന്ന് തോന്നിപോകും... ഉച്ചയ്ക്ക് വയറുവേദന എടുത്ത് കിടക്കാം എന്ന് കരുതുമ്പോൾ അവർ അതിനും സമ്മതിക്കില്ല ഉറങ്ങിയാൽ കുളിക്കണം അത്രേ.... എത്രയോ ദിവസം ആരും കാണാതെ കരഞ്ഞിട്ട് ഉണ്ട്...😢

  • @abdulsathar7205
    @abdulsathar7205 Před 8 měsíci +1

    great messages and thoughtful

  • @krishnabhaktha202
    @krishnabhaktha202 Před 8 měsíci +5

    എന്റെ അമ്മയും ഇങ്ങനെ ഒക്കെ തന്നാരുന്നു ആദ്യം ഒക്കെ പിന്നെ ഞാനും ചേച്ചിയും കൂടി പയ്യെ പയ്യെ അതൊക്ക മാറ്റി എടുത്തു but എന്റെ husband ന്റെ വീട്ടിൽ നേരെ തിരിച്ച അമ്മയ്ക്കു അങ്ങനെ ഒന്നും ഇല്ല വിളക്ക് കത്തിക്കില്ല എന്ന് മാത്രമേ ഉള്ളൂ പീരിയഡ് ആകുന്നതു പോലും ആരും അറിയാറില്ല അറിഞ്ഞാലും ഒന്നും ഇല്ല

  • @shifazrdheen6768
    @shifazrdheen6768 Před 8 měsíci +18

    Nice theme and good message.. Praveen chettaaa.. Suuuupperrr....🎉🎉🎉

  • @mokshahethvikms2082
    @mokshahethvikms2082 Před 8 měsíci +4

    Such a good MSG to the society

  • @navadiyavlog9892
    @navadiyavlog9892 Před 8 měsíci +12

    nice concept 👌👌

  • @BinithaSunil-et7co
    @BinithaSunil-et7co Před 8 měsíci +6

    എന്റെ hus ന്റെ വീട്ടിൽ ഒരു കുഴപ്പവും ഇല്ലാരുന്നു.. Rest എടുക്കാം. എവിടെ വേണേലും പോകാം. തൊടാം.. ❤️

  • @Hanna-ul8ug53
    @Hanna-ul8ug53 Před 8 měsíci +15

    Periods avumboo adhyam avare care cheyyanam ith sarva sadharanam aan 😊

  • @nidhianu5876
    @nidhianu5876 Před 7 měsíci +2

    ഇതൊക്കെ ചെറുത് ആണ് എന്റെ ഭർത്താവിന്റെ വീട്ടിലെ ആചാരങ്ങൾ വച്ച് നോക്കുമ്പോ തുള്ളി വെള്ളം പോലും എടുത്ത് കുടിക്കാൻ പറ്റില്ല അതോണ്ട് 3 yrs ആവാറായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേ വരെ ഒരു മാസം പോലും പീരിയഡ് ആകുമ്പോ ഞാൻ അവിടെ നിന്നിട്ടില്ല എന്റെ വീട്ടിലേക്ക് പോരും

  • @mukeshraj2926
    @mukeshraj2926 Před 8 měsíci +1

    Nice vedio. Good information. ..🎉🎉🎉🎉

  • @baachenliving2063
    @baachenliving2063 Před 8 měsíci +6

    Nicely done 👍

  • @anjunmahi2475
    @anjunmahi2475 Před 8 měsíci +38

    Very good topic, everything shown in the videos is still happening in many places. This topic needs to be discussed more for awareness.

  • @lakshmilechutty
    @lakshmilechutty Před 8 měsíci +4

    Enik ente veetilum husband nte veetilum ore pole anu. Treated like a princess 👑

  • @midhlaj3895
    @midhlaj3895 Před 8 měsíci +11

    Hat's off bro social relevant content 👏🏻👏🏻

  • @meghabhandary2627
    @meghabhandary2627 Před 8 měsíci +64

    Your stories are very inspiring. Being a non malayali it's difficult to understand your language. Please upload the videos with English subtitles so that we can also understand and more and more people could subscribe your channel with such awesome content

  • @lintavarghese2916
    @lintavarghese2916 Před 8 měsíci +4

    Wowww well said dearsss hat's off🙏🙏🙏🙏❤️❤️❤️❤️ love you alll