നുകക്കൈകളെ ഒടിക്കുക

Sdílet
Vložit
  • čas přidán 7. 09. 2024
  • #അടിമത്തം
    #പാപത്തിന്റെ #നുകങ്ങൾ
    #പിശാചിന്റെ #നുകം
    www.facebook.c...
    ...
    BPC Media -Message
    / @bpcmedia2369
    Eleanor Isabel May Brabazon
    Munnar CSI Church
    കേരളത്തിന്റെ താജ്മഹൽ
    🔽 നുകക്കൈകളെ ഒടിക്കുക
    ലേവ്യ 26:13
    നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു;
    ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
    യിരെ 28:10
    യിരെമ്യാവിന്റെ കഴുത്തിൽ നിന്ന് നുകം എടുത്തു ഒടിച്ചു കളയുന്നു
    പുറപ്പാട് 16:3
    യിസ്രായേൽമക്കൾ അവരോടു: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
    ◾പിശാചിന്റെ നുകം നമ്മളിൽ നിന്ന് കർത്താവ് മാറ്റും
    ലൂക്കോസ് 13:11
    പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ
    ലൂക്കോസ് 13:16
    എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു.
    1 പത്രോസ് 1:18
    വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
    19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ
    റോമർ 8:2 (സ്വാതന്ത്ര്യം നൽകി)
    ജീവന്റെ ആത്മാവിന്റെ പ്രമാണം നമുക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം
    വരുത്തിയിരിക്കുന്നു
    ◾നാം മാറിയാൽ നുകവും മാറും
    മത്തായി 11:30
    എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.
    ഗലാത്യർ 5:1
    സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു ”

Komentáře • 1