Episode 34, "filmy FRIDAYS!" with Balachandra Menon - "Enikku Sheshavum Aalu Vende...?"

Sdílet
Vložit
  • čas přidán 30. 07. 2020
  • "എനിക്ക് ശേഷവും ആളു വേണ്ടേ ആശാനേ?" എന്ന് സുകുമാരൻ...
    Season 2...filmy FRIDAYS! with Balachandra Menon...Episode 34
    Please don't forget to subscribe, support and share this channel...

Komentáře • 423

  • @unnikrishnanpayyanur
    @unnikrishnanpayyanur Před 3 lety +11

    മേനോൻ, സുകുമാരനെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍. ഞാൻ ഡേ സ്കോളറും താങ്കൾ ഈവനിംഗ് ബാച്ചുമായി ലോ അക്കാദമിയിൽ പഠിച്ചിരുന്ന കാലത്ത് സുകുമാരൻ വൈകിയ വേളയിൽ ഗവ: ലോ കോളേജിൽ ചെയർമാൻ ആയിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം ലോ അക്കാദമിയില്‍ വരുമായിരുന്നു. അന്നത്തെ സ്വതസിദ്ധമായ ആത്മവിശ്വാസക്കൂടുതല്‍ കൊണ്ടോ, ഞാൻ നിങ്ങളെക്കാളും സുന്ദരനാണെന്ന ബോധം കൊണ്ടോ തൊട്ടടുത്തുണ്ടായിട്ടു പോലും പരിചയപ്പെടാന്‍ ഞാൻ മുതിരാതിരുന്നത്. താങ്കളുടെ സിനിമയിൽ സുകുമാരൻ കൈയ്യാളിയ വേഷങ്ങൾ അവിസ്മരണീയങ്ങളാണ്. ആ കാലത്ത് ഞങ്ങൾ ഹൃദയത്തോട് ചേർത്തു വച്ചവയാണ്. താങ്കൾ എഴുതിയ ഡയലോഗ് സുകുമാരൻ പറഞ്ഞത്ര വ്യക്തമയും ഹൃദയസ്പർശ്ശിയായും ആരും പറഞ്ഞു കേട്ടിട്ടില്ല. താങ്കളെപ്പോലും ഞങ്ങൾ ഇഷ്ടപ്പെട്ടത്, താങ്കൾ എഴുതിയ ഡയലോഗ് സുകുമാരൻ പറഞ്ഞതു കൊണ്ടാണ്. സുകുമാരൻ വെറും പച്ചയായ മനുഷ്യൻ ആയിരുന്നു. തനി മലബാർ നാട്ടിൽ പുറത്തുകാരന്‍. നന്ദി, ബാലചന്ദ്രൻ, താങ്കളുടെ തുറന്നു പറച്ചിലിന്. ഈ എപിസോഡ് വെരി സ്പെഷ്യൽ ടു മീ. താങ്ക്യൂ

  • @vineethmohan5067
    @vineethmohan5067 Před 21 dnem

    എത്രയൊ കഷ്ടപ്പാട് അനുഭവിച്ച് കഠിനാധ്വാനം ചെയ്ത് ചിന്തിച്ച് ചിന്തിച്ച് ഓരോ സംഭാഷണങ്ങളും എഴുതി അത് ഷൂട്ട് ചെയ്ത് ജനങ്ങളെ ഇഷ്ടപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ച് സ്വന്തമായി ഒരു അഭിനയ ശൈലി കൊണ്ടുവന്ന് ആരെയും അസൂയപ്പെടുത്തുന്ന രീതിയിൽ വളർന്നുവന്ന ബാലചന്ദ്രമേനോൻ എന്ന അതുല്യ പ്രതിഭ. നേരിട്ടു ഒരിക്കലെങ്കിലും കാണണം എന്നു ആഗ്രഹം തോന്നിയ വ്യക്തി . എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @jayakumarv5107
    @jayakumarv5107 Před 2 lety

    ഞാനും സിനിമയുടെ അടിത്തട്ടിൽ നില്ക്കുന്ന ഒരു സിനിമാക്കാരനാണ്, സാറിൻ്റെ ഈ സിനിമയെക്കുറിച്ചുള്ള സംഭാക്ഷണം അതി ഗംഭീരം, സുകുമാരൻ ചേട്ടനും മക്കളും മല്ലിക ചെച്ചിയേയും ഒൾപ്പെടുത്തി ഒരു സിനിമ കണ്ടിറങ്ങിയ മൂഡിൽ പറഞ്ഞു തീർത്തു. വളരരെ അഭിമാനം തോന്നുന്നു, ഇതാണ് സിനിമയ്ക്കുള്ളിലെ സിനിമാക്കഥാ, താങ്ക് യു

  • @jayakumarv5107
    @jayakumarv5107 Před 2 lety

    ഞാനും സിനിമയുടെ അടിത്തട്ടിൽ നില്ക്കുന്ന ഒരു സിനിമാക്കാരനാണ്, സാറിൻ്റെ ഈ സിനിമയെക്കുറിച്ചുള്ള സംഭാക്ഷണം അതി ഗംഭീരം, സുകുമാരൻ ചേട്ടനും മക്കളും മല്ലിക ചെച്ചിയേയും ഒൾപ്പെടുത്തി ഒരു സിനിമ കണ്ടിറങ്ങിയ മൂഡിൽ പറഞ്ഞു തീർത്തു. വളരരെ അഭിമാനം തോന്നുന്നു, ഇതാണ് സിനിമയ്ക്കുള്ളിലെ സിനിമാക്കഥാ, താങ്ക് യു

  • @KrishnaKumar
    @KrishnaKumar Před 3 lety +3

    എന്റെ ബാല്യകാലത്ത് ഞാൻ വായിച്ചൊരുപാടിഷ്ടപ്പെട്ട, പിന്നീട് സിനിമയായിക്കണ്ട മോഹനചന്ദ്രൻ എന്ന ബി എം സി മേനോന്റെ നോവലായ കലികയെപ്പറ്റി മേനോൻ സാർ പറഞ്ഞു പോയത് കേട്ടപ്പോൾ ഒന്ന് രണ്ടു കാര്യങ്ങൾ പറയണം എന്ന് തോന്നി. സിനിമാറ്റിക്ക് ആയി ഒരു പാട് പോസിബിലിറ്റിയുള്ള ഒരു പ്രമേയമായിരുന്നു കലികയുടേത് .. അല്ല ഇപ്പോഴുമാണ്. പക്ഷെ അന്നത്തെ സാങ്കേതികമായ പരിമിതികൾ വെച്ച് ആ ഒരു പ്രമേയ പരിസരം ആവശ്യപ്പെടുന്ന ഒരു ട്രീറ്റ്മെൻറ് ലഭ്യമാക്കാൻ സാധിച്ചിട്ടില്ല എന്ന് ഞാൻ കരുതുന്നു. എന്നാൽ ഇപ്പോൾ ആ പരിമിതികൾ ഒക്കെ കാലം വലിയൊരളവ് വരെ പരിഹരിച്ചിട്ടുണ്ട്. സാങ്കേതികമായ മുന്നേറ്റങ്ങൾ വിനിയോഗിച്ചുകൊണ്ട് മികച്ച ഒരു ദൃശ്യാനുഭവം ആക്കി മാറ്റാൻ ഇപ്പോൾ കഴിയും. കാലോചിതമായ പരിഷ്‌കാരങ്ങൾ ട്രീറ്റ്മെന്റിൽ വരുത്തിയാൽ ഇന്ന് ഒരു പുനരാവിഷ്കാരം നൽകാനുള്ള ഒരു സ്കോപ്പ് ആ പ്രമേയപരിസരത്തിന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ജോസഫും, സക്കറിയയും, ജമാലും, സദനുമൊക്കെ ഈ തലമുറയ്ക്കും ഐഡന്റിഫൈ ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളായി മാറാൻ കഴിയുന്ന ഫ്രഷ്‌നെസ്സ് ബാക്കിയുണ്ട്. ഇത്രയും പറഞ്ഞത്, പ്രിത്വിരാജ് അങ്ങോടു പറഞ്ഞു പോയ ആ ആഗ്രഹത്തെക്കുറിച്ചു കേട്ടത് കൊണ്ടാണ്. അണിയാത്ത വളകളേക്കാൾ മുമ്പ് ഇന്ന് ഒരു പുനർജ്ജന്മം അർഹിക്കുന്നത് കലികയാണെന്ന് കരുതുന്നു. അതിൽ പൊടിയൻ ജോസഫായി തിളങ്ങാൻ പ്രിത്വിരാജിന് കഴിയും

  • @jaibinbaby8074
    @jaibinbaby8074 Před 3 lety +33

    സർ, ഓരോ എപ്പിസോഡ് കഴിയുന്തോറും അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പിന്റെ ആഴം കൂടുന്ന പോലെ. ഞങ്ങളെപ്പോലുള്ള സിനിമ വിദ്യാർത്ഥികൾക്ക് ഒരോ എപ്പിസോഡും ഓരോ പാഠപുസ്തകങ്ങൾ തന്നെയാണ്. കോടമ്പാക്കത്തെ അലച്ചിലുകൾക്കൊടുവിൽ സംവിധായകനായി അതിനു ശേഷം തിരക്കുള്ള, പ്രിയങ്കരനായ സംവിധായകനായി .എന്നു പറയുമ്പോൾ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം എന്നത് ഒരു വർഷം തന്നെ നാലും അഞ്ചും ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം നിർവ്വഹിക്കുക എന്നത് തന്നെയാണ്. അതും അന്നത്തെ ന്യൂ ജനറേഷൻ എന്നു പറയാവുന്ന ഗംഭീര സൃഷ്ടികൾ. ആ കഥകളോരോന്നും ജനിച്ചതിനും ,എങ്ങനെയാണ് സാർ ആ കഥകളെ വളർത്തിക്കൊണ്ടു വന്നതെന്നും ഒരു പ്ലോട്ടിൽ നിന്നും ഒരു മുഴുനീള തിരക്കഥ എങ്ങനെ വളർന്നു വരുന്നു എന്നറിയാൻ ഒരുപാട് ആഗ്രഹമുണ്ട്... ഈ കൊറോണ സമയത്ത് സാറിന്റെ സിനിമകൾ (അണിയാത്ത വളകൾ മുതൽ ഇങ്ങോട്ടുള്ള ചിത്രങ്ങൾ, ഉത്രാടരാത്രിയും, രാധ എന്ന പെൺകുട്ടിയും കാണാൻ സാധിച്ചില്ല ) കാണുകയും ഓരോ ചിത്രങ്ങൾക്കും 5,10 വരികളിൽ ഒരു ഉള്ളടക്കം ഡയറിയിൽ കുറിച്ചിടാറുണ്ട്. ഒരു ചിത്രത്തിൽ നിന്നും അടുത്ത ചിത്രത്തിലേക്കുള്ള യാത്രയിൽ സാറിന്റെ ചിന്തകൾ എപ്രകാരമായിരിക്കും സഞ്ചരിച്ചിട്ടുണ്ടാവുക എന്ന് മനസ്സിരുത്തി മനസ്സിലാക്കാൻ എന്നെ അത് സഹായിക്കുന്നുണ്ട്. സാറിന്റെ സിനിമകളിൽ അച്ചുവേട്ടന്റെ വീട് എന്ന ചിത്രമാണ് എന്നെ ഏറ്റവും അധികമായി സ്പർശിച്ചത്.സാർ ഇനിയും എഴുതണം .ഇനിയും സാറിന്റെ തലയിൽ ആ ബാലചന്ദ്രമേനോൻ സ്റ്റൈൽ കെട്ട് വരണം....

  • @prasadgeethalayam4465
    @prasadgeethalayam4465 Před rokem +1

    സാറേ, താങ്കളുടെ മണിച്ചെപ്പ് തുറന്നപ്പോൾ എന്ന പടം ഞാൻ DD4 ൽ ഫുൾ ഗ്രെയിൻസിന്റെ ഇടയിൽ കൂടി കണ്ടത് ഒരു ചെറിയ ഓർമ, (എനിക്ക് തീയറ്ററിൽ പോയി കാണാൻ പറ്റില്ല പോളിയോ ബാധിച്ച് നടക്കാൻ പറ്റില്ല ) അതിൽ ഒരു ഡയലോഗ് ഉണ്ടല്ലോ "ആടാൻ ആഗ്രഹിച്ചപ്പോ എനിക്ക് ഊഞ്ഞാലില്ലായിരുന്നു" എന്നോ മറ്റോ അത് ശരിക്ക് എങ്ങനെ ആയിരുന്നു? പിന്നെ ആ പടം ദൂരദർശന്റെ കൈയിൽ ഉണ്ടാവില്ലേ ഒന്ന് കാണാൻ എന്താ വഴി?

  • @sreeraj4352
    @sreeraj4352 Před 3 lety +5

    പ്രിയപ്പെട്ട മേനോൻ സർ നിങ്ങൾ ഒരു അത്ഭുതം മാണ്, ആൾ കാർ അസൂയ കൊണ്ട് പറയാൻ മടിക്കുന്ന സത്യം, അച്ചു ഏട്ടന്റെ വീട് സൂപ്പറ് മൂവി ആണ്, ഒരു പദ്മരാജൻ മൂവി പോലെ പച്ച ആയ ജീവിതം കാണിച്ച് തന്ന ഒരു മികച്ച സിനിമ 100%.....ഇനി ഒരു മികച്ച സിനിമ സാറിന്റെ തായി പുറത്ത് വരാൻ അങ്ങേക്ക് കഴിയട്ടെ എന്ന്‌ പ്രാർത്ഥന.... സർ ന്റെ അമ്മയാണെസത്യം, സമാന്തരം അതിന് ശേഷം മുള്ള മൂവി കണ്ടിട്ടില്ല, ബാക്കി സിറിന്റെ പഴയ മൂവി എപ്പോൾ tv യിൽ വന്നാലും കാണാൻ ശ്രമിക്കും, യൂട്യൂബ് ലും.സർ ന്റെ കൈമുതൽ will power anu.

  • @Gokul.L
    @Gokul.L Před 3 lety +17

    എൻറെ കുട്ടിക്കാലം മുതലുള്ള മോഹമായിരുന്നു ഒരു സംവിധായകൻ ആവുക എന്നത് സിനിമയെ കുറിച്ച് പഠിക്കാൻ സാറിൻറെ അസിസ്റ്റൻറ് ആയി നിർത്താൻ കഴിയുമോ??!!

  • @sreedev218
    @sreedev218 Před 3 lety +10

    90 ന് ശേഷം ജനിച്ചവർക്ക് അങ്ങയുടെ ഈ ഓർമ കൾ പുത്തൻ അറിവുകൾ ആണ്

  • @mallikasukumaran2609
    @mallikasukumaran2609 Před 3 lety +243

    Happy to know dear Menon, that you keep all the nostalgic memories so intact.....

  • @mohamedsiddiq1454
    @mohamedsiddiq1454 Před 3 lety +12

    ഞങ്ങൾ അനുഭവിച്ചറിഞ്ഞ നായക സങ്കല്പങ്ങളെ അവരുടെ ജീവിത യാഥാർഥ്യങ്ങളെ, സ്വപ്നങ്ങളെ, ഭാവിപ്രതീക്ഷകളെ ഒരൊറ്റ എപ്പിസോഡിലൂടെ അവതരിച്ച അങ്ങയുടെ മാന്ത്രികത അപാരം തന്നെ

  • @thalhathahammed1985
    @thalhathahammed1985 Před 3 lety +19

    ഒരാളുടെ ഓർമ്മ എങ്ങനെ അവതരിപ്പിക്കണം അത് മനോഹരമായി കാണിച്ചു തന്നു നിങ്ങൾ

  • @ajithprasad4518
    @ajithprasad4518 Před 3 lety +44

    ബാലചന്ദ്രൻ സർ അങ്ങയുടെ

  • @govindankm8836
    @govindankm8836 Před 3 lety +2

    സുകുമാരൻ എന്ന നടൻ എന്നും ഒരു ഹരമായിരുന്നു. ഡയലോഗ് ഡലിവറി സൂപ്പർ. സാർ സൂചിപ്പിച്ച വിജയൻ കണ്ണൂർകാരനാണ്.അദ്ദേഹം എഴുതി ഭാവഗായകൻ പാടിയ ' സിന്ദൂരച്ചെപ്പ് തട്ടിമറിഞ്ഞു;സന്ധ്യ പൊട്ടുകുത്താനിരുന്നപ്പോൾ ' എന്ന ഗാനം പ്രസിദ്ധമാണ്.

  • @krishnakumar-ts4pp
    @krishnakumar-ts4pp Před 3 lety +10

    സുകുമാരവിശേഷം.. അതിമനോഹരം..

  • @adarshvp3264
    @adarshvp3264 Před 3 lety +5

    Addicted to FILMYFRIDAYS ...ഞാൻ എന്റെ കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് വച്ച് നേരിട്ട് കണ്ട ആദ്യത്തെ SUPERSTAR സാറാണ്...ആദ്യമായ് ഞാൻ കാണുന്ന നടനും സർ തന്നെ.... വളരെ കൗതുകത്തോടെ സാറിനെ കണ്ടു നിന്നത് ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു.... ഒരുപക്ഷേ ഞാൻ ഇഷ്ടപ്പെടുന്ന നടൻമാരിൽ മുൻ ശ്രേണിയിൽ നിൽക്കുന്ന ആൾ.. ഈ പരിപാടി സിനിമ മോഹവുമായി നടക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് വലിയൊരു ആത്മവിശ്വാസം തരുന്ന ഘടകമാണ്...THANK YOU SIR ....

  • @jayakumarv5107
    @jayakumarv5107 Před 2 lety +1

    ഞാനും സിനിമയുടെ അടിത്തട്ടിൽ നില്ക്കുന്ന ഒരു സിനിമാക്കാരനാണ്, സാറിൻ്റെ ഈ സിനിമയെക്കുറിച്ചുള്ള സംഭാക്ഷണം അതി ഗംഭീരം, സുകുമാരൻ ചേട്ടനും മക്കളും മല്ലിക ചെച്ചിയേയും ഒൾപ്പെടുത്തി ഒരു സിനിമ കണ്ടിറങ്ങിയ മൂഡിൽ പറഞ്ഞു തീർത്തു. വളരരെ അഭിമാനം തോന്നുന്നു, ഇതാണ് സിനിമയ്ക്കുള്ളിലെ സിനിമാക്കഥാ, താങ്ക് യു

  • @jesusmariaregi
    @jesusmariaregi Před 3 lety +2

    മേനോൻ സാറിന്റെ സിനിമകൾ റിലീസിങ്ങ് ഷോ തന്നെ കണ്ടിരുന്ന കാലഘട്ടം ആയിരുന്നു. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയം. അണിയാത്ത വളകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ചു പ്രാവശ്യം കണ്ടു. ഒരു ദിവസം തന്നെ മോണിംഗ് ഷോയും മാറ്റിനിയും കണ്ടു. കേൾക്കാത്ത ശബ്ദം എന്ന സിനിമയും സാറിന്റെ കാരക്ടറും മറക്കാൻ പറ്റില്ല.

  • @Roshni-pj2pp
    @Roshni-pj2pp Před 3 lety +1

    എത്ര ഭംഗി ആയിട്ടാണ് സാറ് narrate ചെയ്യുന്നത്, കേൾക്കുന്ന ഞങ്ങൾക്ക് നല്ലൊരു film കാണുന്നൊരു ഫീൽ ആണ്... കഥ കേൾക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തിന് സാറ് എടുക്കുന്ന effort-ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... Thank u so much sir...