MARAMON CONVENTION SONGS 2024 NON STOP | DSMC MEDIA

Sdílet
Vložit
  • čas přidán 10. 06. 2024
  • #maramonconvention
    Lyrics in the Comment section or you can click on the CZcams Video links next to each song title below.
    00:00 Introduction- H. G. Most Rev. Dr. Theodosius Mar Thoma Metropolitan
    01:51 Karunamayane
    • KARUNAMAYANE | MARAMON...
    05:36 Prathyasa Pakarunna Daivam
    • PRATHYAASHA PAKARUNNA ...
    10:13 Idayanai Koottirunnu
    • EDAYANAAI KOOTTIRUNNU ...
    13:59 Paapamilla Yeshuvinte Raktham
    • PAAPAMILLA YESHUVINTE ...
    18:20 Kripayal
    • KRIPAYAAL KRIPAYAAL | ...
    22:50 Nanniyalathonnum
    • NANDIYALLATHONNUM | MA...
    28:15 Enne Karuthaan Enne Ariyaan
    • ENNE KARUTHAAN | MARAM...
    31:26 Yeshuvin Kripakal
    • YESHUVIN KRIPAKAL| MAR...
    36:27 Vachaanam Adhimadhuram
    • VACHANAM ATHIMADHURAM ...
    40:57 Nadathidum Vazhikal
    • NADATHIDUM VAZHIKAL | ...
    45:10 Daivathil Vishwasika
    • DAIVATHIL VISHVASIKKA ...
    49:02 Nadathiya Vidhangal
    • NADATHIYA VIDHANGAL | ...
    54:01 Vazhiyum Vaathilum
    • VAZHIYUM VAATHILUM | M...
    58:43 Kaarunya Vaaridhe
    • KAARUNAYA VARIDHE KANI...
    1:02:39 Thiruvachanam Nal Amrutham
    • THIRUVACHANAM NAL | MA...
    1:06:59 Anugraha Mazhayayi
    • ANUGRAHAMAZHAYAAI | MA...
    DSMC - DEPARTMENT OF SACRED MUSIC & COMMUNICATIONS
    Music & Communications Department of Malankara Mar Thoma Syrian Church
    SCS Campus, Thiruvalla 689101
    Email: directordsmc@gmail.com, dsmcstudio@gmail.com
    Phone: 0469-2601081
    Mob: +91-9447443762
    www.marthomadsmc.com
    dsmcmedia
    / dsmcmedia
    dsmc_media
    ANTI-PIRACY WARNING
    This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
    DSMC MEDIA 2024©
    #dsmcmedia

Komentáře • 133

  • @dsmcmedia
    @dsmcmedia  Před 3 měsíci +23

    പാപമില്ലാ യേശുവിന്റെ രക്തം
    ജീവിക്കും രക്തം സമ്പൂർണ്ണമാം രക്തം
    എൻ പാപം മോചിക്കും ശാപനുകം തകർക്കും
    അടിപ്പിണരിൻ കരം എന്നെ സൗഖ്യമാക്കിടും (2)
    1 സംഹാരദൂതൻ കടന്നുവരാതെ
    കാത്തിടും രക്തം കുഞ്ഞാട്ടിൻ രക്തം എൻ പാപം
    2 ഗദശമന തോട്ടത്തിൻ നടുവിലും
    വിയർത്ത രക്തം പരിശുദ്ധമാം രക്തം
    എൻ പാപം
    3 ഗബ്ബഥായാം കൽത്തളത്തിൻ നടുവിൽ
    ചീന്തിയ രക്തം നീതിമാൻ രക്തം

    • @RoshinAnnammaJacob
      @RoshinAnnammaJacob Před 2 měsíci

      Aww kaawpwae,xzw😊 play what is play to elqo2owq9qqqw82w

  • @dsmcmedia
    @dsmcmedia  Před 3 měsíci +14

    ദൈവത്തിൽ വിശ്വസിക്ക ദൈവപൈതലേ
    കണ്ണുനീർ തുടയ്ക്കുന്ന ദൈവമുണ്ടല്ലോ (2)
    കരയേണ്ട മകനേ കരയേണ്ട മകളേ (2)
    കർത്തൻ നിൻ കൂടെയുണ്ട് (2)
    1. ആരുമില്ലാതെ ഞാൻ വലഞ്ഞനേരം
    തിരുമാർവ്വിൽ എന്നെ ചേർത്ത നാഥൻ
    അന്ധതയിൽ ഞാൻ ജീവിച്ചപ്പോൾ
    വഴികാട്ടിയായ് ദൈവം കൂടിരുന്നു - കരയേണ്ട...
    2. ആപത്തനർത്ഥങ്ങൾ ഏറിടുമ്പോൾ
    ദാനിയേലിൻ ദൈവം കൂടെ ഉണ്ട്
    എന്നും എന്റെ നൽ സഖിയായി
    ചാരത്തെൻ ദൈവം കൂടെ ഉണ്ട് -കരയേണ്ട....
    3. രോഗങ്ങളാൽ ഞാൻ വലഞ്ഞീടുമ്പോൾ
    സൗഖ്യദായകനായ് കൂടെ ഉണ്ട്
    എന്നും എന്റെ നല്ല ഇടയനായി
    അന്ത്യം വരെ എന്നെ വഴി നടത്തും -കരയേണ്ട....

  • @dsmcmedia
    @dsmcmedia  Před 3 měsíci +8

    യേശുവിൻ കൃപകൾ ധ്യാനിച്ചിടാം
    യേശുവിൻ സ്നേഹം വർണ്ണിച്ചിടാം
    അതിൻ ആഴം അറിഞ്ഞിടാൻ
    ആർക്കു കഴിഞ്ഞിടും
    അതുല്യമല്ലോ ദൈവസ്നേഹം -2 യേശുവിൻ...
    1 സ്വർഗ്ഗ മഹിമകൾ അഖിലവും വെടിഞ്ഞ്
    പരിശുദ്ധനായവൻ ഭൂവിൽ വന്നു -2
    തിരുമെയ് മുറിഞ്ഞും തിരുനിണം ചൊരിഞ്ഞും
    തിരുജീവൻ എൻ പേർക്കായ് വെടിഞ്ഞ സ്നേഹം -2 അതിൻ...
    2 കാട്ടൊലിവായിരുന്നടിയനിൽ കനിഞ്ഞ്
    നല്ലൊലിവോടങ്ങു ചേർത്തണച്ചു- 2
    കുറവുകൾ ഒാർക്കാതെൻ നിനവുകളറിഞ്ഞ്
    പരിചോടു കാക്കുന്ന ദിവ്യസ്നേഹം - 2
    അതിൻ ....
    3 കണ്മണിപോലെന്നെ കരുതിടും സ്നേഹം
    അനുഭവിച്ചറിയുന്നു തൻ കൃപയാൽ - 2
    കൊടുംപാപി എന്നേയും യോഗ്യനായ് എണ്ണിയ
    കനിവേറും നാഥന്റെ അനന്തസ്നേഹം- 2
    അതിൻ ....
    4 മാറുകില്ല എന്റെ രക്ഷകന്റെ സ്നേഹം
    മറക്കുകില്ലൊരുനാളും തൻ ദാസരെ - 2
    മരുവിതിൻ ഒളി മാറും മനുജരും മാറിടും
    പരമോന്നതൻ സ്നേഹം അതു മാറില്ല- 2

  • @dsmcmedia
    @dsmcmedia  Před 3 měsíci +14

    വഴിയും വാതിലും അടഞ്ഞീടുകിൽ
    പുതുവഴി തുറന്നിടും യേശുനാഥൻ
    നന്മയും കരുണയും കൃപകളുമേകി
    നല്ലവൻ നടത്തിടും അതിശയമായ്
    1 ആനന്ദമേ തവസ്നേഹമതോർത്താൽ
    ആശ്ചര്യമേ തിരുകൃപകളെന്നും
    ആമോദാൽ പാടിടും ആരാധിച്ചീടും
    അത്യുന്നതൻ നാമം അത്യുച്ചത്തിൽ -വഴിയും
    2 എൻ കർത്താവും എന്റെ ദൈവവുമേ
    എന്നാളും നീ മതി എൻ ജീവിതേ
    അഴലേറും പാതയിൽ ധൈര്യമതേകിടും
    തിരുവചനം എന്റെ ആശ്രയമേ
    - വഴിയും
    3 ഹല്ലേലുയ്യാ സ്തുതി പാടീടും ഞാൻ
    തുല്യമില്ലാ മോദാൽ ഘോഷിച്ചീടും
    എല്ലാം അറിയുന്ന വല്ലഭനാമവൻ
    എപ്പോഴുമെന്നോടു കൂടെയുണ്ട്

  • @dsmcmedia
    @dsmcmedia  Před 3 měsíci +10

    നടത്തിടും വഴികൾ
    പുലർത്തിടും വിധങ്ങൾ (2)
    ഒാർക്കുംതോറും ഉള്ളം തുള്ളുന്നേ യേശുവേ
    നിന്നെ കാണ്മാൻ ആശയേറുന്നേ (2)
    1. എൻ കഴിവുകളെല്ലാം നിൻ കരുണയല്ലയോ
    എൻ നേട്ടങ്ങളെല്ലാം നിൻ ദാനങ്ങളല്ലോ
    ജീവിതത്തിൻ നിറവുകളെല്ലാം യേശുവേ
    നിന്റെ സ്നേഹം എത്ര അത്ഭുതം(2) നടത്തിടും...
    2. വീഴ്ചയിലെന്നെ താങ്ങി നടത്തി
    പാറമേൽ നിർത്തി സുസ്ഥിരമാക്കി (2)
    നന്ദി ചൊല്ലാൻ വാക്കുകൾ പോരാ യേശുവേ
    ജീവിതം ഞാൻ നൽകിടുന്നിതാ (2) നടത്തിടും...
    3. രോഗവേളയിൽ ഒൗഷധമായി
    പ്രാണഭീതിയിൽ സ്നേഹിതനായി (2)
    ഉള്ളം കയ്യിലെന്നെ വഹിച്ച യേശുവേ
    സാക്ഷിയായ് നിൻ വേല ചെയ്തിടും
    നടത്തിടും...

  • @dsmcmedia
    @dsmcmedia  Před 3 měsíci +6

    1 കാരുണ്യവാരിധേ കനിയേണമേ
    കരുതലിൻ കൃപയെൻമേൽ ചൊരിയേണമേ... 2
    ജീവിതഭാരങ്ങൾ ഏറിടുമ്പോൾ
    താങ്ങിടും നാഥനെൻ കൂടെയുണ്ട്... 2
    ഒരുങ്ങിടുക നാം യേശുവിനായ്
    രക്ഷകൻ വരവിങ്ങടുത്തുവല്ലോ...2
    2 മാറയാകുന്നീ മരുയാത്രയിൽ
    ഭാരങ്ങളേറി വലഞ്ഞീടുമ്പോൾ..2
    മഹിമയിലെന്നെ ചേർത്തീടുവാൻ...2
    സീയോൻ മണാളനേ എഴുന്നെള്ളണേ... 2
    ഒരുങ്ങിടുക
    3 മഹത്വത്തിൻ രാജാവേ വന്നീടണേ...
    ഇഹത്തിലെ ദുരിതങ്ങൾ മാറ്റീടുവാൻ... 2
    നീതിയോടെന്നും കാത്തിരിപ്പാൻ... 2
    നിൻകൃപയാലെന്നെ ഒരുക്കേണമേ...2
    ഒരുങ്ങിടുക
    4 കാന്തൻ വരവിങ്ങടുത്തുവല്ലോ
    വേഗം ഒരുങ്ങുക സോദരരേ...2
    വരവിൻ പ്രത്യാശയാൽ നിറഞ്ഞീടുവാൻ...2
    കഴുകണേ ഞങ്ങളെ തിരുനിണമതാൽ...2
    ഒരുങ്ങിടുക

  • @dsmcmedia
    @dsmcmedia  Před 3 měsíci +16

    നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ
    നല്ലനാഥനെന്നിൽ ചെയ്ത നന്മകളോർത്താൽ
    ഒന്നുമില്ലാതല്ലോ ഏവരും വന്നത്
    പിന്നവൻ തന്നതാണീ സർവ്വനന്മയും
    എത്ര എത്ര വർണ്ണിച്ചാലും
    എത്രനാൾ സ്തുതിച്ചെന്നാലും
    പകരമാവില്ലേ വൻ കൃപകളോർക്കുമ്പോൾ
    1 കുഴിച്ചിടാത്ത കിണറ്റിൽ നിന്നും
    വിതച്ചിടാത്ത നിലത്തിൽ നിന്നും
    മൃഷ്ടഭോജ്യമേകി നിത്യം പോറ്റിടുന്നവൻ
    നിനച്ചിടാത്ത വഴിയിലൂടെ
    കരുതലോടെ കരംപിടിച്ച്
    കാവലായി എന്നുമെന്നും കൂടെയുള്ളവൻ എത്ര എത്ര...
    2 പകലിൽ മേഘസ്തംഭമായും
    രാത്രി അഗ്നിത്തൂണതായും
    മാറയെ മധുരമാക്കി ദാഹം തീർത്തവൻ
    കുരിശിൽ പിടയും നേരം പോലും
    കരുണയോടെ നമ്മെ ഒാർത്തു
    സ്വർഗ്ഗരാജ്യം നൽകുവാൻ ജീവനേകിയോൻ
    എത്ര എത്ര...

    • @santhoshbaby6679
      @santhoshbaby6679 Před 3 měsíci

      Blessed song ❤

    • @shaibyverghese9342
      @shaibyverghese9342 Před 3 měsíci

      ഏറ്റവും പ്രിയപ്പെട്ട ഗീതം,വീണ്ടും വീണ്ടും കേൾക്കുന്നു....
      വരികൾ ചേർത്തതിന് നന്ദി🙏

  • @dsmcmedia
    @dsmcmedia  Před 3 měsíci +7

    നടത്തിയ വിധങ്ങൾ ഒാർത്തിടുമ്പോൾ
    നന്ദിചൊല്ലീടും തിരുനാമത്തിനായ്
    നാഥൻ നൽകിയ നന്മകൾ ഘോഷിക്കാം
    നാഥന്റെ പാദങ്ങൾ വന്ദിച്ചിടാം നാൾ-
    തോറും തൻ വചനത്തെ ധ്യാനിച്ചിടാം
    1 വർഷങ്ങൾ അനവധി പിന്നിടുവാൻ
    വരമേകി എൻ ജീവിതയാത്രയതിൽ
    വരും കാലവും തന്റെ കൃപയിൽ വളർന്നീടാൻ
    വല്ലഭനാം നാഥാ നിൻ തുണയേകണേ
    വരദായകനാം നാഥാ കനിവേകണേ
    നടത്തിയ...
    2 ശിൽപ്പിയാം ദൈവം മെനഞ്ഞു നമ്മെ
    ശുഭജീവിതമാർഗ്ഗവും ഒരുക്കിയവൻ
    ശരണം സങ്കേതം എൻ ബലവും എൻ കോട്ടയും
    ശാശ്വതമാം ജീവന്റെ ഉടയവൻ താൻ
    ശക്തനാക്കീടും ജീവിത യാത്രയതിൽ

  • @dsmcmedia
    @dsmcmedia  Před 3 měsíci +20

    ഇടയനായ് കൂട്ടിരുന്ന് നമ്മെയെന്നും കരുതുന്ന
    യാഹെന്ന ദൈവം നമുക്കെത്ര നല്ലവൻ
    ഇന്നെയോളം പുലർത്തിയ കൃപയേകി നടത്തുന്ന
    യാഹെന്ന ദൈവം നമുക്കെത്ര നല്ലവൻ - 2
    1 പുൽപ്പുറവും നീരുറവും നന്മയും അഭിഷേകവും- 2
    കൃപനിമിത്തം തരുന്ന നാഥൻ
    നടത്തുമെന്നും നൽവഴിയിൽ
    ഇടയനായ്...
    2 കൂരിരുളിൻ താഴ്വരയിൽ കണ്ണുകളുയരും നേരം -2
    അരികിൽ നിന്നും സ്വരമുയരും
    വിളിച്ചണയ്ക്കും വിരുന്നൊരുക്കും - 2
    ഇടയനായ്...
    3 കൂടണയും ആടുകളായ് മേയുവാൻ കൃപയേകണേ - 2
    അരുമനാഥൻ ഒരുക്കിടുന്ന
    ഭവനം അതിൽ വസിച്ചിടുവാൻ
    ഇടയനായ്...

  • @dsmcmedia
    @dsmcmedia  Před 3 měsíci +8

    തിരുവചനം നൽ അമൃതം മധുരതരം
    ജീവനതേറ്റം സൗഖ്യദായകം
    പ്രാർത്ഥനയോടനുതാപമോടരികിൽ
    അണഞ്ഞിടുന്നോർക്കേകിടുന്നു
    1. മാറായെ മധുരമായ് മാറ്റിയ വചനം
    പാറയിൽനിന്നും നീരൊഴുക്കി
    മരുഭൂമിയതിൽ മന്നാ പൊഴിച്ചും
    ചെങ്കടലിൽ പുതു പാത മെനഞ്ഞും
    വേർപിരിയാതെ കൂടെ ഗമിക്കും (2)
    2. ജഡമായ് ഭൂവിൽ ഇറങ്ങിയ വചനം
    കൃപയും സത്യവും നിറഞ്ഞവനായ്
    കാലിനു നല്ലൊരു ദീപമതായ്
    പാതയിൽ പഥികനു പ്രകാശമായ്
    കാവലായെന്നും വഴിനടത്തും (2)
    3. വാനവും ഭൂമിയും മാറിപ്പോയാലും
    മാറ്റമില്ലാത്തതാം തിരുവചനം
    പാരിടമാകെ പരിമളമായ്
    കാൽവറിയിൽ ജീവബലിയായി
    ഉയിർപ്പിൻ ജീവൻ പകരുന്നതാം (2)

  • @dsmcmedia
    @dsmcmedia  Před 3 měsíci +11

    കരുണാമയനേ കനിയേണമേ
    കനിവേറും കരങ്ങളിൽ കരുതീടണേ
    നീയല്ലാതില്ലെനിക്കാലംബമേ
    നീയല്ലോ ജീവന്റെ ആധാരമേ
    കരുണാമയനേ കനിയേണമേ
    കനിവേറും കരങ്ങളിൽ കരുതീടണേ
    ആലംബം നീ ആധാരം നീ
    ഒരുനാളും പിരിയാത്ത സഖിയായും നീ
    തണലായും നീ തുണയായും നീ
    എന്നും എന്നെ താങ്ങേണം നീ
    കരുണാമയനേ കനിയേണമേ
    1 ആകാശ ഗോളങ്ങളെല്ലാം അനന്തമായ്
    വാനിൽ രചിച്ച പിതാവേ
    എന്നന്തരംഗവും എല്ലാം എൻ അമ്മ തൻ
    ഉദരത്തിൽ മെനഞ്ഞവൻ നീയേ
    നീയല്ലാതില്ല....
    2 മാനവരക്ഷയ്ക്കായ് യാഗമായ് തീർന്നതാം
    ഉൗനമില്ലാത്ത കുഞ്ഞാടേ
    ലോകത്തിൻ പാപങ്ങൾ എല്ലാം ചുമന്നയ്യോ
    കുരിശതിൽ മരിച്ചവൻ നീയേ

  • @dsmcmedia
    @dsmcmedia  Před 3 měsíci +7

    അനുഗ്രഹമഴയായ് പൊഴിയണമെന്നിൽ
    ആശ്വാസമേകും വചനം
    അനുതാപികളെ ചേർത്തിടുവാനായ്
    അവനിയിലുളവായ് വചനം
    1 വരണ്ട നിലത്തിൽ പുതുമഴപോൽ നീ
    നനയ്ക്കണമെന്നുടെ ഹൃദയം
    സൽഫലദായകരായിടുവാനെൻ
    ഹൃദയത്തിൽ നിറയ്ക്കുക വചനം (2)
    2 സൗഖ്യമില്ലാതെ വലയുന്നേരം
    ആശ്വാസമേകും വചനം
    മനസ്സു തകർന്നോർക്കഭയമതാകും
    പരിശുദ്ധിയാർന്ന വചനം (2)
    3 കാലുകളിടറി വീഴും നേരം
    താങ്ങിയെടുക്കും താതൻ
    താളടിയാകാൻ ഇടനൽകാതെ
    ചേർത്തിടും നൽ തിരുക്കരത്താൽ (2)
    4 ജീവിതത്തോണിയിൽ അമരത്തേറും
    ബലവാനെന്നുടെ ദൈവം
    കരയെത്തീടാൻ കരമേകുന്നോൻ
    അവനാണെൻ പ്രിയതാതൻ (2)

  • @dsmcmedia
    @dsmcmedia  Před 3 měsíci +7

    വചനം അതിമധുരം ശ്രേഷ്ഠം
    ജീവൻ പകർന്നിടും നൽ ഭോജ്യം
    മരുവിൽ ജീവജലം
    വചനം മനനം ചെയ്യും മനസ്സിൽ
    തെളിഞ്ഞ് പ്രകാശിച്ച് പകരും
    സഹജരിൽ അനുഗ്രഹമായ്
    വഴിയറിയാതലയുവോർക്കരികിൽ
    വഴി ഒരുക്കിടും വചനം
    1. ശുദ്ധിവരുത്തി ഉൾകൺകളെ തുറക്കും
    ജീവൻ നൽകീടുമീ സദ്വചനം (2)
    അന്തരാത്മാവിൽ സൗഖ്യമതേകി
    വിടുതൽ നൽകീടും വചനം (2) വചനം....
    2. പൂവിലും സൗരഭ്യം ഏറിടും വചനം
    തേനിലും മാധുര്യം ഇൗ വചനം (2)
    അന്ധകാരത്തിൻ ശക്തിയെ ജയിപ്പാൻ
    തിരുകൃപ നൽകും വചനം (2)

  • @dsmcmedia
    @dsmcmedia  Před 3 měsíci +9

    1 എന്നെ കരുതാൻ എന്നെ അറിയാൻ
    എന്റെ ദൈവം കൂടെയുള്ളതാൽ
    എന്തു വന്നാലും എന്തു ഭവിച്ചെന്നാലും
    എന്നെ നാഥൻ കൈവിടുകില്ല
    2 നാശകരമായ കുഴിയിൽ നിന്നും
    കുഴഞ്ഞതാം ചേറ്റിൽ നിന്നും
    കരംപിടിച്ചു എന്നെ ഉയർത്തിടുവാൻ
    ദൈവമെന്റെ കൂടെയുണ്ട്
    3 ശത്രുസൈന്യം മുൻപിൽ നിരന്നീടിലും
    മിത്രമായോർ അകന്നീടിലും
    സൈന്യത്തിന്റെ നാഥൻ മുൻപിലുള്ളതാൽ
    ശത്രുവിന്മേൽ ജയം നേടിടും
    4 പാപക്കടം നീക്കി വീണ്ടെടുത്തെന്നെ
    സ്നേഹത്തോടെ ചേർത്തുകൊണ്ടതാൽ
    വാഴ്ത്തിപ്പാടും ഞാൻ തവ സ്നേഹമോർത്തെന്നും
    തിരുകൃപ എന്തൊരാശ്ചര്യം
    5 സ്വർഗ്ഗഭാഗ്യം ഒാർത്തു ഞാൻ ആനന്ദിച്ചീടും
    വിൺപുരിയിൽ വേഗം ചേർന്നിടും
    ഒരുങ്ങീടുക പ്രിയ ദൈവജനമേ
    കാലമിനിയേറെയില്ല

  • @dsmcmedia
    @dsmcmedia  Před 3 měsíci +15

    കൃപയാൽ... കൃപയാൽ
    ദൈവകൃപയാൽ ഞാൻ ജീവിക്കുന്നു
    യാഹെൻ സങ്കേതമായ് എന്റെ കൂടെയുണ്ട്
    അവൻ മാത്രമെൻ നല്ലിടയൻ
    തിരുക്കരങ്ങളാൽ അനുദിനം നടത്തുകയാൽ കൃപയാൽ....
    1. ആപത്തനർത്ഥങ്ങളിൽ രോഗദുഃഖങ്ങളിൽ
    കഷ്ടപ്പാടിന്റെ നാളുകളിൽ
    എന്നെ ചേർത്തുനിർത്താൻ തിരുമാർവ്വണയ്ക്കാൻ
    എന്റെ കണ്ണുനീർ തുടച്ചീടുവാൻ യാഹെൻ....
    2. ഞാൻ മറന്നെന്നാലും എന്നെ മറക്കാത്തവൻ
    എന്റെ പേർ ചൊല്ലി വിളിക്കുന്നവൻ
    ഇരുൾ താഴ്വരയിൽ ശത്രുപാളയത്തിൽ
    എന്റെ കാവലും കോട്ടയുമായ് യാഹെൻ....
    3. എന്റെ അകൃത്യങ്ങളും മഹാപാപങ്ങളും
    വീഴ്ച-താഴ്ചയും ഒാർത്തിടാതെ
    എന്നെ വീണ്ടെടുപ്പാൻ ക്രൂശിൽ യാഗമായി
    സ്വന്തജീവനെ തന്നതിനാൽ

  • @anilvarghese5453
    @anilvarghese5453 Před 3 měsíci +6

    പാപമില്ല യേശുവിന്റെ രക്തം.... ഗ്ലോറി ഗ്ലോറി... യേശുവിന്റെ രക്തം ❤‍🔥🔥🔥🔥🩸🩸🩸🩸

  • @maryjacob9467
    @maryjacob9467 Před 3 měsíci +8

    I think this year maramon convention songs are very good and spiritually uplifting..easy to follow along 🙏🙏

  • @prasannazachariah2838
    @prasannazachariah2838 Před 3 měsíci +12

    Thanks for uploading the songs

  • @bennythankachan8582
    @bennythankachan8582 Před 3 měsíci +14

    Waiting for this vedio for so long
    Now its finally here Soo Happy ❤❤

  • @mollyjohn9371
    @mollyjohn9371 Před 3 měsíci +7

    Thank u DSMC for uploading all songs. God bless❤

  • @mathewvargese1503
    @mathewvargese1503 Před 3 měsíci +3

    പാവമില്ലാ യേശുവിന്റെ..... 🙏🙏🙏🙏

  • @shynigeorge3318
    @shynigeorge3318 Před 2 měsíci +4

    Maramon songs a part of my life forever and ever ❤❤

  • @bavaalex7822
    @bavaalex7822 Před 3 měsíci +3

    Very good songs❤🎉

  • @samphilip105
    @samphilip105 Před 2 měsíci +4

    God bless you dear all Singers ❤️🥰❤

  • @susanjacob3273
    @susanjacob3273 Před 3 měsíci +9

    എല്ലാം നല്ല പാട്ടുകൾ ആണ്, ഒരു request ഉണ്ട്. പാട്ടുകൾ list ചെയ്യുമ്പോൾ first song should be thanking God or praising God. Here first song listed as a requesting God with our needs. I believe the request to God comes after thanking and praising God.May God bless everyone involved these beautiful songs🙏

  • @alicevarghese4838
    @alicevarghese4838 Před 3 měsíci +5

    Beautiful songs. Meaningful lyrics. Thanks for the post. Congratulations to all the team.,🙏🙏👏🌹🌹🙏🙏

  • @rojasmgeorge535
    @rojasmgeorge535 Před 2 měsíci +3

    അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼

  • @bijianicad
    @bijianicad Před 3 měsíci +8

    ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം.❤
    വിഷയങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായ നല്ല ആൽബം ❤️❤️❤️❤️
    Hats off to DSMC

  • @jijuvarughese8187
    @jijuvarughese8187 Před 3 měsíci +5

    ആശംസകൾ ❤👏

  • @user-qi1vb1qw6z
    @user-qi1vb1qw6z Před 2 měsíci +3

    Thank you for beautiful song and lyrics 😊😊😊😊

  • @sujababu7809
    @sujababu7809 Před 3 měsíci +3

    Thank you DMC for aploding all songs. God bless🙏❤

  • @mollystephen8112
    @mollystephen8112 Před měsícem +2

    All songs are very good ❤❤❤🙏🙏🙏

  • @madhushaji2703
    @madhushaji2703 Před 3 měsíci +8

    Really good . Meaningful and understanding .exellent songs . 👍👍💙💜💚🙏💖💝💙💜💚💛🧡

  • @user-qm9qt1mf8u
    @user-qm9qt1mf8u Před 2 měsíci +5

    I don’t understand the language but how melodious and spiritual.. All Glory to Him.

    • @anilphilipthomas6766
      @anilphilipthomas6766 Před 2 měsíci +2

      U are listening to Malayalam Christian Songs , Could be World's Largest Collection of Christian Hyms after English ( Marthoma Sryrian Church a great contributor to the same since 130 years ) ....God Bless.

  • @daisym3953
    @daisym3953 Před 3 měsíci +2

    എല്ലാം അടിപൊളി പാട്ട് 🙏🏻🙏🏻

  • @lysammaoommen5300
    @lysammaoommen5300 Před 2 měsíci +3

    Beautiful meaningful song.

  • @user-ru6ei2cq6x
    @user-ru6ei2cq6x Před 3 měsíci +4

    Beautiful tune, meaningful lyrics !!!! Glory to God

  • @elsyjohn5081
    @elsyjohn5081 Před 3 měsíci +3

    good songs😊

  • @sibianish1491
    @sibianish1491 Před 2 měsíci +3

    Thanks❤❤

  • @annammathomas8829
    @annammathomas8829 Před 3 měsíci +2

    Excellent songs.

  • @susansimon7581
    @susansimon7581 Před 3 měsíci +5

    Thanx for the post

  • @lillybai8270
    @lillybai8270 Před 3 měsíci +2

    Goodsongs,

  • @padminijoy-eg5pq
    @padminijoy-eg5pq Před 2 měsíci +1

    Praise the Lord!! Halleluiah!! Amen.
    Thank You, Lord!! Amen.
    Thank you soooo much, Respected Achen with heaps & heaps of thothrams.

  • @janisevlogs
    @janisevlogs Před 22 hodinami

  • @c.s.isaiah8676
    @c.s.isaiah8676 Před 3 měsíci +1

    Praise the Lord

  • @aksaabreenavlog1183
    @aksaabreenavlog1183 Před 3 měsíci +2

    Super songs 🙏🙏🙏👌👌

  • @6262472
    @6262472 Před 3 měsíci +3

    Total lay out is lovely,please keep it up.🙏

  • @josemanim1673
    @josemanim1673 Před 3 měsíci +2

    Good I am waiting the all songs thanks you and God bless you

  • @cherrymerry1036
    @cherrymerry1036 Před 3 měsíci +2

    Praise the Lord 🙏🏻

  • @user-vq4hs9dr9e
    @user-vq4hs9dr9e Před 3 měsíci +1

    Nalla songs

  • @sobhapolson9306
    @sobhapolson9306 Před 3 měsíci +2

    Really Good👍👍

  • @mollykuttyjose8779
    @mollykuttyjose8779 Před 3 měsíci +3

    🙏🏾❤❤❤

  • @Anonymous44572
    @Anonymous44572 Před měsícem

    Karunamayane hits different🥹❣️

  • @mariammavarghese6789
    @mariammavarghese6789 Před 3 měsíci +2

    Thanks for the post. Meaningful lyrics.God bless you all.

  • @Kumbanattukaran
    @Kumbanattukaran Před 3 měsíci +5

    Kripayal Kripayal…..
    Super ❤

  • @jayapraksanp3201
    @jayapraksanp3201 Před 14 dny

    Praise by sweet songs to Jesus

  • @deepathomas4664
    @deepathomas4664 Před 3 měsíci +2

    Beautiful lyrics and tune😊

  • @johnpappygeorge5100
    @johnpappygeorge5100 Před 3 měsíci +1

    ❤Thanks DSMC❤

  • @ayrenehobbies6907
    @ayrenehobbies6907 Před 3 měsíci +3

    Good song meaning song

  • @josemanim1673
    @josemanim1673 Před 3 měsíci +1

    All beautiful song

  • @abilashc6617
    @abilashc6617 Před 3 měsíci +1

    Super song

  • @marykuttyninan8162
    @marykuttyninan8162 Před 3 měsíci +1

    Thank u for uploading all new songs

  • @johnmathew3389
    @johnmathew3389 Před 3 měsíci +1

    Excellent

  • @MerlinBenny_07
    @MerlinBenny_07 Před 3 měsíci +1

    Very meaningful, blessed, heart touching songs.... GRATITUDE 🛐 MARANMON CONVENSION. may our good Lord bless the entire creation 💚💚✨💙through this marvelous songs. AMEN 🙏🏻❤

  • @Nuggetsfor
    @Nuggetsfor Před 3 měsíci +1

    Thank u so much

  • @rosyjose7652
    @rosyjose7652 Před 3 měsíci +1

    Good Song 🙏🏼🙏🏼👌🏻👌🏻👍🏻👍🏻

  • @mendez.diazfrancismendez4012
    @mendez.diazfrancismendez4012 Před 3 měsíci +5

    ❤️😘😍😍😍😘😘😘

  • @leenakunjumon8719
    @leenakunjumon8719 Před 3 měsíci +1

    VERY GOOD AND BLESSED SONGS

  • @BENU611
    @BENU611 Před 3 měsíci +1

    Nice blessing song🙏

  • @mollykuttyabraham5371
    @mollykuttyabraham5371 Před 3 měsíci +1

    Thanks for the very blessed songs

  • @sherlymathew4185
    @sherlymathew4185 Před 3 měsíci +4

    🙏

  • @livinslal4297
    @livinslal4297 Před 3 měsíci +1

    Kribayaal kribayaal deiva kribayaal njaan innum jeevikunnu

  • @jaimolsaji8825
    @jaimolsaji8825 Před měsícem

    Good

  • @christymathewvarughese5436
    @christymathewvarughese5436 Před 3 měsíci +5

    ട്രാക്കും കൂടെ ഇടമായിരുന്നു.....

  • @blessonthomas3648
    @blessonthomas3648 Před 2 měsíci +1

    ❤❤❤

  • @shinythomas6136
    @shinythomas6136 Před 2 měsíci

    Amen 🙏 ❤

  • @livinslal4297
    @livinslal4297 Před 3 měsíci +3

    This year Maramon Convention songs super ❤❤❤

    • @spm920
      @spm920 Před 3 měsíci +1

      Totally agree to this and before seeing this comment I had thought the same❤ thing

  • @sijuchacko2204
    @sijuchacko2204 Před 3 měsíci +1

    Please add playlist for all the years - 2019 to 2023

  • @prasannazachariah2838
    @prasannazachariah2838 Před 3 měsíci +3

    🙏🙏🙏

  • @lovewin555
    @lovewin555 Před 2 měsíci +1

    💚🌾✨

  • @natesanchidambaram
    @natesanchidambaram Před 3 měsíci +2

    Nchidambaram ❤️❤️👏👏🙏

  • @user-iq2ds1bh2z
    @user-iq2ds1bh2z Před 3 měsíci +1

    🙏🙏🙏🙏

  • @shibinthomas4916
    @shibinthomas4916 Před 2 měsíci +1

    ❤🎉

  • @dsmcmedia
    @dsmcmedia  Před 3 měsíci +4

    പ്രത്യാശ പകരുന്ന ദൈവം എന്നിൽ
    സാന്ത്വനമേകുന്ന ദൈവം
    ആകുലമാനസനായിടും നേരത്തെൻ
    അരികിലായെത്തുന്നു ദൈവം (2)
    1. മനം തകർന്നീടുമ്പോൾ ചാരത്തണഞ്ഞവൻ
    ആശ്വാസമരുളുന്നു ആത്മനാഥൻ - 2
    പെറ്റമ്മയേക്കാളും സ്നേഹിച്ചിടുന്നെന്നെ
    പ്രാണനേകിപ്പോറ്റും എന്റെ ദൈവം - 2 പ്രത്യാശ...
    2 കഷ്ടങ്ങളേറുമീ ജീവിതയാത്രയിൽ
    ശോധനകൾ ഏറെ വന്നിടുമ്പോൾ - 2
    ഭയപ്പെടേണ്ടെന്നോതും കരുണാമയൻ നമ്മെ - 2
    ഉള്ളംകൈയിൽ ചേർത്തു മറച്ചിടുമേ - 2
    പ്രത്യാശ...
    3 തിരമാലകൾ ഏറും ജീവിത നൗകയിൽ
    അമരത്ത് നാഥനായ് എന്റെ ദൈവം - 2
    വൈരികൾ എൻ നേർക്കു പാഞ്ഞുവന്നീടിലും
    കോട്ടയായ് മേവിടും എന്റെ ദൈവം - 2
    പ്രത്യാശ...
    4 മിത്രങ്ങളേവരും കൈവിടും നേരത്ത്
    കൂട്ടിനായെത്തുന്നു എന്റെ ദൈവം - 2
    മറക്കുകില്ലെന്ന തൻ വാക്കുണ്ടെനിക്കെന്നും
    പതറീടുകില്ല ഞാൻ ഒരുനാളിലും

  • @soumyasunny1523
    @soumyasunny1523 Před 3 měsíci +1

    ❤❤❤❤

  • @user-iq2ds1bh2z
    @user-iq2ds1bh2z Před 3 měsíci +1

    👍👍👍👍👍👍👍

  • @elcyjohn7761
    @elcyjohn7761 Před 3 měsíci +1

    👍🙏

  • @nirmalakunjappy6640
    @nirmalakunjappy6640 Před 3 měsíci

    👏👏👏🎉❤️❤️❤🙏

  • @sosammakoshi6596
    @sosammakoshi6596 Před 3 měsíci +1

    🙏🙏🙏🙏🙏🙏🙏🙏

  • @jincyjohn886
    @jincyjohn886 Před 3 měsíci +1

    ❤❤

  • @bijupthomas4118
    @bijupthomas4118 Před 3 měsíci +1

    🙏❤

  • @Agmt1970
    @Agmt1970 Před 3 měsíci +1

    🙏🙏🌷🌹🙏🙏

  • @mollykuttyabraham5371
    @mollykuttyabraham5371 Před 3 měsíci +1

    🙏🙏❤️❤️❤️❤️🙏🙏

  • @sujgeorge827
    @sujgeorge827 Před 3 měsíci +1

    Is there lyrics available for all the new songs online

  • @bijumathew5633
    @bijumathew5633 Před 3 měsíci +2

    Use the following DSMC URL for songs with lyrics.
    czcams.com/video/87ISpnLZVoI/video.html

  • @johnmathew1426
    @johnmathew1426 Před 3 měsíci +1

    👍👍

  • @ajinkudayal2003
    @ajinkudayal2003 Před 2 měsíci +1

    How can i join convention choir?

    • @bijianicad
      @bijianicad Před 2 měsíci +1

      Notfication comes in after July for voice test.

  • @gracyjames3012
    @gracyjames3012 Před 3 měsíci +34

    ഓർക്കസ്ട്രഷൻ & ആലാപനം ഭംഗിയായി നിർവഹിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ.🙏🏻 പക്ഷെ വിശ്വാസികൾക്ക് ചേർന്ന് പാടാനും ജനകീയമാകാനും സാധ്യതയുള്ളത് നാലോ അഞ്ചോ ഗാനങ്ങൾ മാത്രം. പാട്ടെഴുത്തുകാർ കുറേകൂടി മേന്മയോടെ തങ്ങളുടെ കഴിവുകൾ നിർവഹിക്കുന്നത് നന്നായിരിക്കും.

    • @anishvoommen7028
      @anishvoommen7028 Před 3 měsíci +1

      😊

    • @lizzyjacobmathew9585
      @lizzyjacobmathew9585 Před 3 měsíci +1

      All songs are equally good which sooths our mind and soul
      🎉🎉😂 ❤

    • @shynigeorge3318
      @shynigeorge3318 Před 2 měsíci

      അതിന് 2004 songs കേട്ടു നോക്കു...

    • @aleyammathomas5480
      @aleyammathomas5480 Před měsícem

      ​@@lizzyjacobmathew9585😅😅😅😊😅😅😊😅😊😅😅😅😅😅😅😅😅😅😅😊😅😅😅😅😅 56:53 😅😅😅😊😊😅 56:56 😅😅😅😅😅😊😅😅😅😅😅😅😅😊😅😊😅😅😅😅😊😅😅😅😅😅😅😅😅😅😅😅😊😅😅

  • @jyothishlj7012
    @jyothishlj7012 Před 3 měsíci +3

    സർ
    പാട്ടുകളുടെ എഴുത്തു ഇപ്പോൾ ഉള്ളതുപോലെ സഭയിൽ നിന്നും എടുത്തിട്ട് സംഗീതം പുറത്തുള്ള സംഗീതസംവിദായകരായ ശ്യാം ഔസെപ്പച്ഛൻ ആൽബർട്ട് വിജയൻ എന്നിവർക്ക് ആർക്കെങ്കിലും നൽകുക

    • @johnymon100
      @johnymon100 Před 3 měsíci +1

      ഈ പാട്ടുകൾ കേട്ടിട്ട് അങ്ങനെ തോന്നിയെങ്കിൽ...... 🤔🚨

  • @bijipalamoottil4355
    @bijipalamoottil4355 Před 3 měsíci +1

    Excellent songs.