FAILURE IS THE FATHER OF SUCCESS......

Sdílet
Vložit
  • čas přidán 9. 09. 2024
  • ഇന്ന് ഉച്ചക്ക് ശേഷം വരുന്ന SSLC റിസൾട്ടിനായി നമ്മെളെല്ലാം ആകാംഷാപൂർവം കാത്തിരിക്കുകയാണ്. കോവിഡ് മൂലമുണ്ടായ ലോക്ക് ഡൗണിനിടയിലും പഠിച്ചു പരീക്ഷയെഴുതി നമ്മുടെ മിടുക്കന്മാരും മിടുക്കികളും ഇതിനോടകം തന്നെ ഒരു നവ ചരിത്രം സൃഷ്ട്ടിച്ചു കഴിഞ്ഞു . മാസ്കിനും ഗ്ലൗസിനും അപരിചിതമായ സാനിട്ടൈസറിനും എന്തിനേറെ ഫേസ് ഷീൽഡിന് പോലും അവരുടെ ദൃഢനിശ്ചയത്തിൽ ഒരു കുറവ് പോലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഫല പ്രഖ്യാപനത്തിനു മുന്നോടിയായി കൊണ്ട് തന്നെ ഞാൻ പറയട്ടെ, നമ്മുടെ മക്കൾ വിജയ ശ്രീലളിതരാണ്. സ്റ്റാറ്റസും സ്റ്റോറുകളുമായി മിക്കവാറും ഈ കൂട്ടുകാരിലേക്ക് വിജയശസകൾ ചോരിയുമ്പോൾ , തന്റേതല്ലാത്ത കാരണങ്ങളാലും അപ്രതീക്ഷിതമായുണ്ടായ സാഹചര്യങ്ങൾ കൊണ്ടും പരീക്ഷയിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതെ വന്നുപോയ സ്നേഹ നിധികളായ ചുരുക്കം ചിലരെ നമ്മൾ വിസ്മരിച്ചു പോകരുത്.
    ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നതും അവരോടാണ്. പരാജയങ്ങളുടെ പ്രയോജനങളെ കുറിച് നിങ്ങളും ചിലത് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്ന് അറിയപ്പെടുന്ന പല വിജയികളും പൊടുന്നനെ ഉണ്ടാകുന്ന പരാജയങ്ങളെ പ്രണയിച്ചവരാണ്. പരാജയങ്ങൾ കംഫോർട് സോണിൽ നിന്നും പുറത്തുവന്ന് പുനർ വിചിന്തനത്തിനു തയ്യറാകാനും നമ്മിലെ നമ്മെ കണ്ടെത്താനും ഏറെ സഹായകരമാണ് . യഥാർത്ഥത്തിൽ നിങ്ങളെ വളർത്തുന്നവരെയും തളർത്തുന്നവരെയും തിരിച്ചറിയാനും നമ്മിൽ ഉറങ്ങി കിടക്കുന്ന അസാമാന്യ ശക്തി പുറത്തെടുക്കാനുമുള്ള അസുലഭ മുഹൂർത്തമായി പരാജയത്തെ കാണുക. നിങ്ങളുടെ ഗ്രേഡുകൾ അതെന്തുമാവട്ടെ , നിങ്ങൾക്കുള്ള ക്ഷമതയുമായി തുലനം ചെയ്യപ്പെടുമ്പോൾ അതിന്റെ പരമാവധിയാണ് ലഭിച്ചതെങ്കിൽ ഉറപ്പ് നിങ്ങളും എ പ്ലസ് ഹോൾഡറാണ്.
    കഴിവിലും കരവിരുതിലും വിരലടയാളത്തിൽ പോലും വ്യത്യസ്തത സൃഷ്ടിക്കപ്പെട്ട നമ്മൾ പിന്നെങ്ങനെയാണ് റിസൾട്ടിൽ ഒരു പോലെയാകുന്നത്....? സുഹൃത്തുക്കൾ കുടുംബക്കാർ അയൽവാസികൾ തുടങ്ങിയവർക്ക് ലഭിച്ച ഗ്രേഡുകൾ അവരുടേത് മാത്രമാണ്. സ്വർണ്ണം തൂകുന്ന തുലാസിൽ തന്നെ ഇരുമ്പ് തൂക്കാതിരിക്കുമല്ലോ...! ചിലന്തി വലയിൽ നിന്ന് പാഠം ഉൾകൊണ്ട റോബർട്ട് ഭ്രൂസും വ്യവസായ പ്രമുഖനായ എം എ യൂസഫലിയും കഷ്ടതയുടെ കടൽ കടന്നവരാണ്. എസ സ് ൽ സി പരീക്ഷയിൽ തോറ്റിട്ടുപോലും പൊരുതിക്കയറിയ പി വിജയൻ ഐപ്സ് ഇന്നും നമ്മൾക്ക് രോമാഞ്ചമാണ്. റിസൾട്ട്ആ ത്മധൈര്യത്തോടെ സ്വീകരിക്കുക. ഒന്നും എവിടെയും അവസാനിക്കുന്നില്ല. ഒട്ടനവധി അവസരങ്ങളും പദവികളും നിങ്ങളെ കാത്തിരിക്കുന്നു. അനന്ത സാധ്യതകളുടെ അത്ഭുത ലോകം നിങ്ങൾക്ക് മുൻപിൽ വാതിൽ തുറക്കുന്നു. ഈ ലോകം പരാജിതരുടേത് കൂടിയാണ്. സ്നേഹാശംസകളോടെ നെഞ്ചോട് ചേർത്ത് വെച്ച പ്രാർത്ഥനകളോടെ നിർത്തുന്നു. മുഹമ്മദ് ഫാസിൽ പി കെ
    #sslcresult
    #sslcconfidence
    #sslcfailure
    #mindmasterlive
    #fasilkaradi
    #fazilthamarassery
    #sslcpsychology
    #sslcsuccess

Komentáře • 12