ഇന്ത്യയിൽ ഏറ്റവുമധികം പുരസ്ക്കാരങ്ങൾ നേടിയെടുത്ത ഗായിക കെ എസ് ചിത്രക്ക് ഇന്ന് ജന്മദിനം ആശംസിക്കാം

Sdílet
Vložit
  • čas přidán 11. 09. 2024
  • #ormachithram@37 #ജൂലൈ27 #ormachithram #kschithra #happybirthdaychithra #malayalamfevaritesingers #malayalafilmsongshistory
    #film_song#satheeshkumarvisakhapatanam #prasadnooranad #lekshmiprasad #biography മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ.... #chalachithraganagal
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    veettamma the house wife
    9446061612
    തമിഴ് നാടിന്റെ " ചിന്നക്കുയിൽ " കർണാടകത്തിന്റെ "കന്നട കോകില "ആന്ധ്രപ്രദേശ് ,തെലങ്കാന സംസ്ഥാനങ്ങളുടെ "സംഗീതസരസ്വതി " ഉത്തരേന്ത്യയിലെ "പിയബസന്തി " കേരളത്തിന്റെ " വാനമ്പാടി " ഫിമെയിൽയേശുദാസ് ,
    ഗന്ധർവ്വഗായിക ഇങ്ങനെ ഒരു പാട് വിശേqഷണങ്ങൾ കൊണ്ട് അനുഗൃഹീതയാണ് നമ്മുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്ര. ചുരുങ്ങിയ കാലത്തിനുള്ളിൽ
    2000-ത്തിൽ പരം ഗാനങ്ങളാണ് മലയാളത്തിൽ മാത്രം ഈ ഗായിക
    ആലപിച്ചിട്ടുള്ളത്.
    സംഗീതജ്ഞനായ കരമന കൃഷ്ണൻനായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്താണ്
    ചിത്ര ജനിച്ചത് . സംഗീതത്തിലെ ആദ്യഗുരു പിതാവ് തന്നെയായിരുന്നു. പിന്നീട് ഗായകൻ എം ജി ശ്രീകുമാറിന്റേയും സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണന്റേയും സഹോദരി ഡോക്ടർ കെ ഓമനക്കുട്ടിയുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ചിത്ര 1979-ൽ എം ജി രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തിൽ "അട്ടഹാസം "എന്ന ചിത്രത്തിലെ "ചെല്ലം ചെല്ലം "എന്ന പാട്ട്
    പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.
    മധു നായകനായി അഭിനയിച്ച "ഞാൻ ഏകനാണ് " എന്ന ചിത്രത്തിലെ
    "പ്രണയവസന്തം തളിരണിയുമ്പോൾ ...."
    എന്ന ഗാനത്തോടെ ചിത്ര മലയാളികളുടെ ഇഷ്ടഗായികയായി മാറി.
    1983-ൽ തിയേറ്ററുകളിലെത്തിയ ഫാസിലിന്റെ "എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് "എന്ന ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായപ്പോൾ ചിത്രത്തിലെ
    "ആളൊരുങ്ങി അരങ്ങൊരുങ്ങി ... "
    എന്ന ഗാനത്തേയും പാടിയ ഗായികയേയും കേരളം രണ്ടു
    കൈകളും നീട്ടി സ്വീകരിച്ചു.
    മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്ക്കാരം ആറു തവണ നേടിയ ഇന്ത്യയിലെ ഏക ഗായികയാണ് ചിത്ര.
    ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരങ്ങൾ എത്രയോ തവണ ചിത്രയെ തേടിയെത്തിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം പുരസ്ക്കാരങ്ങൾ നേടിയെടുത്ത ഗായികയും കെ എസ്
    ചിത്ര തന്നെ.
    എസ് പി ബാലസുബ്രഹ്മണ്യവും കെഎസ് ചിത്രയുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയ സംഗീതജോടി . ചിത്ര മലയാളത്തിൽ പാടിയ രണ്ടായിരത്തോളം പാട്ടുകളിൽ ആയിരവും സൂപ്പർഹിറ്റുകളായിരുന്നു . "നഖക്ഷതങ്ങൾ " എന്ന ചിത്രത്തിലെ "മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി ...."
    "വൈശാലി " യിലെ
    "ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി ....."എന്നീ ഗാനങ്ങളാണ് മലയാളത്തിൽനിന്ന് ചിത്രയെ ദേശീയ ബഹുമതിക്ക് അർഹയാക്കിയത് .
    ചിത്രയ്ക്ക് സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്ത ഗാനങ്ങളെ കൂടി ഒന്ന് ഓർമ്മപ്പെടുത്തിക്കൊള്ളട്ടെ .
    " പൂമാനമേ ഒരു രാഗമേഘം താ ... (നിറക്കൂട്ട് 1985 )
    "മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി.."
    (നഖക്ഷതങ്ങൾ 1986 )
    "ഈണം മറന്ന കാറ്റേ ..."
    (താലോലം 1987 )
    "ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി.."
    (വൈശാലി 1988 )
    " കളരിവിളക്ക് തെളിഞ്ഞതാണോ ..."
    (ഒരു വടക്കൻ വീരഗാഥ 1989 )
    "പാലപ്പൂവേ നിൻ തിരുമംഗല്യത്താലി തരൂ ..."
    ( ഞാൻ ഗന്ധർവ്വൻ 1990 )
    "താരം വാൽക്കണ്ണാടി നോക്കി .... "
    ( കേളി 1991) "മൗനസരോവരമാകെയുണർന്നു ... ,( സവിധം 1992 )
    "രാജഹംസമേ .... "
    ( ചമയം 1993 ) "പാർവണേന്ദുമുഖി ..... "
    (പരിണയം 1994 )
    "ശശികല ചാർത്തിയ ..... "
    (ദേവരാഗം 1995 )
    " പുലർവെയിലും പകൽമുകിലും ..... "
    (അങ്ങനെ ഒരു അവധിക്കാലത്ത് 1999)
    " മൂളി മൂളി കാറ്റിനുണ്ടൊരു .... "
    (തീർത്ഥാടനം 2001 ) "കാർമുകിൽവർണ്ണന്റെ ചുണ്ടിൽ ..... "
    ( നന്ദനം 2002 )
    "മയങ്ങിപ്പോയി ..."
    (നോട്ടം 2005)
    "നടവാതിൽ തുറന്നില്ല ..."
    (കാംബോജി 2016 )
    എന്നിങ്ങനെ
    16 തവണ കേരള ഗവർണ്മേന്റിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ചിത്ര നേടിയെടുത്തിട്ടുണ്ട് .
    ഇതിൽ 85 മുതൽ 95 വരെ 11 വർഷം തുടർച്ചയായി അവാർഡ് വാങ്ങിയതും ചിത്രയുടെ മറ്റൊരു റെക്കോർഡാണ് .
    2005-ൽ പത്മശ്രീയും 2021-ൽ പത്മഭൂഷണും നൽകി രാജ്യം
    ഇവരെ ആദരിച്ചു.
    മലയാളികളുടെ സ്വകാര്യഅഹങ്കാരവും അഭിമാനവുമായ കേരളത്തിന്റെ വാനമ്പാടിയുടെ പിറന്നാളാണിന്ന്.
    സംഗീതലോകത്തെ
    മഹാത്ഭുതം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കെഎസ് ചിത്രയ്ക്ക് നിറഞ്ഞ മനസ്സോടെ പിറന്നാളാശംസകൾ നേരുന്നു.

Komentáře • 4