Theduvathethoru | Super Hit Malayalam Movie Song | Vaisali | Sanjay Mithra | Suparna - Chithra Hits

Sdílet
Vložit
  • čas přidán 18. 01. 2024
  • Song : Theduvathethoru
    Movie : Vaishaali [ 1988 ]
    Director : Bharathan
    Lyrics : ONV Kurup
    Music : Bombay Ravi
    Singer : KS Chithra
    വന്ദനം മുനിനന്ദനാ
    സാന്ദ്ര ചന്ദന ശീതള വനികകൾ
    സാമ മന്ത്രം ചൊല്ലിയുണർത്തിയ
    നന്ദനാ മുനി നന്ദനാ
    തേടുവതേതൊരു ദേവ പദം
    തേടുവതേതൊരു ദേവ പദം
    തേടുവതേതൊരു ബ്രഹ്മപദം
    തേടുവതേതൊരു ദേവ പദം
    ആരെയോർത്തിനിയും തപസ്സു ചെയ്‌വൂ എന്റെ
    ആത്മാവിൻ മിടിപ്പു നീ അറിഞ്ഞതല്ലേ
    ആ...ആ...ആ...ആ... [ തേടുവ ]
    ആരതിയുഴിഞ്ഞു ഞാൻ ആനയിച്ചു എന്റെ
    ആശ്രമാങ്കണത്തിലേക്കായ്‌ ക്ഷണിച്ചു [ ആരതി ]
    ആരോരും അറിയാതെ ആ തിരു സന്നിധിയിൽ
    ആനന്ദ ലാസ്യമാടി നിന്നു
    ആടി തളർന്നു ഞാൻ എന്നെ മറന്നു
    ആ മാറിൽ തല ചായ്ച്ചു വീണു [ തേടുവ ]
    ഏതൊരു പൂജാ പുഷ്പത്തിൽ നീ
    സ്നേഹത്തിന്റെ മുഖം കണ്ടു
    ഏതൊരു മൃണ്മയ വീണയിൽ നിന്നും
    ആദിമരാഗം നീ കേട്ടു
    ആ പുഷ്പമിതാ ആ വീണയിതാ
    ആ കൈകളിലേയ്ക്കണയുന്നു അണയാനുഴറുന്നു
    തമസ്സിന്റെ ദുർഗ്ഗങ്ങൾ എല്ലാം തകർത്തെൻ
    മനസ്സിന്റെ അശ്വം കുതിക്കും മുഹൂർത്തം
    അശ്വ പ്രയാണം മഹാശ്വ പ്രയാണം
    വിശ്വം ജയിക്കുന്ന യാഗാശ്വയാനം
    യാനം മഹാകാല മാർഗത്തിലൂടെ
    യാനം മഹാകാശ മാർഗത്തിലൂടെ
    എൻ സൂര്യനെത്തേടി എകാന്ത യാനം
    യാനം പ്രയാണം അനന്ത പ്രയാണം
  • Krátké a kreslené filmy

Komentáře • 2

  • @pramodpr5271
    @pramodpr5271 Před 4 měsíci +1

    ഹോ 🙏🏼.... ഒരു രക്ഷയുമില്ല.. ചിത്രചേച്ചി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @planetone5585
    @planetone5585 Před 4 měsíci +1

    The real Classic❤ by Bharathan 🙏