സ്വാഗതഗാനം l Swagathaganam l Lyric, Music & Direction : Dineesh Vakayad l

Sdílet
Vložit
  • čas přidán 16. 05. 2024
  • ദിശ ഫെസ്റ്റ് 2024 ന്റെ ഭാഗമായി May 05 ന് വാകയാട് HSS ഗ്രൗണ്ടിൽ വെച്ച് വൈക്കം വീരഗാഥ എന്ന നാടകത്തിന്റെ മുന്നോടിയായി നടന്നതാണ് ദിശ കലാ സാംസ്ക്കാരിക വേദിയുടെ സ്വന്തം ഗായകർ അവതരിപ്പിച്ച ഈ മനോഹരമായ സ്വാഗതഗാനം. ജനസഹസ്രങ്ങൾക്കു മുന്നിലാണ് ഈ ഗാനം അവതരിപ്പിച്ചത്. ഇതുവരെ സ്റ്റേജിൽ കയറി പാടുക പോലും ചെയ്യാത്തവരടങ്ങിയ 26 പേരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചനയും സംഗീതവും നിർവ്വഹിച്ചത് ശ്രീ ദിനീഷ് വാകയാടാണ്. വാകയാടിനെക്കുറിച്ച് പാടുന്ന ഈ പാട്ടിന്റെ വരികൾ ഇതാണ്.
    കാലം കവിതകളെഴുതണ നേരം
    കർണ്ണികാരപ്പൂക്കൾ മിഴിയിണ ചിമ്മിയ നേരം
    കൂടണയും കിളികൾ കളിചിരി നിർത്തിയ നേരം
    ഒരു നാടിൻ സ്പന്ദനമായ് 'ദിശ' മാറിയ നേരം
    ഇവിടെയണഞ്ഞവരേ പ്രിയരേ.... പ്രിയരേ
    സ്വാഗതമോതുന്നു ഞങ്ങൾ സ്വാഗതമോതുന്നു.
    സ്വാഗതമോതുന്നു ദിശയുടെ സ്വാഗതമോതുന്നു.
    വല്ലോറ മല നമ്മളെ നോക്കിയിരിപ്പുണ്ടേ
    രാമൻ പുഴയോ കളകളം പാടിയടുത്തുണ്ടേ
    കരളിലെ സ്നേഹം പകർന്നു നൽകും ഇടമാണേ
    ഇത് കനകം വിളയും വാകയാടിൻ മണ്ണാണേ
    ഇവിടെയണത്തവരേ പ്രിയരേ പ്രിയരേ
    സ്വാഗതമോതുന്നു ഞങ്ങൾ സ്വാഗതമോതുന്നു.
    സ്വാഗതമോതുന്നു ദിശയുടെ സ്വാഗതമോതുന്നു.
    ഒരു കിളി പാടും പാട്ടിന്നീണം
    മൃദുലമായ് മനതാരിൽ പതിയുമ്പോൾ
    നാടാകെ ദിശയുടെ സാന്ത്വന ഗീതം പാടുമ്പോൾ
    നാടാകെ ദിശയുടെ സ്വാഗതഗീതം പാടുമ്പോൾ
    നാമാകെ കോരിത്തരിച്ച് നിൽക്കും നിർവൃതിയിൽ
    ഇന്നിവിടെയണഞ്ഞവരേ പ്രിയരേ പ്രിയരേ
    സ്വാഗതമോതുന്നു ഞങ്ങൾ സ്വാഗതമോതുന്നു.
    സ്വാഗതമോതുന്നു ദിശയുടെ സ്വാഗതമോതുന്നു.
    ഈ പാട്ടു പാടിയ പ്രിയ ഗായകർ ഇവരാണ് :-
    1.Sabitha T
    2.Keerthana Ramachandran
    3.Ashna TK
    4.Meena Govind
    5.Sathi Divakaran
    6.Sulochana
    7.Dhanya
    8.Prema
    9.Jameela
    10.Bindhu
    11.Bijila Vinod
    12.Bijila TV
    13.Jeeja Trigunan
    14.Shishira
    15.Mini
    16.Girija
    17.Shinu
    18.Padmini
    19.Sheeba Sunil
    20.Remyasree
    21.Krishnanunni
    22.KV Suresh kumar
    23.Kelappan
    24.Basheer
    25.Sreenivasan &
    26. Dineesh Vakayad.
    എല്ലാവരും കേൾക്കണം ഹൃദയത്തിൽ സ്വീകരിക്കണം. വിലയേറിയ അഭിപ്രായങ്ങൾ Comment ൽ രേഖപ്പെടുത്തണം. ഷെയർ ചെയ്ത് എല്ലാവരിലേയ്ക്കും എത്തിയ്ക്കണേ. ചാനൽ ഇതുവരെ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്യണേ🥰😍🙏
  • Zábava

Komentáře • 24

  • @sunilnambiar9462
    @sunilnambiar9462 Před 27 dny +1

    സ്വാഗത മോതുന്നു ....
    *ആലാപനതിന് സ്വാഗതം !
    *ആശയത്തിന് സ്വാഗതം !
    *അവതരണത്തിന് സ്വാഗതം !
    * വാകയാടിന്റെ വരദാന ത്തിന് സ്വാഗതം!
    ഞങ്ങൾ ആസ്വാദകര്‍ക്ക് ആസ്വാദ്യകരമായി ദിനീഷ് വാകയാടിന്റെയും കൂട്ടരുടെയും സ്വാഗത ഗാനം ❤

  • @user-fz7mq1mz6p
    @user-fz7mq1mz6p Před 23 dny +1

    അതിമനോഹരം 👌👌👌👌അഭിനന്ദനങ്ങൾ👏👏👏👏🌹🌹🌹🌹🌹🌹🌹

  • @surendrannair1793
    @surendrannair1793 Před 27 dny +1

    വരികളും, സംഗീതവും, ആലാപനവും എല്ലാം നന്നായിട്ടുണ്ട്. ദിശക്കും കൂട്ടാളികൾക്കുംവിജയാശംസകൾ.

  • @user-xc4jc2xf1j
    @user-xc4jc2xf1j Před 23 dny +1

    ഗംഭീരമായിരിക്കുന്നു. '

  • @user-pt5bo9zf9i
    @user-pt5bo9zf9i Před 27 dny +1

    സൂപ്പർ നല്ല ഗാനം

  • @user-xc4jc2xf1j
    @user-xc4jc2xf1j Před 23 dny +1

    Super Excellent ❤️

  • @beenavinod6094
    @beenavinod6094 Před 19 dny +1

    മാഷിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 👏👏👏👏❤️🙏🙏

  • @pushpavathie4186
    @pushpavathie4186 Před 27 dny +1

    അതിമനോഹരം മാഷേ❤❤❤

  • @sujathapavithran6927
    @sujathapavithran6927 Před 27 dny +1

    മനോഹരം 👌👌👍👍❤️

  • @smokey5959
    @smokey5959 Před 27 dny +1

    അതിമനോഹരം ദിനീഷേട്ടാ 😍😍

  • @user-pt5bo9zf9i
    @user-pt5bo9zf9i Před 27 dny +1

    ഗാനം സൂപ്പർ

  • @muraleedharanck531
    @muraleedharanck531 Před 28 dny +1

    Excellent 👍🏻👍🏻

  • @ratnakumarimc2870
    @ratnakumarimc2870 Před 28 dny +1

    സൂപ്പറായിട്ടുണ്ട് 👍👍

  • @pushpapk542
    @pushpapk542 Před 17 dny +1

    Adipoli Excellent❤❤

  • @hemank9717
    @hemank9717 Před 28 dny +1

    Super

  • @user-fz7mq1mz6p
    @user-fz7mq1mz6p Před 23 dny +1

    Awesome ❤️

  • @ksuseelamadhavan5989
    @ksuseelamadhavan5989 Před 27 dny +1

    Super Dini

  • @rajithavc6648
    @rajithavc6648 Před 27 dny +1

    👌👏

  • @ithalramesh4163
    @ithalramesh4163 Před 27 dny +1

    ❤❤❤

  • @sivagangauk7623
    @sivagangauk7623 Před 27 dny +1

    👌

  • @Reena-ht8js
    @Reena-ht8js Před 18 dny +1

  • @ShibiliPp-po4vr
    @ShibiliPp-po4vr Před 27 dny +1

    👏👏👏👏🔥🔥

  • @user-pt5bo9zf9i
    @user-pt5bo9zf9i Před 28 dny +1

    ഗാനം സൂപ്പർ

  • @usharaja4559
    @usharaja4559 Před 27 dny +1

    Super