2 മിനിറ്റ് കൊണ്ട് ബ്രേക്ക്‌ ഫാസ്റ്റ് റെഡി /Uppumavu recipe /Traditional Uppumavu recipe /Breakfast

Sdílet
Vložit
  • čas přidán 11. 09. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #breakfastrecipe
    #uppumavu
    #traditional
    #softidali
    #cookingchannelkerala
    #villagelife
    #ammarecipes
    #idalirecipe
    #

Komentáře • 398

  • @joyelfrancis2559
    @joyelfrancis2559 Před 24 dny +41

    എന്തൊരു ഭംഗി ആണ് അമ്മയെ കാണാൻ. പ്രായം തോന്നിയിട്ടില്ല അമ്മ എന്ന് പറഞ്ഞത് ആന്റി എന്ന് പറയുമ്പോൾ എന്തോ ഒരു അകലം പോലെ. അമ്മ എന്ന് പറയുമ്പോൾ നമ്മുടെ എല്ലാം സ്വന്തം പോലെ. നല്ല ഐശ്വര്യവും ആഢ്യത്വവും ഉള്ള ചുന്ദരി അമ്മ 😘😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 24 dny +1

      ♥️♥️♥️♥️♥️♥️

    • @shilpasreekumarnair
      @shilpasreekumarnair Před 24 dny +1

      ammku valya vayassonum illa niglku thangam chechi ennu vilichoode

    • @joyelfrancis2559
      @joyelfrancis2559 Před 24 dny +2

      @@shilpasreekumarnair അതെ വലിയ പ്രായം ഇല്ല.. എനിക്ക് അങ്ങനെ തോന്നി അത്രേ ഉള്ളു 🙏🏻

    • @rasilulu4295
      @rasilulu4295 Před 24 dny +2

      സംസാരം നല്ലതായാൽ ആർക്കും സൗദര്യം തോന്നും അതാണ് പെരുമാറ്റം അതാണ് ഒരു മനുഷ്യന്റെ സൗദര്യം 👌🏾👌🏾❤❤

  • @rakhisaji4762
    @rakhisaji4762 Před 24 dny +39

    റവ ഇതുപോലെ വറുത്ത് എടുത്തു വക്കുന്നത് ആദ്യമായിട്ട് കിട്ടിയ അറിവാണ്. അമ്മക്ക് വലിയൊരു നന്ദി. പണ്ടത്തെ ഇതുപോലുള്ള എളുപ്പപണികൾ കുറെ ഉണ്ടാകും. വീട്ടിൽ കുറെ ആൾക്കാർ ഉണ്ടല്ലോ. ഇനിയും ഇതുപോലുള്ള അറിവുകൾ അമ്മ പറ്റിയാൽ പറഞ്ഞു തരണേ 🥰🥰🥰🥰❤️❤️❤️❤️

  • @shemyharis6702
    @shemyharis6702 Před 24 dny +29

    ഈ പ്രായത്തിലും അമ്മയെ തനിയെ യാത്ര ചെയ്യാനും ഇഷ്ട്ടമുള്ളിടത്ത് പോകാനുമുള്ള സ്വാതന്ത്ര്യവും നൽകിയ മക്കൾ അഭിനന്ദനം അറിയിക്കുന്നു. തികച്ചും മാതൃകപരം!

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 24 dny +10

    നിങ്ങൾ എത്ര ഭാഗ്യം ച്യ്യെതവരാണ് ബന്ധുക്കളിൽ നിന്നും സ്നേഹിതരിൽ നിന്നും പോലും ഇത്ര സ്നേഹം കിട്ടോ.. അജുവിനും സരിതക്കും ജഗ്ഗു മോനും ലോകം മുഴുവൻ ഇഷ്ടപെടുന്ന ആളുകളുണ്ടല്ലോ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഞാൻ കരുതുന്നു.. ജയ ലക്ഷ്മി ചേച്ചിയോട് എന്റെ അന്വേഷണം പറയണേ..❤❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 23 dny +1

      അതെ.. ഞങ്ങളുടെ ഭാഗ്യം 🥰🥰🥰🥰🙏🙏

    • @Shemi-y1g
      @Shemi-y1g Před 19 dny

      ​@ajusworld-thereallifelab397.... 😂😂പിന്നല്ലേ 😂😂😜എന്റെ ഭാഗ്യം 😜😜

  • @rajeswariharidas5127
    @rajeswariharidas5127 Před 24 dny +31

    ഇത്ര ദൂരത്തു നിന്നും സ്വന്തം കൂടപ്പിറപ്പിന്റെ ത് പോലെ വന്ന് നിൽക്കുന്ന തങ്കം ചേച്ചിക്കും അജു സരിത ഫാമിലിക്കും എന്റെ സന്തോഷവും അഭിനന്ദനങ്ങളും 💐💐💐😍😍😍😍😍🙏🙏🙏🙏🙏

  • @user-ow9fx7dh2k
    @user-ow9fx7dh2k Před 24 dny +9

    കൊള്ളാം ♥️👌... ഉപ്പുമാവിന്റെ വിവിധ ഭാവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ഒരു പുതിയ അനുഭവം തന്നെയാണ് അമ്മ പാചകം ചെയ്ത വളരെ പഴയകാലത്തെ ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന രുചിയും മോഹധമായ ഗന്ധവും ആലപ്പുഴക്കാരുടെ തനതുഭാഷയും എല്ലാം കൂടി അതീവ രുചികരമായ ഒരു പുലർകാല സദ്യയുടെ രുചി ഭേദങ്ങൾ വിവിധ വർണ്ണങ്ങളായി പ്രേക്ഷകരുടെ നാവിലൂടെ ഒഴുകി നീങ്ങി എന്നുള്ള കാര്യത്തിൽ 100% തൃപ്തരാണ് വീഡിയോ മനോഹരം ഉപ്പുമാവിന്റെ മനോഹാരിതയിൽ മതിമറന്ന് അജുവേട്ടൻ പതിവ് തമാശകൾ ഒക്കെ മറന്നുപോയോ സരിതയും ജഗ്ഗുവും ആവേശഭരിതമായി ഉപ്പുമാവിന്റെ രുചി
    അമ്മയ്ക്ക് രുചിയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആദരവ്
    happy സ്നേഹം ഇഷ്ടം...
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️💕♥️💕💕♥️💕♥️💕♥️💕💕♥️💕♥️💕💕♥️♥️💕♥️💕♥️💕♥️💕💕🎉.

  • @sindhus6320
    @sindhus6320 Před 24 dny +8

    നല്ല രസം ഉണ്ട് ഈ അമ്മയുടെ പഴയകാല കഥകൾ കേൾക്കാൻ എന്ത് നല്ല കാലമായിരുന്നു അന്നത്തേത് 👍 ഇതിന് അവസരമൊരുക്കിയ അജുവിനും സരിതയ്ക്കും നന്ദി 🙏

  • @kalaskumar7650
    @kalaskumar7650 Před 24 dny +7

    വീഡിയോ വളരെ ഇഷ്ടപെട്ടു. ഉപ്പ് ഇടുന്നതു കണ്ടപ്പോൾ തോന്നി കൂടുതൽ ആയിരിക്കും എന്ന്. ഞാൻ ആഴ്ചയിൽ ഒരു പ്രാവശ്യം ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. നല്ല ഐശ്വര്യം ഉള്ള ഒരു ചേച്ചി❤

  • @user-zt6rc6ns9f
    @user-zt6rc6ns9f Před 24 dny +12

    ഉപ്പുമാവ് ഇഷ്ടമല്ലാത്ത ഞാൻ പോലും കൊതിയോടെ നോക്കിയിരുന്ന പാചകം. നിങ്ങൾ തിന്നുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 🥰🥰🥰🥰

  • @sumamsumam320
    @sumamsumam320 Před 24 dny +10

    അമ്മയുടെ പഴയ കഥകൾ കേൾക്കാൻ നല്ല resondu.. 👍🥰🥰🥰

  • @geminiachu-bz1hu
    @geminiachu-bz1hu Před 24 dny +144

    സരിത kutty..... ഒരു കാര്യം പറയട്ടെ, ഒരു കിലോ സൺഫ്ലവർ സീടിനു 800 രൂപയിൽ അധികം വരും. ഒരു കിലോ സൺഫ്ലവർ സീഡിൽ നിന്നും എത്ര ലിറ്റർ എണ്ണ കിട്ടും...കൂടി വന്നാൽ 250 മില്ലി കിട്ടും എന്ന് വിചാരിക്കുക.... അപ്പോൾ എത്രമാത്രം seed വേണം ഒരു ലിറ്റർ സൺഫ്ലവർ ഓയിൽ കിട്ടാൻ... അപ്പോൾ എന്തുമാത്രം വില വരുംഒരു ലിറ്റർ ഓയിലിനു...പക്ഷേ ചെറിയ പൈസയെ ഒള്ളു സൺഫ്ലവർ ഓയിൽ വാങ്ങാൻ.. അപ്പോൾ ഒരു കാര്യം ശെരിയല്ലേ സൺഫ്ലവർ ഓയിലിൽ ഒത്തിരി മായം ഉണ്ടന്ന്..... തേങ്ങയിൽ നിന്നും കിട്ടുന്ന പോലെ ഓയിൽ സൺഫ്ലവർ സീഡിൽ നിന്നും കിട്ടില്ല..... ഞാൻ എന്റെ ഒരു സംശയം പറഞ്ഞതാ ട്ടോ.... കാരണം ഞാൻ സ്ഥിരമായി സീടുകൾ കഴിക്കുന്ന ആൾ ആണ്.... അപ്പോൾ സീടിന്റെ വില അറിയാം.... നമ്മൾ ഇങ്ങനത്തെ പലതരം ഓയിൽ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അല്ലെ ചില അസുഖങ്ങൾ ഒത്തിരി കേൾക്കാൻ തുടങ്ങിയതും.... എന്റെ ഒരു ചിന്ത മാത്രം ആണ് ട്ടോ..... ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്... നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ്.... Msg അയക്കാറുണ്ട്. ഒരിക്കലും വായിക്കാറില്ല.... അതിൽ സങ്കടം ഇല്ല... അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം.... എന്നാലും നിങ്ങളെ ഇഷ്ട്ടം ആണ്... ഞാൻ കോഴിക്കോട് ആണ്.... ❤️

    • @shajisjshajisj8773
      @shajisjshajisj8773 Před 24 dny +3

      😊😊😊...

    • @smithaanilnair5299
      @smithaanilnair5299 Před 24 dny +4

      Ethu enteyum opinion.

    • @sobhasahadevan3727
      @sobhasahadevan3727 Před 24 dny +4

      എന്റെയും

    • @terryjoseph89
      @terryjoseph89 Před 24 dny

      ഇപ്പോഴത്തെ ഏതു സാധനത്തിലാണ് മായമില്ലാത്തത് ഈ ലോകത്തിൽ ഉണ്ടാക്കുന്ന sunflower ഓയിലിനു മാത്രം ഇത്രയധികം sunflower ഇവിടെ ഉൽപാധിപ്പിക്കപെടുന്നുണ്ടോ, ഇതാർക്കാ അറിയാത്തെ. പച്ചക്കറി മാത്രം ഒരു 25% എങ്കിലും വിശ്വസിച്ചു കഴിക്കാം. അത് കൊണ്ടു ആ വിമർശനവും പറഞ്ഞു മനസിലാക്കലും സരിതയുടെ അടുത്ത് വേണ്ട. മറ്റു വല്ലതും പറയൂ ഭവതി. Negative വേണ്ട

    • @usha5924
      @usha5924 Před 24 dny +7

      Sunflower oil ഒഴിച്ചു വച്ചിരുന്ന കാലി കുപ്പി കുറച്ചു ദിവസം കഴിഞ്ഞ് കഴുകി നോക്കിയപ്പോൾ കുപ്പിയിൽ നിന്നും പ്ലാസ്റ്റിക് പോലെ ഇളകി വന്നു അതിനുശേഷം ഞാൻ സൺഫ്ലവർ ഓയിൽ ഉപയോഗിച്ചിട്ടേയില്ല

  • @lijokj6754
    @lijokj6754 Před 20 dny +3

    പനിയായിട്ട് വിശപ്പില്ലാതിരുന്ന എൻ്റെ അമ്മയ്ക്ക് ഉപ്പുമാവും കട്ടൻ ചായയും കണ്ടപ്പോൾ നാളെ തന്നെ ഉപ്പുമാവ്, കട്ടൻ ചായ ഉണ്ടാക്കും ഉറപ്പ്, (എന്ന് നിങ്ങളുടെ മുരിങ്ങയില പ്രേമിയായ എൻ്റെ അമ്മ എന്ന് ഒപ്പ്)

  • @user-uu5wb5cb5g
    @user-uu5wb5cb5g Před 24 dny +1

    പഴയ കാലത്തെ നല്ല കുറെ അറിവുകൾ തന്ന തങ്കം ചേച്ചിക്ക് ഒരുപാട് സ്നേഹത്തോടെ നന്ദി 🙏❤️ഇങ്ങനെ ഉപ്പുമാവിന് റവ വറുത്തു വയ്ക്കുന്ന രീതി ആദ്യമായി കേൾക്കുകയാണ് 👍👌എനിക്കും 97 വയസ്സ് കഴിഞ്ഞ അമ്മയുണ്ട്... ഓർമ ഇല്ല...എന്നാൽ കിടപ്പല്ല... പിടിച്ചു നടക്കും... കസേരയിൽ ഇരുത്തിയാൽ എത്ര നേരം വേണമെങ്കിലും ഇരുന്നോളും... ഭക്ഷണം തനിയെ കഴിക്കും.. അതൊക്കെ ചെയ്യും... എന്നെ പോലും മോളാണെന്ന് അറിയില്ല... ചില സമയം അറിയും..... കുളിപ്പിച്ച് കൊടുക്കണം... അങ്ങനെ ഒക്കെ ആണ് ❤️എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും... നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ തനിയെ എഴുന്നേറ്റ് നടക്കും... ❤️എനിക്ക് ഈ ചേച്ചിയെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ❤️❤️എന്തായാലും പുതിയ അറിവുകൾ നൽകിയ തങ്കം ചേച്ചിക്കും അജുവിനും സരിതക്കും ഒരുപാട് നന്ദി 🙏❤️👍

  • @shijusivan6407
    @shijusivan6407 Před 24 dny +7

    ഈ ഉപ്പുമാവും കഴിഞ്ഞ വീഡിയോയിലെ ചട്ണിയും അജുസ് വെൾഡ് ന് ഒരു പ്രതേകതയാണു 👍👍👍

  • @VaijayanthyManoharan
    @VaijayanthyManoharan Před 24 dny +3

    വെറും തങ്കമല്ല പത്തര മാറ്റ് തങ്കം ആണ്, അജു, സരിത, ജഗു നിങ്ങൾക്ക്‌ സ്നേഹത്തിന് ഒപ്പംനിക്കാൻ ഇവർക്ക് കഴിയും , ❤❤❤🥰🥰🥰 നിങ്ങൾതാമരശ്ശേരിക്കാർ സ്നേഹത്തിന്റെ നിറകുടങ്ങൾ ആണ്

  • @SreekalaS-xv3ot
    @SreekalaS-xv3ot Před 24 dny +7

    പാചകത്തിനേക്കാളും ഞാൻ ആസ്വദിച്ചത് അമ്മയുടെ പഴയ കാര്യങ്ങൾ. 😂❤️❤️❤️❤️❤️🙏

  • @rhythmofnature2076
    @rhythmofnature2076 Před 24 dny +2

    ആ 'അമ്മ നല്ല സന്തോഷം അനുഭവിച്ചിട്ടുണ്ട് നിങ്ങളോടുകൂടെ ഉള്ള 3 ദിവസത്തിൽ. നിങ്ങൾ സ്വന്തം അമ്മയെ പോലെ തന്നെ കണ്ടു നിങ്ങളുടെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rasilulu4295
    @rasilulu4295 Před 24 dny +4

    അമ്മയുടെ പഴയ കഥകൾ എന്റ ഉമ്മ പണ്ട് പറഞ്ഞു തന്നതിന്റ വേറൊരു വേർഷെൻ 🥰 എന്റ ഉമ്മയെ ഓർമ വന്നു സത്യ സന്ധമായ സംസാരം 🥰🥰🥰

  • @njbnewdelhi1744
    @njbnewdelhi1744 Před 24 dny +2

    Really enjoyed the talk, cooking and discussion. Great convenient readymade Upma. Thanks a lot to all.

  • @arjunvk9381
    @arjunvk9381 Před 24 dny +2

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ടേസ്റ്റി ആയിട്ടുള്ള ഉപ്പുമാവിന്റെ റെസിപ്പി അറിയാൻ സാധിച്ചു, കൂടാതെ ഇതുപോലെ എളുപ്പം തയാറാക്കാവുന്ന രീതി തിരക്കുള്ള സമയങ്ങളിൽ വളരെ ഉപയോഗപ്രദമാണ്‌ അത് എങ്ങിനെയാണ് എന്ന് അറിയാൻ കഴിഞ്ഞതിലും ഒരുപാട് നന്ദി, തങ്കം ആന്റി നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന പണ്ടത്തെ ഓരോ കഥകളും ഓർത്തെടുത്ത് പറയുന്നത് കേൾക്കുമ്പോൾ വളരെയധികം സന്തോഷമാണ്. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️🥰🥰🥰🥰🥰

  • @geetham7873
    @geetham7873 Před 24 dny +1

    ഉപ്പ്മാവ് അടിപൊളി . സമയമുള്ളപ്പോൾ വറുത്ത് വെച്ചാൽ എളുപ്പത്തിൽ തിരക്കിലും ഉണ്ടാക്കാം സൂപ്പർ❤

  • @ambikavenugopal980
    @ambikavenugopal980 Před 24 dny +5

    കുട്ടി ravauppuumavinu വെള്ളം അത്ര വേണ്ട റവ യുടെ അളവിലും അല്പം കൂടുതൽ വെള്ളം മതി.. എന്തായാലും വീഡിയോ സൂപ്പർ കുട്ടി തകർക്കു അഭിനന്ദനങ്ങൾ ❤️👍🥰

  • @teslamyhero8581
    @teslamyhero8581 Před 24 dny +19

    പണ്ട്.. എന്റെ കുട്ടിക്കാലത്തു അയൽവക്കത്തു രാവിലെ മിക്ക വീടുകളിലും കഞ്ഞിയും ചമ്മന്തിയോ, എന്തെങ്കിലും അച്ചാറോ, പഴങ്കഞ്ഞിയും തൈരോ ഒക്കെയായിരിക്കും പ്രഭാത ഭക്ഷണം.. ഓണം, വിഷു, തിരുവാതിര, ആരുടെയെങ്കിലും പിറന്നാൾ ഇവയൊക്കെ വരുമ്പോൾ മാത്രമായിരിക്കും പലഹാരം ഉണ്ടാക്കുന്നത്. അതും ഈ ഉപ്പുമാവ്.അത് നുറുക്ക്ഗോതമ്പ്, പൊടിയരി, റവ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നുകൊണ്ടു.. പപ്പടം ഒക്കെ ഭയങ്കര അർഭാടമാണ് 😂😂

  • @prasannakumari7468
    @prasannakumari7468 Před 2 dny

    Super uppumavu undakiya cheenachatti nannayiunde.

  • @Raji-wc4ds
    @Raji-wc4ds Před 24 dny +3

    Hai aju saritha entry vallimmayudey orma vannu ee ammaye kandappol ammayepoley thanney thonnum vallimmayudey perum thankam ennu thanney aayirunnu orupadu santhosham God bless you❤

  • @sherryjood3218
    @sherryjood3218 Před 24 dny +2

    Uppumavu technique eshtayi.ningalude videos nattile nostalgic feeling kittum 🎉ente veedu kure parambum krushiyum ulla veedanu.krushi kanumbol Dubai yil ninnu nattil ethiya feeling ❤

  • @teslamyhero8581
    @teslamyhero8581 Před 24 dny +4

    ഈ ഉപ്പുമാവ് നല്ല ഐഡിയ... ഇൻസ്റ്റന്റ് ഉപ്പുമാവ് 👌👌

  • @sherlyravindran9833
    @sherlyravindran9833 Před 24 dny +1

    Nalla idea upumav pettannu undakan.Thanks Amma.Amma,Aju,Saritha,Jeggu onnichu kanumpol orupad santosham.God bless you all ❤❤❤❤

  • @sathydevi7282
    @sathydevi7282 Před 24 dny +1

    തങ്ക ചേച്ചി ഉപ്പുമാവിൻ്റെ ഒരു പുതിയ ഭാവം കൂടി കാണിച്ചു തന്നു.ഒരുപാടു് നന്ദി.വളരെ സൗകര്യം ആണല്ലോ അതു. തങ്ക ചേച്ചിയുടെ വർത്തമാനം തന്നെ കേൾക്കാൻ എന്ത് രസമാണ്.പഴയ കൂട്ടു കുടുംബ കഥകൾ ബഹു രസം. അടുത്ത റെസിപിക്കു വേണ്ടി കാത്തിരിക്കുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @ambikadevi7014
    @ambikadevi7014 Před 10 dny +2

    എന്റെ അമ്മയ്ക്ക് 93വയസ്സുണ്ട് സ്വയം. എല്ലാം ചെയ്യും.അന്നത്തെ കൊതിയാകുന്നു.കേട്ടപ്പോൾ.ഞങ്ങൾക്കും ഇങ്ങനെ ആയിരുന്നു.മോളെകണ്ടാൽ ഞാൻ പഠിപ്പിച്ച ശ്രീകല തന്നെ നോക്കി ഇരിക്കുന്നു.സന്തോഷം തോന്നുന്നു

  • @Hanima265
    @Hanima265 Před 24 dny +5

    ഉപ്പു മാവ് അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🧡👍🏻

  • @mercymary1004
    @mercymary1004 Před 2 dny +1

    നല്ല ഒരു സൂത്ര പണി പറഞ്ഞു തന്നതിനു നന്ദി. പറയുമ്പോൾ ഏത്തക്ക തൊലി വാട്ടി വക്കും എന്നു പറഞ്ഞല്ലോ. അതൊന്നു ചെയ്യുന്ന വിധം പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @lakshmikuttynair8818
    @lakshmikuttynair8818 Před 24 dny +1

    Super video ❤Rajlakshiyude varthamanam kelkkan nalla sukham. Janum athe generational Ulla aanu.. Ente annweshanam paryanam Very sweet person ❤️ ♥️ 💕

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 24 dny +1

    അമ്മ ശരിക്കും നിങ്ങളുടെ അമ്മയുടെ അനിയത്തി പോലെ അതേ രൂപസാദൃശ്യം സംസാരശൈലി എല്ലാം അതേപോലെ ❤️

  • @valsalasarath7027
    @valsalasarath7027 Před 24 dny +3

    ഞങ്ങളെല്ലാം പണ്ട് ഒരുമിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്. അന്നും തങ്ക ഇതുപോലെയായിരുന്നു. എല്ലാവരോടും വലിയ സ്നേഹമായിരുന്നു. തങ്കയുടെ കുടുംബത്തിലെ എല്ലാവരും അങ്ങിനെ തന്നെ യാണ്. പാപ്പ എല്ലാവർക്കും സന്തോഷത്തോടെ ഭക്ഷണം കൊടുക്കുമായിരുന്നു. ഇപ്പോഴും അതെല്ലാം സുഖമുള്ള ഓർമ്മകൾ ആയി മനസ്സിൽ സൂക്ഷിക്കുന്നു. കഴിഞ്ഞ പ്രാവശ്യം തുറവൂർ പോയപ്പോൾ അമ്പലത്തിൽ വെച്ച് മണിക്കുട്ടിയെ കണ്ടു. തങ്കയേയും ടീച്ചറിനേയും അന്വേഷണം അറിയിക്കാൻ പറഞ്ഞിരുന്നു. വേണു അമ്പലത്തിൽ വന്നിരുന്നെങ്കിലും തിരക്കുകാരണം കാണാൻ പറ്റിയില്ല.

  • @umanair4299
    @umanair4299 Před 2 dny

    Beans, carrot, coconut ittaal nallathaanu.

  • @rajishenoy1352
    @rajishenoy1352 Před 24 dny +5

    Ajuchetta, oru content kitty.( Rasam channel) Olddays neighbourhood newspaper reading,tea,dialogues. .,...vs modern neibhour visit irritates house owner...balance story you think ajuchetta

  • @ushaabraham6769
    @ushaabraham6769 Před 24 dny +1

    Correct anu sun flower oil orginal venamegil 800 ml 480 Rs anu.athi nte colour orange anu .ente veettil orginal anu vaguga.ethellam vere etho oil anu.

  • @Anithapraveen1950achu
    @Anithapraveen1950achu Před 24 dny +2

    Harivandanam Good morning ajuvettan sarithechi jaggu nice good video happy rekshabendan brother & sister 👌👌👌👌

  • @Adigasrisaiskpcb
    @Adigasrisaiskpcb Před 24 dny +7

    ഉപ്പുമാ ഉണ്ടാക്കി സൂക്ഷിച്ചു വെച്ചിട്ടു മൂന്ന് നേരം വീതം ഒരാഴ്ച കഴിക്കാം...ബ്ലഡി ഫൂൾസ്

    • @ashithaabarnathi7406
      @ashithaabarnathi7406 Před 24 dny

      What happened with Aloshi?

    • @pp-od2ht
      @pp-od2ht Před 24 dny +1

      Talli marikkals

    • @Adigasrisaiskpcb
      @Adigasrisaiskpcb Před 24 dny

      @@ashithaabarnathi7406 It sounds like you want to express the feeling of having made a wrong decision or taken a path that led to failure in a more human and reflective way. While writing a full word piece on this would be extensive, here's a concise version that captures the essence of what I might want to say.
      I ventured into something that, at the time, felt like the right choice. Maybe it was a game, a decision, or a path I thought would bring me success, satisfaction, or at least some sense of accomplishment. But as time went on, it became clear that I had made a mistake. I was playing a game that I didn't fully understand, or maybe I misunderstood the rules. I put my energy, my hopes, and my trust into this, only to find myself losing at every turn.
      It wasn't just a small loss..it was a complete and utter defeat. I misjudged the situation, misread the signs, and underestimated the challenges. I thought I was prepared, that I had what it took to win, but I was wrong. The feeling of loss isn't just about the outcome..it's about the realization that I had been on the wrong path for so long.
      There’s a deep sense of regret that comes with this kind of failure, not just because of what was lost, but because of the time, energy, and emotions that invested. It feels like a part of me has been wasted on something that was never going to work out. I can't help but look back and wonder where I went wrong, why I didn’t see the signs earlier, why I didn’t choose differently.
      But what hurts the most is knowing that this loss was entirely my own doing. It wasn’t just bad luck or circumstances beyond my control..it was a series of decisions I made, actions I took, and beliefs I held onto that led me here. I played the wrong game, and I lost. Completely.
      Now, all that's left is to pick up the pieces, to try and understand where I went wrong, and to figure out how to move forward. It's a hard lesson to learn, but it’s one I have to accept. Sometimes, we gamble on the wrong things, and the price is steep. But from this, I hope to grow, to learn, and to ensure that next time, I play a better game.

    • @hemamalini5638
      @hemamalini5638 Před 24 dny

      🤨🤨🤨🤨

  • @teslamyhero8581
    @teslamyhero8581 Před 24 dny +3

    പാപ്പ, ഓപ്പ.... മൂത്ത ആൾക്കാരെ താഴെയുള്ളവർ വിളിച്ചിരുന്ന ഓമനപ്പേരുകൾ 🫶🫶🫶

  • @JoyIsaac1739
    @JoyIsaac1739 Před 23 dny

    നല്ല ഐഡിയ പറഞ്ഞു തന്ന സുന്ദരി അമ്മക്ക് ഒരായിരം നന്ദി 😍🥰😘

  • @premasasimenon3243
    @premasasimenon3243 Před 24 dny +1

    Nalla aiswaryamulla amma enthu snehathodeyanu paranju tharunnathu kootukudubathil jeevichavarku ariyam ente achante veedu ormavannu ellam kurache kitullu ennal athinte taste onnu very thanne anu ammaku❤❤❤❤

  • @sobhana40
    @sobhana40 Před 23 dny +2

    Onion undaavarilla.But ithu poley ellam chertha ready upma mix ivide usa India grocery shop il kittum😊

  • @minithomas137
    @minithomas137 Před 24 dny +3

    Such a sweet Thankam aunty. I am going to make this for my children so that they can take it to states. Aunty’s veliyamma is a star. Such an entertaining video. ❤❤

  • @sruthipradeep6483
    @sruthipradeep6483 Před 14 dny

    E mix rathri undakki vechal ravilathe pani eluppavumle👍 superb👌👌👏👏

  • @sobhadayanand4835
    @sobhadayanand4835 Před 24 dny +4

    Share ചെയ്ത് എന്റെ കടമ ഞാൻ നിർവഹിച്ചിരിക്കുന്നു 😊

  • @nicefamilyvlog1935
    @nicefamilyvlog1935 Před 24 dny +1

    തങ്കം ആൻറിയുടെ ഉപ്പുമാവ് റെസിപ്പി സൂപ്പർ നമുക്ക് ഇങ്ങനെ ഉണ്ടാക്കി എടുത്തു വയ്ക്കാം അല്ലോ❤❤❤

  • @nesyamir4803
    @nesyamir4803 Před 24 dny +2

    Ningalude thamashakalum samsaravum kettirikkananu enikkushtam....ithorumathiri ...😊

    • @pp-od2ht
      @pp-od2ht Před 24 dny

      Talliarikkals kelkaan viddhikal Matra kaanu
      Ningaluda tanashatum stalavum krishiyum kudilum ningalayum okka kaanaanaanu aalkkar channel subscribe chayyunnadu
      Allada pandatha sambandakaaeuda tallimarikkals kelkkaanalla
      Idu verum waste k

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 23 dny

      🥰🥰🥰🥰🥰

  • @reginaxavier9940
    @reginaxavier9940 Před 24 dny +1

    Enteperakutty lavenu vannitund aval pokumbol unadaki koduthu vidam👍🏻❤ sooper idia👍🏻

  • @lalyrajan8108
    @lalyrajan8108 Před 11 dny

    Ee idea kollaam , ini ingane cheyyanam pachayku vachirunnal pettennanu puzhu undakunnath.😊

  • @chitracoulton7926
    @chitracoulton7926 Před 23 dny

    My Amma" 's sister is also Thangam, This aunty's talk is interesting, My house husband and children don't like uppuma ,I like it very much, like Saritha I don't do it often,, thanks for sharing,.Say hi to aunty for me and tell her we love to see more cooking videos of her,

  • @shafeeqhuzzain585
    @shafeeqhuzzain585 Před 24 dny +2

    Namaskaram 🙏😍simple cooking and tasty akanam aunty👍athanu namukk vendath

  • @visalamrnair6980
    @visalamrnair6980 Před 22 hodinami

    വെള്ളം തിളപ്പിക്കാൻ വെക്കുമ്പോൾ അടച്ചുവെച്ചാൽ
    വേഗം തിളക്കില്ലേ?

  • @sarathcbbabu6345
    @sarathcbbabu6345 Před 23 dny

    അമ്മക്ക് 90 വയസ്സാവാറായി എന്ന് കണ്ടാൽ പറയില്ല.
    ഇനിയും നമ്മുടെ വീട്ടിൽ മറ്റൊരു പാചക റെസിപ്പിയുമായി വീണ്ടും വരണം ❤❤❤

  • @nanichand
    @nanichand Před 7 dny

    നെയ്യുപയോഗിച്ചാൽ കേടു വരുമോ?? കപ്പലണ്ടി, കടലപരിപ്പ്, or cashewnuts ഇടാം

  • @ambikagopal656
    @ambikagopal656 Před 20 dny

    Wow very nice n looks yummy uppumavu..Thanks for sharing this video.

  • @anithap9088
    @anithap9088 Před 24 dny +1

    Fantastic recipe .... abroad pokumbol edukkaam....kettle water tilappichu indakaam

  • @sobha1471
    @sobha1471 Před 24 dny +2

    👌👌🏃‍♀️🏃‍♀️🏃‍♀️❤️❤️ ഉപ്പുമാവ് മിക്സ്‌ ഇവിടെ പാക്കറ്റ്ൽ ( സിങ്കപ്പൂർ ) കിട്ടും roasteed rava കിട്ടുന്ന പോലെ ചൂട് വള്ളത്തിൽ (തിളച്ച വള്ളത്തിൽ ) ഇട്ടാൽ മതി ഇതു പോലെ റവ ഇഡലി യും ഉണ്ട് ഉണ്ടാകുന്ന ടൈമിൽ yougrt ചേർത്താൽ മതി

    • @thankav6808
      @thankav6808 Před 24 dny

      Etukodu tanne edaleyum pottum ondakkam

    • @pp-od2ht
      @pp-od2ht Před 24 dny

      Idokka pandu onnum ilyadirynna katha aanu
      Innu idokka andinu
      Abdallam undu
      Aarkum neram idinokka

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 23 dny

      🥰🥰🥰🥰♥️🙏🙏🙏

  • @sucygeorgegeorge
    @sucygeorgegeorge Před 7 dny

    Nerunaye use it for sunflower oil it is good 😊

  • @teslamyhero8581
    @teslamyhero8581 Před 24 dny +3

    റവ ഉപ്പുമാവ്... പണ്ടത്തെ പ്രധാന പലഹാരം 😄😄😄

  • @kusumamp.g8870
    @kusumamp.g8870 Před 24 dny +2

    ചേർത്തല തുറവൂരാണോ, നല്ല സ്നേഹത്തോടെയുള്ള. സംസാരം TDtraining School ൽ പഠിച്ചു 68-70 ൽ

  • @shailajavelayudhan8543
    @shailajavelayudhan8543 Před 24 dny +1

    Thankka auntyude tips eshttam aayi Oppam upumavum, nalla senahamulla aunty❤❤❤❤

  • @vinaychandran6340
    @vinaychandran6340 Před 3 dny

    നല്ല ഉപ്പുമാവ്, പക്ഷേ എനിക്ക് ഇഷ്ടം സരിത ചേച്ചിയുടെ പോലെ ചീനചട്ടിയൽ ഒട്ടിപിടിച്ച് നല്ല മെരിഞ്ഞ ഉപ്പുമാവ്, ഇത് നല്ല idea ആണ്😊

  • @sivadasambalapatta8050
    @sivadasambalapatta8050 Před 24 dny +1

    ആൻൻ്റിടെ ഉപ്പുമാവുണ്ടാക്കൽ സൂപ്പറായി👍

  • @kalpananair640
    @kalpananair640 Před 19 dny

    പണ്ട് എൻ്റെ അച്ചൻ ഈ ഉപ്പുമാവ് തൈര് കൂട്ടി കഴിക്കും❤👍👍👍👏👏👏

  • @SanojTArjunan
    @SanojTArjunan Před 23 dny

    ചില വീട്ടിലെ സാഹചര്യങ്ങക്ക് ഈ രീതിയിലുള്ള പാചകം വളരെ ഉപകാരപ്പെടും,, ഇതേപോലുള്ള മിക്സ് ഉണ്ടെങ്കിൽ അല്പം ചൂടുവെള്ളം ഒഴിച്ച് മൂടിവെച്ച് ഒരു കട്ടൻകാപ്പി തിളപ്പിച്ചാൽ വിശപ്പു മാറും,,,പണ്ട് കുറച്ചു വീഡിയോകൾ ഈ ആംഗിളിൽ എടുത്തിട്ടുണ്ട്,, അതിൽ തുന്തുരു വലിയ ബർഗർ ഉണ്ടാക്കിയതാണ് ഓർമ്മയിൽ എടുത്തു പറയാൻ പറ്റുന്നത്,,,,സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰🥰🥰 😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijakannan5608
    @girijakannan5608 Před 23 dny +1

    Great idea this i am going to definitely try.thank u aunty and sarita

  • @vasanthyprasobh
    @vasanthyprasobh Před 24 dny +1

    "... തങ്കം.. അമ്മ❤ (ആന്റി ).. 👌🏻ജ്യാതി പെടാ.. ലേ...🤷🏻‍♂️

  • @pp-od2ht
    @pp-od2ht Před 24 dny +1

    Ambalathil poyal pinna nambborinarura raatri ksalangalil vilayaattangal undaavum
    Adu naur taravaadu
    Tallimarikkall teams

  • @Ayaan_Dluffy
    @Ayaan_Dluffy Před 24 dny +4

    സൈക്കിൾ സീരീസ് വീണ്ടും കൊണ്ടുവരണം എന്നാണ് എന്റെ ഒരിത് 🙊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 23 dny +1

      അത് കുറച്ചു അപകടം ആണ് ♥️♥️♥️

    • @Ayaan_Dluffy
      @Ayaan_Dluffy Před 23 dny

      @@ajusworld-thereallifelab3597 സൈക്കിൾ നിർത്തീട്ട് അവിടുത്തെ ഓർമയും കഥകളും പറഞ്ഞാമതി 💕

  • @akprasad1482
    @akprasad1482 Před 5 dny

    Njangalokke തേങ്ങ ചേർക്കും.

  • @MuhammadShajahanMuhammadShajah

    Aju chattan alloru simple and habill Aya manushnn Anu, paza Saritha Chhi ya kanno boll ashra pishasu piddi koodi paryuboll aka Jagga poka akum ,athu oonu shoohikukka, do,nt warry be happy😂😂😂 🌽🌽🌽🥕🌽🥕🥔🥔🍒🥥🥥🥥🥥🌽🥪🥪🥪🍞🍞🍞🍞🍞🥞🥞🥞🥪🥪🍔🍔🍔🍔🍞🍞🍞🥪🥪🥪🍞🍞🍔🍔🍔🥪🥪🥪🍞🍞🍞🍞🍞🍞🍣🍙🍲🍳🥚🥚🥙🥙🌯🌮🥗🍛🍛🍿🥫🥫🍠🍠🍠🍢🥚🥚🍳🍳🥘🍲🍲🍲🍙🍲🍲🥗🥗🥗🥗🥗🍿🥣🥣🥣🥣🥣🥣🥣🥣

  • @saritharetheesh4925
    @saritharetheesh4925 Před 23 dny +1

    അജു ചേട്ടാ ഞങ്ങളുടെ കൺസ്യൂമർ സ്റ്റോറിൽ ഇപ്പോഴും വറുക്കാത്ത റവ ചാക്കിലാക്കി വരുന്നുണ്ട്

  • @SreekalaS-xv3ot
    @SreekalaS-xv3ot Před 24 dny +1

    സിംമ്പൾ മതി അതാ ഞങ്ങൾക്കിഷ്ട്ടം. നല്ല ഗ്ലാമർ ആന്റി. പാചകവും. 😂❤️❤️👍👍

  • @priyachelattu1392
    @priyachelattu1392 Před 24 dny +1

    ഒരു നുള്ള് ജീരകം കൂടി ചേർക്കാം രുചി കൂടും..

  • @pathummabipp123
    @pathummabipp123 Před 2 dny

    Uppu ethraya vari itathu athum eprayathil

  • @teslamyhero8581
    @teslamyhero8581 Před 24 dny +2

    പൂർവ മാതാക്കൾക്കൊക്കെ കൈക്കണക്കാ... പക്ഷെ അത് കിറുകൃത്യം ആയിരിക്കും 🔥🔥🔥

  • @mullashabeer4575
    @mullashabeer4575 Před 23 dny +1

    അവിടെ ഉപ്പുമാവ്..
    ഇവിടെ ചായ തിളപ്പിക്കൽ.
    ഇവിടെ ചായ തിളപ്പിക്കൽ
    അവിടെ ഉപ്പുമാവ്......
    സരിതേച്ചി.. ചൂട് കൊണ്ട്.. തളർന്നു മക്കളെ.......
    രണ്ടും.. മാറി.. മാറി കാണിക്കു..
    .......................
    ഇങ്ങനെ ഒരു ഉപ്പ് മാവ് ആദ്യമായാണ്.. ഞാൻ കാണുന്നത് സംഭവം അടിപൊളി യാണ്...
    ഇതിനെ ഞാൻ ഒരു പേരിട്ടി ട്ടുണ്ട്..
    Thuravoor,
    Vellyamaas....

  • @teslamyhero8581
    @teslamyhero8581 Před 24 dny +2

    എന്റമ്മോ... സരിത വിളിച്ചപ്പോൾ അജുന്റെ മാസ്സ് എൻട്രി 💪💪😎😎😎

  • @SudhaSurendran-v9m
    @SudhaSurendran-v9m Před 23 dny

    അജുസരിത അമ്മയുടെ പാചകം സൂപ്പറാട്ടോ

  • @babymr85
    @babymr85 Před 24 dny +1

    Ajuvite AA Innocet Smile ❤❤

  • @prasanna1118
    @prasanna1118 Před 24 dny +2

    Sunflower oil നല്ലതല്ല മോളെ വെളിച്ചെണ്ണ നല്ലത് 👍❤️❤️

  • @sheebakrishnan9657
    @sheebakrishnan9657 Před 24 dny +1

    അജു സരിത ഉപ്പുമാവ് സൂപ്പർ 🥰🥰🥰♥️♥️♥️

  • @priyanair1848
    @priyanair1848 Před 24 dny +1

    Super receipe Thank u Sister❤

  • @adamazan5895
    @adamazan5895 Před 24 dny +1

    Nalla vibe ulla amma

  • @mayavarun
    @mayavarun Před 24 dny +1

    Ithupole ulla recipes koodathal idamo? Very nice 👍

  • @radharavi2891
    @radharavi2891 Před dnem

    ❤ സൂപ്പർ

  • @prasannakumari7468
    @prasannakumari7468 Před 2 dny

    Frypan eathe companyane

  • @reginaxavier9940
    @reginaxavier9940 Před 24 dny +1

    Athu seriyanu sun flower oil nallathalla❤

  • @sreejagirish9467
    @sreejagirish9467 Před 24 dny +1

    അതിൽ കുറച്ചു കപ്പലണ്ടി വറുത്തിട്ടാൽ കൂടുതൽ ടേസ്റ്റി ആണ്. ഇതിൽ അജുവേട്ടന് ഒന്നും ചെയ്യാനില്ലല്ലേ,🥰

  • @umanair4299
    @umanair4299 Před 2 dny

    Coconut idille?

  • @geetham7873
    @geetham7873 Před 24 dny

    ഹായ് അജു
    സരിത , ജഗ്ഗു' 😍 സരിത ഒരു കാര്യം പറഞ്ഞു തരുമോ? തൃശൂരിൽ നടവരമ്പ ഷോപ്പ് എവിടെയാണ് ' സ്റ്റാൻ്റിനടുത്താണോ? ഒന്ന് പറഞ്ഞ് തരുമോ?

  • @rajankuttappan
    @rajankuttappan Před 24 dny +1

    നമസ്ക്കാരം..... 🙏💕

  • @aksasdreamworld8905
    @aksasdreamworld8905 Před 23 dny +2

    ഉപ്പുമാവ് പായസം ആയോ, ഒരു സംശയം

  • @mercymary1004
    @mercymary1004 Před 2 dny

    വറ ക്കാത്ത റവയിൽ ഉണ്ടാക്കിയാൽ ഉപ്പു മാവു കുഴയും.

  • @Anithapraveen1950achu
    @Anithapraveen1950achu Před 24 dny +1

    Ba ground very beautiful 😍

  • @sreedevies7241
    @sreedevies7241 Před 24 dny +1

    Hi uppumayum pazayakala ormakalum yellam kudi nalla video

  • @susanmathew-ft2fg
    @susanmathew-ft2fg Před 2 dny

    Super

  • @vishnubhaskaran3029
    @vishnubhaskaran3029 Před 24 dny +2

    ഞങ്ങടെ സ്വന്തം തങ്ക ചേച്ചി ❤️❤️❤️