2021 ഓഗസ്റ്റ് 15 | പള്ളിപ്പുറം പള്ളി ചേർത്തല | മരിയൻ തീർത്ഥാടന കേന്ദ്രം

Sdílet
Vložit
  • čas přidán 11. 09. 2024
  • 2021 ലെ August 15 മാതാവിൻ്റെ സ്വർഗാരോപണ തിരുന്നാളിൽ എറണാകുളം അങ്കമാലി സീറോമലബാർ അതിരൂപതയുടെ മരിയൻ തീർത്ഥാടന കേന്ദ്രമായ ചേർത്തല പള്ളിപ്പുറം സെയ്ൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ ലത്തീൻ റീത്തിൽ വിശുദ്ധ ബലി അർപ്പിക്കാനുള്ള മഹാഭാഗ്യം എനിക്ക് ഉണ്ടായി. എൻ്റെ സുഹൃത്തിൻ്റെ കുടുംബം ശ്രീ ബിജു തിരുന്നാൾ പ്രസുദേന്തി ആയിരുന്നതിനാലാണ് എനിക്ക് ഈ അവസരം ലഭിച്ചത്. ദൈവത്തിന് നന്ദി!
    ആലപ്പുഴ റോമൻ കത്തോലിക്കാ (ലത്തീൻ)രൂപതയിലെ അർത്തുങ്കൽ സെയ്ൻ്റ് ആൻഡ്രൂസ് ബസിലിക്കായിൽ വെച്ച് വൈദീകപട്ടം സ്വീകരിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പുണ്യവാൻ പള്ളിപ്പുറം പള്ളിയിൽ വൈദീക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആക്കാലയളവിൽ ലത്തീൻ ഭാഷ പഠിക്കാൻ അദ്ദേഹം ഈശോമിശിഹായുടെ അത്ഭുത പീഢാനുഭവ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രം ചേർത്തല - തങ്കി സെയ്ൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ താമസിച്ച് സമയം ചെലവഴിച്ചിട്ടുണ്ട്.

Komentáře • 2