Uyirin Naadhane Video Song | Joseph | Ranjin Raj | Joju George | Vijay Yesudas | Merin Gregory

Sdílet
Vložit
  • čas přidán 8. 07. 2021
  • Presenting you the Video Song Uyirin Naadhane From the Movie #Joseph
    Song Name : Uyirin Naadhane
    Music - Ranjin Raj
    Lyrics - Harinarayanan BK
    Singers - Vijay Yesudas & Merin Gregory
    Chorus - Tessa Chavara, Merin Gregory, Akhila Anand, Vandhana. KV, Merin Joseph, Goutham K Mahadevan, Arjun C Menon, Charles Nazareth, Ranjin Raj.
    Composed & Arranged by - Ranjin Raj
    Programmer - Antony george
    Percussion - Shruthi Raj
    Sitar - Ranjith
    Mix & Master - Balu Thankachan@ 20 DB Studios, Chennai.
    Recording Engineers- Mani Rathnam@ Thapas studios, Chennai, Sai prakash & Akshay @My studio, Cochin.
    Recording Cordinator - KD Vincent
    Movie Name : Joseph
    Directed By : M Padmakumar
    Producer: Joseph George (Joju George)
    Banner : Appu Pathu Pappu Production House
    Writer : Shahi Kabir
    Cinematography : Manesh Madhavan
    Editor : Kiran Das
    Music : Ranjin Raj
    Executive Producer : Sijo Vadakkan
    BGM : Anil Johnson
    Sound Design : Tony Babu
    Prod Controller : Badusha
    Makeup : Roshan N G
    Costumes : Stephy Xavier
    Art : Jothish Shankar
    Production Executives : Prathapan Kalliyoor, Sinjo Ottathyckal
    Associate Directors : K J Vinayan, Ullas Krishna
    Stills : Shajil Obscura
    Design : Oldmonks
    Lab: Prism & Pixels Vfx Studio Pvt Ltd.Chennai
    Distribution : Showbiz Studios
    CAST : Joju George,Dileesh Pothan,Athimiya, Madhuri, Malavika,Sudhi Koppa,James Eliya, Jaffar Idukki, Irshad,Edavela Babu, Anil Murali,Bitto Etc..
    ♬Available on ♬
    -----------------------
    ♪ Listen in Raaga : goo.gl/NjBDtF
    ♪ Listen in iTunes : goo.gl/d9wn5a
    ♪ Listen in Gaana : goo.gl/j8zeAA
    ♪ Listen in Wynk : goo.gl/NyEVpy
    ♪ Listen in Saavn : goo.gl/av9UoC
    ♪ Listen in Hungama :goo.gl/KLJCQB
    ♫ Listen in Deezer : goo.gl/177V3S
    ♫ Buy in Itunes : goo.gl/1oTbmG
    ♫ Buy in Google Play : goo.gl/akcxHV
    ♫ Buy in Amazon : goo.gl/sxoW41
    ♫ Buy in Napster : goo.gl/uaLt43
    Set Uyirin Naadhane As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757558
    Airtel : Dial - 5432116646626
    Idea : Dial -5678910757558
    BSNL (South/East) - SMS To 56700- BT 10757558
    Aircel SMS T0 53000- DT 7175785
    BSNL (North/West) - SMS To 56700- BT 7175785
    MTNL SMS To 56789- PT 10757558
    Set Aaraakilum Ninnil As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757536
    Airtel : Dial - 5432116646600
    Idea : Dial - 5678910757536
    BSNL (South/East) - SMS To 56700- BT 10757536
    Aircel SMS T0 53000- DT 7175786
    BSNL (North/West) - SMS To 56700- BT 7175786
    MTNL SMS To 56789- PT 10757536
    Set Njanennoree Janmam As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757562
    Airtel : Dial - 5432116646048
    Idea : Dial - 5678910757562
    BSNL (South/East) - SMS To 56700- BT 10757562
    Aircel SMS T0 53000- DT 7175801
    BSNL (North/West) - SMS To 56700- BT 7175801
    MTNL SMS To 56789- PT 10757562
    Set Kaattinte Kaalocha As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757557
    Airtel : Dial - 5432116646627
    Idea : Dial - 5678910757557
    BSNL (South/East) - SMS To 56700- BT 10757557
    Aircel SMS T0 53000- DT 7175799
    BSNL (North/West) - SMS To 56700- BT 7175799
    MTNL SMS To 56789- PT 10757557
    Set Aalambamennum As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757540
    Airtel : Dial - 5432116646667
    Idea : Dial - 5678910757540
    BSNL (South/East) - SMS To 56700- BT 10757540
    Aircel SMS T0 53000- DT 7175798
    BSNL (North/West) - SMS To 56700- BT 7175798
    MTNL SMS To 56789- PT 10757540
    #UyirinNaadhane #JosephMovie #VijayYesudas
    Subscribe Us : bit.ly/2R1IugA
    Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to Goodwill Film Songs. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 2,4K

  • @haristalker
    @haristalker Před 2 lety +9813

    ഹിന്ദു ആണേലും … പള്ളിയും യേശുവും ഉയിരാണ് ❤️❤️❤️

  • @imunni6629
    @imunni6629 Před rokem +3462

    ഞാൻ ഹിന്ദു ആണ്, ഞാൻ മുസ്ലിം ആണ് എന്നല്ല ഞാൻ മനുഷ്യൻ ആണ്, ഞാൻ ഈ പാട്ട് ഇഷ്ടപ്പെടുന്നു

  • @sha__na6845
    @sha__na6845 Před 2 lety +2646

    ഞാൻ ഒരു മുസ്ലിം ആണ്..പക്ഷേ ഞാൻ ക്രിസ്ത്യൻ പള്ളിയിൽ പോവാറുണ്ട്..ഒരു പ്രതേക peace ആണ് അവിടെ..ഇൗ പാട്ട് ഒരുപാട് ഇഷ്ടപ്പെടുന്നു..💞❤️❤️

    • @syama7950
      @syama7950 Před 2 lety +29

      അപ്പൊ മനുഷ്യൻ അല്ലല്ലേ 🤣

    • @rajulaser4807
      @rajulaser4807 Před 2 lety +47

      @@syama7950 haha nalla comedy

    • @rajulaser4807
      @rajulaser4807 Před 2 lety +83

      Yes... Oru church il thanichu irikkumbo... Oru prethyeka feel aanu

    • @abhia3133
      @abhia3133 Před 2 lety +1

      💫

    • @albiselestain1951
      @albiselestain1951 Před 2 lety +11

      @@syama7950 🤮🤮🤮

  • @vichuvichu143
    @vichuvichu143 Před 2 lety +1936

    ഞാൻ ജന്മം കൊണ്ട് ഹിന്ദു ആണ് പക്ഷെ ഈ song എന്റെ ആത്മാവിനെ തൊട്ടുണർത്തി 😘😘😘😘 എല്ലാം ഒന്നാണ്.... ഒരേ ഒരു ശക്തി 🥰

  • @arjunct10
    @arjunct10 Před 2 lety +2494

    ഒരേ സമയം ഭക്തി ഗാനമായും പ്രണയ ഗാനമായും വിരഹ ഗാനമായും തോന്നിപ്പിക്കുന്ന വേറേ എത്ര പാട്ടുണ്ട്.. 🤗❤️❤️

  • @malackans-Vlogz
    @malackans-Vlogz Před 2 lety +2692

    ജീവിതം ഒരു Big zero ആയെന്നു തോന്നുമ്പോൾ ഈ പാട്ടാണ് ഒരു ആശ്വാസം😭❤️❤️

  • @madhusudanannair2850
    @madhusudanannair2850 Před 2 lety +516

    ഉയിരിൻ നാഥനെ, ഉലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ, തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ,ഉ ലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ,തിരിയായ് നീ വരൂ
    ആലംബമെന്നും, അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ........
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഞാനെന്നൊരെൻ ജന്മം നീ തന്ന സമ്മാനം..
    ആനന്ദമാം ഉറവേ...
    ആരാകിലും നിന്നിൽ, ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ...
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ..

  • @amirsuhail8588
    @amirsuhail8588 Před 9 měsíci +187

    ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ദൈവ സങ്കല്പത്തെ ഇത്രെയേറെ മനോഹര മാക്കിയ മലയാള ഗാനം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്....
    Lyrics & Vocal 🔥🔥🔥🔥

    • @riyageorge3884
      @riyageorge3884 Před 6 měsíci +5

      Und bro karunamayane, anupama sneha chaithanyame, sneha swaroopanam nadhaa,.... Ee songs oke feel cheyyhl adipoliya...

    • @muhammadsiddhik9666
      @muhammadsiddhik9666 Před 2 měsíci

      അതെ

    • @asokkumar4992
      @asokkumar4992 Před měsícem

      ഉണ്ട് സഹോ, ചില വിയോജിപ്പുകൾക്കിടയിലും "ആയിരം കാതം അകലെയാണെങ്കിലും...", "റസൂലേ നിൻ കനിവാലേ..." എന്ന ഗാനങ്ങൾ ഇന്നും ഹൃദയത്തിൽ ചേർന്നു നിൽക്കുന്നു. ഇതും അതുപോലെ ഒരു വികാരം.

  • @malujith9183
    @malujith9183 Před 2 lety +3711

    ഞാൻ ഹിന്ദു ആണ്. എന്നാലും എനിക്ക് ഒരുപാടു ഇഷ്ടവും വിശ്വാസവുമാണ് യേശു എന്ന ദൈവത്തെ ♥️

    • @badcaption4584
      @badcaption4584 Před 2 lety +4

      🤍

    • @MUSIC-dy3xm
      @MUSIC-dy3xm Před 2 lety +16

      Me

    • @d2fuzeadish259
      @d2fuzeadish259 Před 2 lety +57

      Njanum hindu aanu but Ella daivatheyum ishtamanu

    • @sujithbalakrishnan2219
      @sujithbalakrishnan2219 Před 2 lety +68

      Nanamille Hindu ennu parayan manushyanennu parayado

    • @rajeshraveendran9256
      @rajeshraveendran9256 Před 2 lety +55

      @@sujithbalakrishnan2219 no brother, with all respect, we can say that we born as Hindu, will live as Hindu and will die as Hindu. Much respect to Jesus 🙏

  • @ayubtanur184
    @ayubtanur184 Před 2 lety +1440

    വല്ലാത്ത ഒരു എനെർജിയാണ് ഈ പാട്ടു സമ്മാനിക്കുന്നത് ഈ ലോകത് ആര് കൈവിട്ടാലും ദൈവം കൂടെയുണ്ടാകുമെന്നുള്ള ഒരു പോസിറ്റീവ് എനർജി

  • @goats72jannah60
    @goats72jannah60 Před 2 lety +380

    Love Jesus. ❤️ From Germany. I don't understand the language but the scene where the lead actor receives the Holy Communion gives me goosebumps 🙇

    • @elbinjoseph5974
      @elbinjoseph5974 Před 2 lety +14

      Dankeschön!

    • @goats72jannah60
      @goats72jannah60 Před 2 lety +6

      @@elbinjoseph5974 ❤️😀

    • @Aju0708
      @Aju0708 Před 2 lety +5

      @@goats72jannah60 I'll suggest you some more Malayalam songs😁 idk if you would like it or not
      Guppy thaniye
      Akashamayavale
      Godha wow
      Kaneer kayaliletho
      Kaneerpoovinte kavilil thalodi

    • @goats72jannah60
      @goats72jannah60 Před 2 lety +10

      @@Aju0708 I enjoyed the last two songs a lot. They were very much like classic Nordic songs. I loved the two. Especially the actors have brought their emotions out so well in that last song. Kanneer

    • @Aju0708
      @Aju0708 Před 2 lety +3

      @@goats72jannah60 glad to hear 🤗

  • @crusader5646
    @crusader5646 Před rokem +227

    മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”
    (അപ്പ.പ്രവ. 4:12).

    • @bibin6766
      @bibin6766 Před rokem +1

      Veruppikkaruthu🙏

    • @robertfrancisk8141
      @robertfrancisk8141 Před rokem +10

      ​@@bibin6766 വേരുപ്പിച്ചതല്ല ayal it's truth, wait you'll realise it soon.

    • @bibin6766
      @bibin6766 Před rokem

      @@robertfrancisk8141 engana thankalkku manasilayi

    • @robertfrancisk8141
      @robertfrancisk8141 Před rokem +4

      @@bibin6766 study new testament along with newspaper, all prophesies are completing.

    • @bibin6766
      @bibin6766 Před rokem

      @@robertfrancisk8141 ennathe news paper aanu vayikkande

  • @yedhu7908
    @yedhu7908 Před 2 lety +1958

    ഇ പട്ടിന്റ വരികളും ഇ പാട്ടും ആഴത്തിൽ മനസ്സിലാകണമെങ്കിൽ ജീവിതത്തിൽ ഒറ്റപെട്ടു വിഷമിച്ചിരിക്കുമ്പോൾ ഇനി ഒന്നും ഇല്ലാ എന്നാ അവസ്ഥയിൽ ഇ പാട്ടു കേൾക്കണം അപ്പോൾ മനസിലാകും ഇ പാട്ടു അപ്പോൾ തരുന്ന feel ✨️❤

  • @rehanapranav320
    @rehanapranav320 Před 2 lety +684

    ഇ ഫിലിം അഭിനയ്ച്ചു കാണിക്കാൻ പറഞ്ഞു ഡിറക്ടർ.ജോജു ഏട്ടൻ ജീവിച്ചു കാണിച്ചു അത്രെയേ ഉള്ളു ❤❤❤

    • @Rannikaran
      @Rannikaran Před 2 lety +3

      സത്യം

    • @po-jorocks7443
      @po-jorocks7443 Před 2 lety +1

      Aysheri

    • @shareefwayanad9937
      @shareefwayanad9937 Před 2 lety +1

      Podaaa thallathe🤣

    • @shareefwayanad9937
      @shareefwayanad9937 Před 2 lety

      Niyyethada...

    • @gopanps1
      @gopanps1 Před rokem +7

      ഒടിയൻ എന്ന മൂഞ്ചിയ സിനിമക്ക് വേണ്ടി തിയേറ്റർ ഉടമകളും വിതരണക്കാരും മനപ്പൂർവ്വം ഒഴിവാക്കിയ സൂപ്പർ സിനിമ

  • @sreenasajesh6170
    @sreenasajesh6170 Před 2 lety +111

    യേശു.... എന്നും ഓർക്കുമ്പോൾ ഒരു വിങ്ങലാണ് മനസ്സിൽ.... 😢😢😢

  • @smk7701
    @smk7701 Před 2 lety +113

    സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.. ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്..ആകെയുള്ള ആശ്രയം ഇങ്ങനെ ചില പാട്ടുകളാണ് 🥺💞

    • @shijeeshsivam
      @shijeeshsivam Před 2 lety +9

      Ellam sariakum🙂

    • @abinthomas3891
      @abinthomas3891 Před 2 lety +4

      എല്ലാം ശരിയാകും

    • @aneeshu2715
      @aneeshu2715 Před 2 lety +7

      Vishamikkandadaa....ellam ready akumm......e mosham samayathudea kadannu ppyavarea e lokathu eanthealum neadiyitulluuu

    • @paarupinki4974
      @paarupinki4974 Před 2 lety +6

      Potteedo be happy😍🥰

    • @siyadmm1831
      @siyadmm1831 Před 2 lety +1

      Nalla samayam angane onnilla. Ee lok ath nammalayitt. Undakkiyedukkanam

  • @sanjalmunderi1552
    @sanjalmunderi1552 Před 2 lety +236

    ജോജു എന്ന എക്റ്റർ കുറച്ച് മുന്പേ വരേണ്ട ഒരാളായിരുന്നു. വന്നു. പക്ഷെ ആരും ആ നടൻ ഇത്രയും വലിയ എക്റ്റർ ആണ് എന്ന് അറിഞ്ഞില്ല. പവർ ഫുൾ.എക്റ്റർ ഇനിയെങ്കിലും നല്ല വേഷം കൊടുത്ത് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള മനുഷ്യൻ 😍😍😍😍

  • @achuvaaava5812
    @achuvaaava5812 Před 2 lety +635

    ആദ്യമൊന്നും ഇഷ്ടമല്ലായിരുന്ന ഗാനം ഇപ്പോൾ എനിക്കെന്നും കേൾക്കാതെ പറ്റില്ലെന്ന അവസ്ഥയായി❤❤❤😘

  • @salambnufarook7739
    @salambnufarook7739 Před 2 lety +55

    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ
    ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ

  • @sinuminuminnu860
    @sinuminuminnu860 Před 7 měsíci +48

    ദൈവമുണ്ട്....❤❤ കരി പിടിച്ച മനസ്സിന്റെ അടിത്തട്ട് സ്പർശിച്ചു ഈ ഗാനം... വർഗീയത തുലയട്ടെ...

  • @shirink1657
    @shirink1657 Před 2 lety +96

    ജീവിതത്തൽ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുമ്പോൾ ഈ പാട്ട് ഒന്ന് കേട്ടു നോക്കൂ. ഞാൻ ഒറ്റയ്ക്കല്ല കൂടെ ആരോക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ വരും. 😊 😊❤️❤️

  • @jeisanjeis6115
    @jeisanjeis6115 Před rokem +32

    കൃസ്‌തു മധം സീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
    ഭൂമിയിൽ എല്ലാം നഷ്ടപെടു ഇനി യേശു മാത്രമാണ് തുണ

    • @KL40mallu
      @KL40mallu Před 24 dny +1

      നല്ല മനുഷ്യനായി ജീവിക്കുക അതിപ്പോ മതം വേണം എന്നില്ല
      ക്രിസ്ത്യൻ ആയാൽ മുസ്ലിം ആയാലും ഹിന്ദു ആയാലും അസുഖം വന്നാൽ മരുന്ന് കഴിക്കണം പ്രാർത്ഥിച്ചാൽ മാറില്ല 😁

  • @SK-mu3kv
    @SK-mu3kv Před 2 lety +79

    ഇത് ഒരു പാട്ട് മാത്രമല്ല.. ഒരുപാട് ശക്തി നൽകുന്ന ഒരു മെഡിറ്റേഷൻ കൂടെ ആണ് ❤️

  • @nisanthm6288
    @nisanthm6288 Před měsícem +6

    ഇതാണ് എൻ്റെ കേരളം ഏത് മതത്തിൻ്റെ പാട്ടും മനസ്സ് കൊണ്ട് പ്രണയിച്ച് മുന്നോട്ട് പോവുന്ന ജനത യുണ്ടെങ്കിൽ അത് നമ്മുടെ കേരളം തന്നെ ലോകത്തിൽ തന്നെ ഇതുപോലൊരു നാടുണ്ടാകാൻ ചാൻസ്സില്ല

  • @techman7623
    @techman7623 Před 2 lety +165

    ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഏകാന്തത ആയിരുന്നു.....
    അവിചാരിതമായി ഈ പാട്ട് എന്റെ ഏകാന്തതയിലേയക്ക് കടന്നു വന്നു
    എന്താണെന്നൊ എങ്ങനെയാണോ എന്ന് എനിക്ക് അറിയില്ല ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഏകാന്തത എന്നെ വിട്ടു പോയി....
    ഞാൻ പുതിയ ഒരു മനുഷ്യനായീ
    ഈ പാട്ടിന്റെ ശില്പികൾക്ക് ഒരുപാട് നന്ദി

    • @englishlife5835
      @englishlife5835 Před 2 lety

      Really?... Loved it👍

    • @layaaneesh6380
      @layaaneesh6380 Před 2 lety +2

      എന്താ ഏകാന്തത ചില സമയം നല്ലതല്ലേ ഒറ്റക്ക് ഇരിക്കാനും ഒരുപാട് സ്വപ്നങ്ങൾ നെയ്യ്തു കൂട്ടാനും നമ്മുടെ ലോകത്തു ആരുടേം സാന്നിധ്യം ഇല്ലാതെ പാറി പറന്നു നടക്കാനും

    • @shyjusymonshyjusyman5012
      @shyjusymonshyjusyman5012 Před 2 lety

      🤗🤗🤗🤗🤗

    • @meeranijin3009
      @meeranijin3009 Před rokem +1

      Really, God touch you

    • @techman7623
      @techman7623 Před rokem

      @@meeranijin3009 thank you so much for your nice consider

  • @rr_travelista6539
    @rr_travelista6539 Před 2 lety +373

    എന്റെ കർത്താവേ.. ഇജ്ജാതി ഫീൽ... 😢😢😢❤️❤️❤️👌👌👌👌👌

  • @sarathchandran7486
    @sarathchandran7486 Před rokem +69

    ഞാൻ പള്ളിയിലും പോകും മെഴുകു തിരിയും കത്തിക്കും.❤️❤️ ക്രിസ്ത്യൻ ഗാനങ്ങളും കേൾക്കും ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️🥰🥰🥰ക്രിസ്തുദേവനെ

  • @archanamolpv6953
    @archanamolpv6953 Před rokem +51

    ജോജു ജോർജിന്റെ അഭിനയം ഗംഭീരം
    2:55 his expression 👏👏👏

  • @rasheedrasheed5403
    @rasheedrasheed5403 Před 2 lety +70

    കണ്ണടച്ച് കിടന്നു ആസ്വദിച്ചു കേൾക്കാൻ എന്തൊരു രസമാണ് അടിപൊളി

  • @rakeshraveendran5547
    @rakeshraveendran5547 Před 2 lety +174

    ഇപ്പോൾ ഉറങ്ങുമ്പോൾ നീ എന്ന നാമം പൊരുളെ കേൾക്കാതെ ഉറക്കം വരില്ല... love u alllll for this great creativity.. ❤️❤️❤️❤️❤️

  • @FHS_CUTZ...
    @FHS_CUTZ... Před rokem +512

    മുസ്ലിം ആയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്ത്യൻ സോങ്‌സിൽ ഒരെണ്ണം ❤️❤️❤️❤️

  • @muhammedshami6852
    @muhammedshami6852 Před 2 lety +80

    അഭിനയിക്കുവല്ല. ജീവിച്ചു കാണിക്കുവാണ് ഇങ്ങേരു 🔥🔥🔥🔥🔥❤️❤️❤️

  • @ahchakeem
    @ahchakeem Před 2 lety +62

    2.30 മുതൽ 3.00 മിനുട്ട് വരെ ഉള്ള 30 സെക്കൻഡിൽ അയാളുടെ ഒരു നോട്ടം ഉണ്ട്.🔥 എല്ലാം തികഞ്ഞ ഒരു നടൻ ആ ഒറ്റ ക്ലോസപ്പ് ഷോട്ടിൽ ഉണ്ട് 🔥
    ജോജു ജോർജ് ❤❤

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 Před rokem +13

    മനുഷ്യൻ ആയി ജനിച്ചവർക്ക് ജാതിയും മതവും ഇല്ല.....ലോകത്തിന് വേണ്ടി പാപം ഏറ്റവന് സ്തുതിച്ചു കൊണ്ട് ഉള്ള ഗാനം.....ഈശോ മിശിഹായക്ക് സ്തുതി ആയിരിക്കട്ടെ..❤❤❤🙏🙏🙏

  • @sportstourer2778
    @sportstourer2778 Před rokem +9

    ഒരാൾ ഒരു ദൈവ വിശ്വാസി ആവുന്നത്.. ജീവിതത്തിൽ ഒറ്റ പെടുമ്പോൾ ആണ് 🙏 ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് അതാണ്.. It should be experienced, cant define with words 🙏

  • @akbarshans9188
    @akbarshans9188 Před 2 lety +25

    മനസ് കയിവിട്ടുന്ന് തോന്നുമ്പോ. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോൾ. ഈ പാട്ട് കേൾക്കും. അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം ❤️ പിന്നെ ഒരു വിശ്വാസമാണ് എല്ലാം ശരിയാകും എന്ന്.

    • @tonypandavarkulam4803
      @tonypandavarkulam4803 Před rokem +3

      വളരെയധികം മോട്ടിവേഷനൽ വാക്കുകൾ ഉള്ള ഒരു ഗ്രന്ഥമാണ് ബൈബിൾ. ബൈബിൾ വായിച്ച് ദൈവത്തെ അറിയാൻ താങ്കൾക്ക് കഴിയട്ടെ.

  • @jophinjoy8673
    @jophinjoy8673 Před 2 lety +93

    ഞാനാണ് വഴിയും സത്യവും ജീവനും ഏന്നേ അനുഗമിക്കുന്നവൻ അന്തകാരത്തിൽ നടക്കുകയില്ല

  • @nkali4553
    @nkali4553 Před 2 lety +66

    ഈ പാട്ടിന് വല്ലാത്തൊരു ശക്തിയുണ്ട്😍
    കേൾക്കുമ്പോൾ ഒരു തരം ഊർജ്ജം മനസ്സിലേക്ക് പ്രവഹിക്കുന്നു😍

  • @83majaikumar
    @83majaikumar Před 2 lety +64

    Praise the lord ❤️
    இந்த பாடலை கேட்டபோழுது என் உணர்வில் கலந்து , என் உயிரில் இணைந்து , இதயத்தை ஊடுருவியது... ❤️
    தூய ஆவியின் தூண்டுதலால் வந்த இந்த பாடலில் பங்கேற்ற அனைத்து இயேசுவின் இதயங்களுக்கும்❤️ என் அன்பான வாழ்த்துக்கள்...
    "அண்ணன் மனமாறி இயேசுவிடம் திரும்பி உள்ளத்தில் வாங்கியபின் அவர் கண் சிமிட்டும் போது அளவில்லா ஆனந்தத்தை அவர் மூலம் நான் உணர்ந்தேன்🙏
    All Glory to Jesus ❤️❤️❤️
    (உயிர்)இதயம் உள்ள அனைவரும் கடவுளின் பிள்ளைகள், நம் நண்பனும் அவரே❤️

  • @nidhingeorgegeorge4061
    @nidhingeorgegeorge4061 Před rokem +21

    ഈ വരികൾക്ക് ജന്മം നൽകിയ കരങ്ങൾ ഇരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️

  • @sreedevivm4288
    @sreedevivm4288 Před 6 měsíci +12

    ഈ പാട്ട് എന്നെ ഈശ്വരനിലേക്ക് അടുപ്പിക്കുന്നു 😔😔😔❣️❣️❣️❣️❣️🙏🙏🙏അത് ഏതു മതമായാലും, ജാതിയായാലും, ഭാഷയായാലും, 🙏🙏🙏ഒരു മനുഷ്യനെ ഈശ്വരനിൽ അടുപ്പിക്കുന്ന പാട്ട് 🙏🙏🙏🙏🙏🙏🙏🙏

  • @vanddi7449
    @vanddi7449 Před 2 lety +199

    Iam a muslim but really like these song 🎵

  • @athultathul2506
    @athultathul2506 Před rokem +78

    ഞാൻ ജന്മം കൊണ്ട് ഹിന്ദുവാണ് എന്നാലും ഞാൻ എല്ലാമതത്തിലും വിശ്വാസിക്കുന്നു ബഹുമാനിക്കുന്നു....ഈ ഗാനം വളരെ ഇഷ്ടമാണ് 💓🤗💓

    • @muhammadsiddhik9666
      @muhammadsiddhik9666 Před 2 měsíci

      ഞാനും ആണ് എനിക്ക് എല്ലാരും ഒരുപോലെ ആണ് മനുഷ്യജാതിയാണ് എനിക്ക് ഇഷ്ടം

  • @Thrissurkaarangedi
    @Thrissurkaarangedi Před 2 lety +177

    ഈ പടത്തിലെ എല്ലാ സോങ്‌സ്ഉം ഒന്നിനൊന്നു മെച്ചം ആണ് ആണ്

  • @SatheeshKumar-ki5mb
    @SatheeshKumar-ki5mb Před 2 lety +170

    ഞാൻ ഹിന്ദുവാണ് എനിക്ക് പള്ളിയും അമ്പലവുമൊന്നാണ്🙏⛪

  • @Libinlawrance
    @Libinlawrance Před 2 lety +60

    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം 💯💯💯💯 The life is gift of Jesus.❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @anishputhuppally5729
    @anishputhuppally5729 Před rokem +54

    ഗിരീഷ് പുത്തൻചേരിക്കു ശേഷം ഇതുപോലെ മനസ്സിൽ തട്ടിയ വരികൾ വേറെ ഇല്ല .....എല്ലാം ഒന്നിനൊന്നു മികച്ചത് .... ഹരിനാരായണൻ you are great....

  • @vineeshcr24
    @vineeshcr24 Před rokem +124

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എല്ലാ മതവും ഇഷ്ടം ആണ് എല്ലാ മതത്തിൽ ഉള്ള song 🕉️☪️✝️❤❤❤

  • @hploosenut731
    @hploosenut731 Před 2 lety +225

    മതം അല്ല 😊മനുഷ്യൻ ആണ് വലുത് 😇❣️...... Good song like it.... 🤗❤️:)

  • @akhi__lukaku7944
    @akhi__lukaku7944 Před 2 lety +295

    ഞാൻ ഒരു ഹിന്ദു ആണ് എന്നാൽ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ക്രിസ്ത്യൻ ആണ് എനിക്ക് എന്തോ ഈ പാട്ട് ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു ♥️♥️♥️

    • @crusader5646
      @crusader5646 Před rokem +18

      കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും
      രക്ഷപ്രാപിക്കും
      (പ്രവൃത്തികൾ 16:31)

    • @m.r1411
      @m.r1411 Před rokem +9

      @@crusader5646 പോട

    • @sangeeth_v_a6852
      @sangeeth_v_a6852 Před rokem +5

      @@m.r1411 😂😂🤣

    • @sophiyasophiya5933
      @sophiyasophiya5933 Před rokem +8

      ദൈവം. അനുഗ്രഹിക്കട്ടെ. Bro

    • @vivektv3721
      @vivektv3721 Před rokem +1

      @@crusader5646 😂😂😂

  • @ayshuaapi
    @ayshuaapi Před rokem +7

    😍😍😍പാട്ട് ഇറങ്ങിയപ്പൊതൊട്ട് ഇടയ്ക്കിടയ്ക് ഇത് മാത്രം റിപീറ്റ് അടിച്ചു കേൾക്കാറുണ്ട്.... എന്താണെന്ന് പറയാൻ പറ്റാത്ത ഒരു ഫീൽ ആണ് ഇത് കേൾക്കുമ്പോ....❣️❣️❣️❣️

  • @Kripasanamamm
    @Kripasanamamm Před rokem +15

    യേശു എല്ലാവരുടെയും നാഥൻ ആണ് എല്ലാവർക്കും സ്വന്തo 💕

  • @Lechu_vava
    @Lechu_vava Před rokem +14

    1:10 🥰
    2:41 🥺💔 heart touching lyrics.... 🙂ശരിക്കും നമ്മള് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയെ ഓർക്കും 💯 മിസ്സ്‌ ചെയ്യും 😔കണ്ണ് നിറയും 😭

  • @Angel-le7ld
    @Angel-le7ld Před měsícem

    ഈ പാട്ടു കാണുമ്പോൾ വേദന ആണ്‌ എല്ലാം നഷ്ടപ്പെട്ടവന്റെ വേദന ആണ്‌ ആ കണ്ണുകളിൽ 😔love you ജോജു ചേട്ടൻ great actor 🙏🏼

  • @jameskuttywilson6393
    @jameskuttywilson6393 Před rokem +25

    നീയെന്ന നാമം പൊരുളെ.....
    പള്ളിയിൽ നിന്ന് വെഞ്ചരിപ്പ് കഴിഞ്ഞു ഇറങ്ങുന്ന ബസുകളുടെ സ്റ്റാറ്റസ് കീഴടക്കിയ പാട്ട്...🥰🥰🥰🥰🥰🥰🥰

  • @fathimasemeera3741
    @fathimasemeera3741 Před 2 lety +10

    ഞാൻ പഠിച്ചത് ക്രിസ്റ്റൻ സ്കൂൾ ഇൽ ആണ് അച്ചന്മാർ നടത്തുന്ന . മഠം ഒകെ ഉണ്ട്‌ . അവിടെ ഒരു വലിയ പള്ളി ഉണ്ട്‌ നല്ല രസമാ അവിടെ പരിസരം .സ്കൂൾ ഇൽ പഠിക്കുമ്പോൾ ഇടക്ക ഒകെ പള്ളിയോട് ഉള്ളിൽ പോയി ഇരിക്കും വളരെ ശാന്തമായ ഒരു അതരീക്ഷം. അവിടെ ഒരു കപ്പോള ഒകെ ഉണ്ട്‌ കുറച്ച നീങ്ങിയിട് എല്ലാം മിസ് ചെയുന്നു . ഒരിക്കൽ കൂടി ആ സ്ഥലത്തു ഒകെ പോകണം എന്നുണ്ട് . ഡിഗ്രി ഉം പിജി ഉം ഒകെ ക്രിസ്റ്റൻ കോളേജ് കളിൽ ആയിരുങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ പള്ളിയും പരിസരവും ആണ് . ഇപ്പോൾ കുറെ മാറിയിട് ഉണ്ടാകും . ഈ പാട്ടും പള്ളിയും ഒകെ കാണുമ്പോൾ ഓര്മ വരുന്നു .

    • @alonboy42
      @alonboy42 Před rokem

      എവിടെയാണ് ആ സ്ഥലം?

    • @fathimasemeera3741
      @fathimasemeera3741 Před rokem

      @@alonboy42 pazhuvil ( thrissur ) st Antony’s h.s

    • @abduraoof5984
      @abduraoof5984 Před rokem

      മത വിശ്വാസി ആണോ??

  • @tomjerry-rd8bq
    @tomjerry-rd8bq Před rokem +230

    ഹിന്ദു ആണ് എന്നാലും ഏതു പള്ളി കണ്ടാലും ഒന്ന് കുരിശു വരക്കും കൊച്ചിലെ മുതൽ റാസ കൂടാൻ കൂട്ടുകാർക്കൊപ്പം പോകും 🥰🥰🥰

  • @bornwanderer1
    @bornwanderer1 Před 5 měsíci +6

    Kerala thil oru Muslim family il janicha Njan edak edak Churchill pogarund ente chunks nte kude ❤ Fav song ❤

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před rokem +21

    എന്തൊരു വരി എന്തൊരു സംഗീതം എന്തൊരു feel ufffffff ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @breathtaker8943
    @breathtaker8943 Před rokem +28

    എല്ലാം നഷ്ടമായെന്നു തോന്നിയാൽ ഒരു head set വച്ച് ഒറ്റക്കിരുന്നു ഈ പാട്ടൊന്നു കേൾക്കണം എന്തോ ഒരു പ്രതീക്ഷ കിട്ടുന്നപോലെ തോന്നും 😊

  • @amruthasurendran4678
    @amruthasurendran4678 Před 2 lety +105

    Orupd sankadam undakumbo ee song kelkumbo koode arokeyo ulla feel anu

  • @user-vt2ge2je7y
    @user-vt2ge2je7y Před 2 měsíci +2

    വല്ലാത്തൊരു ഫീലിംഗ് ആണ് ഈ songinu 😔😔😔😔❤️

  • @user-jn5bj4rt2t
    @user-jn5bj4rt2t Před rokem +6

    മൂഡ് ഓഫ് ആകുന്ന സമയങ്ങളിൽ kealkkan ഇഷ്ടപ്പെടുന്ന ഒരു പിടി ഗാനങ്ങളിൽ ഒന്ന്....meltting .......

  • @shahalahamza3480
    @shahalahamza3480 Před 2 lety +245

    എത്ര കേട്ടാലും മടുക്കില്ല ഈ പാട്ടു ❤😘

  • @dhiyamittoosworld8862
    @dhiyamittoosworld8862 Před 2 lety +22

    ജോജു ചേട്ടന്റെ make up manu ഒരു big സല്യൂട്ട്

    • @DMJr882
      @DMJr882 Před 2 lety

      Make up illenkilum ekadesam ithupole aanu joju chettan

  • @user-lf7tv3bq7f
    @user-lf7tv3bq7f Před měsícem +6

    What an affection the song gives to Jesus,,, i am a Hindu

  • @joshejose1841
    @joshejose1841 Před 2 lety +57

    Hats off to Harinarayanan for such a prayerful and meaningful Lyrics which can come only who knows HIM in heart.🙏

  • @anishfransisvayaliparambil6590
    @anishfransisvayaliparambil6590 Před 6 měsíci +4

    അഭിനയം ഒരു കലയാണെങ്കിൽ സംഗീതം ഒരു മരുന്നാണ്, മുറിവേറ്റ മനസിനെ സുഖപെടുത്തുന്ന അത്ഭുത മരുന്ന് ❤️❤️

  • @AkhilsTechTunes
    @AkhilsTechTunes Před 2 lety +277

    ജോസഫിലേ ഇഷ്ട ഗാനം 🥰🥰❤️❤️

  • @diyaaahdeepan2654
    @diyaaahdeepan2654 Před 2 lety +43

    ഈശോയെ എന്തൊരു ഫീൽ...!!!❤️😩

  • @SunilKumar-nl4ux
    @SunilKumar-nl4ux Před rokem +9

    ചില പാട്ടുകൾ നമ്മെളെ വേറെയൊരു ലോകത്ത്‌ എത്തിക്കുന്നത് പോലെ 🙏♥️♥️♥️

  • @jokuttan1144
    @jokuttan1144 Před 2 měsíci +1

    യേശുവാണ് എന്റെ എല്ലാ നന്മകൾക്കും കാരണം
    ❤️🔥

  • @neenuneenu233
    @neenuneenu233 Před 2 lety +175

    Addicted to this song... Jesus 😘😘😍😍🤩🤩🤩🤩😘😘😍😘

  • @shyamkumar-kz9dv
    @shyamkumar-kz9dv Před 2 lety +7

    ഈ പാട്ടും. പിന്നെ ഒരു മറവത്തൂർ കനവ് എന്ന സിനിമയിലെ കരുണാമയനെ കാവൽ വിളക്കെ എന്ന പാട്ടും.... 🤩❤️❤️❤️

  • @libinbaby974
    @libinbaby974 Před 2 měsíci +2

    ഏതു മതം ആണേലും, മനുഷ്യർ എല്ലാവരും ഒരുപോലെ സ്നേഹത്തോടെ നിൽകണം, അതാണ് ദൈവത്തിൻ്റെ ആഗ്രഹം ❤.

  • @ayubtanur184
    @ayubtanur184 Před rokem +6

    നമ്മൾ എവിടെയും മതത്തിന്റെ വേലികളാൽ തിരിച്ചിരിക്കുകയാണ് ഇത്തരം സിനിമ ഉള്ളിടത്തോളം കാലം നമ്മൾ മനുഷ്യർ മാത്രമാണ്

  • @saniyyac4634
    @saniyyac4634 Před 2 lety +138

    I'm a Muslim...but this song is ever favourite ❤️❤️❤️🔥

    • @jayamol5435
      @jayamol5435 Před rokem

      ഈ പാട്ട് കേൾക്ബോൾ ഉണർവാണ് 🙏🙏❤️❤️

    • @oldmonkonline
      @oldmonkonline Před 9 měsíci +1

      Convert to Christian

    • @KoshyCherian1
      @KoshyCherian1 Před 7 měsíci +1

      ✝️✝️✝️

    • @crusaderrulez
      @crusaderrulez Před 5 měsíci +1

      @@oldmonkonline Thaan pentacos aano..? kannunna ellavreyum convert cheyyan ?

    • @oldmonkonline
      @oldmonkonline Před 5 měsíci

      @@crusaderrulez hallelooya

  • @hashirip7280
    @hashirip7280 Před 4 měsíci +1

    ഞാൻ മുസ്ലിമാണേലും എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ്....
    നല്ലപാട്ടുകളെല്ലാം ഇഷ്ട്ടം...
    ന്നാൽ ഒരുപിടി ഇഷ്ട്ടം കൂടുതൽ ഈ പാട്ടിനോട് ❤

  • @hashimhannavlog6418
    @hashimhannavlog6418 Před 2 lety +12

    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ❤️❤️❤️

  • @gokulthulasirajan8136
    @gokulthulasirajan8136 Před 2 lety +95

    ഈ പാട്ടുകേട്ടിരിക്കാൻ വല്ലാത്തൊരു ഫീൽ ആണ് ❣️

  • @honeykr4888
    @honeykr4888 Před rokem +30

    2:41 wt a lyrics... And his expression... ✨️

    • @klmspy
      @klmspy Před rokem +1

      Sathyam enk eattavum ishtappetta vari

  • @jayeshvlogs26
    @jayeshvlogs26 Před rokem +75

    ഒരു ഹിന്ദു ആണെങ്കിലും മതവും യേശുവും ജീവൻ ആണ് ❤️😍👍

  • @Kichuxtux
    @Kichuxtux Před 3 měsíci +32

    2024 kelkkunavar vayoh🫰❤

  • @basiljoshy858
    @basiljoshy858 Před rokem +20

    Our God came as a man for us....✨✨✨
    യേശു വന്നത് ക്രിസ്ത്യാനികൾക്ക് വേണ്ടി അല്ല ഈ ലോകത്തിലെ സകല മനുഷ്യർക്കും വേണ്ടിയാണ്....🕎✝️✨

  • @rx7cutz
    @rx7cutz Před rokem +39

    അല്ലേലും ക്രിസ്ത്യൻ സോങ്‌സ് എല്ലാം വേറെ ലെവൽ ആണ്!!❤️‍🩹💯🥹

  • @km-xd3zd
    @km-xd3zd Před rokem +20

    ഭയങ്കര ഫീൽ ആണ് ഈ പാട്ട് ♥️♥️❤️

  • @user-cw5kg7vi4n
    @user-cw5kg7vi4n Před 2 lety +42

    Love you Jesus💘

  • @malusaju2337
    @malusaju2337 Před 2 lety +36

    Jesus.... You... Are... Great.... 😘😘😘😘😘😘😘😘

  • @BINOJ8341
    @BINOJ8341 Před rokem +15

    വിജയ് യേശുദാസ് ഗംഭീരം ആയി പാടി 👌👌👌👌👌

  • @222nithin
    @222nithin Před 2 lety +15

    സങ്കടം വന്നാലും സന്തോഷം വന്നാലും കേൾക്കാൻ പറ്റിയ പാട്ട്

  • @amlusvijay3976
    @amlusvijay3976 Před 5 měsíci +2

    എല്ലാത്തിനും ഉപരി നല്ല ഫീൽ ആണ് വിശ്വാസം ആയാലും ആത്മാർത്ഥ സ്നേഹം ആയാലും. ജാതിക്കും മതത്തിനും അപ്പുറം. വളരെ ഇഷ്ടം ആണ് ഈ ഗാനം

  • @najiyanaju1665
    @najiyanaju1665 Před 2 lety +19

    Njaanennoree janmam nee thanna sammanam🌈Aaraakilum ninnil cherendavar njagal oro dinam kazhiyee🥺❤What a feel !💕💞

  • @gouripk8833
    @gouripk8833 Před 2 lety +60

    Abineyikan parajappam jivich katti ya sinima🥰🥰

  • @manjuhariharan7800
    @manjuhariharan7800 Před rokem +2

    ഞാനും ഒരു ഹിന്ദു ആണ്.. എന്റെ മതത്തിൽ ഞാൻ വിശ്വസിക്കുന്നു.. അത്പോലെ എല്ലാ മതത്തെയും ബഹുമാനിക്കുന്നു.. യേശുവിൽ വിശ്വസിക്കുന്നു പള്ളിയിൽ പോവാറുമുണ്ട്

  • @Randomfacts2402
    @Randomfacts2402 Před rokem +7

    Visuals maattinirthiyal ella mathastharkkum orupoleyaaan Ee pattinte varikal 😍😍😍😍😍religions apart-
    Daiva viswasamullaa aarkkum Ee song marakkan aakkillaaa❤️❤️❤️❤️

  • @diyaaahdeepan2654
    @diyaaahdeepan2654 Před 2 lety +44

    നീ എന്ന നാമം പൊരുളെ...!!!✨️❤️

  • @shivajithdhurga8308
    @shivajithdhurga8308 Před 2 lety +40

    Joju .....actor....സുല്‍ത്താന്‍ ....othiri ഇഷ്ടം

  • @pras906
    @pras906 Před rokem +6

    ഡിപ്രഷൻ ഉള്ളവർ ഈ പാട്ടു കേട്ടാൽ കർത്താവ് അവനെ വിടുവിക്കും what a move, what a song 🙏🙏🙏🙏😥😥😥😥😥😥👌👌👌👌👌👌👍👍👍👍👍👍❤❤❤🥰🥰🥰🥰

  • @ahchakeem
    @ahchakeem Před 2 lety +31

    ന്റെ പടച്ചോനെ എന്താ ഒരു ഫീൽ ❤️❤️❤️🥰🥰

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +91

    വിജയ് യേശുദാസ് 🙏