Kaathirippoo Kanna | Sopana Sangeetham | Anitha Devi J | Eloor Biju | Sree Krishna Devotional

Sdílet
Vložit
  • čas přidán 25. 03. 2021
  • #EloorBiju #AnithadeviJ#Sopanasangeetham
    Lyrics & Music Anitha Devi J
    Singer:Eloor Biju
    കാത്തിരിപ്പൂ കണ്ണാ ഞാൻ നിൻ കാലചിലമ്പിൻ നാദം കേൾക്കാൻ
    ആർത്തി തീർക്കും ഹരി രൂപം പാർത്തു നെഞ്ചിൽ ചേർത്തു വക്കാൻ
    നീറി നീറി പുകയുമെൻ മാനസത്തിൽ നീർ പകരാൻ
    നീ വരുന്ന വഴിയോളം നിറമിഴിയാൽ തേടീടുന്നു
    (കാത്തിരിപ്പൂ)
    മായ മൂടി മറഞ്ഞോരെ ൻ ചേതന യിൽ ആത്മബോധ മാർഗ ദീപം തെളിക്കുവാൻ
    മാധവ വരികയില്ലേ
    (കാത്തിരിപ്പൂ)
    വാത ഗേഹം വാഴും കരുണാ വാരിധിയാം തമ്പുരാനെ
    വാത പീഡ നീക്കി ഭക്ത വാൻചിതം നടത്തിയോനെ
    (കാത്തിരിപ്പൂ)
    ഒന്നു കാണാൻ ഒരു മാത്ര തെല്ലരികത്തിരുന്നീടാൻ
    ചൊല്ലുവാൻ പരിഭവങ്ങൾ അല്ലലൊഴിച്ചിളവേൽക്കാൻ
    എന്നണ് യും ഗുരുവായൂരപ്പ മുന്നിൽ കനിവുമായി
    പൊന്മു രളി പൊഴിക്കുന്ന സാന്ദ്ര നാദ തികവുമായി
    (കാതിരിപ്പൂ)
    Lyrics & Music Anitha Devi J
    Singer:Eloor Biju
    Banner:Alapat Audios
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #ashtapathi #lordkrishna #sopanasangeetham #hindudevotionalsongs #malayalamdevotionalsongs #latestdevotionalsongs #manoramamusic
  • Hudba

Komentáře • 474

  • @HinduDevotionalSongs
    @HinduDevotionalSongs  Před 2 lety +26

    czcams.com/video/7hSDF77uVik/video.html
    എസ് ജാനകിയമ്മ ആലപിച്ച മനോഹരമായ ഗുരുവായൂരപ്പ ഭക്തിഗാനം

  • @sukhadhahomoeopathy
    @sukhadhahomoeopathy Před rokem +33

    ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസം ബിജു ചേട്ടന്റെ സോപാനസംഗീതം ഉണ്ടായിരുന്നു.എല്ലാം വളരെ മനോഹരമായിരുന്നു,എങ്കിലും അന്ന് പാടിയതിൽ മനസ്സിൽ ഏറ്റവും നിറഞ്ഞു നിന്നത് കൃഷ്ണ സ്തുതിയും,അർദ്ധനാരീശ്വര സ്തുതിയും ആയിരുന്നു.അതുപോലെ എന്റെ husband മഹാദേവനെ പ്പറ്റി എഴുതിയ ഒരു സോപാന സംഗീതം സമർപ്പിച്ചപ്പോൾ,ആദ്യമായി കൈയിൽ കിട്ടിയ വരികളെയും അദ്ദേഹം നിമിഷ നേരം കൊണ്ട് താളമിട്ടു പാടി ഭക്തിസന്ദ്രമാക്കിത്തന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻.

  • @kavithaharindranpotty3972
    @kavithaharindranpotty3972 Před 3 lety +102

    എത്ര മനോഹരമായാണ് ഗുരുവായൂരപ്പൻ വരികൾ എഴുതിയ ആളെയും പാടിയ ആളെയും, താളം കൊട്ടുന്നയാളെയും അനുഗ്രഹിച്ചിരിക്കുന്നത്...

    • @creationofnature9948
      @creationofnature9948 Před 2 lety

      czcams.com/video/YiF8bCbZkoU/video.html

    • @vineethm8718
      @vineethm8718 Před 2 lety +4

      എലൂർ ബിജു ചേട്ടൻ & വേങ്ങൂർ ഗിരീഷ്

  • @neosokretes
    @neosokretes Před 3 lety +61

    എത്ര സുന്ദരമായ ആലാപനം! ഭക്തിസാന്ദ്രതയാണോ അതൊ ശബ്ദ സൗന്ദര്യമാണോ മികച്ചു നിൽക്കുന്നതെന്ന് പറയുക പ്രയാസമാണ് 🙏🏽

  • @rajeswaris1229
    @rajeswaris1229 Před rokem +16

    കണ്ണടച്ചു കേൾക്കുമ്പോൾ ഗുരുവായൂർ നടയിൽ നിൽക്കുന്ന പോലെയുണ്ട്, പുണ്യം, ഇങ്ങനെ യൊക്കെ എഴുതാനും പാടാനും കേൾക്കാനും കഴിയുന്നത് 🙏🏻

  • @armenonmenon7561
    @armenonmenon7561 Před 3 lety +30

    കേൾക്കുന്ന മാത്രയിൽ തനമൊരു അമ്പലമാക്കി , മനമൊരു ശ്രീകോവിലാക്കി അതിനുള്ളിൽ ഭഗവാനെ പ്രതി ഷ്ഠിക്കുന്ന മായാ വിദ്യ അപാരം തന്നെ. ബിജുവിന്റേത് സ്വര നാളമോ, അതോ ശംഖോ ഉള്ളതെന്ന് തോന്നിപോകും . കണ്ണൻ കാത്തുരക്ഷിക്കട്ടെ

  • @saraswathyraveendran7306
    @saraswathyraveendran7306 Před 3 lety +75

    ബിജുവിന്റെ ഭാഗ്യം ഇത്രയും നന്നായി പാടി ഭഗവാനെ സ്തുതിക്കാൻ കഴിയുന്നത്

    • @indira7506
      @indira7506 Před 2 lety +2

      സത്യം,ഭഗവത് കടാക്ഷം ആവോളം കിട്ടീട്ടുണ്ട്.

  • @prasadetan-vlogs
    @prasadetan-vlogs Před 3 lety +56

    സോപാന സംഗീതത്തിൻ്റെ range ഒന്ന് വേറെ തന്നെ

  • @jyothysuresh6237
    @jyothysuresh6237 Před 3 lety +44

    ഇടക്കയുടെ താളവും.... ഭക്തി സാന്ദ്രമായ
    ആലാപനവും. ക്ഷേത്രസന്നിധിയിൽ... എത്തിയ ... അനുഭവമായി... അഭിന്ദനങ്ങൾ
    🙏🙏👍👍

  • @usham5392
    @usham5392 Před 2 lety +38

    ആളെ പരിചയമില്ല. എങ്ങനെയോ കൈത്തട്ടിപ്പോയതാണ്. അത്‌ മനോഹരമായ ഭഗവാന്റെ ഗീതം കേൾക്കാനായിരിക്കും. നന്ദി 🙏

  • @AnAnDhu629
    @AnAnDhu629 Před 3 lety +22

    കാത്തിരിപ്പൂ കണ്ണാ ഞാനിന്ന് കാൽച്ചിലമ്പിന് നാദം കേൾക്കാൻ ❤🙏

  • @krishnakumarik3334
    @krishnakumarik3334 Před 2 lety +30

    ബിജുവിന്റെ സോപാനസംഗീതം വളരെ ഇഷ്ട്ടമാണ് ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @nandukrishna6337
    @nandukrishna6337 Před 3 lety +21

    നീലമേഘ ശ്യാമ വർണനെ ഒരു നോക്ക് കാണാൻ കൊതിയോടെ കാത്തിരിക്കണ പോലെ... 😍🙏🏻
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🏻

  • @ajithakumari6290
    @ajithakumari6290 Před 25 dny

    കേട്ടാലും കേട്ടാലും മതിയാവില്ല ഭക്തി തുളുമ്പി നിൽക്കുന്നു ശബ്ദത്തിലും ആലാപനത്തിലും ഭഗവാൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ഹരേ കൃഷ്ണ❤

  • @ushavarma195
    @ushavarma195 Před měsícem

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌹🌹🌹

  • @mayadeviism
    @mayadeviism Před rokem +5

    എങ്ങനെയോ കേൾക്കാൻ ഇടയായ ഭഗവാന്റെ ഗീതം. ഇപ്പോൾ മനസ് ശാന്തമാക്കാൻ ഇടക്കിടക്ക് കേൾക്കുന്നു. അത്രയും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം !

  • @sreeharisreekumar3559
    @sreeharisreekumar3559 Před 2 lety +8

    അങ്ങയ്ക്കു അല്ലാതെ ആർക്ക് കഴിയും ഇങ്ങനെ ഞങ്ങളെ ഭഗവാന്റെ തിരുനടയിൽ എത്തിക്കാൻ.. ബിജു താങ്കൾ ഈ നാടിന്റെ പുണ്യം ആണ്...

  • @kinginimanju
    @kinginimanju Před 3 lety +14

    വൈശാഖം കഴിയുന്ന ഈ ദിവസം തന്നെ കേൾക്കാനിടയായി. കണ്ണൻ കേൾപ്പിച്ചതാവും . വളരെ വളരെ ഹൃദ്യമായിരിക്കുന്നു - വരികളുടെ ഭംഗിക്കനുസരിച്ച ആലാപനം - ഭക്തി സാന്ദ്രം. ഹരേ ....

  • @ratnamcv9875
    @ratnamcv9875 Před 3 lety +27

    മനോഹരം.... അതിമനോഹരം..... ഗംഭീരം..... ഭക്തിസാന്ദ്രമായ ആലാപനം..... ലയിച്ചിരുന്നു പോകും..... കണ്ണൻ നേരിട്ടെത്തും....... ഹരേ കൃഷ്ണ.........

    • @sajithageetha6507
      @sajithageetha6507 Před 6 měsíci

      അറിയാതെ കിട്ടിയതാണ് പറയാൻ വാക്കുകൾ ഇല്ല ഹരേ കൃഷ്ണ

  • @dasanmdmnatural
    @dasanmdmnatural Před rokem +5

    ഭഗവാന്റടുത്തായാലും ജോലിചെയ്യാതെ കൂലിയില്ല, മുമ്പിലേക്ക് ഓടിവരും, ഒന്നൊരണ്ടോ വിരൽവെച്ച് ചുണ്ടിലും വയറ്റത്തും കൈവച്ച് വേഗം ഓടും ഊട്ടുപുരയിലേക്ക്, അവിടെ എത്രനേരമെങ്കിലും കാത്തിരിക്ക്യാം കൃഷ്ണാ....കാത്തിരിക്ക്യാം....
    ഭക്തിവരാൻ കാത്തിരിക്കുന്നവർക്കുപോലും ഇഷ്ടപ്പെടുന്ന ട്യൂണും രചനയും സംഗീതവും ❤❤
    സംഗീതസാന്ദ്രമാക്കിയ ഉപാസകനും സഹകലാകാരനും വിജയാശംസകൾ❤❤
    Thanks - all the best - vlog, google, youtube etc

  • @nakshatraamala4658
    @nakshatraamala4658 Před 2 lety +11

    മനസ്സിലെ സകല ദുഖങ്ങളും അകന്നു പോകും ഇത് കേട്ടാൽ....അത്രക്ക് ഭംഗിയാണ്....

  • @QueenOnWheels
    @QueenOnWheels Před 3 lety +12

    സോപാന സംഗീത രാജാവ്..❤️❤️🥰

  • @unnikrishnan.p.k.krishinan2877

    എത്ര മനോഹരം. എത്ര കേട്ടാലും മതിയാവില്ല. കൃഷ്ണ ഗർവായൂരപ്പ.

  • @indiramurali1220
    @indiramurali1220 Před rokem +3

    കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഭക്തി നിറഞ്ഞ കീർത്തനം!!! നന്ദി! നന്ദി! നന്ദി! ശ്രീ ഗുരുവായൂരപ്പാ! ശരണം 🙏🙏🙏

  • @bhanumathyk4662
    @bhanumathyk4662 Před 2 lety +3

    മധുരമായ സോ പാത ഗീതം എത്രകേട്ടാലും മതി വരില്ല. ഗുരുവായൂരപ്പാ, കൃഷ്ണാ

  • @amruthamraju4747
    @amruthamraju4747 Před 5 měsíci +2

    അർത്ഥവത്തായ വരികളെ raagathaala layathodesampushtam സമ്പുഷ്ട മാക്കി.ചൊല്ലുന്ന അങ്ങയെയു കേൾ ക്കു ന്നെ എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ

  • @vasanthakumari7731
    @vasanthakumari7731 Před 3 lety +5

    കേൾക്കാൻ ഗംഭീരം നല്ല ഈണം. വരികളും ഗംഭീരം. ഭഗവാൻ എപ്പോഴും കൂടെത്തന്നെ ഉണ്ടാവാൻ ഞങ്ങളുടെ പ്രാർത്ഥന. ഹരേ കൃഷ്ണ 🙏🙏🙏

  • @namasivayanpillai4956
    @namasivayanpillai4956 Před rokem +3

    🙏👑🙏നീറി നീറിപ്പുകയുമെൻ മാനസത്തിൽ നീർ പകരാൻ... 🙏നേരിൽ വരുന്ന ഭാവസാന്ദ്രമായ ആലാപനം 🖕അതിമധുര തരം ഈ വരികൾ...! സംഗീതവും 🙏

  • @kkrishnakumari1547
    @kkrishnakumari1547 Před 2 lety +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ........🙏🙏🙏🌹🌹🌹

  • @anilkumar-ds9gf
    @anilkumar-ds9gf Před 4 měsíci +4

    Oru award kodukenda kalakaran anu🙏

  • @jayasreevellala6848
    @jayasreevellala6848 Před rokem +7

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രയ്ക്ക് മനോഹരം. കേട്ടു കേട്ട് വരികളൊക്കെയും ഹൃദിസ്ഥമായിരിക്കുന്നു. 🙏 ഇന്ന് വൈകുന്നേരം അമ്പലത്തിൽ ഒന്ന് പാടി നോക്കണമെന്നുണ്ട്🙏 ഇത് പോലെ ഭംഗിയായി പാടാനൊന്നും അറിയില്ല എങ്കിലും ഭഗവാനെ സ്തുതിക്കുന്ന ഈ വരികൾ ആർക്കാണ് പാടാൻ ആഗ്രഹം തോന്നാത്തത് ? പാടിയ ആളിനെ അറിയില്ല. മറ്റുള്ളവർ ഇട്ട കമന്റിൽ കൂടി പേര് ബിജു എന്നാണെന്ന് അറിഞ്ഞു. 🙏🥰 ബിജുവിന്റെ ഭാഗ്യം. സുകൃതം ചെയ്ത ജന്മപുണ്യം. 🙏 ഇത്ര മനോഹരമായി ഭഗവാന്റെ ഗാനങ്ങൾ ആലപിക്കാൻ കഴിയുക. മറ്റെന്തു വേണം ജീവിതത്തിൽ. 🙏 ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ🙏🙏🙏

  • @divakaranmd7543
    @divakaranmd7543 Před 2 lety +5

    ബിജുവിൻ്റെ ശബ്ദം ,ഭാവം, എത്ര സുന്ദരം.

  • @sulojanam6742
    @sulojanam6742 Před 3 lety +7

    Bakthisandhram thanneyanu Guruvayurappa anugraghikkyane eavareyum Namaskaram to

  • @mdh27may
    @mdh27may Před 3 lety +13

    നന്നായിട്ടുണ്ട് ഈ ഗാനം കേട്ടിട്ടു കണ്ണൻ എങ്ങനെ വരാതിരിക്കും 🙏🙏🙏

    • @geethanair6042
      @geethanair6042 Před 2 lety

      Supper supper hethra kettalum madiyavilla valare manoharamayite undu

  • @shijilarajesh3307
    @shijilarajesh3307 Před rokem +5

    മനോഹരമായ വരികൾ......മധുരമായ ആലാപനം... 🙏🙏🙏

  • @user-ji4dj3km5z
    @user-ji4dj3km5z Před 3 lety +7

    അതി മനോഹരം...
    ഭക്തിസാന്ദ്രം....
    നമസ്തേ...
    ബിജു, അഭിനന്ദനങ്ങൾ

  • @gayathridevi9144
    @gayathridevi9144 Před 3 lety +12

    ഗംഭീരം, മികച്ച ആലാപനം 🙏

  • @jagguvijay3734
    @jagguvijay3734 Před 2 lety +2

    ഭാഗവാനോടുകൂടെ ചേർന്ന് നിന്ന് പാടുന്നതുപോലെ. അതിമനോഹരം. ഭഗവാൻ എന്നെന്നും അനുഗ്രഹിക്കട്ടെ

  • @SS-qr5vm
    @SS-qr5vm Před 3 lety +7

    കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും മനോഹരമായി ഭക്തിയോട് പാടി തിരുവറന്മുളയപ്പന്റെ ഉഷപൂജ ആയിരുന്നു മനസ്സിൽ ഹരേ നാരായണ 🙏🙏🙏🙏🙏

  • @viswajithmv4828
    @viswajithmv4828 Před 3 lety +10

    ബിജു ചേട്ടൻ്റെ ശബ്ദമാധുര്യം... ❤️
    ഗിരീഷേട്ടൻ്റെ പക്കം 🙏🏻
    ഗംഭീരം 👌👌👌

  • @sashidharanmenon9776
    @sashidharanmenon9776 Před 2 lety +4

    Enthoru Anandam, 🙏🙏

  • @rengasamys4016
    @rengasamys4016 Před 3 lety +10

    വളരെ നന്നായിട്ടുണ്ട്. ഭക്തി തുളുമ്പുന്ന ഗാനം.

  • @ashalathabalakrishnan2977
    @ashalathabalakrishnan2977 Před 10 měsíci +1

    ഭഗവാനേ കൃഷ്ണ ഗുരു വായൂരപപാ ശരണം ഭഗവാനേ👃ഈമനേഓഹരഗാനം എത്ര യേഓതവണ കേട്ടു 👃👃👃👃♥️♥️♥️ ഇനിയും കേൾക്കാൻ കൊതിക്കുന്ന ഗാനം♥️👃♥️♥️♥️♥️👃

  • @sunisuni2889
    @sunisuni2889 Před rokem +3

    ഭഗവാനെ മുന്നിൽ കാണുന്നു 🌹🌹

  • @aswaniii5505
    @aswaniii5505 Před rokem +2

    Hare Krishna.. Guruvayurappa … Beautiful song and rendition..😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijuav4250
    @bijuav4250 Před 3 lety +2

    ഗുരുവായൂരപ്പാ ശരണം വളരെ നന്നായിട്ടുണ്ട് നല്ല ആശ്വാസം

  • @deepusvlogs2976
    @deepusvlogs2976 Před 2 lety +3

    ഞാൻ എത്ര തവണ കണ്ടു എന്നറിയില്ല അതി മനോഹരമായ സംഗീതം

  • @mayanair70
    @mayanair70 Před 5 dny

    Hare Krishna🙏🙏🙏❤

  • @user-ut1kk8qj7u
    @user-ut1kk8qj7u Před 4 měsíci +2

    Orupaad santhosham manassil bhagavante roopam angine thelinju kaneerode kettu manass saanthamàayi🙏🙏

  • @rajanpoduvalkizhakkedath9483

    അതിമനോഹരാലാപനം ബിജു 🙏

  • @remadevinair5905
    @remadevinair5905 Před 3 lety +6

    Awesome singing. നമസ്കാരം

  • @Sreyas586
    @Sreyas586 Před 2 lety +2

    കാത്തിരിപ്പൂ കണ്ണാ ഞാൻ നിൻ കാൽചിലമ്പിൻ നാദം കേൾക്കാൻ🙏🙏🙏🙏🙏

  • @lakshminanda8608
    @lakshminanda8608 Před 3 lety +3

    വളരെ നന്നായിട്ടുണ്ട് ഞാൻ കൃഷ്ണൻ നിൽ laechupoe

  • @shajikottackal99
    @shajikottackal99 Před rokem +2

    പ്രിയപ്പെട്ട ശ്രീ :കൃഷ്ണാ ഭഗവാനേ ലോകോ സമസ്താ സുഹിനോ ഭവന്ധ് ഭഗവാനേ അടിയന്റെ വിനീത പ്രണാമം:!*

  • @nishasudhiniahasudhi3657
    @nishasudhiniahasudhi3657 Před 2 lety +2

    ഒരായിരം നന്ദിയുണ്ട് .ഈ പാട്ട് അത്രക്കും എൻ്റെ കണ്ണനിൽ അലിഞ്ഞു ചേർന്നു.ഞാൻ കണ്ണുകൾ അടച്ചു ഈ ഗാനം കഴിയുന്നവരെ കേട്ടു ഒരു പൊട്ടിെൻറ വലുപ്പത്തിൽ ഞാൻ ഭഗവാനെ കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ

  • @babymannil2038
    @babymannil2038 Před 2 lety +1

    Biju alapicha ganangalil ishtapetta ganam ithakunnu.Alapanam super.Bijuvinu ,Ayurarogyasowkhyamgalum undavate annu athmarthamayi Bagavanodu prarthikkunnu.

  • @harekrishna6497
    @harekrishna6497 Před 3 lety +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️💛💛

  • @footprints48
    @footprints48 Před 3 lety +8

    Great singing... കണ്ണുനീർ വീഴുന്നതറിയില്ല 🙏🙏🙏

  • @mohananvp1932
    @mohananvp1932 Před 3 lety +4

    Super 👍👍👍🙏🕉️ kireshna🙏🙏

  • @meenakshikanat3060
    @meenakshikanat3060 Před 2 lety +3

    Hari roopam kanda pratheethi kaivannu. Bhagavan thankalil kudikollunnundu. Waiting for more from Uu.

  • @sindhunair2789
    @sindhunair2789 Před 2 lety +2

    Kanna ente ponnunni kanna anugrahikkane Krishna Guruvayurappa sharanam super 🥰♥️🙏🙆‍♀️🌹😍🧡🌻🌼💛😇💙

  • @cvratheesh9704
    @cvratheesh9704 Před rokem +8

    പറയാൻ വാക്കുകളില്ല.... ആ ആലാപന ശൈലി,,, ശബ്ദമാധുര്യം... ദൈവം അനുഗഹിക്കട്ടെ🙏🙏🙏

  • @rajakrishnanr3039
    @rajakrishnanr3039 Před 3 lety +9

    One of the best voice ever listened
    Excellent songs from Mr. Biju

  • @syamharippad
    @syamharippad Před 3 lety +12

    ഗംഭീരം.. അതിഗംഭീരം ബിജു ചേട്ടാ.... ഗിരീഷ് ജിയും ഗംഭീരമാക്കി.. 👍👌👌

    • @arundhathykuttoth9204
      @arundhathykuttoth9204 Před 3 lety +2

      കാത്തരിപ്പു കണ്ണാ 🙏.... മനോഹരം 🙏🙏🙏

  • @amminisnair9523
    @amminisnair9523 Před 3 lety +5

    Krishna entoru sukham kelkan

  • @meerabaika1066
    @meerabaika1066 Před 2 lety +2

    🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഹൃദയം നിറഞ്ഞ നന്ദി 🙏 ഭഗവാനെ കാത്തിരിക്കുന്നു 🙏

  • @radhamurali6915
    @radhamurali6915 Před rokem +2

    Very good സോപാനസംഗീതം 🙏🙏🙏🙏🙏🙏🙏👌👌

  • @saraladevi5118
    @saraladevi5118 Před 2 lety +2

    ഹായ്! എത്ര നല്ല വരികൾ! കണ്ണാ എല്ലാരേം കാക്കണേ...

  • @malathymelmullil3668
    @malathymelmullil3668 Před 2 lety +1

    കണ്ണാ എത്ര കേട്ടാലും മതിവരില്ല🙏🙏🙏🙏

  • @swabhiman2414
    @swabhiman2414 Před 2 lety +3

    അതിമനോഹരമായ വരികളും അതിലും തികഞ്ഞ ആലാപനവും . ഹരേ കൃഷ്ണ 🙏

  • @mohankv9172
    @mohankv9172 Před 3 lety +7

    Un forgetful way he has presented with full devotion.Great

  • @sarusworld6621
    @sarusworld6621 Před 2 lety +5

    മനോഹരം മനോഹരം.. കണ്ണു നിറയുന്നു 🌹

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 Před 9 měsíci +1

    നീറി നീറിപ്പുകയുമെൻ മാനസത്തിൽ നീർ 'പകരാൻ ഇതിനപ്പുറം മറ്റേതു സ്തുതിയാണ് ഈ ഭൂയിലുള്ളത്! അതിരമണീയം തവതിരുരൂപം' എന്ന ആലാപനം പോലെ 'അതിരമണീയം🙏🙏ഈശ്വരന്റെ വരദാനം🙏

  • @pushpalathapr3362
    @pushpalathapr3362 Před 3 lety +1

    Sopana Sangeetha super Eloor Biju great

  • @rukkumini5355
    @rukkumini5355 Před rokem +2

    Adipoli. Kannan. Kandapole

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 Před 3 lety +4

    മികച്ച ആലാപനം ദൈവം അനുഗ്രഹിക്കട്ടെ

  • @girishsanghavi6477
    @girishsanghavi6477 Před rokem +2

    👏👏👌👌👌voice. Kelkkan nalla sukham.

  • @lathikarajkc1663
    @lathikarajkc1663 Před 2 lety +1

    👍എത്ര കേട്ടാലും മതിയാവില്ല ബിജുചേട്ടാ 🙏🙏🙏🙏🙏

  • @lalithambikakvkv8256
    @lalithambikakvkv8256 Před rokem +2

    കണ്ണാ....🙏🙏🙏🌹👌👌

  • @pkkusumakumari
    @pkkusumakumari Před 2 lety +2

    സൂപ്പർ.ഭക്തി വഴിഞ്ഞൊഴുകുന്ന ഒരു അഷ്ടപദി സോപാനം

  • @sasindranathkodampuzhanand4231

    കാത്തിരിപ്പിന്റെ സങ്കടം പരന്നൊഴുകുന്നു... 🙏

  • @vishnupankaj2950
    @vishnupankaj2950 Před 3 lety +7

    Manoharam.. 💚

  • @sreekalachadran254
    @sreekalachadran254 Před 3 lety +2

    Very nice . Bhagavane 👍👍👍👍🙏🙏🙏🙏🙏

  • @anandakumar4582
    @anandakumar4582 Před 3 lety +6

    Sound is always 10 feet up is like heaven

  • @smithasudheer5003
    @smithasudheer5003 Před 3 lety +4

    Athi manoharamaya varikal...🙏
    Beautiful rendition👌
    Unnikannan munnil ethiyapole...Krishna🙏🙏🙏

  • @gamipg9961
    @gamipg9961 Před 2 lety +3

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhikamr2075
    @radhikamr2075 Před rokem +2

    ഓം നമോ നാരായണായ നമഃ ഓം ശ്രീ കൃഷ്ണായനമ.

  • @geethamenon8791
    @geethamenon8791 Před 3 lety +2

    വല്ലാത്തൊരു feel... കണ്ണനെ മുന്നിൽ കാണിച്ചു തരുന്നു

  • @unniharitha8131
    @unniharitha8131 Před 3 lety +4

    ഏറ്റവും വലിയ ലഹരി 🎼😇

  • @ajithasukumaran1668
    @ajithasukumaran1668 Před rokem +3

    ആഹാ..... സൂപ്പർ 🙏🙏🙏🙏

  • @sunilkens
    @sunilkens Před 2 lety +3

    അതിമനോഹരം . ഭക്തിസാന്ദ്രം👌👌👌 ആശസകൾ 🌹🌹🌹

  • @gopinathmadhavan5479
    @gopinathmadhavan5479 Před 2 lety +1

    Hare Krishna.... guruvayoorappa

  • @vijayanmullappally1713
    @vijayanmullappally1713 Před 2 lety +3

    Eñtà krishna nallamadhuram

  • @SS-qr5vm
    @SS-qr5vm Před 3 lety +4

    സൂപ്പർ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏🙏🙏👌👌

  • @manimolunnikrishnan9119
    @manimolunnikrishnan9119 Před 7 měsíci +1

    ബിജു ചേട്ടന്റെ സോപാന സംഗിതം....... 🙏🙏

  • @sreejamp1423
    @sreejamp1423 Před 2 lety +1

    അതിമനോഹരം ആലാപനം വരികളും എന്തു സുഖം കേൾക്കാൻ

  • @sonyasaji7084
    @sonyasaji7084 Před 3 lety +3

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ 🙏

  • @minimanojmanoj9
    @minimanojmanoj9 Před 3 lety +3

    Hare Krishna Krishna bless both of you

  • @delcia02
    @delcia02 Před 3 lety +5

    Wow.. എന്തൊരു ഫീൽ.. What a devine ഫീൽ.. Superb singing.. 🙏🌹❤❤❤❤❤

    • @subashc762
      @subashc762 Před 2 lety +1

      സൂപ്പർ സോങ് ആണ് സോജു എനിക്ക് ഒത്തിരി ഇഷ്ട പെട്ട ഒരു ഗാനം ആണ് 🥰🥰🥰😍😍😘😘😘👍👍👍

  • @jayasree7344
    @jayasree7344 Před 2 lety +1

    എത്ര കേട്ടാലും മതി വരില്ല,