ന്യായപ്രമാണം നീക്കപ്പെട്ടുവോ അതോ നിലനിൽക്കുന്നുവോ? I Bible Study I Jinu Ninan I

Sdílet
Vložit
  • čas přidán 6. 02. 2023
  • ഒന്നാം നൂറ്റാണ്ടിലെ സഭയിൽ ഏറ്റവും വലിയ വിവാദ വിഷയം ആയിരുന്നത് നീതീകരണത്തിനു വിശ്വാസം മാത്രം മതിയോ അതോ ന്യായപ്രമാണ കൽപ്പനകളുടെ അനുസരണവും ആവശ്യമാണോ എന്നതായിരുന്നു. എന്നാൽ ഒന്നാമത്തെ ജറുസലേം കൗൺസിലിൽ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമാണ് നീതീകരണം എന്ന വിഷയം ഉറപ്പിക്കപ്പെട്ടു.
    എന്നാൽ ഇന്നു പലരുടെയും സംശയം, വിശുദ്ധീകരണത്തിനു ന്യായപ്രമാണ കൽപ്പനകൾ പാലിക്കുന്നത് ആവശ്യമല്ലേ എന്നതാണ്. ഈ വിഷയത്തിൽ അപ്പോസ്തോലന്മാർ എന്താണ് പഠിപ്പിച്ചത് എന്ന് പലർക്കും അറിയാത്തതിനാൽ പൗലോസ് തിമോത്തിയോസിനു എഴുതുന്നത് പോലെ പലരും വിശ്വാസം എന്ന ദൈവവ്യവസ്ഥെ വിട്ടു മാറി ന്യായപ്രമാണത്തിൻ്റെ ഉപദേഷ്ടാക്കന്മാർ ആയിരിക്കുന്നു.1 തിമൊ. 1 : 3 -8
    എന്താണ് തിരുവെഴുത്തു ഈ വിഷയത്തിൽ പഠിപ്പിക്കുന്നത്? ദൈവം തൻ്റെ കൈകളാൽ മോശക്ക് എഴുതി നൽകിയ പത്തു കൽപ്പനകൾ ആയ ന്യായപ്രമാണം നീക്കപ്പെട്ടുവോ അതോ ഇന്നും നിലനിൽക്കുന്നുവോ ?
    ക്രിസ്തുവിലെ വിശ്വാസത്താൽ നീതികരിക്കപ്പെട്ടവർ ന്യായപ്രമാണ കല്പനകൾക്കു കീഴിലോ? ന്യായപ്രമാണത്തിനു കീഴിൽ അല്ല എങ്കിൽ അവരെ നയിക്കുന്ന പ്രമാണം ഏത് ?
    മോശയിലൂടെ ദൈവം നൽകിയ ധാർമീക നിയമങ്ങളായ ന്യായപ്രമാണവും, പുതിയ ഉടമ്പടിയിലെ ക്രിസ്തുവിൻ്റെ ഉപദേശവും അനുസരിക്കുന്നതിലെ അടിസ്ഥാന വ്യത്യാസം എന്താണ്?ഈ വിഷയങ്ങൾ പഠന വിധേയമാക്കുന്നു.
    ന്യായപ്രമാണം നീക്കപ്പെട്ടുവോ അതോ നിലനിൽക്കുന്നുവോ? I Bible Study I Jinu Ninan I Please visit www.cakchurch.com for Articles, Messages, and Bible Studies

Komentáře • 2

  • @sherlyreji5193
    @sherlyreji5193 Před rokem

    Glory to be God

  • @babypcpc1018
    @babypcpc1018 Před rokem

    Br. Jinu.... താങ്കളുടെ ദൈവീക ശിശ്രുഷകൾ "The Gate Ministries " ഉം ആയി ചേർന്നു പോയിരുന്നു....... എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..... 🌹🌹🌹🌹🌹