എൻ മനസ്സുയരുന്നഹോ നന്മയേറും വചനത്താൽ | Mahakavi K V Simon | Pastor Anish Kavalam

Sdílet
Vložit
  • čas přidán 6. 09. 2024
  • Lyrics:-
    എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ
    ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു
    1 ലേഖകന്റെ വേഗമേറും ലേഖനി താനെന്റെ ജിഹ്വ
    ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു
    2 നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നു
    ഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നു
    3 ശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു
    ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടു
    4 വാഹനമേറുക തവ വാമേതരമായ ബാഹു
    ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!
    5 വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ
    ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗ
    6 നിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ
    മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢം
    7 തന്നിമിത്തം തവ നാഥൻ നിന്നുടെ കൂട്ടുകാരേക്കാൾ
    നിന്നെയാനന്ദ തൈലംകൊണ്ട് അധികമായി നന്ദിയോടു ചെയ്തഭിഷേകം
    8 ദന്തീദന്തംകൊണ്ടുള്ളതാം ചന്തമാം രാജധാനിയിൽ
    സ്വാന്തമോദം വരുത്തുന്നല്ലൊ നിനക്കനിശം കമ്പിവാദ്യങ്ങളിൻ നിസ്വനം
    9 നിന്നുടെ കഞ്ചുകമാകെ മന്നനെ മൂറും ലവംഗം
    ചന്ദനമിവയാൽ നല്ലൊരു മണം പരത്തി മന്ദിരം സുഗന്ധമാക്കുന്നു
    10 ആമോദമാനസനാമെൻ ശ്രീമഹീപാലകമണേ!
    രാജകുമാരികൾ നിന്നുടെ സുമുഖികളാം വാമമാർ നടുവിലുണ്ടഹോ!
    11 നിന്നുടെ വലത്തോഫീറിൻ പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
    നിന്നിടുന്നല്ലയോ സാധ്വീ! നീ നോക്കുകെൻമൊഴി ക്കിന്നു ചായിക്ക നിൻ കാതുകൾ
    12 താതഗൃഹം സ്വജനമിത്യാദികൾ സ്മരിക്ക വേണ്ടാ
    പ്രീതനാകും നിന്നഴകിനാൽ രാജനപ്പോഴേ നീയവനെ നമിച്ചിടുക
    13 തീറുവിൻ ജനങ്ങളന്നു സാരമാം കാഴ്ചകളോടു
    കൂടവേ വരും നിൻസവിധേ മുഖശോഭ തേടുമക്കുബേര പൂജിതർ
    14 അന്തഃപുരത്തിലെ രാജ്ഞി ചന്തമെഴും ശോഭമൂലം
    എന്തു പരിപൂർണ്ണയാം അവളണിയും വസ്ത്രം പൊൻകസവുകൊണ്ടു ചെയ്തതാം
    15 രാജസന്നിധിയിലവൾ തോഴിമാരോടൊന്നു ചേർന്നു
    രാജകീയ വസ്ത്രമേന്തിയേ കൊണ്ടു വരപ്പെട്ടിടുമന്നാ വേളിനാളതിൽ
    16 സന്തോഷോല്ലാസങ്ങളോടു ദന്തനിർമ്മിതമാം രാജ
    മന്ദിരത്തിൽ കടക്കുമന്നാൾ അളവില്ലാത്ത ബന്ധുജനയുക്തയാമവൾ
    17 നിന്റെ മക്കൾ നിൻപിതാക്കൾക്കുള്ള പദവിയിലെത്തി
    ആയവർക്കു പകരം വാഴും സർവ്വഭൂമിയിൽ നീയവരെ പ്രഭുക്കളാക്കും
    18 എല്ലാത്തലമുറകളും നിന്നുടെ നാമത്തെയോർക്കും
    വണ്ണമാക്കും ഞാനതുമൂലം ജാതികൾ ധന്യേ എന്നുമെന്നും നിന്നെ സ്തുതിക്കും
    19 ഉന്നതസ്ഥിതനാം സ്വർഗ്ഗമന്നവന്നും തൻസുതന്നും
    എന്നുമുള്ളാവിക്കും മംഗളം ആദിമുതല്ക്ക് ഇന്നുമെന്നും ഭവിച്ചിടട്ടെ
    ............................................................... Website:bit.ly/3wBJNnQ
    Facebook:bit.ly/2VpJdg6
    Twitter:bit.ly/3e4Ht2v
    Instagram:bit.ly/3r7Vn9s
    CZcams:bit.ly/3hzaR2R

Komentáře • 32

  • @rajanma1801
    @rajanma1801 Před měsícem +2

    🙏🌹 praise the lord.🌹🙏 കെ.വി സൈമൺ അഭിക്ഷിക്തൻ എഴുതിയ മനോഹര പാട്ട്പാസ്റ്ററുടെ സ്വാരത്തിൽ അതീ ഗംഭീരംസ്വാരത്തിൽപാസ്റ്റർ അനീഷ് കാവലം❤️ ഒരായിരംനന്ദീ... എന്റെ യേശു നാഥന്🙏🙏🙏🌹🌹🌹

  • @rajanma1801
    @rajanma1801 Před měsícem +1

    🙏 സ്തോത്രം പാസ്റ്ററെ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ പാട്ട് പാസ്റ്റർ പാടിയപോഴാണ് അതീ ഗംഭിരമായത് യേശുവിന് ഒരിയിരംനന്ദി...🙏🌹🌹🌹

  • @sreekalathomas7131
    @sreekalathomas7131 Před 10 měsíci +3

    Pastor എല്ലാദിവസവും സന്ധ്യ പ്രാർഥന ക്കു കുടുംബമായി ധ്യാനിച്ചു അലലപിക്കുന്നു വളരെ അനുഗ്രഹികപേട്ട pattu

  • @rajanma1801
    @rajanma1801 Před 22 dny +1

    🙏🌹മഹാകവി സൈമൺ അഭിക്ഷിക്തന്🌹 ദൈവം🌹 കൊടുത്ത അനു ഗ്രഹ വരികൾ!🌹 ആ പാട്ട് ദൈവദാശന്റെ ശബ്ദത്തിൽ എറെസ്റേ ദയം verry verry good🙏🙏🙏🌹🌹🌹

  • @Mowgligiraf
    @Mowgligiraf Před rokem +8

    പാസ്റ്ററിന്റെ പാട്ടു മനസിന്‌ നല്ല ആശ്വാസം 3 മാസം ആയി മുടങ്ങാതെ വീട്ടിൽ ഞാൻ നും മക്കളും ചേട്ടനും യൂടുവിൽ കാണുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sussiekurien2092
    @sussiekurien2092 Před 2 měsíci +1

    Praise the LORD

  • @chidanandayogi8957
    @chidanandayogi8957 Před 3 lety +10

    പക്കാ ജയവിജയ സ്റ്റൈല്‍.... നല്ല സുഖം കേട്ടുകൊണ്ടിരിക്കാന്‍.... നല്ല ഭാഷ.... നല്ല കാവ്യം... മഹാകവി സൈമണിന് നല്ല നമസ്കാരം..... എന്‍റെ മനസ്സും ഉയരുന്നു....അനീഷ്‌ കാവാലം ജീ.... നമസ്കാരം

  • @RajendranP1973
    @RajendranP1973 Před rokem +8

    ബ്രദർ കുറേ മാസങ്ങളായി അങ്ങയുടെ ഈ ഗാനങ്ങൾ സ്ഥിരമായി കേൾക്കുന്നു അതിന്റെ അനുഗ്രഹവും ഞാൻ അനുഭവിക്കുന്നു താങ്ക്സ്...

  • @mathewjoseph947
    @mathewjoseph947 Před 7 měsíci +3

    Praise the lord May God bless you very richly

  • @alsonjohn2130
    @alsonjohn2130 Před rokem +3

    ❤️നല്ല പാട്ട് നന്നായി പാടി ❤️

  • @PastorKSIJU
    @PastorKSIJU Před 5 měsíci +2

    ഈ മനോഹരം പാട്ടിനെ ഇത്രയും stances ഉണ്ടന്ന് ഇപ്പോൾ അറിയുന്നു. പുസ്തകത്തിലും കണ്ടില്ല. God bless dear pastor and team

  • @deepathomas5930
    @deepathomas5930 Před 9 měsíci +3

    ❤❤❤❤

  • @GeethammaThomas
    @GeethammaThomas Před 4 měsíci +2

    Praisethelord

  • @krishnanarya6060
    @krishnanarya6060 Před 2 lety +7

    Awesome.God bless you Pastor and team

  • @philipe.t.9753
    @philipe.t.9753 Před 2 lety +5

    Wonderful presentation.

  • @Greenich123
    @Greenich123 Před 2 lety +6

    Super!!

  • @leenap3207
    @leenap3207 Před rokem +4

    🙏🙏🙏🙏

  • @krishnanarya6060
    @krishnanarya6060 Před rokem +3

    Beautiful 🙏

  • @kevinjohnvarghese3712
    @kevinjohnvarghese3712 Před 3 lety +6

    So blessed ❤️🙏🏻

  • @varghesejohn9686
    @varghesejohn9686 Před 2 lety +5

    A great contribution. May God help you to sing more songs.

  • @linchenxue4169
    @linchenxue4169 Před 3 lety +4

    Super

  • @jamesbrk9520
    @jamesbrk9520 Před rokem +3

    Wonderfull sining

  • @mathewkalloth1963
    @mathewkalloth1963 Před rokem +1

    Super song

  • @joythomas1971
    @joythomas1971 Před rokem +1

    ❤❤❤🙏🙏🙏🌹

  • @binutpunnoose1968
    @binutpunnoose1968 Před 3 lety +4

    Bravo ,perfecto.

  • @devasiaad8601
    @devasiaad8601 Před 2 lety +3

    Lyrics, please.

    • @ELOHIMchannel
      @ELOHIMchannel  Před 2 lety

      www.jomathew.com/en-manasuyarunnaho-nanmayerum/

  • @bijus6275
    @bijus6275 Před 2 lety +3

    Super

  • @josongeorgekddc6171
    @josongeorgekddc6171 Před 3 lety +3

    Super song

  • @bijumk3954
    @bijumk3954 Před 2 lety +4

    Super