Night Call Malayalam Short Film | Sonu TP | Prakash Rana | Prakash Alex

Sdílet
Vložit
  • čas přidán 7. 12. 2022
  • Presenting The Night Call Malayalam Short Film Directed by Sonu TP
    Written And Directed By: Sonu Tp
    Produced By: Nerambokku
    Director Of Photography: Prakash Rana
    Music: Prakash Alex
    Editing: Aravind Manmadhan
    Art: Sreerag S Kumar
    Associate Director: Anoop Mohan S
    Associate Cameraman: Arun T Sasi
    Associate Editor/spot: Anuprasad Pm
    Sound Edit : Rahool Shyam
    Final Mix : Abhishek Cherian
    Cast
    Hari Shyam Mohan
    Achu Azaan Ibrahim
    Binuraj Zhinz Shan
    Chandrika Sminu Sijo
    Tony Kannan Nayar
    Amma Marykkutty Antony
    Arathi Abhiram Devi Rj
    Manju Rj Arunima
    Aarathi's Mother Valsamma Sajith
    ADR - Gregory
    SOUND EDIT : RAHOOL SHYAM
    FINAL MIX : ABHISHEK CHERIAN
    Foley: Navin, Ibin
    Premix: Sharon Casmer Simon
    Studio: Sapthaa Records
    Eternal Creations
    Color: Magazine Color
    Colorist: Selvin Varghese
    Assistant Directors: Jithin Vijayan, Jithu T
    Focus Puller: Nuru Ibrahim, Shan Kochi
    Assistant Cinematographers: Midhun Madhusudhanan, Alen Joy, Vivek Suresh
    Designs: Yellowtooths
    #NightCall #NightCallShortfilm #Nerambokk
    Subscribe Us: tinyurl.com/nerambokku
    Like On Facebook : bit.ly/2GUGdOf
    || ANTI-PIRACY WARNING ||
    This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 9K

  • @hima1548
    @hima1548 Před 13 dny +12068

    റീൽസ് കണ്ടിട്ട് വന്നവർ ഉണ്ടോ 🤔

  • @fathimathanveera681
    @fathimathanveera681 Před 13 dny +5433

    ഈ ഒരു ഷോർട്ട് ഫിലിം കാണാൻ വൈകിയത് ഞാൻ മാത്രം ആണോ?😢കരയിപ്പിച്ചല്ലോ😭

  • @unknownjen
    @unknownjen Před 8 dny +762

    ഈ 2024 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല short film😭😢

  • @GAME_SPACE_2K
    @GAME_SPACE_2K Před 9 dny +385

    ഡേയ്......!
    ഇമ്മാതിരി മേക്കിങ്.. ഇത് കാണാൻ കൊറച്ചു നേരത്തെ വരണമെന്ന് തോന്നിയവർ 😢

  • @arshubasheer4342
    @arshubasheer4342 Před 13 dny +8810

    Inn reel kand vannavar indo

  • @nithinlal9872
    @nithinlal9872 Před 10 dny +2297

    ഈ 24 മിനിറ്റും നമ്മൾ ഇയാളുടെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙌🏾🙌🏾

  • @sreeshnavp6870
    @sreeshnavp6870 Před 9 dny +283

    മരിച്ചു കഴിഞ്ഞാലേ മറ്റുള്ളവർക്ക് നമ്മൾ എത്ര വിലപ്പെട്ടതാണെന്നു അറിയൂ..അങ്ങനെ നോക്കുമ്പോൾ മരണം എത്ര സുന്ദരമാണ്

    • @naseemudheen9264
      @naseemudheen9264 Před 2 dny +1

      വളരെ പ്രീയപ്പെട്ടവരല്ലാതെ ആരും കൂടുതൽ ഓർക്കില്ല

    • @neethusnair6362
      @neethusnair6362 Před dnem

      ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു അങ്ങനെയെങ്കിലും ആരെങ്കിലും ഒക്കെ ഒന്ന് ഓർമ്മിക്കുമല്ലോ 😢

    • @powerful6815
      @powerful6815 Před 14 hodinami

      ​@@neethusnair6362
      enthupatti neethu chechi...
      Daivam undallo ellarkkum

  • @rahulreghuraj2928
    @rahulreghuraj2928 Před 9 dny +147

    ഇറങ്ങിയിട്ട് ഒരുവർഷമായി, എന്നിട്ടും കുറച്ച് മുന്നേ കണ്ട റീൽ കണ്ടിട്ട് നേരെ വന്ന് കാണുന്നു...😍

  • @goodfoodieiqbal1702
    @goodfoodieiqbal1702 Před rokem +9880

    ഈ കഥക്കും, ഇതിന്റെ making നും
    100 / 100 കൊടുക്കുന്നു.... ❤️
    Agree ചെയ്യുന്നവർ ഉണ്ടോ?.....

  • @achuanjali4571
    @achuanjali4571 Před 10 dny +2163

    1year കഴിഞ്ഞിട്ടും ഈ 2024 il ഇത് കാണുന്ന എന്നെപോലെ ഒത്തിരിപേർ undoo😎😎.... Aadhi performance 🔥🔥🔥 no rakshsaa.... Oral mathram on screen il ninnum ethrayum nannayi acting, 🥳🥳👍🏻👍🏻

  • @shahidharafeek7604
    @shahidharafeek7604 Před 3 dny +16

    ഒരാളെ വെച്ച് ഇത്രയും ആഴത്തിൽ ഇറങ്ങി ചെന്നു ഗുഡ് വർക്ക് 👌👌👌👍👍👍👍

  • @jibinpeterjohnson3577
    @jibinpeterjohnson3577 Před 7 dny +31

    ഇത്രയും നല്ലൊരു One Man character ഇത്ര ഭംഗി ആക്കിയ ഈ പുള്ളി ആണോ ഈ വർഷം ഇറങ്ങിയ പ്രേമലു സിനിമയിൽ ഒരു കോമഡി and ഇരിറ്റേറ്റിംഗ് വേഷം ചെയ്തത് 😮

  • @seemaug7111
    @seemaug7111 Před rokem +11174

    ഈ ഷോർട് ഫിലിം കണ്ട് കഴിഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഒരാൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന് 🤔. പക്ഷെ ബാക്കിയുള്ളവരെയും കാണാൻ കഴിഞ്ഞു. അതാണ് കലാസൃഷ്ടി. അപാരം. അടിപൊളി ആക്ടിങ്. ശരിക്കും മനസ്സിനെ സ്പർശിച്ചു. എത്ര നിസ്സാരം ആണ്‌ ജീവിതം. പക്ഷെ ആരും മനസ്സിലാക്കുന്നില്ല. ഒരു വലിയ സിനിമ കണ്ട പ്രതീതി 👍👍🌹🌹

    • @anoopdevarajan1428
      @anoopdevarajan1428 Před rokem +55

      felt the same…

    • @keerthanamurali6216
      @keerthanamurali6216 Před rokem +32

      Sathyam

    • @lumrender
      @lumrender Před rokem +12

      🔥

    • @sajinsaju5559
      @sajinsaju5559 Před rokem +174

      എന്റെ പൊന്നോ ഈ കമന്റ്‌ വായിച്ചപ്പോഴാ ഞാനും ഓർത്തത് സങ്കടപ്പെട്ട അമ്മയെയും ദേഷ്യം പിടിച്ച കാമുകിയെയും കള്ള് കുടിച്ചോണ്ടിരിക്കുന്ന ബോംബെക്കാരനെയും ആ കൊച്ചു കുട്ടിയേയും ഒക്കെ കണ്ട ഫീൽ

    • @seemaug7111
      @seemaug7111 Před rokem +8

      @@sajinsaju5559 😄😄

  • @rejitharejithanathr8073
    @rejitharejithanathr8073 Před 11 dny +1612

    Reel കണ്ടില്ലയിരുനെകിൽ ഇത്രയും നല്ല ഒരു short film miss ആയേനേന്നു തോനിയവർ ഉണ്ടോ? 🥺😪

  • @shalu.1234
    @shalu.1234 Před 6 dny +34

    നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ വിട്ട് പോകുന്നതാണ് നമുക്ക് ഈ ലോകത്ത് ഒട്ടും സഹിക്കാൻ പറ്റാത്തത്.. ആ വേദന കാണിച്ച തന്ന ഫിലിം.. ഇത്രെയും നല്ലൊരു ഷോർട്ഫിലിം കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു🙂🥺

  • @pppyrbs8360
    @pppyrbs8360 Před 6 dny +30

    മനുഷ്യരെല്ലാം എത്ര നിസ്സഹയരാണ്. കൂടെ ഉണ്ടാകുമ്പോൾ സന്തോഷകരമായി ഇരിക്കാൻ ശ്രെമിക്കുക.... 😭❤️

  • @user-ny6nv4mz3b
    @user-ny6nv4mz3b Před 2 měsíci +2371

    ഈ നടനെ നമ്മൾ അറിയാൻ പ്രേമലു വരെ എത്തേണ്ടിവന്നു വിശ്വസിക്കാൻ പറ്റുന്നില്ല ഒരാളാണ് അഭിനയിച്ചതെന്ന്

    • @tvramdas1909
      @tvramdas1909 Před měsícem +24

      Super 100 percent better Than super stars film

    • @curiousobserver123
      @curiousobserver123 Před 19 dny

      bro.. ponmutta kandittille.. @@tvramdas1909

    • @renjith3
      @renjith3 Před 18 dny +12

      എല്ലാം സമയത്ത് നടക്കും. എല്ലാത്തിനും ഒരു
      സമയമുണ്ട്

    • @akhilsudhinam
      @akhilsudhinam Před 17 dny +7

      അതിനും മുൻപേ ഉണ്ട് ഉസ്താദ് ഹോട്ടലിൽ ഒരു ചെറിയ റോളിൽ ഷെഫ് ആയിട്ടു ശ്രദ്ധിച്ചാൽ മനസിലാവും

    • @arunsureshrkm1651
      @arunsureshrkm1651 Před 15 dny +9

      കുറെ നാൾ ആയിട്ട് ഒണ്ട് പുള്ളി നിങ്ങൾ ഓൺലൈൻ ആക്റ്റീവ് അല്ലാത്ത കൊണ്ട് ആ

  • @ajjushemi7180
    @ajjushemi7180 Před 11 měsíci +3165

    ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് നമ്മുടെ മരണം,അത് നമ്മളെ ഒത്തിരി സ്നേഹിക്കുവർക്ക് വേദനയും, നമ്മളെ അടുത്തറിയുന്നവർക്ക് അതൊരു ഷോക്കും, നമ്മളെ കുറിച്ച് ഒന്നുമറിയാത്തവർക്ക് ഒരു വാർത്തയും മാത്രമാണ്.... 🥺

  • @user-bu3jq4ut9x
    @user-bu3jq4ut9x Před 8 dny +32

    ആ റീൽ ഇറങ്ങിയില്ലായിരുന്നെങ്കിൽ ജനങ്ങൾക്ക് പലതും miss ആയേനെ 💔 എവിടെ ആയിരുന്നു ഇത്രയും നാൾ!!🥹👏🏻👏🏻

  • @thoufeequeaslam3882
    @thoufeequeaslam3882 Před 7 dny +25

    ജനിച്ചാൽ മരണം ഉറപ്പാണ് എങ്കിലും ,പ്രിയപ്പെട്ടവരുടെ മരണങ്ങൾ നമ്മുടെ ഹൃദയം കീറി മുറിക്കും

  • @shyammeyyy
    @shyammeyyy Před rokem +5294

    Thank you so much all. So happy to see the great response from you all! 🙏❤️❤️❤️❤️❤️ This is everything we need as artists!!

  • @MrEmildvd
    @MrEmildvd Před 10 dny +794

    ഇത് കണ്ടതിനു ശേഷം മനസ്സിലാക്കിയ ഒരു സത്യം..... നമ്മളെ ശബ്ദം കൊണ്ട് മാത്രം emotional ആക്കാൻ സാധിക്കും എന്ന വലിയ സത്യം......

  • @user-jx8jt2wh6v
    @user-jx8jt2wh6v Před 8 dny +34

    😢 ഞാനും റീൽ കണ്ട് വന്നതാ ഒരുപാട് shot flim കണ്ടിട്ടുണ്ട് ഇത്രയും ഫീൽ കിട്ടിയ shot flim ഇത് ആദ്യമായാണ്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ മനസിനെ ആയത്തിലേക്ക് കൊണ്ടുപോകാൻ ഈ കഥക്ക് ആയി

  • @Febin-_-
    @Febin-_- Před 9 dny +60

    എന്നാലും ഒരു വർഷം ആയിട്ട് ഇപ്പോൾ ആണെല്ലോ ഇത് ഒന്ന് കാണാൻ പറ്റിയത് എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം 😊

  • @anaswaniscaria3077
    @anaswaniscaria3077 Před 13 dny +1578

    ഇപ്പോൾ റീൽസിൽ കണ്ട് ഓടി വന്നതാ ഇവിടെ വന്നപ്പോ പകുതിപേരും റീൽസ് കണ്ടുവന്നവർ ആണല്ലോ 😁

  • @rinooh
    @rinooh Před 13 dny +956

    ഇതിൽ കണ്ടു 1yr ആയി ഈ വീഡിയോ ഇട്ടിട്ട് എന്ന് .. But ഇന്ന് ഒരു റീൽ കണ്ടപ്പോ ആണ് നോക്കിയത്.... ഇപ്പോ അടുത്തൊന്നും ഷോർട് ഫിലിം കണ്ട് കരഞ്ഞില്ല.. But ith🥺💔awww

  • @SajadS-um5nj
    @SajadS-um5nj Před 4 dny +11

    ഒരു ഇന്റർവ്യൂൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഓർക്കുന്നു ആത്മാർഥമായി ഏതു ചെയ്താലും വൈകി ആണേലും പടച്ചവൻ പരിഗണിക്കും എന്ന്
    എന്ധെ ഇത്രയും നാള് ആരും ഈ ഷോർട് ഫിലിം കാണാഞ്ഞത് ❤

  • @aleenajithin18.23
    @aleenajithin18.23 Před 7 dny +44

    രാത്രി 1arayk ഈ short film കാണുന്ന ഞാൻ... ശെരിക്കും കണ്ണ് നിറഞ്ഞുപോയി 🥺🤌🏼

  • @asishihab6112
    @asishihab6112 Před 11 dny +276

    എത്രയെത്ര ജീവിത സാഹചര്യങ്ങളാണ് ഒറ്റ ഷോർട് ഫിലിമിലൂടെ വരച്ചു കാണിച്ചത് 🙂

  • @harishmaaa
    @harishmaaa Před 8 měsíci +912

    ആദ്യമായിട്ടാണ് ഒരു ഷോർട്ഫിലിം കണ്ട് കണ്ണ് നിറയുന്നത്...🥺
    അച്ചു...കാണാതെ തന്നെ അവന്റെ ശബ്ദം മനസ്സിനെ സ്പർശിച്ചു ❤️....
    Moreover this man's acting 💯💗

    • @diyajobin9080
      @diyajobin9080 Před 7 měsíci +2

      Ente randu kannum chuvannu😢

    • @cfebinahmed
      @cfebinahmed Před 6 měsíci +6

      അച്ചുവിൻറെ ശബ്ദം😢

    • @sujathaoj3675
      @sujathaoj3675 Před 3 měsíci +3

      സൂപ്പർ കഥയുടെ ഉള്ളടക്കം വളരെ. ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ കാലം ഇങ്ങനെയാണ് 👍

    • @AshiqP-mr2cn
      @AshiqP-mr2cn Před 3 měsíci +1

      sathyam

    • @SunilKumar-lo4hi
      @SunilKumar-lo4hi Před 2 měsíci

      Achu😪

  • @Raman_2.0
    @Raman_2.0 Před 9 dny +149

    ഒറ്റ കഥാപാത്രത്തിലൂടെ കഥ മുൻപോട്ട് കൊണ്ട് പോയി..!
    ഓരോ Call ലെയും വ്യക്തികളെ കാണാതെ കണ്ടു..!!
    എന്നിട്ടും ഒരു വിങ്ങൽ ഇപ്പോഴും ബാക്കി.. എന്താലേ... ഇങ്ങനെയും കുറേ പാവങ്ങൾ.. അല്ലേ!!? 😊

  • @Thznyyyh
    @Thznyyyh Před 6 dny +44

    Best short film🥺
    But,കാണാൻ ഒരു വർഷം വൈകി

  • @ansharvk3112
    @ansharvk3112 Před 10 dny +220

    ഒരുത്തനെ മാത്രം കണ്ടെങ്കിലും അച്ഛനെയും അമ്മയെയും അമ്മയെയും ബ്രദർ എയും😊എല്ലാവരെയും കണ്ടതുപോലെ ആണ്❤❤❤❤

  • @josnacprakash
    @josnacprakash Před rokem +560

    ഞാൻ ഒരു നേഴ്സ് ആണു ,,ഇങ്ഹനെ മരണവാർത്ത വിളിച്ചറിയിക്കുമ്പോളുണ്ടാവുന്ന മാനസിക സമ്മർദ്ദം അതു കഴിഞ്ഞു ഉറക്കെ കരയാൻ തോന്നും ...😢..ഈ കോവിഡ് തന്ന ഓർമ്മകൾ ഒരിക്കലും മാറില്ല ...ഇത്രെയേ ഉള്ളു ജീവിതം ❣️...well excecuted short filim 💐🙏

    • @devadasunni364
      @devadasunni364 Před 2 měsíci

      😭

    • @resmyresmy9596
      @resmyresmy9596 Před 2 měsíci +4

      സത്യം. ഞാനും ഒരു nurse. എനിക്ക് മറക്കാൻ കഴിയില്ല ആ ദിവസങ്ങൾ.. Take care..

    • @rajeshpa8120
      @rajeshpa8120 Před 2 měsíci

      @@resmyresmy9596

    • @rajeshpa8120
      @rajeshpa8120 Před 2 měsíci

      ഃഃൂംുുൂൂ

    • @rajeshpa8120
      @rajeshpa8120 Před 2 měsíci

  • @pralinprakash9926
    @pralinprakash9926 Před 4 dny +9

    കണ്ടതിൽ വെച്ച് നല്ലൊരു ഷോർട് ഫിലിം..... 👌

  • @akhilbabu3865
    @akhilbabu3865 Před 3 dny +8

    ഇത് വല്ലാത്ത ഒരു ഷോർട്ട് ഫിലിം ആയി പോയി..😢😢😢.. കണ്ണ് നിറഞ്ഞു😢😢

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp Před 13 dny +149

    എത്ര പെട്ടന്നാണ് ഒരാൾ മനുഷ്യനായത്... തിരിച്ചു വരാൻ കഴിയാത്ത വിധത്തിൽ അയാൾ
    മനുഷ്യനായി... 🥰

  • @shemiahamed6202
    @shemiahamed6202 Před 3 měsíci +608

    ഷോർട്ട് ഫിലിം പൊതുവേ അത്ര കാണാറില്ല...പക്ഷേ പ്രേമലുവിലെ നടനെ കണ്ടപ്പോ ജസ്റ്റ് ഒന്ന് കണ്ടതാ...പറയാൻ വാക്കുകളില്ല ..അത്രയും ഹൃദ്യമായ സ്റ്റോറി...വളരെ നിലവാരം പുലർത്തിയ അവതരണം....hats off...

  • @FilmKampany
    @FilmKampany Před 9 dny +15

    എന്താ പറയേണ്ടത് എന്ന് അറിയില്ല പക്ഷെ ഈ film ൽ ഒരു ജീവൻ ഉള്ളത് പോലെ മനസ്സിൽ തട്ടി ഈ film ൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥳

  • @akhilpkvpz7077
    @akhilpkvpz7077 Před 2 dny +7

    കഥാപാത്രങ്ങളുടെ മുഖങ്ങൾ കാണാതെ കണ്ടു ,
    💯💯💯❤️

  • @spiceoflife1372
    @spiceoflife1372 Před 26 dny +300

    എന്തൊരു സാധനമാണ് മനുഷ്യരേ എടുത്തു വെച്ചിരിക്കുന്നത്!!!!
    പ്രേമലു കണ്ടപ്പോൾ ഈ ചങ്ങായി നല്ലൊരു നടനെന്നു തോന്നിയിരുന്നു.
    പക്ഷെ ഇത് അതുക്കും മേലേ.....
    ഗംഭീരം ബ്രോ

  • @timetraveller245
    @timetraveller245 Před 13 dny +178

    കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു വൈകുന്നേരം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. വിളിച്ചത് മസ്കറ്റിൽ ജോലിക്ക് പോയ എന്റെ ചേട്ടന്റെ കൂട്ടുകാരൻ....... ഈ വീഡിയോ കണ്ടപ്പോ എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ വാർത്ത കേട്ട ആ ദിവസത്തിലേക്ക് ഞാൻ മടങ്ങിപ്പോയി....... അറിയാതെ ഞാൻ കരഞ്ഞുപോയി.

  • @rashidmather5696
    @rashidmather5696 Před 9 dny +19

    ഈ ഷോർട് ഫിലിമിൽ ബ്രദറിനോട് ചൂടാകുന്ന സീൻ, ഇൻസ്റ്റഗ്രാമിൽ കണ്ടിട്ട്,, പ്രേമലു എന്ന സിനിമയിലെ ക്യാരക്ടർ മനസ്സിൽ കിടക്കുന്നത് കൊണ്ട് കോമഡി ആയിരിക്കും,, ചിരിക്കാം എന്ന് കരുതിയാണ് യൂട്യൂബിൽ വന്നത്...പക്ഷെ,, ശരിക്കും ഫീൽ ചെയ്തു... എന്റെ മകൾ കരഞ്ഞു പോയി...
    ഒരാളെ മാത്രം സ്‌ക്രീനിൽ നിർത്തി,,വ്യത്യസ്ത മനുഷ്യരുടെ, വ്യത്യസ്ത ജീവിതാനുഭവങ്ങൾ വളരെ നല്ല രീതിയിൽ കാണിച്ചു തന്ന ഒരു നല്ല ഷോർട്ട് ഫിലിം...

  • @Shonichan86
    @Shonichan86 Před 9 dny +20

    സാധാരണ റീൽസ് കണ്ടൊന്നും ഓടിവരാറില്ല..... But.., എവിടെയോ എന്തോക്കെയോ കൊളുത്തിവലിക്കുന്ന ഫീൽ.... വന്നു കണ്ടു... 🙏പ്രിയപ്പെട്ട ആരൊക്കെയോ നഷ്ട്ടപെട്ടപോലെ തോന്നി..

  • @jish....9776
    @jish....9776 Před rokem +985

    ഒരു കഥാപാത്രത്തെ വെച് ഒരൊറ്റ രാത്രിയിൽ വ്യത്യസ്ത ശബ്ദങ്ങൾക്കൊണ്ട് മനസ്സിലൊരായിരം ഓർമ്മകൾ തന്ന് മനോഹരമാക്കിയ കഥ... ❤️ There are no words to describe how beautiful it is

    • @madavilm3194
      @madavilm3194 Před rokem

      Watch burried

    • @infotainment976
      @infotainment976 Před rokem +8

      ആ കഥാ നായകൻ , താൻ വിളിച്ച ബോമ്പേക്കരൻ തന്നിലുള്ളിലും ഒണ്ടല്ലോ എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോൾ ഞാനും അത് മനസ്സിലാക്കുന്നു. എൻ്റെ ഉള്ളിലെ കഥ നായകനും, എൻ്റെ ഉള്ളിലെ ബോമ്പേക്കരനും , എൻ്റെ ഉള്ളിലെ ഗോൾഡ് ഫിഷ് ഉം.
      എന്നിട്ട് ഞാൻ ഷീല യുടെ പോസ്റ്റ് ഇട്ട പോലെ ഇവിടെ കമൻ്റ് ചെയ്യുന്നു....👁️👁️

    • @ramanimangot3599
      @ramanimangot3599 Před rokem +1

      മൗനം വാചാലം!!!!

    • @shebinshaji6872
      @shebinshaji6872 Před rokem

      @@madavilm3194 link undo

  • @blackpanter950
    @blackpanter950 Před rokem +309

    ആദ്യത്തെ call ചെയ്തു കാര്യം പറഞ്ഞപ്പോ ആഹ് ചേച്ചിടെ അഭി ന്നു ഉള്ള വിളി ശെരിക്കും നെഞ്ച് പിടഞ്ഞു പോയി 🥺💔

  • @Adoorkkaran.
    @Adoorkkaran. Před 7 dny +9

    കാണണോ .. വേണ്ടയോ എന്ന് ആദ്യം മനസ്സിൽ ചിന്തിച്ചു.. സ്ക്രോൾ ചെയ്യാൻ തുടങ്ങി പിന്നെ തിരിഞ്ഞു വന്ന് ഓപ്പൺ ചെയ്തു.... Ufffffff🔥 This is the Short film 💔

  • @drishyasvijayan
    @drishyasvijayan Před 8 dny +11

    നമ്മൾ അറിയാതെ ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ ഉളവാക്കുന്ന നല്ല ഒരു കുഞ്ഞു cinema.... നല്ല team work. Go ahead❤️

  • @sabithadevadas4295
    @sabithadevadas4295 Před rokem +338

    നെഞ്ച് പൊട്ടിപ്പോയി.... നമ്മൾ കണ്ട് മറക്കുന്ന ന്യൂസ്‌കൾ എത്ര കുടുംബങ്ങളുടെ തീരാകണ്ണുനീരാണ്...

  • @muhammedafthab1327
    @muhammedafthab1327 Před 13 dny +232

    ഓരോ ദിവസവും തങ്ങളുടെ അച്ഛനമ്മമാരുടെ മരണ വാർത്ത കേൾക്കേണ്ടി വരുന്ന പലസ്തീനിലെ നിരവധി കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങൾ മനസ്സിൽ വന്ന് തറയ്ക്കുന്ന പോലെ

    • @MHDMisabh
      @MHDMisabh Před 12 dny +10

      കൈകുഞ്ഞ് പോലും അനാഥനാവുന്നുണ്ട്

    • @statusfactory4206
      @statusfactory4206 Před 12 dny +22

      എനിക്ക് ആ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഒരു മലരൻ വന്നു പൊട്ടി തെറിച്ചു പാവങ്ങളെ കൊന്നൊടുക്കിയതാ ഓർമ വരുന്നേ...

    • @praji_sh
      @praji_sh Před 12 dny

      @muhammedafthab1327 എനിക്കു പക്ഷെ ഈസ്റ്റർ ദിനത്തിൽ ഇസ്രായേൽ അതിർത്തി കടന്നു 1100 ഓളം പേരെ കൊല്ലുകയും 450 പേരോളം ബന്ധികൾ ആയി പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന ഹമാസ് തീവ്രവാദികൾ കൊന്നൊടുക്കിയ പാവപ്പെട്ടവരുടെ രക്ഷിതാക്കളെ ആണ് ഓർമ വരുന്നത്.

    • @neeraj8069
      @neeraj8069 Před 12 dny

      എനിക് റഷ്യയിൽ isis Vedi വച്ചു കൊന്ന 150 പേരെ ആണ് ഓർമ വന്നത്.... മറ്റേത് യുദ്ധം ആണ് എന്ന് വേണമെങ്കിൽ പറയാം... but isis കൊന്നവർക് അവർ എന്തുകൊണ്ട് ആണ് മരിച്ചത് എന്ന് പോലും അറിയില്ല... അല്ലാഹു അക്ബർ കേട്ട് ബുള്ളറ്റ് കൊണ്ട് മരിച്ചു വീണു

    • @anoop040579
      @anoop040579 Před 10 dny

      🤣🤣🤣🤣

  • @shahanas3709
    @shahanas3709 Před 9 dny +15

    ഒരേ ഒരാളിലൂടെ എത്ര മുഖങ്ങളും എത്ര ഇമോഷൻസും.. 👏🏻

  • @creativecrush9177
    @creativecrush9177 Před 9 dny +20

    ഒറ്റ ഒരു കഥാപാത്രം കൊണ്ട് തന്നെ short film മികച്ചതാക്കാമെന്ന് തെളിയിച്ചിരിക്കുന്നു 👏🏻👏🏻

  • @sudheeshe7872
    @sudheeshe7872 Před rokem +618

    ചുരുങ്ങിയ സമയംകൊണ്ട് മനുഷ്യനെ വേറെ തലത്തിൽ എത്തിച്ചതിന്, ശബ്ദതിലൂടെ മാത്രം മനോവികാരം ആട്ടിഉലച്ചതിന്, ഇങ്ങനെ ഒരു കഥ തലയിൽ ഉതിച്ചതിന് ഇരിക്കട്ടെ സംവിധായകന് ഒരു കുതിരപവൻ..🔥🔥 എല്ലാ സീനിലും 100% വികാരങ്ങളോട് നീതി പുലർത്തിയ നടനും❤️❤️

  • @Mallu_pilot
    @Mallu_pilot Před 13 dny +177

    ഇതിൽ ഒരാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ😳 തീർന്നപ്പോ ആണ് ഓർത്തത്. കിടിലൻ Shortfilm. നിങ്ങള് ഉയരത്തിൽ എത്തട്ടെ😊

  • @ishalnilavu155
    @ishalnilavu155 Před dnem +7

    പല ജീവിതങ്ങൾ പല വികാരങ്ങൾ ....അതിൻ്റെ നടുവിൽ ഒരു ജീവിതം......🥺💖

  • @BalachandranP-hg6bb
    @BalachandranP-hg6bb Před 5 dny +11

    2024 റില്ലേ excellent short film 👍

  • @ZakkariyaMB-cu9fh
    @ZakkariyaMB-cu9fh Před 13 dny +169

    റീൽസ് കാണേണ്ടി വന്നു ഇങ്ങനെ ഒരു ഷോർട്ട് ഫിലിം ഉണ്ടെന്ന് അറിയാൻ.... ഒരു രക്ഷയും ഇല്ല 🥹

  • @joyelbenny7469
    @joyelbenny7469 Před rokem +134

    "നിനക്കാകുമ്പോൾ മനുഷ്യപറ്റൊന്നും ഇല്ലല്ലോ "
    എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന് നാല് ഫോൺ കോളുകൾ വേണ്ടി വന്നൊള്ളൂ ഇത്രയും ഇമോഷണൽ ക്യാരക്ടർ ആകാൻ .
    കരയിപ്പിച്ചു കളഞ്ഞു എന്നെയും😥🥹
    Really heart touching....

  • @sreekuttyrk8346
    @sreekuttyrk8346 Před 3 dny +5

    കണ്ണ് നിറഞ്ഞു പ്രിയപെട്ടവരുടെ വേർപാട് നമ്മളെ ഇങ്ങനെ വേദന നൽകുന്നു 🥺🥺🥺🥺🥺🥺

  • @user-rl6le7mf4c
    @user-rl6le7mf4c Před 6 dny +58

    Inn kaanunnavvar >>>>>>🙂

  • @keralamojo393
    @keralamojo393 Před 12 dny +100

    റീൽസ് കണ്ടിട്ട് വന്ന് കണ്ടപ്പോഴാ 1 വർഷം മുന്നേ വന്നതാണ് ന് അറിയുന്നത്...കാണാൻ അല്പം വൈകി...അല്ലേലും നല്ലതൊക്കെ പതുക്കെ കാണു....🥺❤️

    • @Nymphaea5
      @Nymphaea5 Před 9 dny

      ഏത് റീൽ ആണ്

  • @renysimethy
    @renysimethy Před rokem +498

    ഹൃദയസ്പർശിയായ film. സത്യത്തിൽ അച്ചുവിന്റെ ശബ്ദം കേട്ടപ്പോ കരഞ്ഞു പോയി. Hats of all crew of this film.

  • @anoopmc70
    @anoopmc70 Před 8 dny +6

    ഇത്രയും വിങ്ങല് മനസില് ഉണ്ടാക്കിയ ഒരു ഷോർട്ട് ഫിലിം അടുത്തെങ്ങും കണ്ടിട്ടില്ല, ഇന്ന് രാവിലെ ഇതിലെ ഒരു സീൻ റീൽസിൽ കണ്ട് അങ്ങനെ കാണാൻ വന്നതാണ്, 2022ല് ഇറങ്ങിയ ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ട്ടമായേനെ.......

  • @flashgaming2600
    @flashgaming2600 Před 8 dny +9

    1year നീ എവിടെ പോയി കിടക്കുവായിരുന്നെടാ കുട്ടാ,ഞാൻ ഇപ്പോള കാണുന്നത് 🥺👌

  • @shanitharinto3849
    @shanitharinto3849 Před 3 měsíci +315

    പ്രിയപ്പെട്ടവർക്ക് ആർക്കൊക്കെയോ എന്തോ സംഭവിച്ചത് പോലെ ഹൃദയം നുറുങ്ങുന്നു..Especially Achu.... മനസ്സിൽനിന്നും മായുന്നില്ല... ഏത് നേരത്താണാവോ ഈ shortfilm കാണാൻ തോന്നിയത് 😢

  • @fasalurahman4469
    @fasalurahman4469 Před rokem +206

    എന്റെ കണ്ണില്‍ നിന്നും വീണ കണ്ണുനീര്‍....അത് മാത്രേ ഗിഫ്റ്റ് ആയി തരാന്‍ ഉള്ളൂ....love you all team

    • @sadikm.a8485
      @sadikm.a8485 Před rokem +5

      സിനിമയെക്കാൾ ഗംഭീരം

  • @megha7536
    @megha7536 Před 7 dny +8

    എന്റെ lifeil ഇത്രേം നല്ല short film njan kanditilaa pwoliiii
    👍

  • @sadiqnediyengal
    @sadiqnediyengal Před 8 dny +9

    റീൽസിലെ ക്ലിപ്പ് കണ്ട് നേരമ്പോക്കിന്‌ വേണ്ടി കണ്ടതാ,ഒരു നല്ല സിനിമ കണ്ടു തീർത്ത ഫീൽ, അതിലേറെ ഈ ടീമിന്റെ വർക്ക്‌ സമ്മതിക്കാതിരിക്കാൻ വയ്യ അത്രമേൽ മനസിൽ പതിഞ്ഞു പോയി ഓരോ ആളുകളുടെ സൗണ്ടും അതിലുപരി ശ്യാമിന്റെ പെർഫോമൻസും, ഒരു വർഷത്തിനിപ്പുറം വന്നു കണ്ട എന്നെ പോലെ എത്രയോ പേർ, മികച്ച സൃഷ്ട്ടി എന്നെങ്കിലും ആളുകൾ അംഗീകരിക്കും എന്നതിന്റെ തെളിവ് ആയി ഈ ഷോർട് ഫിലിം നിലകൊള്ളും

  • @ravimkt492
    @ravimkt492 Před 2 měsíci +77

    'അമ്മ'യിൽ തുടങ്ങി , 'അമ്മ'യിൽ തന്നെ ചെന്നൊടുങ്ങി .....
    അപാര ചിത്രം!
    ഭാവന, narration, എല്ലാമെല്ലാം കിടു ....❤❤❤

  • @viswanathpm3140
    @viswanathpm3140 Před 27 dny +958

    2024 ill kannuna avir indo

  • @solotravelmalluboy489
    @solotravelmalluboy489 Před dnem +5

    കാണാൻ കുറച്ചു വൈകി പോയി എന്ത് ഫീൽ ആയിട്ടാ അഭിനയിച്ചേ ബാക്കിയുള്ള ക്യാരക്ടർ ആരെയും കാണിച്ചില്ലെങ്കിലും ഓരോ മുഖങ്ങൾ മനസ്സിൽ തെളിയുന്നു
    ആ കൊച്ചിന്റെ അവസ്ഥ ശെരിക്കും ഫീൽ ചെയ്തു 😭
    ലാസ്റ്റ് വിളിച്ചത് അമ്മയെ ❤അത് ഒരുപാട് ഇഷ്ടായി

  • @kaaraadan48
    @kaaraadan48 Před 4 dny +7

    Reels കണ്ടു, നേരെ ഇങ്ങോട്ട് പോന്നു ❤

  • @Kaalbhairav44A
    @Kaalbhairav44A Před rokem +475

    മലയാളത്തിലെ ചില മഹാനടന്മാരും സംവിധായകരും നിരാശപ്പെടുത്തുമ്പോൾ നിങ്ങളെ പോലുള്ളവർ ശരിക്കും പ്രതീക്ഷ തരുന്നുണ്ട്.....👍👍👍👍

  • @aryaas5782
    @aryaas5782 Před 3 měsíci +121

    ഒരു വർഷം മുന്നേ suggestion വന്ന ഷോർട് ഫിലിം ആണ് അന്ന് ഒന്നും കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤

  • @sujithkumarsurendran2316

    ഇത് വെറും ഒരു ഷോർട്ട് ഫിലിം അല്ല... ഒരു ഫുൾ pack film ചെയ്യുന്ന അച്ചടക്കം എല്ലാ മേഖലയിലും വന്നിരിക്കുന്നു. സ്ക്രിപ്റ്റ്, Dialogues ,പെർഫോർമൻസ്, ക്യാമറ, light setup, direction, ... മുമ്പൊരിക്കലും ഒരു ഷോർട്ട് ഫിലിം കണ്ട് മനസ്സിൽ ഒരു ശൂന്യത മരവിപ്പ് ഫീൽ ആയിട്ടില്ല... Hats off to the Team.. Thank you for such a brilliant work..

  • @riyasthudupully
    @riyasthudupully Před 8 dny +9

    എന്റെ pono ഒരു രക്ഷയും ഇല്ലാ..... ലൈഫിൽ ഇത്രക്കും ഫീൽ ഉള്ള ഒരു ഷോട്ട്ഫിലിം കണ്ടിട്ടില്ല..... 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @NajmuZaman896
    @NajmuZaman896 Před 10 dny +42

    ഒരാള് മാത്രം അഭിനയിച്ചട്ടും മറ്റു കഥാപാത്രംങ്ങളെയും അനുഭവിച്ച് അറിഞ്ഞു...
    വല്ലാതെ ഒരു feel തരുന്ന short film...
    ❤👌

  • @jafurudheenm0075
    @jafurudheenm0075 Před 10 dny +75

    ഇൻസ്റ്റ റീൽ കണ്ടു വന്നു നോക്കിയതാ, അരമണിക്കൂർ. ഒരു ലോക മഹായുദ്ദം കഴിഞ്ഞ പോലെ..... എത്ര ജീവിതങ്ങളാ വരച്ചു കാണിച്ചേ.... സൂപ്പർ എന്നു പറഞ്ഞു ചെറുതാക്കുന്നില്ല. എവിടേയോ കുത്തി നോവിക്കുന്ന മുള്ളിനെ സമ്മാനിച്ച എല്ലാ ടീം അംഗങ്ങൾക്കും കടപ്പാട്. ആശംസകൾ 🎉🎉🎉🎉🎉🎉

  • @rahulkrishna2231
    @rahulkrishna2231 Před 8 dny +5

    കരിക്ക് ടീം ന്റെ പൊരുൾ ഫുൾ ഇരുന്ന് കണ്ടിട്ട് ഹാങ്ങോവർ മാറാൻ വെറുതെ ഒന്ന് കണ്ടതാ. ഹമ്മേ ഇത് ഞാൻ തന്നെ അല്ലെ 😮

  • @aflahrazi1956
    @aflahrazi1956 Před 9 dny +5

    ഒരു രക്ഷേം ഇല്ല. Excellent making, Excellent story, എല്ലാം കൊണ്ട് മികച്ചു നിന്നൊരു short film, കണ്ട് കഴിഞ്ഞിട്ടും still in mind❤️💯

  • @lissammamathew1702
    @lissammamathew1702 Před rokem +535

    ഹൃദയ വേദന നിറഞ്ഞ നിമിഷങ്ങൾ. Shortfilm ആണെങ്കിലും ആഴത്തിൽ ചിന്തിക്കാൻ ഉള്ള അവസരം തന്ന മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️

    • @tijoantony8365
      @tijoantony8365 Před 11 měsíci +2

      Supr❤❤.. എല്ലാവർക്കും അഭിനന്ദനങ്ങള്‍..

  • @sanilsatheesan8019
    @sanilsatheesan8019 Před 10 dny +31

    ഞാൻ ഇതുവരേം ഒരു ഷോർട്ഫിലിംമും പൂർണമായി കണ്ടിട്ടില്ല പക്ഷെ ഇത് ഞാൻ കണ്ടു ഇഷ്ട്ടപെട്ടു മനസ്സസുനിറഞ്ഞു കഴിവുള്ള കലാകാരന്മാരെ നന്ദി ❤❤❤❤❤

  • @nelsontx6707
    @nelsontx6707 Před 9 dny +9

    എന്ത് പറയണമെന്നറിയില്ല... ഇത് അഭിനയം തന്നെയൊ....!!!

  • @DreamWalke
    @DreamWalke Před 18 hodinami +4

    Ith പോലെ എത്ര നല്ല ഷോർട് ഫിലിം നമ്മൾ കാണാത്തത് ഉണ്ടാവും...ഇത് തന്നെ റീൽ കണ്ട് വന്നതാ

  • @968humtum
    @968humtum Před 3 měsíci +146

    ഒരു നാല് സിനിമ കണ്ട feeling .എനിക്ക് മാത്രം തോന്നിയതാണോ ??splendid

  • @whynot9821
    @whynot9821 Před 17 dny +417

    ഇൻസ്റ്റാഗ്രാം വഴി കണ്ട് വന്നവർ undho❤

  • @arshadkhan-vq7lg
    @arshadkhan-vq7lg Před 3 dny +4

    എന്തൊരു making ❤💔... ഇതിൽ ഒരുപാട് കഥാപാത്രങ്ങൾ വന്നെങ്കിലും ഇയാളുടെ മുഖം മാത്രമേ സ്‌ക്രീനിൽ കാണിച്ചൊള്ളു എന്ന് ഓർക്കുമ്പോൾ ആണ് അത്ഭുതം 🫡

  • @Afnas_567
    @Afnas_567 Před 8 dny +3

    ഓരോരുത്തരെ ജീവിതം പല രീതിയിൽ.. സ്നേഹവും .. അത് ഇതിനെക്കാളും മനോഹരം ആയി ചെയ്യാൻ കഴിയില്ല 🙌☺️

  • @fahadchokkad5709
    @fahadchokkad5709 Před 11 dny +38

    മുഴുവൻ സമയവും ഒരു കഥാപാത്രം മാത്രമേ ഉള്ളു എന്ന് തോന്നിയില്ല...
    അയാൾ വിളിച്ച എല്ലാവരെയും മനസ്സിൽ കാണുന്നുണ്ടായിരുന്നു.
    "Hats off and huge respect for the entire team. 🥰🥰🥰

  • @akhildasakhil1586
    @akhildasakhil1586 Před 13 dny +55

    ആ കൊച്ചു ശബ്ദം കൊണ്ട് അഭിനയിച്ചു കാണിച്ചു 😢👏🙌

  • @anoopniravel111
    @anoopniravel111 Před 6 dny +6

    ഈ ഷോർട് ഫിലിം എത്ര വട്ടം കണ്ടു എന്ന് അറിയില്ല ഓരോ വട്ടം കാണുമ്പോൾ അറിയാതെ കണ്ണ് നിറയും 🥺

  • @user-mp9fl5dk4r
    @user-mp9fl5dk4r Před 7 dny +3

    സൗണ്ട്സ് പോലും അഭിനയിച്ചു 🎉 Congratz... 💞

  • @kannansaju5991
    @kannansaju5991 Před rokem +340

    കണ്ടില്ലെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായനെ.. സംവിധായകനും തിരക്കഥ കൃതിനും ഹൃദയം തൊട്ടു അഭിനന്ദനങ്ങൾ ❤️❤️❤️

  • @ansark9196
    @ansark9196 Před 11 dny +60

    റീൽസ് കണ്ട് വന്നതാണ്. വൈകിയാണേലും നല്ലൊരു ഫിലിം കണ്ട് . ഒരാൾ മാത്രമാണേലും. എല്ലാ കഥാപാത്രങ്ങളും കണ്ണിന് മുന്നിൽ തെളിഞ്ഞു അച്ചുവും. കൈലാഷിന്റെ അമ്മയും ഓക്കെ

  • @cmcreations1989
    @cmcreations1989 Před 9 dny +5

    നല്ല Heart touching ആയ കഥ വളരെ മനോഹരമായി സംവിധാനം ചെയ്ത് അഭിനയിച്ച് ഫലിപ്പിച്ച ടിംമിന് അഭിനന്തനങ്ങൾ😢😊

  • @deepu3peter
    @deepu3peter Před 9 dny +3

    Must watch!!! One of a kind film!! Kudos to everyone behind this.Thank you !!!❤

  • @alwinponnachan4479
    @alwinponnachan4479 Před 13 dny +59

    എന്നാടാ എടുത്തു വെച്ചേക്കുന്നേ👏🏻👏🏻👏🏻 ആ. Amazing work touched my heart

  • @asharafku7632
    @asharafku7632 Před rokem +297

    ഒരു ഇടവേളക്ക് ശേഷം മനോഹരമായ മനസ്സുനിറഞ്ഞ ഒരു ഷോർട്ട് ഫിലിം കണ്ടു പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹ്രൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @shylabeegum8221
      @shylabeegum8221 Před rokem +2

      നല്ല പോലെ അഭിനയിക്കുന്നു 👍

    • @anotherNile
      @anotherNile Před rokem +2

      ഇത്രയധികം ടെൻഷനും സങ്കടവും കുത്തിനിറച്ച ഒരു ഫിലിം എന്നെയാണ് മനസ്സ് നിറക്കുന്നത്?

  • @Jasir.k
    @Jasir.k Před 8 dny +2

    Hats off tonthe director as well as the crew , just oru charecterum pinne korch voice um mathram vech ningalkk oru feel kondaran pattiyenkill , you’re such a great

  • @user-qv6zn1lg9l
    @user-qv6zn1lg9l Před 8 dny +2

    അതിമനോഹരം...ഇത് കാണാൻ ഒരു വർഷം വൈകിയതിൽ 🙏