ജിദ്ദയിൽ പ്രളയം,കുതിച്ച് കയറി വെള്ളം | Extreme rainfall in Jeddah

Sdílet
Vložit
  • čas přidán 29. 08. 2024
  • ജിദ്ദയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. പലയിടങ്ങളിലും കാറുകൾ ഒഴുക്കിൽപ്പെട്ടു. നിരവധി റോഡുകളിലും വെള്ളം കയറി. ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരണപ്പെട്ടതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി അറിയിച്ചു. ശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട കാറുകൾ മറ്റ് കാറുകൾ മുകളിലായി. നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളം കയറിയ റോഡുകളിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് റബ്ബർ ബോട്ടുകളും മറ്റും ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു. കനത്ത മഴ വിമാന സർവീസുകളെയും ബീധിച്ചു. ഏതാനും വിമാന സർവീസുകൾ നീട്ടിവെച്ചതായി ജിദ്ദ എയർപോർട്ട് അറിയിച്ചു.
    #rain #floods #saudiarabia

Komentáře • 9

  • @rizkook1233
    @rizkook1233 Před rokem

    yaa Allah

  • @viswanathanpillai1949
    @viswanathanpillai1949 Před rokem +1

    2010ൽ ഞാൻ അനുഭവിച്ചതാ 4മണിക്കൂർ വെള്ളത്തിൽ ആയി,

    • @thelady6968
      @thelady6968 Před rokem

      അന്ന് ഞാനും മക്കളും അനുഭവിച്ചു ജിദ്ദയിലെ മക്രോണയിൽ വെച്ച് കവാകിബിന്റ തൊട്ടടുത്ത

  • @moosankutty9091
    @moosankutty9091 Před rokem

    സൗദിയിൽ പെട്ടെന്ന് വെള്ളം നിറയും കാരണം മലകൾ കൂടുതൽ

  • @saraswathim5354
    @saraswathim5354 Před rokem

    അയ്യോ

  • @royiachayan4664
    @royiachayan4664 Před rokem +4

    മാൻഡ്രേക് അവിടെ പോയോ 😪

  • @jayanjayanc2739
    @jayanjayanc2739 Před rokem

    നീ ഉബികോ