ഇനി മഴയെപ്പേടിയ്ക്കാതെ സ്വന്തം വീട്ടിൽ ഈ അമ്മയ്ക്ക് കഴിയാം.. അമ്മയ്ക്ക് വേണ്ടതെല്ലാം നൽകി 🙏

Sdílet
Vložit
  • čas přidán 10. 09. 2024
  • മഴ പെയ്യുമ്പോൾ അടുത്തുള്ള വീടുകളിൽ അഭയം പ്രാപിക്കുന്ന ഭർത്താവും മകനും നഷ്ടപ്പെട്ട ഒരമ്മ.🙏..
    തൊടുപുഴ വണ്ണപ്പുറം എന്നാ നാട്ടിലെ ഒരമ്മയുടെ അവസ്ഥ അറിഞ്ഞാണ് ആ അമ്മയെ കാണാൻ ഞാൻ എത്തിയത്.. ഒരു മലമുകളിൽ പടുത കൊണ്ട് കെട്ടിയ മേൽകൂരയിൽ മഴയെ പേടിച്ചു ജീവിക്കുന്ന അമ്മയുടെ സങ്കടങ്ങൾ കേട്ടപ്പോൾ അവരെ സഹായിക്കാതിരിക്കാൻ എനിക്ക് സാധിച്ചില്ല..
    ഒരു കാറ്റു വന്നാൽ പടുതയും പഴയ ഓടുകളും പറന്നു പോകുന്നു അവസ്ഥയിൽ പാചകം പോലും ചെയ്യാൻ ആ അമ്മയ്ക്ക് സാധിക്കുന്നില്ലായിരുന്നു... പല രാത്രികളിലും കുട നിവർത്തി ഇരുന്ന് അമ്മ നേരം വെളുപ്പിച്ചിട്ടുണ്ട് 🥲
    അമ്മയുടെ ആഗ്രഹപ്രകാരം അമ്മയ്ക്ക് ഒരു മേൽക്കൂര പണിത നൽകുവാൻ തന്നെ തീരുമാനിച്ചു.. അതിനായി അവിടെയുള്ള ഒരാളെ കണ്ടെത്തി ഏല്പിച്ചു.. അദ്ദേഹം തന്ന ലിസ്റ്റ് പ്രകാരം വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചു നൽകി 3ദിവസം കൊണ്ട് അമ്മയുടെ വീടിന്റെ പണി പൂർത്തീകരിച്ചു..
    ഇനി ആ അമ്മയ്ക്ക് എങ്ങോട്ടും പോകേണ്ട സാഹചര്യം ഉണ്ടാവില്ല, സ്വസ്ഥമായി മഴയെ പേടിക്കാതെ കഴിയാം.. അമ്മയുടെ സ്നേഹം, അതൊരിക്കലും മറക്കാൻ എനിക്ക് സാധിക്കില്ല..അമ്മയുടെ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ സാധിച്ചതിൽ ഞാൻ ഇന്ന് ഒരുപാട് സന്തോഷിക്കുന്നു... നമ്മുടെ ചുറ്റുമുള്ള സഹ ജീവികളോട് നമ്മൾ നമ്മളാലാകുന്ന സഹായങ്ങൾ ചെയ്ത് നൽകുക.. അവരുടെ പ്രാർത്ഥന മതി ജീവിതത്തിൽ മുന്നേറാൻ 🙏
    സ്വന്തം
    Tony Achayans Gold Kottayam

Komentáře • 101