കള്ളിച്ചെടി The Cactus by O Henry

Sdílet
Vložit
  • čas přidán 4. 03. 2023
  • കള്ളിച്ചെടി
    സമയത്തെ പറ്റി ചിന്തിക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ കാര്യം അത് ആപേക്ഷികമാണ് എന്നുള്ളതാണ്. മുങ്ങിമരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻറെ മനസ്സിലൂടെ ഏതാനും നിമിഷങ്ങളിൽ ഒരു ജീവിതകാലത്തിന്റെ മുഴുവൻ ഓർമ്മകളുടെയും വലിയൊരളവുതന്നെ കടന്നുപോവുമായിരിക്കാം. അതുപോലെതന്നെ ഒരു ഗ്ലൗസ് ഊരുന്ന സമയത്തിനുള്ളിൽ ഒരു പ്രണയകാലത്തിന്റെ ഓർമ്മകൾ മുഴുവനും ഒരാളുടെ മനസ്സിലൂടെ കടന്നു പോയേക്കാം.
    ശരിക്കും അത് തന്നെയാണ് ഇപ്പോൾ ട്രിസ്‌ഡെയിൽ എന്നു പേരായ ചെറുപ്പക്കാരനും തൻറെ ബാച്ചിലർ അപ്പാർട്ട്മെന്റിലെമേശക്കരികിൽ നിന്നു ചെയ്തുകൊണ്ടിരുന്നത്. ആ മേശപ്പുറത്ത് ഏതാണ്ട് ഒറ്റപ്പെട്ടതെന്നു തോന്നുന്ന ഒരു പച്ചനിറമുള്ള ചെടി ചുവപ്പു നിറമുള്ള ഒരു മൺചട്ടിയിൽ നില്ക്കുന്നുണ്ടായിരുന്നു. കള്ളിമുൾ ചെടികളുടെ വർഗ്ഗത്തിൽ പെടുന്ന ആ ചെടിക്ക് വളരെ നീളമുള്ള ഇലകളാണ് ഉണ്ടായിരുന്നത്. (tendacular leaves) ആ ഇലകൾ ചെറിയൊരു കാറ്റിൽ പോലും ഒരു പ്രത്യേകരീതിയിൽ, ഏതാണ്ട് മാടി വിളിക്കുന്നതു പോലെ ഇളകി ആടുന്നുണ്ടായിരുന്നു.
    ഭിത്തിയോട് ചേർന്നുള്ള സൈഡ് ബോർഡ് അലമാരയ്ക്കരികിൽ നിന്നിരുന്ന ട്രിസ്ഡെയിലിൻറെ കൂട്ടുകാരൻ, അല്ലെങ്കിൽ വധുവായ പെൺകുട്ടിയുടെ സഹോദരൻ, താൻ ഒറ്റയ്ക്കു മദ്യപിക്കേണ്ടി വന്നതിനെപ്പറ്റി പരാതി പറയുന്നുണ്ടായിരുന്നു. രണ്ടുപേരും ഈവനിംഗ് ഡ്രസ്സ് ആണ് അണിഞ്ഞിരുന്നത്. അവരുടെ കോട്ടിൻമേലുള്ള നക്ഷത്രങ്ങൾ പോലെയുള്ള വെളുത്ത അലങ്കാരപ്പണികൾ ആ മുറിയുടെ വിളറിയ വിരസതയിൽ തിളങ്ങി നിന്നു.
  • Zábava

Komentáře •