കരിമ്പന (1980) സിനിമ - ഷൂട്ടിംഗ് ലൊക്കേഷൻ | അനുഭവങ്ങൾ - Jayan Karimpana Movie Location, Parassala

Sdílet
Vložit
  • čas přidán 9. 11. 2021
  • Produced by: Jehoshua G Thomas
    ശ്രീ. ജയൻ അഭിനയിച്ച കരിമ്പന (1980) എന്ന മലയാളം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ /അനുഭവങ്ങൾ ശ്രീ. ശ്രീകണ്ഠൻ നായർ, ശ്രീ. പാറശ്ശാല വിജയൻ, ശ്രീ. ശിവദാസൻ നായർ, ശ്രീ. നേശമണി എന്നിവർ പങ്ക് വെക്കുന്നു.
    #Jayan#Karimpana#കരിമ്പന
    #karimpana #Karimbana

Komentáře • 358

  • @Jehoshua4u
    @Jehoshua4u  Před 2 lety +23

    കരിമ്പന Documentary czcams.com/video/5nMrE2Mim9E/video.html

  • @johndcruz3224
    @johndcruz3224 Před 2 lety +40

    വെറും 5വർഷം കൊണ്ട്‌ മലയാള സിനിമയിൽ മുടിചൂടാമന്നനായി വളർന്ന ജയൻ സാർ,100ൽ അധികം സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലൂടെ ജനമനസ്സിൽ കുടിയേറി. ഇന്നും ജീവിക്കുന്നു 🙏🙏💕, "കാന്തവലയം " എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫോർട്ട്കൊച്ചി കടപ്പുറത്തു നടക്കുന്നതറിഞ്ഞു സ്കൂളിൽ നിന്നും കൂട്ടുകാരുമൊത്തു കാണാൻ പോയതും, ജയൻ സീമ ഇവരെ നേരിൽ കണ്ടതും ഇപ്പോഴും നല്ല ഓർമ, വെള്ള പാന്റും ഷർട്ടും ധരിച്ചു നെറ്റിയിൽ ഒരു bandaid ഒട്ടിച്ചു നിൽക്കുന്ന സാറിന്റെ ചിത്രം മറക്കാൻ കഴിയുന്നില്ല 🙏🙏💕

  • @razakrazak8632
    @razakrazak8632 Před 2 lety +54

    ഞാൻ കണ്ട രണ്ടാമത്തെ സിനിമ കരിമ്പന. ഞാൻ കണ്ട ആദ്യ സിനിമ അഗ്നിപർവ്വതം. രണ്ടാമത് കണ്ട സിനിമയായ കരിമ്പന കാണുമ്പോൾ ഞാൻ ഏഴാ ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നും ഓർക്കുന്നു. കോട്ടക്കൽ രാധാകൃഷ്ണ ടാക്കീസിൽ വച്ചാണ് കണ്ടത്. അന്ന് സിനിമ കാണാനുള്ള അനുവാദം വീട്ടിൽ നിന്ന് കിട്ടില്ല. ശനിയാഴ്ച ദിവസങ്ങളിലാണ് കോട്ടക്കൽ ചന്ത ഉള്ളത് സാധനങ്ങൾ വാങ്ങാൻ കോട്ടക്കൽ ചന്തയിലേക്ക് ശനിയാഴ്ച പോവുന്നത് സാധാരണമാണ്. ഈ ദിവസങ്ങളിലാണ് വീട്ടുകാരറിയാത്ത എന്റെ സിനിമ കാണൽ നടക്കുന്നത്. രാധാകൃഷ്ണ ടാകീസിനു മുമ്പിൽ അന്ന് ഒരു ചായക്കട ഉണ്ടായിരുന്നു. ഈ കടയുടെ മുൻ വശത്ത് സിനിമയിലെ രംഗങ്ങൾ അടങ്ങിയ കളർഫുള്ളായ ചിത്രങ്ങൾ ഒരു മാലയിലെന്ന പോലെ ചുവറിൽ മുൻഭാഗത്ത് വെക്കുമായിരുന്നു ഇതു കാണാൻ തന്നെ നിറയെ ആളുകളുണ്ടാവും. ടിക്കറ്റ് കൊടുക്കുന്നത് വരെ ഇത് കണ്ട് നിൽക്കുമായിരുന്നു. പിന്നീട് നാല് പാട്ടുകൾ തിയേറ്ററിലെ മൈക്കിൽ കൂടി കേൾക്കും നാലാമത്തെ പാട്ട് കഴിഞ്ഞാൽ ടിക്കറ്റ് കൊടുക്കാനുള്ള ബെല്ലടി മുഴങ്ങും. ടിക്കറ്റ് കിട്ടി വിയർത്ത് കുളിച്ച് മനം നിറഞ്ഞ് കണ്ട സിനിമയാണ് കരിമ്പന. ഇതിൽ സീമ ജയന് ഒരു ഷർട്ട് കൊടുക്കുന്നതും അത് കീറിയതും ഒക്കെ ഓർമയിലുണ്ട്. അതുപോലെ അവരുടെ ആദ്യ രാത്രിയും. സീമയുടെ വായ പൊത്തിപ്പിടിച്ചതുമൊക്കെ കണ്ടപ്പോൾ ഹയ്യേ എന്ന് തോന്നി. ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു സീമ ജയൻ. നാൽപ്പത്തൊന്നു വർഷം കഴിഞ്ഞു. ഈ കാലഘട്ടത്തിലെ ശീതീകരിച്ച സിനിമ ഹാളും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുമൊന്നും ആ കാലഘട്ടത്തിലെ നീണ്ട ക്യൂവിൽ നിന്ന് ഒരു രൂപയുടെ ടിക്കറ്റ് എടുത്ത് ബഞ്ചിലിരുന്ന് കണ്ട ആ സുഖം കിട്ടില്ല. ഡ്യൂപ്പില്ലതെ ഏത് സാഹസത്തിനും തയ്യാറുള്ള ജയൻ . ഇന്ന് നമ്മോടൊപ്പമില്ല. വളരെ ചെറുപ്രായത്തിൽ തന്നെ ചലചിത്രമണ്ഡലത്തിൽ എത്തപ്പെട്ട് ചെറുപ്രായത്തിൽ തന്നെ നഭ ചിത്രമണ്ഡലത്തിൽ വിലയം പ്രാപിച്ച നക്ഷത്രമായി ജയൻ സാർ . പ്രണാമം

    • @bestwiremanbest6404
      @bestwiremanbest6404 Před 2 lety +7

      അടിപൊളി ഓർമ്മകൾ കലക്കി, അളിയാ ഞാനിപ്പോ ഇത്തരം ഓർമ്മകളിൽ മേയുന്നു

    • @rasheedk8223
      @rasheedk8223 Před 2 lety +5

      1980ൽ എനിക്ക് പത്ത് വയസ്സ് പിന്നീട് 1982ലാണ് ഞാൻ സിനിമ കാണാൻ തുടങ്ങിയത് കരിമ്പന ചെമ്മാട് ദർശന തിയേറ്ററിൽ വന്നിരുന്നു ഞാൻ കണ്ടിട്ടില്ല സിനിമ അത് എനിക്ക് ഒരു ലഹരിയായിരുന്നു ആവേശമായിരുന്നു പല ആളുകളും എന്നെ സിനിമ ഭ്രാന്തിന്റെ പേരിൽ കളിയാക്കിയിട്ടുണ്ട് ഞാൻ അത് ഗൗനിക്കാറില്ല അന്ന് ഒരു രൂപയായിരുന്നു കുറഞ്ഞ ടിക്കറ്റ് ഒരു രൂപ തന്നെ ഒപ്പിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ ആദ്യ കാലത്ത് എന്റെ നാട്ടിൽ നിന്നും സിനിമ കണ്ടിരുന്നു പിന്നീട് റിലീസ് കേന്ദ്രങ്ങളുള്ള കോഴിക്കോടും തിരൂരും പോയി തുടങ്ങി ഇപ്പോൾ എല്ലായിടത്തും റിലീസായി മുമ്പ് ആഴ്ച്ചയിൽ മൂന്നും നാലും സിനിമകൾ കണ്ടിരുന്നു ഇപ്പോൾ വർഷത്തിൽ രണ്ടോ മൂന്നോ സിനിമകാണും തിയേറ്ററിൽ പോയി സിനിമ കാണാൻ താല്പര്യം തിയേറ്ററിൽ തന്നെ താങ്കൾ പറഞ്ഞ കോട്ടക്കൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ അല്ലേ ?

    • @pentershayden936
      @pentershayden936 Před 2 lety +2

      A beautiful narration.

    • @sabual6193
      @sabual6193 Před 5 měsíci

      😂

    • @user-de4fo8ms7x
      @user-de4fo8ms7x Před 4 měsíci

      ഇത്രയും നീളവും അനുഭവ സാക്ഷ്യവുമുള്ള ഒരു കമന്റ്
      ഇതിൽ വേറെ ഇല്ല, അതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🎉

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +76

    ഈ അടുത്ത കാലത്ത് ഈ സിനിമ കണ്ടപ്പോ, പാലക്കാട് ആണ് എന്നാ കരുതിയത് ,യഥാർത്ഥ സ്ഥലം കണ്ടപ്പോ സന്തോഷവും സങ്കടവും - വല്ലാത്ത ഒരനുഭവം💕💕💕💕💕

  • @ismailpsps430
    @ismailpsps430 Před 2 lety +101

    പനങ്ങാട് അയ്യപ്പാ ടാക്കീസിൽ കണ്ട സിനിമ, അന്നെനിക്ക് പ്രായം പത്ത്, ഓർക്കുമ്പോൾ തല പെരുത്ത് കയറുന്നു... ഈശ്വരാ..കാലത്തിന്റെ പ്രയാണം... നൊസ്റ്റാൾജിയ , ജയൻ സാർ... കാലം മായ്ക്കാത്ത പ്രതിഭ😔

    • @sunilkuruvilla1864
      @sunilkuruvilla1864 Před 2 lety +1

      @@Jehoshua4u ¹

    • @josegabriel5680
      @josegabriel5680 Před 2 lety +2

      എനിക്ക് 10 വയസ്സ്

    • @sajeevs4096
      @sajeevs4096 Před 2 lety +1

      എൻെറ പ്രായം 9

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 Před 2 lety +2

      എനിക്കും പത്തു വയസ്സ്. ഫോർട്ട്‌ കൊച്ചി കൊക്കേഴ്സ് തീയേറ്ററിൽ കരിമ്പന ഫസ്റ്റ് ഷോ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സ്ലൈഡ് എഴുതി കാണിക്കുന്നത് ജയൻ മരിച്ചെന്നു. അപ്പോൾത്തന്നെ ജനങ്ങളെല്ലാം ഇറങ്ങിപ്പോന്നു. തീയേറ്ററിന് മുൻവശം ജെനസമുദ്രമായി. എന്റെ എളേച്ഛനും സിനിമ കാണാനുണ്ടായിരുന്നു. ഇപ്പോഴും ഓർക്കുന്നു.

    • @shajithomas35
      @shajithomas35 Před 2 lety +2

      എനിക്ക് 7 വയസ് ...ഈ ഫിലിം ഇതുവരേം കണ്ടിട്ടില്ല ..പക്ഷെ ഈ പാട്ടു നല്ലവണ്ണം ഓര്മ്മയുണ്ട് ...😔

  • @rajeshkumark7379
    @rajeshkumark7379 Před 2 lety +46

    ജയൻ സാർ എന്റെ ഇഷ്ട താരം

  • @sreekumarpoonithura6339
    @sreekumarpoonithura6339 Před 2 lety +41

    വളരെ നന്നായിട്ടുണ്ട്. ഇനി അവിടം വരെ ഒന്നു പോകണം . ആ കടയുടെ മുൻപിൽ ജയൻ സാർ ഇരുന്ന സ്ഥലമൊക്കെ ഒന്നു തൊട്ടു നോക്കണം.

  • @abdullahkutty8050
    @abdullahkutty8050 Před rokem +27

    ജയൻ സാർ, നിങ്ങളെ എങ്ങിനെ മലയാളികൾക്ക് മറക്കാൻ കഴിയും !

  • @a.prasheed9669
    @a.prasheed9669 Před 2 lety +40

    ഈ വീഡിയോ കാണാൻ തുടങ്ങുന്നതു മുതൽ ഓർമ്മകൾ കണ്ണീരണിയുന്നു ... മനസ്സ് വിങ്ങുന്നു ..
    ഇതിന്റെ അണിയറ ശിൽപ്പികൾക്ക് ഒരായിരം നന്ദി ...
    ജയൻ സാറിന്റെ മറ്റു സിനിമകളുടേയും ഇത്തരം വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു ...

  • @venue3169
    @venue3169 Před 2 lety +22

    ജയന് പകരം ജയൻ മാത്രം !!!!!!
    ഇന്നും ജയൻ തന്നെ സൂപ്പർ സ്റ്റാർ 🌹🌹🌹

  • @keepcalmandcarryon2449
    @keepcalmandcarryon2449 Před 2 lety +82

    എല്ലാം കേട്ടപ്പോൾ കണ്ണു നിറഞ്ഞെങ്കിലും ജയൻ സാറിനെ കുറിച്ചു കേട്ടപ്പോൾ ഒത്തിരി സന്തോഷമായി. കൊമ്പിൽ കിലുക്ക് കെട്ടിയ പാട്ട് സിനിൽ ജയൻ സാറിനെ കണ്ടപ്പോൾ മനസ്സുനിറഞ്ഞു. എന്നും സ്നേഹിക്കുന്ന ഒരേ ഒരു സൂപ്പർ സ്റ്റാർ ജയൻ❤️

  • @Jake_asthetix127
    @Jake_asthetix127 Před 2 lety +50

    എല്ലാം കേട്ടപ്പോൾ നൊമ്പരത്തോടെ ആണെങ്കിലും ഇതെല്ലാം അറിഞ്ഞതിൽ സന്തോഷം

  • @ajithkumar-pf1ng
    @ajithkumar-pf1ng Před 2 lety +33

    മലയാളത്തിന്റെ സുവർണകാലം.
    സത്യൻ, പ്രേം നസീർ ,ജയൻ
    അർത്ഥവത്തായ മനോഹര ഗാനങ്ങൾ . ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന
    നല്ല കാലത്തിന്റെ ക്ലാവു പിടിക്കാത്ത ഓർമ്മകൾ .

    • @natarajanp2456
      @natarajanp2456 Před 2 lety +2

      ഈ സ്ഥലങ്ങളിൽ ഞാൻ എത്തപ്പെട്ട ആ കാലങ്ങളിലേക്കെന്റെ ഓർമകളെ ഊളിയിട്ടുകൊണ്ടു പോകുന്ന സിനിമയും കഥാപാത്രങ്ങളും ആ ഗ്രാമീണ പ്രദേശങ്ങളും എന്റെ യുവത്വ കാലവും അവിടത്തെ ജീവിതവും മറക്കുവാനെളുതല്ല കരിമ്പനപോലെ വളർന്ന സുഹൃത്ബന്ധങ്ങളും. ഹാ.... 🙏❤

  • @muhammedibrahim543
    @muhammedibrahim543 Před 2 lety +25

    ജയനെന്ന അനശ്വര നടൻ അവസ്മരണീയമാക്കിയ കരിമ്പന യെന്ന സിനിമ ഇപ്പോഴും ഓർമ്മകളിൽ മായാതെ നിൽക്കുന്നു... സ്മരണാഞ്ജലികൾ 🙏😘

  • @mylifestylefitness1407
    @mylifestylefitness1407 Před 2 lety +29

    ഇത് കണമ്പോൾ മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ 😔

  • @ngopan
    @ngopan Před 2 lety +39

    ഈ വീഡിയോ നമ്മളെ പഴയ ഓർമകളിലേക്ക് കൊണ്ട് പോയി.

  • @moiduv3666
    @moiduv3666 Před 2 lety +59

    ജയൻ നടന്ന് പോയ റോഡ് കണ്ടാൽ തന്നെ ഒരു ഒരു ഇത് അത് വിശദീകരിക്കാൻ പറ്റില്ല അനുഭവിക്കണം അത്രക്ക് തലക്ക് പിടിച്ച നടനാണ് ജയൻ അന്നും ഇന്നും എന്നും

  • @johnantony7237
    @johnantony7237 Před 2 lety +25

    ഒരിക്കലും ഇ സിനിമ ട്രിവാൻഡ്രതാണ് ഷൂട്ട്‌ ചെയ്തത് എന്നു കരുതിയിരുന്നില്ല... പാലക്കാട്‌ അല്ലെങ്കിൽ മറയൂർ ആണെന്നാണ് വിചാരിച്ചിരുന്നത്... 42വർഷങ്ങൾ ഇപ്പുറം അ ലൊക്കേഷൻ കണ്ടപ്പോൾ ഉള്ള ഫീൽ.... ഹോ.. പറഞ്ഞറിയിക്കക്കാൻ വയ്യ..😍😍😍

    • @rajeshnr9065
      @rajeshnr9065 Před 2 lety +3

      മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർസ്റ്റാർ ജയൻ..ആ താര സിംഹാസനം ഇന്നും ജയനുതന്നെ 🌹🌹

  • @muraleedharanmm2966
    @muraleedharanmm2966 Před 2 lety +21

    പഴയ ഓർമ്മകൾ പൊടി തട്ടി വന്നു ! ജയൻ എന്ന അതുല്യ പ്രതിഭക്ക് പ്രണാമം !!! പ താങ്കൾക്കും നന്ദി

  • @udayakumar.tudayakumar9844
    @udayakumar.tudayakumar9844 Před 2 lety +23

    ഈ പാട്ട് എത്ര കെട്ടാലും മതി വരില്ല
    ജയൻ സാറിന്റെ എല്ലാ സിനിമയിലും
    പാട്ട് മനോഹരം തന്നെ
    കണ്ണ് നിറഞ്ഞു പോയി ജയൻ സാറിനെ പറ്റി നാട്ടുകാർ പറഞ്ഞ പ്പോൾ

  • @shibuthangamani3679
    @shibuthangamani3679 Před rokem +8

    മൺമറഞ്ഞു എങ്കിലും മനുഷ്യ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നവൻ. നേവി ഓഫീസർ കൃഷ്ണൻകുട്ടി നായർ എന്ന ജയൻ സാർ ശരപഞ്ജരത്തിൽ തുടങ്ങി ശാപമോക്ഷത്തിൽ തുടർന്ന് കോളിളക്കത്തിൽ അവസാനിച്ചു🙏 പക്ഷേ ഇന്നും ഹൃദയങ്ങളിൽ

  • @arunajay7096
    @arunajay7096 Před 2 lety +21

    ജയേട്ടൻ 😥😥😥
    മരണമില്ലാത്ത ആക്ഷൻ star 🔥😍💪

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Před 2 lety +34

    എന്നും മലയാളി യുള്ള കാലം മറക്കാത്ത പേരാണു് ജയൻ കാലം പൊന്നാട ചാർത്തിയ പേര് ഒരു കണ്ണുനീർ നനവ്

  • @harim9847
    @harim9847 Před 2 lety +16

    ഇത് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ... മണ്മറഞ്ഞു പോയ ഒരു കാലഘട്ടം... ജയേട്ടൻ ഓർക്കാൻ വിഷമം 🙏🙏🙏

  • @jessychacko9538
    @jessychacko9538 Před rokem +6

    പണ്ടത്തെ കാലം ഓർക്കുമ്പോൾ ജയൻ നടന്ന വഴികൾ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ. Love you jayansir ❤

  • @s.a.k.6659
    @s.a.k.6659 Před 2 lety +30

    ജയനെ സ്ഥിരം ഒരുതല്ലുപിടിനായകനാക്കാതെസാധാരണക്കാരനായിഅവതരിപ്പിച്ചസംവിധായകനായIVശശിയുടെനല്ലൊരുജയൻചിത്രമായിരുന്നുകരിംബന

  • @mukeshmanikattil1670
    @mukeshmanikattil1670 Před 2 lety +13

    കരിമ്പന സിനിമയിൽ ജയൻസാർ അവതരിപ്പിച്ച മുതൻ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @ajikumar567
    @ajikumar567 Před 2 lety +23

    വളരെ നന്ദി. അദ്ദേഹത്തിന്റെ ചരമ ദിനത്തോടടുത്തു തന്നെ ഇങ്ങനെ ഒരു ഷൂട്ടിംഗ് ലൊക്കേഷൻ കാണിച്ചു തന്നതിന്.

  • @vinuvinod906
    @vinuvinod906 Před 2 lety +35

    ഒന്നും പറയാനില്ല..... അന്നത്തെ താരങ്ങളും. ആ സ്ഥലങ്ങളും അതുപോലെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി....

  • @vijayanpillai80
    @vijayanpillai80 Před 2 lety +60

    "കൊമ്പിൽ കിലുക്കും കെട്ടി ....." എന്നു തുടങ്ങുന്ന പാട്ട് വീണ്ടും കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി , അത് എഴുതി ഫലിപ്പിക്കാൻ പറ്റില്ല

  • @GANESHGANESH-tx2ko
    @GANESHGANESH-tx2ko Před 2 lety +24

    ജയൻ അഭിനയിച്ച സ്ഥലങ്ങൾ അന്ന് എന്ത് മനോഹരം കാണിച്ച് തന്നതിൽ വളരെ വളരെ അഭിനന്ദനങ്ങൾ പണ്ട് ഈ കരിമ്പന സിനിമ ഞാൻ കണ്ടതാണ് എന്റെ ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ..... അഭിനന്ദനങ്ങൾ

  • @bharathadevansharmapunalur8365

    നല്ലൊരു വീഡിയോ ഒരു പാട് പേർക്ക് അറിയാൻ ആഗഹമുണ്ടായിരുന്ന കാര്യങ്ങൾ ഇനിയും ഇതു പോലുള്ള നല്ല സിനിമ പിന്നാമ്പുറ കാഴ്ചകൾ ജനങ്ങളിൽ എത്തിക്കുക

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 Před 2 lety +25

    ഈ വാക്കുകൾ കണ്ണു നിറക്കുന്നു 🙏🙏🙏🙏🙏🙏

  • @muralijayan6003
    @muralijayan6003 Před 2 lety +42

    സൂപ്പർ സൂപ്പർ സൂപ്പർ നന്നായിട്ടുണ്ട് നന്നായി വരും പ്രാർത്ഥിക്കാം

  • @shamkumarps2808
    @shamkumarps2808 Před 2 lety +15

    ജീവിതത്തിൽ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ.ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ ❤️

  • @SajiAniyaraVlogs
    @SajiAniyaraVlogs Před 2 lety +14

    നല്ല മനോഹരമായ video.. ജയൻ സാറിനെ നേരിൽ കണ്ട ഒരു പ്രതീധി.. 👍💜

  • @sunilkseb9966
    @sunilkseb9966 Před 2 lety +14

    കുണ്ടമൺകടവിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു. സിനിമയിൽ കാണുന്ന ആലയും കത്തി ഉണ്ടാക്കുന്നതെല്ലാം അവിടെ ഷൂട്ട് ചെയ്തതാണ്, ജയൻ സാറ് നമ്മളോട് സംസാരിച്ചത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു. 1978ൽ അന്ന് ഞാൻ പേയാട് സ്ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. ഉച്ചയ്ക്ക് സ്ക്കൂളിൽ നിന്നും ഷൂട്ടിംഗ് കാണാൻ പോയി താമസിച്ച് വന്നതിന് സാറിൻ്റെ കൈയ്യിൽ നിന്നും കിട്ടിയ അടി ഇപ്പോഴും നല്ല ചൂടോടെ ഓർക്കുന്നു.

  • @ravikumarra7644
    @ravikumarra7644 Před 2 lety +31

    സിനിമ ഷോട്ട് പോലെ തന്നെ ഈ ക്യാമറ കൊണ്ട് കാണിച്ചത് നന്നായി 👍👍

  • @somankarad5826
    @somankarad5826 Před 2 lety +63

    ജയനെ തൊടാനും കെട്ടിപ്പിടിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് 1978-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ

    • @sarathsaraths5959
      @sarathsaraths5959 Před 2 lety +8

      ജയൻസറിനെ നേരിൽ കാണുന്നതും സിനിമയിൽ കാണുന്നതും തമ്മിൽ വെത്യാസം ഉണ്ടോ

    • @somank207
      @somank207 Před rokem

      .l

    • @somankarad5826
      @somankarad5826 Před rokem +3

      @@sarathsaraths5959 നേരിൽ കണ്ടാൾ ഇളം കറുപ്പുനിറമായിരുന്നു മേക്കപ്പാണോ എന്നറിയില്ല. ആ സിനിമയിൽ റെയിൽവെ ജീവനക്കാരന്റെ റോളായിരുന്നു നീല ഷർട്ടും നില പാന്റും

    • @sabual6193
      @sabual6193 Před 5 měsíci

      😂

    • @stardust7202
      @stardust7202 Před 4 měsíci

      ​​@@somankarad5826 You're so lucky😊
      എത്ര ഉയരം ഉണ്ടായിരുന്നെന്ന് ഓർക്കുന്നുണ്ടൊ?

  • @mrflare1221
    @mrflare1221 Před 2 lety +48

    ഇതിനു കമന്റ് പറയുന്നില്ല പറഞ്ഞാൽ കുറഞ്ഞുപോകും.... ഗ്രേറ്റ്‌... 🙏🙏🙏🙏🙏

    • @raghunathraghunath7913
      @raghunathraghunath7913 Před 2 lety +5

      ശരിയാണ്‌ സ്വന്തം ജീവൻ പോലും നോക്കാൻ മറന്ന .മഹാനായ ജയൻ മാത്രം.ഇന്നും ആ ഒരു ദിവസം മറക്കാൻ പറ്റില്ല.

  • @rajeshkrishna5053
    @rajeshkrishna5053 Před 2 lety +16

    ഇങ്ങനെ വിഡിയോ ഇത് ആദ്യമായിട്ടാണ് കാണുന്നത് 👌👌👌

  • @rajanc.d8670
    @rajanc.d8670 Před 2 lety +12

    My favourite actor Jayan Sir

  • @sijojohn1613
    @sijojohn1613 Před 2 lety +8

    കാണാൻ കൊതിച്ച സ്ഥലം കാണിച്ചു തന്നതിൽ വളരെ സന്തോഷം സൂപ്പർ....

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 Před 2 lety +22

    👍🏻👍🏻സൂപ്പർ..... 👍🏻👍🏻👍🏻പഴയ സ്ഥലം ഇപ്പോൾ എങ്ങനെയെന്നു കാണിച്ചു തന്നതിന് നന്ദി 🙏🏼

  • @soychengeorge7922
    @soychengeorge7922 Před 2 lety +8

    ഒരുപാട് സന്തോഷം പഴയ ഓർമ്മകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. വളരെ നന്ദി.

  • @amaljoy5336
    @amaljoy5336 Před rokem +4

    Massss video bro❤

  • @santhoshthulasi6427
    @santhoshthulasi6427 Před 2 lety +23

    ഇതുപോലെ അങ്ങാടി സിനിമയുടെയും കാണിക്കാൻ അഭ്യർത്ഥിക്കുന്നു 🙏

    • @riyadpp5938
      @riyadpp5938 Před 2 lety +4

      അങ്ങാടി full കോഴിക്കോട് ആണ്

  • @kumarvr1695
    @kumarvr1695 Před 7 měsíci +2

    ഏറെ വിലപ്പെട്ട ഒരു വീഡിയോയായി ഞാനിതിനെ കാണുന്നു. വല്ലാത്തൊരു വൈകാരികതയോടെ മാത്രമേ ഇത് കണ്ടിരിയ്ക്കാനാവു. മരണപ്പെട്ട് അരനൂറ്റാണ്ടിലേക്കെത്തുമ്പോഴും ജയൻ ഒരു വിസ്മയമായി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. അഭിനയം പോയിട്ട് ഇന്നത്തെ പല നടന്മാരുടേയും പേര് പോലും മനസ്സിൽ നിൽക്കുന്നില്ല.

  • @user-is2qq4us9d
    @user-is2qq4us9d Před 2 lety +9

    വീണ്ടും വീണ്ടും കാണുന്ന ഞാൻ
    19/12/21 9.43 pm

  • @vipin12374
    @vipin12374 Před rokem +4

    ഈ വീഡിയോ വളരെ സ്പർശിച്ചു. അന്നത്തെ ആ സ്ഥലവും ഇന്നത്തെ സ്ഥലവും ഒരേ സമയം കണ്ടപ്പോൾ എന്തോ ഒരു വിങ്ങൽ . ഞാൻ വയനാട് ആണ്. എങ്കിലും ഈ സ്ഥലത്ത് വരും. ജയൻ നടന്ന വഴികളിലൂടെ ഒന്ന് നടക്കണം.. അദ്ദേഹത്തിന്റെ ഓർമകളിലോടെ അത് വഴി നടന്നു പോകണം.. എന്തൊക്കെയോ വിവരിക്കാൻ കഴിയാത്ത ഒരു വികാരം ആണ് മനസിൽ. ഞാനൊക്കെ ജനിക്കുന്നതിനു വർഷങ്ങൾക്ക് മുൻപ് ഈ ലോകത്തോട് വിട പറഞ്ഞ ഈ മനുഷ്യൻ ഇപ്പോഴുംമനസിൽ ഒരു നീറ്റലായി ഇന്നും നിലകൊള്ളുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല. എന്തിനാണ് ദൈവം ജയനെ ഇത്ര വേഗം വിളിച്ചത് 💔 സ്ഥലത്തെ കുറിച്ചുള്ള കൂടുതൽ ലൊക്കേഷൻ ഒന്ന് reply തരാമോ

    • @Jehoshua4u
      @Jehoshua4u  Před rokem +3

      തിരുവനന്തപുരം ജില്ലയിൽ പാറശാലക്ക്‌ മുൻപ് ഉള്ള ഇടിച്ചക്കപ്ലമൂട് എന്ന സ്ഥലത്ത് നിന്നും ചെങ്കവിളയിലേക്ക് യാത്ര ചെയ്‌താൽ മതി. അഞ്ചാലിക്കോണം, വടുർക്കോണം, അയിര പ്രദേശം. കൂടുതൽ സഹായത്തിനു ശ്രീ ശ്രീകണ്ഠൻ നായരെ contact ചെയ്യാവുന്നതാണ്. Mobile 94008 05016

  • @about6799
    @about6799 Před 2 lety +7

    വ്‌ളോഗ് ചെയ്‌താൽ ഇങ്ങനെ ചെയ്യണം പ്രദേശത്തെ നന്മ കണ്ടറിഞ്ഞു നന്ദി

  • @syamthiruvalla4694
    @syamthiruvalla4694 Před 2 lety +8

    വളരെ നന്നായിട്ടുണ്ട് 💜👍.. ഇനിയും ഇതുപോലെ ലൊക്കേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു ❤️

  • @Megastar369
    @Megastar369 Před rokem +6

    എന്റേ നാട്ടുക്കാരൻ ജയൻ സാർ..❤️💪

  • @praji9454
    @praji9454 Před 2 lety +9

    👍🏻👍🏻ഒരു പാട് വർഷം പിന്നോട്ട് പോയി ഇത് പോലെ പഴയ സിനിമയുടെ ലൊക്കേഷൻ എനിയും കാണിക്കണേ

  • @santhoshar9836
    @santhoshar9836 Před 2 lety +14

    നല്ല വീഡിയോ..... ജയൻ എന്നും ഇഷ്ടം.... പാട്ട് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ആണ്.... മാർക്കോസ് പാടിയത്.... ഒറിജിനൽ യേശുദാസ് പാടിയതാണ്

    • @Jehoshua4u
      @Jehoshua4u  Před 2 lety +2

      ശരിയാണ്.

    • @sanjeevnpillai5104
      @sanjeevnpillai5104 Před 5 měsíci

      അക്കാനി കാച്ചി പാനിയാക്കി... എന്നാണ് മാർക്കോസ് പാടിയത്. പതനി ആണ് ശരി.

  • @mohammedshrief5136
    @mohammedshrief5136 Před 2 lety +6

    അക്ഷരം തെറ്റാതെ പറയാൻ കഴിയുന്ന നാട്യങ്ങളില്ലാത്ത മഹാനായ നടൻ

  • @yousafkerla3239
    @yousafkerla3239 Před 2 lety +15

    ഈ സിനിമയ്ക്ക് പനമരത്തെൽ കയറി പഠിക്കാൻ ജയൻ അവിടെ തമ്മസിച്ചിരാതി വരെ പന കയറിയിരിന്നു ആ പനമരം കുറെക്കാലം മുറിക്കാതെ സുക്ഷിച്ചിരിന്നു

  • @bijoy4254
    @bijoy4254 Před 2 lety +8

    ജയൻ ഏട്ടൻ ഇന്നും ജീവിക്കുന്നു 💖💖💖💖 മണി ചേട്ടനെ പോലെ 😢😢😢

  • @swalihmohammedswali105
    @swalihmohammedswali105 Před 2 lety +11

    ഒരുപാട് നന്ദി ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു 😊😊❤️

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +11

    എന്തൊരു പക്വതയോടെയുള്ള സംസാരം ചേട്ടാ... ഒരു പാട് സന്തോഷം.

  • @siddikvm523
    @siddikvm523 Před 2 lety +6

    ഇന്ന് ഇത്. കേൾക്കുമ്പോൾ. നൊമ്പരം. മാത്രം.

  • @sreeneshpv123sree9
    @sreeneshpv123sree9 Před rokem +4

    Ethinte cd ku vendi alanju nadanna oru kaalam undaayirunnu.2004il..!

  • @mohammadrasheedShihab
    @mohammadrasheedShihab Před 2 lety +9

    കാണണമെന്ന് ആഗ്രഹിച്ച സ്ഥലം...നന്ദി🙏

  • @Gaiming46587
    @Gaiming46587 Před 2 lety +6

    ഇപ്പോൾ മനസ്സിലായി. അമിതാഭ് ബച്ചന്റെ ഒരു ഹിന്ദി സിനിമയുണ്ട് പനം കള്ള് കൊണ്ട് ചക്കര ഉണ്ടാക്കി വിൽക്കുന്നത്. പേര് ഓർമയില്ല. അമിതാഭ് തനി നാട്ടിൻ പുറത്തു കാരൻ. Super cinema. ഓർമ കിട്ടി. Film saudagar.

    • @dasankc1636
      @dasankc1636 Před 2 lety

      ഇത്തരം വീഡിയോകൾ പഴയ കാല സിനിമാ ഷൂട്ടിങ്ങ് സ്ഥലങ്ങൾ
      എനിയും പ്രതീക്കുന്നു

  • @sreenathtk3880
    @sreenathtk3880 Před rokem +2

    Very good,So sweet .എനിക്ക് മരണമില്ലട,പയ്യൻസ്.ഓരോ വണ്ടിയിലു० മുൻപിൽ ഞാനുണ്ട്.നേരാണേ,നേരാണേ,ജയനാണേേയ്യ്.❤❤

  • @Jijo623
    @Jijo623 Před 5 měsíci +2

    Very nostalgic memories and nice narration by that gentleman

  • @dondeepu8987
    @dondeepu8987 Před 2 lety +4

    Onnum paraynillaa...jayettaa..
    Ethu song kettalum e song kelkumpolulla moode onnu veryaa...

  • @mukesh7918
    @mukesh7918 Před 2 lety +8

    ഇതു പൊളിച്ചു . spr

  • @gracyjaimon494
    @gracyjaimon494 Před 2 lety +13

    Jayan sirne orkkumbol happy and sad penne undayirunnenkil

  • @Irshadk134
    @Irshadk134 Před 2 lety +11

    വളരെ നന്നായിരുന്നു കേട്ടോ. 👍

  • @user-eg2xb2hj6d
    @user-eg2xb2hj6d Před 2 lety +10

    ജയൻ സർ ഇരുന്ന ആ വൈദ്യ ശാല സംരക്ഷിക്കണം

  • @athulrajesh9991
    @athulrajesh9991 Před rokem +3

    പ്രണാമം... ജയൻ Sir 🥰

  • @ulsavam97
    @ulsavam97 Před 2 lety +24

    നമ്മുടെ പാറശ്ശാലയിൽ ഷൂട്ടിങ്ങ് ചെയ്ത സിനിമ

  • @mraswin1854
    @mraswin1854 Před 2 lety +13

    Adipoli chetta , jayan sir ❤

  • @hamzaoffice5873
    @hamzaoffice5873 Před 2 lety +10

    എന്നും എന്നും Jayan..

  • @sheejak1513
    @sheejak1513 Před 7 měsíci +1

    Jayansir🙏 കരിമ്പന സിനിമ 15.12.2023 ന് കണ്ടു... ആ വഴികളൊക്കെയും ഇന്ന് എങ്ങിനെ എന്നത് കണ്ടതിൽ 👍

  • @user-is2qq4us9d
    @user-is2qq4us9d Před 2 lety +14

    ഞാൻ കുമ്പളങ്ങി സേവിയേഴ്സിൽ ആദ്യം കണ്ട സിനിമ❤️❤️❤️❤️....ആറു വയസേ ഉള്ളു... എന്നാലും ഓർക്കുന്നു... ഇതൊക്ക കാണുമ്പോൾ വളരെ സന്തോഷം.... ഈ സ്ഥലം കാണാൻ എന്താ ഒരു വഴി.... തിരുവനന്തപുരം ജില്ല യല്ലേ ഇത്

    • @Jehoshua4u
      @Jehoshua4u  Před 2 lety +1

      അതെ. തിരുവനന്തപുരം ജില്ല. പാറശ്ശാലക്കാടുത്ത്, ഇടിച്ചക്കപ്ലാമൂട് - ചെങ്കവിള റൂട്ട്.

    • @mukeshmanikattil1670
      @mukeshmanikattil1670 Před 2 lety

      🙏🙏🙏🙏🙏

    • @antonysinoj846
      @antonysinoj846 Před 2 lety

      കുമ്പളങ്ങി സേവയർസ്. എന്റെ ഓർമയിൽ കുഞ്ചാക്കോ ബോബൻ സിനിമ നക്ഷത്ര താരാട്ട് ആണ്.

    • @antonysinoj846
      @antonysinoj846 Před 2 lety

      ഞാൻ സേവയെര്സ് ഇൽ കണ്ട സിനിമ നക്ഷത്ര താരാട്ട് ആണ്.

  • @rafisilverspoon9419
    @rafisilverspoon9419 Před 2 lety +6

    പാട്ടുകൾ സൂപ്പർ പ്രമീള ശ്രദ്ധിക്കപ്പെട്ട സിനിമ

  • @joedraft1590
    @joedraft1590 Před 2 lety +4

    Super video. I was a kid when this movie was released. I have only faint memory of seeing the posters of the film in newspaper

  • @sunilap6192
    @sunilap6192 Před 2 lety +6

    Super attempt.... All the best.... Keep going...

  • @yousafkerla3239
    @yousafkerla3239 Před 2 lety +38

    ജയൻ കയറിയ പനമരം കുറെ നാൾ വെട്ടത്തെ സുക്ഷിച്ചിരിന്നെ നാന വാരിക്കയിൽ വായിച്ചിരിന്നു

  • @jacobthomas6620
    @jacobthomas6620 Před 2 lety +8

    Annathe nammude gramangal ethra manoharam ayirunnu, Grama visuthi athokke oru kalam. Today kadupidichu pedipeduthunna, alozhinja veedukalum all over kerala same thing. Sarapanjram shooting places like to see. Tributes to the one and only JAYAN 💐🌺🙏💜

  • @aromalks382
    @aromalks382 Před 2 lety +6

    Jayan sir loss is a irreplaceable of the Indian film industry forever if he alive today he has been done so much Macrocosm Bollywood movies and his illustiousness is renowned in the Bollywood and Hollywood along with Bollywood tycoon amithab bacchan

  • @aneeshkumar2357
    @aneeshkumar2357 Před 2 lety +20

    ചേട്ടാ സൂപ്പർ ❤️❤️❤️
    ലൊക്കേഷനുകൾ കുറച്ചും കൂടി നല്ലതുപോലെ കാണിച്ചിരുന്നെങ്കിൽ

  • @pkr557
    @pkr557 Před rokem +3

    വളരെ വളരെ നന്ദി

  • @apfrancis2274
    @apfrancis2274 Před 2 lety +6

    Super Super, jayettan uyir

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +13

    The Jayan movie"Karimbana" a hit of 1980s mostly shot in a village in Parassala turning out to be the story of poor people engaged in toddy tapping. &selling of black jaggury the location where the movie was shot has been brought before viewers bringing back the memories of yesteryears. It was nice to watch locals who were present at the llocation memorising their experiences, as they have all seen Jayan their most favorite actor from close range. The death of Jayan had sunk the village in deep sorrow leaving the people speech less.

  • @vijayankrishnan1717
    @vijayankrishnan1717 Před 2 lety +18

    ഇന്ത്യൻ നേവി ഓപ്പി സെർ മഹാ നടൻ ജയൻ സാർ നാമത്തിൽ സൂപ്പർ

  • @shajirshs7885
    @shajirshs7885 Před 2 lety +5

    ഈ പാട്ട് സീൻ കാണുമ്പോഴൊക്കെ കാണാൻ വണ്ടിയുടെ പിറകിലുള്ള പയ്യൻ ആരാണെന്ന് ഞാൻ ആലോചിക്കും ഉണ്ടായിരുന്നു

  • @avp2726
    @avp2726 Před 2 lety +4

    സത്യത്തിൽ കാണുമ്പോൾ തന്നെ മനസ്സിൽ അടക്കാൻ പറ്റാത്ത എന്തോ വലിയ ഒരു സന്തോഷവും 🥰🥰🥰🥰🥰😍😍😍😍😍പക്ഷേ മറിച്ചു ചിന്തിക്കുമ്പോൾ മലയാളത്തിനും മലയാളികൾക്കും ഒരിക്കലും മറക്കാൻ ആകാത്ത കൂറേ നല്ല മലയാളസിനിമകൾ മലയാളത്തിന് സമ്മാനിച്ച മലയാളത്തിന്റെ തന്നെ സിനിമ 😍നടി നടൻമ്മാർക്കും😍 കണ്ണീരിൽ കുതിർന്ന കോടി പ്രണാമം 🌹🌹🌹🌹😢😢😢😢😢😢😢💔💔💔💔💔💔💔😆💔🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒപ്പം ഇതു പോലെയുള്ള നല്ല വീഡിയോകൾ ഇട്ട താങ്കൾക്ക് വലിയ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏😍😍

  • @mr.pullippadamvlog4624
    @mr.pullippadamvlog4624 Před 2 lety +4

    എട്ടോ.... പൊളി വീഡിയോ ❤️❤️❤️❤️❤️ കാണാനും കേൾക്കാനും മനസ്സിനൊരു സുഖം ❤️❤️❤️❤️

  • @thankamramesh7810
    @thankamramesh7810 Před rokem +4

    ഇവർക്കൊക്കെ കാണാൻ കഴിഞ്ഞതിൽ ദൈവാധീനം കിട്ടിയവർ.

  • @vinokingston
    @vinokingston Před 2 lety +21

    Jehoshua...this is an excellent production connecting back to 1980; 40 years apart. I have heard about this movie but never knew the storyline was about the palm climbers and their struggle. I am planning to watch this movie. Thank you so much for the editing, interviews and compilations. Class!!

  • @antonybj526
    @antonybj526 Před 2 lety +7

    ഈ സിനിമ ഇറങ്ങിയ വർഷത്തിലാണ് ഞാൻ തിരുവനന്തപുരത്ത് ഭൂജാതനായത്

  • @Noojamansoor786
    @Noojamansoor786 Před 2 lety +4

    Valare valare kanan agrahicha Location.film kandapalw.agrahm thoniyirunu e places kanan.valare verrity video.orupad santhosham 👍kanapol

  • @shafipoola1086
    @shafipoola1086 Před 2 lety +2

    സൂപ്പർ സാർ

  • @manu-pc5mx
    @manu-pc5mx Před 4 měsíci +1

    നല്ല മനുഷ്യൻ എല്ലാം കാര്യവും കറക്റ്റ് വിശദീകരിച്ചു തന്നു❤❤

  • @anasvakathy4395
    @anasvakathy4395 Před 2 lety +3

    ഞങ്ങടെ കൊല്ലത്തിന്റ അഭിമാനം ജയൻ ❤

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Před 5 měsíci +1

    ജയൻ അശ്വര താരം കാലത്തിറപ്പുറത്തേക്ക് തിരശ്ശീല പുതപ്പുമായി ഓടി മറഞ്ഞ താരകം ഇനിയൊരു കോടി വർഷം കഴിഞ്ഞു പുനർജന്മം മുണ്ടാവട്ടെ❤❤❤❤❤❤❤❤😢😢😢😢

  • @riyadpp5938
    @riyadpp5938 Před 2 lety +17

    ഇതിൽ അഭിനേയ്ച്ച old Lady super star പ്രമീള ഇപ്പോൾ കാലിഫോർണിയയിൽ usa വിശ്രമജീവിതം നയിക്കുന്നു