തമിഴകവും സിദ്ധ പാരമ്പര്യവും

Sdílet
Vložit
  • čas přidán 23. 05. 2024
  • 18 മിസ്റ്റിക്കുകൾ പുനരാരംഭിക്കുന്നു!
    പ്രിയപ്പെട്ടവരെ,
    കോവിഡ് കാലത്തെ സാധനാ സമയങ്ങളിൽ ആകസ്മികമായി ഉരുത്തിരിഞ്ഞ ഒന്നാണ് 18 മിസ്റ്റിക്കുകൾ. ഭാരതത്തിലെ വിവിധ പാരമ്പര്യങ്ങളിൽ പെട്ട മഹത് വ്യക്തിത്വങ്ങളെ കുറിച്ച് ഡോ ശ്രീനാഥ് കാരയാട്ടും, ഞാനും തമ്മിൽ സംസാരിച്ച വീഡിയോ വിഷ്ണു മൊബൈലിൽ എടുത്ത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. അത്ഭുതകരം എന്നു പറയട്ടെ അതിന് ലഭിച്ച പ്രതികരണങ്ങൾ വിസ്മയകരമായിരുന്നു. പല തിരക്കുകൾക്കിടയിൽ പെട്ട് പിന്നീട് അത് തുടരാൻ സാധിച്ചില്ല എങ്കിലും, അത് വളരെ ചിട്ടയോടെ പുനരാരംഭിക്കണം എന്ന് ഒരുപാട് കാലമായി മനസ്സിൽ ചിന്തിച്ചിരുന്നു . ഇപ്പോൾ അത് സംഭവിച്ചിരിക്കുകയാണ് ഈ ലക്കത്തിൽ 18 സിദ്ധന്മാരെ കുറിച്ച് പ്രശസ്ത കർണാട്ടിക് സംഗീത വിദുഷി ഭാഗ്യലക്ഷ്മി ഗുരുവായൂരും ഞാനും തമ്മിൽ സംസാരിച്ച കുറച്ചു വീഡിയോകൾ വരും ദിവസങ്ങളിൽ പങ്കുവെക്കാം. ഭാഗ്യലക്ഷ്മി കൂടെയുണ്ട് എന്നതിനാൽ എല്ലാ എപ്പിസോഡിലും സിദ്ധർ പാടലുകൾ അൻപോട് കേൾക്കുവാനുള്ള അവസരവും നമുക്കുണ്ട്.
    ഇന്ന് തമിഴ് സിദ്ധപാരമ്പര്യം - തമിഴകം എന്ന വിഷയമാണ്.
    ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫർ ശ്രീ സുമിൻ എസ് കുമാർ ആണ്.
    ഡോ ആർ രാമാനന്ദ്
  • Zábava

Komentáře • 12