നനവോർമ്മകൾ | Nanavormmakal | Abey George | New Malayalam shortfilm 2020

Sdílet
Vložit
  • čas přidán 11. 09. 2024
  • Once again DMG kochi films is back, after chakkarem peerem malayalam shortfilm. please click the link below to watch the same.
    • Chakkarem Peerem | ചക്...
    Special Thanks to Director Chaappan for supporting us and his shortfilm Eeran link is added below..
    • ഈറൻ മലയാളം ഷോർട്ട്ഫിലി...
    Written and Directed by : Abey george
    Produced by : Nayana Vishnuraj
    Edited by : Shyam arun
    Cinematography : Shyam arun, Rahul Umesh
    Music composing and Lyrics : Vaishakh Raj
    Singer : Alan Joseph
    Actors : Anjay Levin , Soumya lakshmi
    Poster and title design : Muhammed Shinas
    Song Programming : Danush D-Tunes
    Sound Mixing : Abey george
    Our other works available on youtube
    Chakkarem peerem - • Chakkarem Peerem | ചക്...
    Vediyirachi - • നുമ്മടെ റഷീദ് ഇക്ക അഭി...
    Kali kanda kochi - • Kali Kanda Kochi "കലി ...
    Just talk - • Video
    Incest - • Incest - Malayalam Sho...

Komentáře • 8K

  • @abbasambro2748
    @abbasambro2748 Před 4 lety +3078

    ഒരു ലിങ്കോ അല്ലേൽ ഒരു കേട്ടറിവ് പോലും ഇല്ലാതെ വന്നു കണ്ട്ഇഷ്ട്ട പെട്ടവർ എത്ര പേരുണ്ട്

  • @abhijithjithu4625
    @abhijithjithu4625 Před 3 lety +956

    ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയി എന്ന വാർത്തകൾ കേൾക്കുമ്പോൾ അതിന്റെ പിന്നിലെ കാരണങ്ങൾ ആരും തിരക്കാറില്ല ,

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 3 lety +14

      🥰🥰

    • @naseemamusthafa4958
      @naseemamusthafa4958 Před 3 lety +41

      ഭർത്താവ് മോശക്കാരനായാൽ കാമുകൻ്റെ കൂടെ പോകലാണോ പ്രതിവിധി....... കഷ്ടം....

    • @mohammedjaseel8477
      @mohammedjaseel8477 Před 3 lety +57

      @@naseemamusthafa4958 കാമുകന്റെ കൂടെ പോവേണ്ട. ആ കുട്ടി എന്താണ് ചെയ്യേണ്ടത് എന്നൊന്ന് പറഞ്ഞുതരൂ....

    • @bivithasumeshsumesh496
      @bivithasumeshsumesh496 Před 2 lety +15

      Pnem kaamukante koode kittunna life engane aayapo?? Adyamokke supr aayirikum.. Pne thonnum pazhayathayrnu bettr ennu.. Feel cheythit karyamundo? Oru joly vanganam swanthamayi jeevikkaan.. This is my opinion

    • @meghamadhu206
      @meghamadhu206 Před 2 lety +10

      Aa best eni aa pokkine support cheyy🤦🏻‍♀️

  • @hasna7159
    @hasna7159 Před 2 lety +895

    Shorts ൽ കണ്ട് video തപ്പി പിടിച്ചു വന്നതാ.. വന്നത് ഏതായാലും നന്നായി, ഇത്രേം നല്ലൊരു short film miss ആയിപോയേനെ 😍♥️

  • @ijas.
    @ijas. Před 3 lety +308

    ഈ comment എല്ലാം വായിച്ചാൽ മനസിലാവുന്ന ഒരു കാര്യം ഉണ്ട്. ഇത് വെറും ഒരു കഥയല്ല. പലരുടെയും ജീവിതം കൂടി ആയിരുന്നു 🙌

  • @abdulvahid.t9295
    @abdulvahid.t9295 Před 4 lety +1598

    പറഞ്ഞ് പ്രണയിച്ച വരെക്കാൾ കൂടുതൽ പറയാതെ പ്രണയിച്ച വരാണ്..💞

  • @kunjuttikunjus7240
    @kunjuttikunjus7240 Před 4 lety +475

    ഞങ്ങളുടെ ജീവിതവുമായി ഒരുപാട് സാമ്യം തോന്നിയൊരു shotfilm......
    എനിക്കും ഉണ്ട് ഇതുപോലൊരു കൂട്ടുകാരൻ, ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും കലാലയ ജീവിതത്തിന്റെ അവസാനനാളിൽ ഉള്ളിലെ ഇഷ്ടം തുറന്നുപറഞ്ഞൊരാവസ്ഥ. രണ്ടുപേർക്കും ഇഷ്ടായിരുന്നു പക്ഷെ തുറന്നു പറഞ്ഞില്ല, പറഞ്ഞപ്പോയോ ഒരിക്കലും നേടിയെ ടുക്കാൻ കഴിയാത്ത അകലത്തിൽ പറിച്ചു മാറ്റപ്പെട്ടു, എന്നാലും അവന് സ്നേഹിക്കാതിരിക്കാൻ അതൊരു കാരണമായിരുന്നില്ല. അവന് സ്നേഹിച്ചു ,ഒരുപാട് ഇപ്പോഴും സ്നേഹിക്കുന്നു. ഞങ്ങൾ രണ്ടുപേരും. പക്ഷെ ഒന്നാകാൻ വിധിയില്ല. ഇന്നവന്റെ എല്ലാ പരിശ്രമങ്ങൾക്ക് പിന്നിലും ഒരു നഷ്ട പ്രണയത്തോടുള്ള വാശിയുണ്ട്. അവന്റെ ഓരോ വിജയവുമാണ് എന്റെ സന്തോഷം.എനിക്കും അവനും പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവെക്കാൻ ഞങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു.. അത് മതിയായിരുന്നു. അവനും, പക്ഷെ. ഇന്ന് ഒരുപാട് മിസ്സ്‌ ചെയ്യുവാ.. അവനെയും അവന്റെ ഓരോ വാക്കും പ്രവർത്തികളും, ഒരുപാട് അകലത്തിലിരുന്ന് അവനെ ഓർക്കാത്ത ദിനങ്ങളില്ല. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്ന സൈനികരുടെ കൂട്ടത്തിൽ കാണാറുണ്ട് ഞാൻ എന്റെ ഹൃദയം തൊട്ടറിഞ്ഞവനെ........❤❤❤

  • @ansalachu3891
    @ansalachu3891 Před 4 lety +584

    ഇത് കണ്ടവർ ഒന്ന് പുഞ്ചിരിച്ചെങ്കിൽ... മനസ്സു ഒന്ന് ഇടറിയെങ്കിൽ അവസാനം ഒരുഇറ്റ് കണ്ണുനീർ നാം അറിയാതെ നമ്മിൽ നിന്നു പൊഴിഞ്ഞെങ്കിൽ.... അത് തന്നെയാണ് നിങ്ങളുടെ വിജയം

  • @saalihasaali7862
    @saalihasaali7862 Před 4 lety +488

    😢 *_ഇത് കണ്ടിട്ട് ശെരിക്കും കരഞ്ഞ് പോയീ... ഇതിലെ സുഹൃത്തിന്റെ മനസ്സുള്ള പോലെ ഒരു ചെക്കനെ കിട്ടാണെൽ ഓരോ പെണ്ണിന്റെയും ജീവിതം സ്വർഖ തുല്യം ആയേനെ..._*

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +2

      😍😍

    • @a--1--92
      @a--1--92 Před 2 lety +5

      I have.... 😘

    • @mehenditrends7567
      @mehenditrends7567 Před 2 lety +10

      Athe ningll paranjath 💯 %sheriyaan njn mrg cheythath ente best frnd ne aahnn 1 mnth aavannallooo kazhinjt njn nth happy aahnennooo ellaam share cheyyaan illa oru frndum athpole illa hus randum oraalilnn kittunna sugam ath paranjariyikkaan pattlaaa. 💖💖💖💖

    • @shajiraks6900
      @shajiraks6900 Před 2 lety

      Currect

  • @ragesh9955
    @ragesh9955 Před 4 lety +794

    ഇതൊക്കെ വെറും കഥകൾ ആണെന്ന് ആരാ പറഞ്ഞത്. ഓരോ dialogum real ലൈഫിൽ പറഞ്ഞു കേട്ടിട്ടുണ്ട്. Love u guys

  • @nidheeshns2783
    @nidheeshns2783 Před 4 lety +506

    സത്യത്തിൽ ഞാൻ കരഞ്ഞു പോയി നമ്മളറിയാത്ത എത്ര പെൺ കുട്ടികൾ ഉണ്ട് ഇങ്ങനെ അനുഭവിക്കുന്ന

  • @ack2757
    @ack2757 Před 4 lety +452

    ഒരു വിധം കമന്റെല്ലാം വായിച്ചു , ഒരു നെഗറ്റീവ് കമന്റ് പോലും കണ്ടില്ല
    അത് തന്നെയാണ് ഇതിന്റെ വിജയവും 😊😍

  • @nimishaajith6631
    @nimishaajith6631 Před 3 lety +208

    ഒരേ സമയം കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത... Shortfilm ❤️❤️... ചില നനവോർമ്മകൾ 😓😓

  • @dalvinwilson5711
    @dalvinwilson5711 Před 4 lety +568

    പറയാതെ പോയ പ്രണയത്തിന്റെ ശവപ്പറമ്പാണ് പലരുടെയും ജീവിതങ്ങൾ ❤️❤️💔💔

  • @crazy7954
    @crazy7954 Před 4 lety +709

    അക്ഷരം തെറ്റാതെ ഇതിനെ ഒക്കെ ആണ്, നല്ലൊരു ഷോർട്ട് ഫിലിം എന്ന് വിളിക്കുന്നത്. Good Job !! Hats off for the Team behind this... And for the Two, in front.

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +5

      😍😍

    • @souparnikam6671
      @souparnikam6671 Před 4 lety +1

      Crct

    • @sreenandanam9347
      @sreenandanam9347 Před 4 lety +1

      സത്യം

    • @joethebeckham1
      @joethebeckham1 Před 4 lety +1

      @@DMGKOCHIFILMS great job. Seen in Fb.. chase with team members name and found it. Just to congratulate and letting you know we are expecting more great work like this.

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      @@joethebeckham1 thanks maan for your effort to find us. 🥰🥰🥰tight hug♥️♥️

  • @gayathrishiju6588
    @gayathrishiju6588 Před 4 lety +257

    ഇത് കണ്ടപ്പോൾ ഒരു story ആയിട്ടല്ല തോന്നിയത്‌ ജീവിതമായിട്ടാണ്..... ഒരിക്കലെങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപോയി ആ നിമിഷത്തെ ........

  • @rajeshbabu4129
    @rajeshbabu4129 Před 3 lety +142

    അനുഭവിച്ചവർക്കേ അറിയൂ
    അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്കും
    The really matching story..

  • @98noufu
    @98noufu Před 4 lety +186

    ഉളള സൗഹൃദം നഷ്ടപെടുമൊ എന്ന് പേടിച്ച്‌ ഉളളിലുളള സ്നേഹം പറയാതെ പോയി നഷ്ടപെട്ട പ്രണയം എന്നെ പൊളെ ഉളളവർ ലൈകിക്കൊ

  • @Robin-gt3rs
    @Robin-gt3rs Před 4 lety +618

    ഫേസ്ബുക്കിൽ കണ്ട ഒരു വീഡിയോ യുടെ ബാക്കി തപ്പി യൂട്യൂബിൽ കേറി മുഴുവനും കണ്ടു തീർത്തു. പക്ഷെ വേണ്ടായിരുന്നു..... കാണണ്ടായിരുന്നു.......
    മനസ്സിൽ ഒരു പിടി ഭാരം തന്നിട്ടാണ് അവൾ നടന്നു പോകുന്നത്.......!!!!!

  • @user-st3rs7ou4x
    @user-st3rs7ou4x Před 4 lety +323

    *കരഞ്ഞ് പോയി* 😢😢😢😢
    ആ തല്ലൂടിയുള്ള പോക്ക് കാണാൻ വയ്യ, കുന്നോളം വിഷമം ഉള്ളിലൊതുക്കി പിരിയുന്ന രണ്ടാത്മാക്കൾ

  • @KunchuAk
    @KunchuAk Před 4 lety +127

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം. *ഷോർട്ട് ഫിലിമിലെ ബാഹുബലി*

  • @greenpirate4246
    @greenpirate4246 Před 4 lety +553

    Sathyam parayalo tiktokile ചെറിയ ചെറിയ ക്ലിപ്സ് kandu shortfilm name orupadu annoshichu പലതവണ nokiyitum kitiyillla.. എങ്കിലും last vazhiyenna രിതിയിൽ videoyude ഒരു screenshot eduthu google image search ചെയ്‌തു... sathyayitum ithrayum നോക്കിയിട്ടു eee short flm kandathileniku vallathoru feelanu... vallathe hrithayathe svarshikunna pala വാക്കുകളും paryathirikanakilla avatharanam ഒന്നിനൊന്നു മികച്ചത് തന്നെ thiranjeduha place, bckgrd tone, ഡൈലോഗ്സ്, act,...... etc.. ellam ഒന്നിനൊന്നു mikachathuthanne....entho njanariyathe ente കണ്ണ് niranjitundenkil... atheole palarudeyum... athi shrt flm വിജയമാണ്.... സത്യത്തിൽ പറയാൻ vakkukal kandethiyirikunnu athrayum മനോഹരമായ ആവിഷ്കരണം...... eee തീം arudeyanelum തുടർന്നും ഇതുപോലുള്ള videos predhishikunnu ith verumoru video mathralla പറയാനും oruopadagrahichitu kazhiyatha pala jeevithangaludeyum കഥയാണ്

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +14

      Thanks bro..❤️ ..ithreyum kashttapett njangalude video kandathalle....comment pin cheyyunu...❤️❤️❤️❤️❤️❤️❤️❤️

    • @aaronmathewthomas8973
      @aaronmathewthomas8973 Před 4 lety +5

      Sathyam...njnum tiktok video kand anweshich vanneya

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      @@aaronmathewthomas8973 thanks

    • @bu_tt_er_fly
      @bu_tt_er_fly Před 4 lety +3

      ഞൻ dha ippo tiktok kanda vannu nokiya

    • @ameeraash5180
      @ameeraash5180 Před 4 lety +3

      ഞാൻ പറയാൻ ആഗ്രഹിച്ച അത്പോലെ പറഞ്ഞിട്ടുണ്ട് ഈ കമെന്റിൽ,

  • @rabijithov1188
    @rabijithov1188 Před 4 lety +492

    ജീവിതത്തിൽ കണ്ടതിൽ വച്ച് eetavum മികച്ച short film.
    ❤️❤️❤️👍👍👍👍

  • @Jacksparrow-v5u
    @Jacksparrow-v5u Před 4 lety +244

    കാണാതെ പോവാന്നാ ആദ്യം കരുതിയേ.......... ഒരു പക്ഷെ കാണാതെ പോയിരുന്നേൽ അത് ഏറ്റവും വലിയ നഷ്ടമായേനേ...💕💕💕

  • @travelwithtony3515
    @travelwithtony3515 Před 3 lety +206

    Arkelum avarde swantham life kanda pole thonniyenkil onnu like cheythittu poyekku 😞

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 3 lety +3

      ♥️♥️

    • @annmary8688
      @annmary8688 Před 3 lety +5

      Thonni njanum Ipo tripple Strong aaa

    • @thelluzz...1207
      @thelluzz...1207 Před 3 lety +2

      Palarum jeevdhathil ulla rahasya aan real ayi ithe pole snehicha oraal
      But,arum thurannu parayatha prasymaya oru rahasyam

  • @jishnumohanan5391
    @jishnumohanan5391 Před 4 lety +278

    വർഷങ്ങൾ പ്രണയിച്ചിട്ടു അത് അവസാനം വിരഹത്തിൻ അവസാലിച്ചവർ ആരിക്കും നമ്മുടെ നാട്ടിൽ കുടുത്തൽ.

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +5

      ♥️♥️

    • @jismithan1086
      @jismithan1086 Před 3 lety +3

      Exactly

    • @nafihvp8762
      @nafihvp8762 Před 3 lety +2

      സത്യം♥️

    • @nadeemaaju8296
      @nadeemaaju8296 Před 3 lety +1

      Ys

    • @naseemamusthafa4958
      @naseemamusthafa4958 Před 3 lety +3

      പ്രണയിച്ചവരെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ(ളെ) [ ദൈവം ഇണയാക്കിതന്നവനെ ] നിശ് കളങ്കമായി പ്രണയിക്കുക ..

  • @tharapaul7081
    @tharapaul7081 Před 4 lety +144

    ആദ്യമായിട്ടാണ് ഒരു shortfilm ഇത്രയും മനസിൽ സ്പർശിച്ചത്, ശരിക്കും കൺമുന്നിൽ അവർ ജീവിക്കുന്നതു പോലെ തോന്നി, അവരുടെ വിടവാങ്ങൽ കണ്ണുനനയിപ്പിച്ചു.
    ഈ Shortfilm ന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..
    പറയുന്നതു ശരിയല്ലെങ്കിലും രണ്ടു പേരും ഒന്നിച്ചെങ്കിലെന്ന് ആശിച്ചു പോയി.

  • @anu9070
    @anu9070 Před 4 lety +242

    ഇതു കണ്ടപ്പോ..... എനിക്ക് തോന്നിയത്..... ഞാൻ കെട്ടുന്ന പെണ്ണിനെ.... വിഷമിപ്പിക്കൂല ന്ന് 😥.... ഇതിലെ ഓരോ അണിയറ പ്രവർത്തകർക്കും big salute.......

  • @akhilbkumarakhilakhi2096
    @akhilbkumarakhilakhi2096 Před 3 lety +52

    കണ്ടിട്ട് ഇത് വെറും ഒരു കഥയല്ല ആരുടയോക്കയോ ജീവിതം കണ്ടറിഞ്ഞു ച്യ്തത് പോലെയുണ്ട്..... സൂപ്പർ വർക്ക്‌......🤞

  • @zewalove8346
    @zewalove8346 Před 4 lety +247

    ചില സ്നേഹവും ബന്ധവും ഒക്കെ ഇങ്ങിനെ ആണ് ഒരിക്കലും മറക്കുവാനും ആവില്ല.....ഒരിക്കലും ഒരുമിക്കാനും ആവില്ല......ഉള്ളിന്റ ഉള്ളിൽ നിന്ന് എരിയുന്നുണ്ടാവും....ആരുമറിയാതെ 🤗

  • @s_for_sarath
    @s_for_sarath Před 4 lety +264

    എനിക്കും ഉണ്ട് ഇതുപോലൊരു കൂട്ടുകാരി... നീ ഇത് കാണാൻ വരുമ്പോൾ എന്റെ ഈ കമന്റും കാണും എന്ന് എനിക്ക് ഉറപ്പാ.. ഒരു ലൈക്ക് നോട്ടിഫിക്കഷനുവേണ്ടി വെയ്റ്റിങ്

  • @abdullaadhilu9155
    @abdullaadhilu9155 Před 4 lety +267

    നല്ല അവതരണം, ഇപ്പോഴും ഇങ്ങിനെ കുറെ പെൺകുട്ടികൾ ബുദ്ധിമുട്ടി ജീവിക്കുന്നുണ്ട്, ഒരു തരത്തിൽ പറഞ്ഞാൽ സ്വന്തം വീട്ടുകാർക് വേണ്ടി പ്രവാസി ആയത് പോലെ,

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +2

      True❤️❤️

    • @rishinrajan9275
      @rishinrajan9275 Před 4 lety +2

      അത് വളരെ ശെരി ആണ്.

    • @aiswaryasreekumar1086
      @aiswaryasreekumar1086 Před 4 lety +8

      " സ്വന്തം വീട്ടുകാർക് വേണ്ടി പ്രവാസി ആയത് പോലെ" aa usage kalakki bro

    • @nikhithak9752
      @nikhithak9752 Před 3 lety +1

      Angne jeevitham kalaynda avashym onnullaa.... Thettanenn thonnumbol thiruthanam... Vtkarum nannavnm.. Penkutyolayal theerumnm edkkan illa dairym indavnm.. Sahikyenda avashym enthaa

  • @sudheeshsushi2152
    @sudheeshsushi2152 Před 3 lety +3

    പണ്ടാരം അടങ്ങാനായിട്ട് ഈ ഒരു അവസ്ഥയിൽ ഞാനായിനെകിൽ അവളേം കെട്ടി വീട്ടിപ്പോയേനെ 😔😔ഹോ എമ്മാരി ഫീൽ

  • @rajeesh447
    @rajeesh447 Před 4 lety +233

    "ഒരുപാട് ഒരുപാട് നന്ദി ഇത്രയും മനോഹരമായ ഒരു 38 മിനിറ്റ് തന്നതിന് .....

  • @sansansful
    @sansansful Před 4 lety +164

    ആ താലിച്ചരട് പൊട്ടിവീഴാൻ ആഗ്രഹിക്കുന്ന ഒരു സ്വാർത്ഥമായ പ്രണയം അവനിൽ ഉടലെടുത്തത് അവൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ...

  • @aneeshaneeshaneesh3052
    @aneeshaneeshaneesh3052 Před 4 lety +1925

    Tiktok kandu vannavar like

  • @Dreamcapture4367
    @Dreamcapture4367 Před 3 lety +84

    ദേ ഇതാണ് അഭിനയം? അല്ല ! ജീവിക്കാർന്നു 👌👌👌 ഇതിനൊക്കെ എന്താ പറയണ്ടേ 💞എന്റെ പൊന്നോ 👌👌👌തകർത്തു 🥰🥰🥰🥰💯💯💯

  • @lekshmigopalakrishnan5721
    @lekshmigopalakrishnan5721 Před 4 lety +424

    Tiktok kand vannatha.. ശരിക്കും hrt touchng shrtflm. ഇത് വെറും ഒരു സ്റ്റോറി മാത്രല്ല. മിക്ക ആളുകളുടേം real lyf ആണ്.casting, begium,dialogues, visualz,location, എല്ലാം ഒന്നിനൊന്നിന്‌ മികച്ചതാണ്. ഒരുപാടിഷ്ടമായി. എവിടൊക്കെയോ എന്റെ lyf കണ്ടതുപോലെ.കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ പറ്റിയില്ല. ഒരുപാടൊരുപാട് ഇഷ്ടായി..ഇവരെ രണ്ടുപേരെയും select ചെയ്‌തത്‌ തന്നെ ആണ് ഇത് വിജയിക്കാനുള്ള ഒരു കാരണം. നല്ല acting. Story crrct aayi കാണിച്ചുതരാൻ ഇവർക്കു പറ്റി.dialogues എല്ലാം ചങ്കിൽ കൊള്ളുന്നതാരുന്നു. great work. Super,.. super super....👏👏👏👏👏👏👌👌👌👌😪😪😪❤️❤️😍😍😍😍😍 onnum parayan illa. Athak feel aayi.. all d bst guyszz... 😍😍😍😍😍😍😍😍👌👌👌👌👌👌👌

  • @murshidkuzhikka6282
    @murshidkuzhikka6282 Před 4 lety +170

    ഒരു പാട് സ്ത്രീകൾ അനുഭവിക്കുന്ന കാര്യമാണിത് 💔 നമുക്കു അറിയാവുന്നവരൊക്കെ ഒത്തിരി പേര് അനുഭവിക്കുന്നുണ്ട് ഇതു പോലെ തന്നെ 😶😶

  • @stellzzkuttu
    @stellzzkuttu Před 4 lety +273

    "ഒരു തുറന്നു പറച്ചിലിന്റെ അകലമേ ഉണ്ടായിരുന്നു നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതത്തിനു.... അല്ലേടി"
    ഈ ഒരു ഒറ്റ sentenceൽ എത്രയോ പേർ തങ്ങളുടെ പ്രണയം ബന്ധങ്ങൾക്ക്‌ വേണ്ടി ബലിയാടക്കി ജീവിതം മുഴുവൻ ഒരു താലി ചരടിന്റെ ബന്ധനത്തിൽ ഇന്നും കുരുങ്ങികിടപ്പുണ്ട്.... ബന്ധങ്ങൾക് വേണ്ടി ബന്ധനങ്ങളാകുന്ന ജീവിതങ്ങൾ.... Nice Art.... Pwoli Film , Ishtayi... orupadu.... കണ്ടു തീരുമ്പോൾ ചങ്കിലും കുരുങ്ങികിടപ്പുണ്ട് പേരാറിയാത്തൊരു നൊമ്പരം....

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +1

      Thanks

    • @dabbystar1011
      @dabbystar1011 Před 4 lety +1

      Hahaha

    • @deepuvsoman1985
      @deepuvsoman1985 Před 4 lety +6

      The best ever seen. But the comment,even better🥰
      കുരുങ്ങി കിടപ്പുണ്ട്

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +1

      @@deepuvsoman1985 🥰

    • @pradeeshmohan1675
      @pradeeshmohan1675 Před 4 lety +1

      Sarikkum eppola njan ath manasilakkunnth.. Palarkkum vendi matticha jeevitham an.. Eni ottakku anu enn urapoulla jeevitham

  • @KANNANKANNAN-vl4mw
    @KANNANKANNAN-vl4mw Před 3 lety +25

    ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കൻ സാധിക്കാത്തത് എല്ലാം ചെറുക്കന്മാരുടേം കഴിവുകേട് ആയി കാണണ്ട..... സ്നേഹിച്ചവർക്ക് അറിയാം എന്താണ് അതിന്റെ കാരണം എന്ന് 🥰🥰🥰🥰 Good story... Keep it up..❤️❤️

  • @anzlama8397
    @anzlama8397 Před 4 lety +129

    അഭിനയിക്കുകയാണെന്നു ഒരു നിമിഷം പോലും തോന്നിക്കാത്ത വിധത്തിൽ ജീവിച്ചു കാണിച്ചു..... എവിടൊക്കെയോ സുഖമുള്ളൊരു നോവ്...... ❤️

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      Thanks

    • @johnsonjoseph715
      @johnsonjoseph715 Před 4 lety +1

      സത്യം. പേര്കാണിച്ചപ്പോൾ annu.അഭിനയിച്ചന്ന് മനസിലായത്

  • @dipin6964
    @dipin6964 Před 4 lety +120

    കണ്ണ് നനയിപ്പിച്ചുകളഞ്ഞല്ലോ നിങ്ങൾ.. ന്റെ ജീവിതത്തിൽ നടന്നത് കൊണ്ടാവാം ഇത്രമേൽ ആഴത്തിൽ സ്പർശിച്ചത് ❤️❤️❤️

  • @jishnulal8671
    @jishnulal8671 Před 4 lety +360

    ഈ ഷോർട്ട് ഫിലിം കണ്ട് കഴിഞ്ഞു വീണ്ടും വീണ്ടും വന്നു കാണുന്നവരുണ്ടോ 😍

  • @ajaspm2843
    @ajaspm2843 Před 2 lety +3

    Arum Kanan agrahikkunna oru filim. Onnum palarudeyum jeevithathil ithupole oru friend undayirunnenkil ethra perude jeevitham pretheekshichathupole ayene. Supper machu really 🥳

  • @ibrahim___cpy8388
    @ibrahim___cpy8388 Před 4 lety +109

    ഇങ്ങനെ ഒരു കൂട്ടുകാരി ഉണ്ട് കോഴിക്കോട് എനിക്കും.പലരും തെറ്റിദ്ധരിച്ചു പോയിട്ടു പോലുമുണ്ട് ഞങ്ങളെ,(ഞാൻ സ്നേഹിച്ച പെണ്ണ് പോലും)പക്ഷെ എല്ലാം പറഞ്ഞു പൊട്ടി കരയാൻ അവൾക്ക് എന്നെ വേണം.പ്രണയത്തേക്കാൾ ഇഷ്ട്ടം തോന്നിയ ഒരു frndship leeshma❤️

  • @deekshalakshmi7907
    @deekshalakshmi7907 Před 4 lety +141

    ഇത്രേം ദിവസം recommendation വന്നിട്ടും ഇതുവരെ കാണാതിരുന്ന എന്നെയൊക്കെ എടുത്ത് കിണറ്റിൽ ഇടാനാ തോന്നണേ 😂😂😂😂 💚

  • @laleesh46
    @laleesh46 Před 4 lety +137

    പപ്പടം കാച്ചി കണക്കെടുക്കാനോ നീ വന്നത് ഇത്രയും ദൂരം...
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഭാഷണം

  • @soorajsurendran4056
    @soorajsurendran4056 Před 2 lety +3

    പറയാതെ വയ്യ, സൂപ്പർ മേക്കിങ്....... ആ ഡയലോഗുകളുടെ തിരക്കഥ കൃത്തിനും, അതിനെ ഭംഗി ആയി ഡയറക്റ്റ് ചെയ്ത ആ മചാനും , അതിലെല്ലാം ഉപരി, ഇവയെല്ലാം കൂട്ടി ചേർത്ത് ഒരു മിന്നൽ പിണർ പോലെ ചങ്കിലേക്ക് കുത്തി കയറ്റി തന്ന ആ രണ്ട് മുത്തുമണികൾക്കും ന്റെ മനസ്സ് നിറഞ്ഞ ആശംസകൾ ചങ്കോളേ ❤❤❤❤💙💙💙💙💧💧😘😘

  • @amrithat3448
    @amrithat3448 Před 4 lety +190

    ഒരു രാത്രി മുഴുവൻ എന്നെ കരയിപ്പിച്ച സാധനം....എവിടെയോ എന്തോ ചില നനവോർമ്മകൾ.......Good making. ..😍😍

  • @dileeshmohanan2618
    @dileeshmohanan2618 Před 4 lety +125

    ആർകെങ്കിലും ആരോടെങ്കിലും ഇഷ്ടം ഉണ്ടേൽ ഇപ്പൊത്തന്നെ പോയി പറഞ്ഞു സെറ്റ് ആക്കുക
    ഇനി ഇത് പോലെ ആർക്കും വരരുത്

  • @arathypb1989
    @arathypb1989 Před 4 lety +63

    സത്യം പറയാല്ലോ ഇത് കണ്ടില്ലായിരുന്നെങ്കിൽ വല്ലാത്തൊരു നഷ്ടമായി പോയേനെ !
    സൂപ്പർ, ഒരു രക്ഷയില്ല !!!
    എല്ലാവർക്കും കാണും ആരോടും പറയാത്ത ഒരു പ്രണയം.!
    അത് തുറന്നു പറഞ്ഞാൽ ഇപ്പോഴുള്ള സൗഹൃദത്തെ ബാധിക്കുമോ എന്ന് വിചാരിച്ചു മനസ്സിന്റെ അടിത്തട്ടിൽ തന്നെ കുഴിച്ചുമൂടുന്ന പ്രണയം 😔..
    കുഴിച്ചു മൂടി എന്ന് പറയാനേ പറ്റു. ഒരിക്കലും അതങ്ങനെ പോകില്ല !!!!!😢😢

  • @jeethu8032
    @jeethu8032 Před 3 lety +75

    പറഞ്ഞ പ്രണയങ്ങൾ മനോഹരം പറയാത്തവ അതിമനോഹരം. പറയാതെ പോകുന്നതിനെക്കാൾ വേദന പിന്നീടൊരിക്കൽ സത്യം തിരിച്ചറിയേണ്ടി വരുമ്പോളായിരിക്കും

  • @kiranouseph613
    @kiranouseph613 Před 4 lety +56

    ശക്തമായ ഡയലോഗുകളിലൂടെ കഥ പറയുന്ന ഷോർട് ഫിലിമുകൾ കുറവാണു.. 2 ലൊക്കേഷൻ ഉള്ളു എങ്കിലും 38 മിനിറ്റ് ഒരിക്കൽ പോലും സ്കിപ് അടിച്ചു കളയാൻ തോന്നിയില്ല. അത്ര മേൽ പിടിച്ചിരുത്തുന്ന ഡയലോഗുകൾ ഒക്കെ മനോഹരമായിരുന്നു. ഷോർട് ഫിലിം അവാർഡ്‌സ് ഏറ്റവും മികച്ച ഡയലോഗുകൾക് ഉള്ള എന്റെ അവാർഡ് നനവോർമ്മകൾ ക്ക്

  • @muhammedasaru4350
    @muhammedasaru4350 Před 4 lety +199

    ഇങ്ങനെ കുറെ ജീവിതം ഉണ്ട് വീട്ടുകാരുടെ നിർബന്ധം അതിനു വേണ്ടി സ്വന്തം ജിവിതം ബലി അർപ്പിച്ച ജന്മം

  • @rf-kl8cg
    @rf-kl8cg Před 4 lety +270

    ഒരു വട്ടം എങ്കിലും ഒന്നു hug ചെയ്തിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി....feelayiii 👍

  • @vishnubr4063
    @vishnubr4063 Před 3 lety +44

    ഞാൻ കാത്തിരിക്കും ആ താലി ചരട് പൊട്ടിച്ചെറിഞ്ഞു എന്റെ അടുത്തു വരുന്നതു വരെ...🖤...

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 3 lety +1

      🥰🥰🥰🥰🥰

    • @vishnugr8112
      @vishnugr8112 Před 2 lety +3

      കുട്ടികൾ ഉണ്ടേൽ അവരെ സ്വീകരിക്കാൻ മടി കാണിക്കരുത് അതുപോലെ വരുന്നത് ഡൈവോഴ്സ് ചെയ്തതിനു ശേഷമെ പാടൊള്ളൂ എന്നും പറയണം.

    • @vishnubr4063
      @vishnubr4063 Před 2 lety

      @@vishnugr8112 അത്രെയേ ഉള്ളു ബ്രോ
      അങ്ങനെയേ അവളും വരുള്ളൂ

    • @vishnugr8112
      @vishnugr8112 Před 2 lety +2

      @@vishnubr4063 പിന്നെ എന്തിനാണ് അവളെ മറ്റൊരാളുടെ താലി അണിയാൻ സമ്മതിച്ചത്. ഒന്ന് ഓർത്താൽ അവളുടെ ഭർത്താവിന്റെ ജീവിതം കൂടി അല്ലേ ഇല്ലാതെ ആവുന്നത്. അതായത് അറിയാതെ താലി കെട്ടി എന്ന തെറ്റ് മാത്രമല്ലേ അയാളും ചെയ്തോളൂ അല്ലേ വിവാഹത്തിന് മുമ്പേ ആയിരുന്നു എങ്കിൽ നിങ്ങൾക്കും അവളുടെ ഭർത്താവിനും നല്ലൊരു ജീവിതം കിട്ടിയേനെ.

  • @sijinerunnootty9852
    @sijinerunnootty9852 Před 4 lety +142

    ജീവിതത്തിൽ കടന്നു പോകുന്ന പ്രണയത്തെ, സൗഹൃദത്തെ ഒരു മരച്ചുവട്ടിൽ അവതരിപ്പിച്ചത് അതിമനോഹരമായിട്ടുണ്ട്..... നല്ല script

  • @mansumanu1111
    @mansumanu1111 Před 4 lety +75

    Tiktokil കണ്ടു വന്നതാ പണ്ടാരം കാണേണ്ടി ഇല്ലായിരുന്നു ഇനിയിപ്പോ ഉറക്കോം വരില്ല ഒടുക്കത്തെ ഫീൽ ആയിപോയി സുഖമുള്ള കണ്ണീരിന്റെ നനവുള്ള ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു shortfilm

  • @pakkattilratheesh2198
    @pakkattilratheesh2198 Před 4 lety +59

    ഇത് കാണുമ്പോഴെല്ലാം എന്റെ ഹൃദയമിടുപ്പ് കൂടുകയാണ് ചെയ്യുന്നത് . നമ്മുടെ എല്ലാവരുടെ ജീവിതത്തിലും കാണും ഇത് പോലെ…ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്

  • @mviveknair
    @mviveknair Před 2 lety +3

    ആ ലാസ്റ്റ് ചോദിച്ച വാക്ക് 👌 അതെ തിരിച്ചൊന്നും വരില്ല, അഥവാ അവർക്ക്‌ ഇനി ഒന്നുല്ലാന്ന് തോന്നുമ്പോളും ഒരു പ്രതീക്ഷ ഉണ്ടല്ലോ ശരിക്കും അവളെ ഇഷ്ടപ്പെടണ ഒരാൾ കൂടെ ഉണ്ടല്ലോ എന്നോർത്ത്. അപ്പോ അവള് പിടിച്ചു നിൽക്കും എത്ര വേഷമോണ്ടെഗിലും. അതിപ്പോ ഒരു ഫ്രണ്ട് ആകണമെന്നും ഇല്ല , അവളുടെ അച്ഛനോ അമ്മയോ അവളെ പറ്റിക്കാത്ത ആരെങ്കിലും അവളെ ഒന്ന് കേൾക്കാൻ നിന്നാൽ മതി ഒരു കറി വേപ്പില ആണെന്ന് അവൾക്കു തോന്നില്ല ഒരിക്കലും.

  • @sanet5758
    @sanet5758 Před 4 lety +112

    നട്ട പാതിരാക്ക് വെറുതെ കരയിപ്പിച്ചു kalanjulo നിങ്ങൾ 😭😭കിടു ഷോർട് ഫിലിം, കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്നുള്ള വിശ്വാസം മതി ഓരോ വ്യക്തിക്കും മുന്നോട്ടും പോകാൻ 🤗

  • @jibinimmanuval6336
    @jibinimmanuval6336 Před 4 lety +28

    ഇതിന്റെ മുന്നിൽ അഭിനയിച്ച ഇവർക്കും... പിന്നിൽ പ്രേവര്തിച്ചവർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍

  • @sanoobsanu4044
    @sanoobsanu4044 Před 4 lety +116

    ന്റെ മോനെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല short film പ്രതേകിച്ചു nice ill ഒരു brake up കയിഞ്ഞ് ഇരിക്കുക ആയിരുന്നു ആാാാ നായിന്റെ മോൻ നല്ല രിതിയിൽ നോക്കിയ മതിയായിരുന്നു

  • @parvathychandran676
    @parvathychandran676 Před 2 lety +2

    ചെറിയ oru 30 sec Status Video yil ivarude dialogue kett ishtapet❣️ short film thappi kand piidch വന്നെ anuu vannapol 38 minute und full Video ..adyam Vicharich ithrem oke bore ayirikum kanan ennu pine kand kazhinjapo manaislay..orikalum aa 38 minute oru നഷ്ടം അല്ല എന്നു .Wonderful Short film 🤗..enik ഒരുപാട് ഇഷ്ടമായി.. ഇതിൽ ഒള്ള കഥാപാത്രങ്ങളെ നമുക്ക് ചുറ്റും ധാരാളം നമുക്ക് കാണാൻ pattum. ✨🫂..
    പറയാതെ പോയ ഇഷ്ടങ്ങൾ എന്നും ഒരു വേദന ആയിരിക്കും . എല്ലാം കഴിഞ്ഞ് പോയിട്ട് ആ ഇഷ്ടം തിരിച്ചറിഞ്ഞാൽ അതിലും വലിയ വേദന ആയിരിക്കും 😇..

  • @shyamkrishna3208
    @shyamkrishna3208 Před 4 lety +120

    രണ്ടു രണ്ടര മണിക്കൂറും ഉള്ള സിനിമകൾക്ക് പോലും നൽകാൻ കഴിയാത്ത ഫീൽ 38 മിനിറ്റ് കൊണ്ട് വെറും രണ്ട് കഥാപാത്രങ്ങളെ വെച്ച് ഈ ഷോർട്ട് ഫിലിം തന്നു.......ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് one of the best അല്ല "the best" short film......

  • @sruthysajith1256
    @sruthysajith1256 Před 4 lety +202

    സെക്കൻഡ് പാർട്ട്‌ ഇടണേ plzz ... ജീവിതത്തിൽ നടക്കാത്തത് ഇങ്ങനെ എങ്കിലും കാണാൻ വേണ്ടി ആണ്....

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      ❤️❤️

    • @Prakashrnair-ll8xp
      @Prakashrnair-ll8xp Před 4 lety +7

      sathyam ellavarum waiting .. 2nd part udane undavatte

    • @linsuvarghese8237
      @linsuvarghese8237 Před 4 lety +4

      Satym... inni ippo ingane kandellum santhoshikallo.....

    • @thasnirichoos8209
      @thasnirichoos8209 Před 4 lety +6

      ഇവർ രണ്ടു പേരും ഒരുമിച്ചു ജീവിക്കുന്നത് കാണണം ഞങ്ങൾ പ്രേക്ഷകർക്ക്. പ്ലീസ് ഇതിന്ടെ 2പാർട്ട്‌ ഇടണേ......

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      @@thasnirichoos8209 😍

  • @nandhubs7089
    @nandhubs7089 Před 4 lety +196

    കാണാണ്ടായിരുന്ന എന്ന് ഇപ്പോൾ തോന്നുന്നു.നമ്മുടെയൊക്കെ ലൈഫ് ആയിട്ട് സാമ്യം ഉണ്ടാകാൻ ഉള്ള ചാൻസ് ആയിട്ട് തോന്നുവാ....

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      ❤️

    • @reshmakrishnan8876
      @reshmakrishnan8876 Před 4 lety +1

      Anikum thonal alla sathiyam aya anik thoniya

    • @nandhubs7089
      @nandhubs7089 Před 4 lety +2

      @@reshmakrishnan8876 crct aaa.ath sambhavikkam. Parayathe parayunnath

    • @arthanamidhun2683
      @arthanamidhun2683 Před 4 lety +2

      Mm atheh dude

    • @sruthisraj7809
      @sruthisraj7809 Před 4 lety +3

      സത്യം, കരച്ചില് അടക്കാൻ പറ്റണില്ല. കാണണ്ടാരുന്ന് എനിക്കുo തോന്നി.

  • @anjanagopal8441
    @anjanagopal8441 Před 3 lety +5

    Munne eppozho kandu... Veendum kaanan vendi nokkiyappo link kittiyilla... Anewshich kand pidich onnude kandu... Athramel priyapetta oru shortfilm❤
    Keep going guys...

  • @ansalachu3891
    @ansalachu3891 Před 4 lety +56

    കാത്തിരിക്കും എത്ര വർഷം കഴിഞ്ഞാലും... " നിനക്കുവേണ്ടി മാത്രം "...
    " മൂക്കിൽ പല്ല് വന്നാലും... "
    "വയലിലെ പല്ല് മുഴുവൻ പോയാലും "
    വാക്കാണ് ഏറ്റവും വലിയ സത്യം എന്ന് തോന്നിപ്പോയ നിമിഷം..

  • @rahuldq1003
    @rahuldq1003 Před 4 lety +134

    ടിക് ടോകിൽ വീഡിയോയുടെ പകുതി കണ്ടു പിന്നെ മുഴുവൻ കാണണം എന്നാ ആഗ്രഹം കൊണ്ട് കമെന്റ്സ് നോക്കി name കിട്ടി കണ്ടു തീർത്തു
    പക്ഷെ ഇപ്പൊ തോനുന്നു കാണാണ്ടായിരുന്നു എന്ന് ഒരിക്കലും ഓർക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ച പല കാര്യങ്ങളും ഓർമയിൽ വന്നു
    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കുട്ടുകാരി
    എല്ലാ ദിവസവും വിചാരിക്കും അവളെ കുറിച്ച് ഇനി ഒരിക്കലും ആലോചിക്കരുതന്ന് പക്ഷെ
    പറ്റില്ല
    ഒരിക്കലും കൂടെ നടന്നപ്പോഴും
    ഒരുപാട് സപ്പോർട്ട് ചെയ്‌തപ്പോഴും ഒന്നും എനിക്ക് മനസിലായില്ല അവൾ എന്റെ ആരായിരിന്നു എന്ന് പക്ഷെ
    അവളുടെ കല്യണം കഴിഞ്ഞു ദിവസങ്ങൾ കടന്നുപോയപ്പോൾ
    എല്ലാം മനസിലായി തുടങ്ങി
    അപ്പോഴക്കും കാര്യങ്ങൾ ഒക്കെ കൈവിട്ടുപോയി
    അവൾക്കും എന്നെ ഒത്തിരി ഇഷ്‌മായിരുന്നു എന്ന് പിന്നിടാണ് എന്റെ അടുത്ത് പറഞ്ഞത്
    ഇതിൽ കണ്ടപോലെ തന്നെ Number മാറി ഇപ്പൊ 3 വര്ഷവും 4 മാസവും ആയി No conadants no msg no call
    എല്ലാ വര്ഷവും ഒരു Unknown നമ്പറിൽ നിന്നും ഒരു Birthday wish വരും തിരിച്ചു vikicha ബ്ലോക്ക്‌ ആയിരിക്കും
    അത് അവൾ ആയിരിക്കും എന്നാ ഇപ്പോഴും വിസ്വാക്കുന്നെ
    ഒന്ന് കാണണം എന്ന് തോനുന്നു ഇത് കണ്ടപ്പോൾ
    Thaks എന്നെകിലും കാണാൻ പറ്റുമെന്ന പ്രതീഷ തന്നതിന്

  • @nijeeshkt9614
    @nijeeshkt9614 Před 4 lety +143

    ഈ കഥയ്ക്ക് എവിടെയൊക്കെയോ എന്റെ ജീവിതവുമായി സാമ്യമുണ്ട്. നന്ദി. ഓർമ്മകൾ തിരിച്ചു തന്നതിന്

  • @abhinurevathy2543
    @abhinurevathy2543 Před 2 lety +2

    ക്ഷമിക്കണം ... 100 ലേറെ ഷോർട്ട് ഫിലിംസ് യൂ ടൂബിൽ നിന്നും കണ്ടതാ... ഇത് മാത്രം കാണാൻ എന്തേ ഇത്ര വൈകിയത് ?? ഒരായിരം നന്ദി... ഒരു നല്ല നായകനും നായികയേയും തന്നതിന്... ആശംസകൾ... അഭിനന്ദനങ്ങൾ...ഉയരങ്ങൾ കീഴടക്കട്ടെ ....

  • @sreejiths7550
    @sreejiths7550 Před 4 lety +107

    അഭിനയിച്ചിട്ടില്ല ഇവർ ജീവിച്ചുകാണിച്ചുതന്നു ❤️.
    ഓരോ വാക്കും..👌🏻❤️💔,
    Hats of you tem... 🤝♥️

  • @jomonjohn9206
    @jomonjohn9206 Před 4 lety +108

    അറിയാതെ കണ്ണുനിറഞ്ഞു....ഭീകര ഫീൽ....മരണമാസ് direction.... congrats to the whole crew..Sup script

  • @nizarthekkil2126
    @nizarthekkil2126 Před 4 lety +57

    ശെരിക്കും എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ...തമ്മിൽ പിരിഞ്ഞതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടിയപ്പോൾ അവൾ പറഞ്ഞത്, ലൈഫിൽ എന്ത് വിഷമവും സങ്കടവും വരുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം നിന്റേതാണെന്ന്.... ഇതിൽ വീണ്ടും കേട്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി.....ഈ shortfilim ന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...കണ്ടുതീരും വരെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല , അത്രയ്ക്കും മനോഹരം👌👌👌

  • @jibinpeterjohnson3577
    @jibinpeterjohnson3577 Před rokem +9

    90% ആളുകളുടെയും ജീവിതം ഇവിടെ ഒരു നിമിഷം മിന്നി മറഞ്ഞു പോകുന്നു. 👏👏👏👏👏

  • @harikrishnancm6504
    @harikrishnancm6504 Před 4 lety +44

    ഓടിച്ച് വിടാതെ മുഴുവൻ കണ്ടുതീർത്ത ആദ്യത്തെ ഷോർട്ട് ഫിലിം...❤️

  • @yunaiskuttippuram
    @yunaiskuttippuram Před 4 lety +164

    വെറും 2 പേരെ വച്ച് 40 മിനുട്ട് പിടിച്ചിരുത്തി.
    വേണ്ടായിരുന്നു. 👌👌

  • @christeenaa
    @christeenaa Před 4 lety +151

    Ufff...raksha illaattaa
    ...
    Ith kanditt kannu niranjavar adi like

  • @ragik5406
    @ragik5406 Před 2 lety +2

    എല്ലാം short filim ഞാൻ മുന്നോട്ട് അടിക്കുമായിരുന്നു. പക്ഷെ ഈ short filim ഞാൻ മൊത്തം കണ്ടു. ശെരിക്കും സങ്കടം വന്നുട്ടോ

  • @bijubiju1942
    @bijubiju1942 Před 4 lety +108

    ഞാൻ ആദ്യമായി കുത്തിയിരുന്ന് മുഴുവനായി കാണുന്ന ഷോർട് ഫിലിം.... എന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന പലതും ഇതിൽ കണ്ടു.. ആ രണ്ടെണ്ണത്തിനേം കയ്യിൽ കിട്ട്യാ നാലു പൊട്ടിച്ചേനെ...😇😘 കരയിപ്പിക്കാനായിട്ട്.😥..ഇതിൽ എവിടെയൊക്കെയോ ഞാനും ഉണ്ട്.. ഞാൻ അവൾക്ക് കൊടുത്ത വാക്കുകളുണ്ട്... അവളെനിക്ക് തന്ന മറുപടിയും..

  • @RenjithAR_ar_renjith_renjan

    എനിക്കെന്തായാലും വളരെ അധികം ഇഷ്ട്ടമായി... :-(
    എവിടൊക്കെയോ കത്തികുത്തി ഇറങ്ങിയ പോലെ... :-(

  • @zb9604
    @zb9604 Před 4 lety +60

    വളരെ ശെരിയാണ് ആഗ്രഹിച്ച കുടുംബജീവിതം നയിക്കുന്നവർ ഇന്ന് വളരെ കുറവാണ്!!!!!
    "ജീവനുള്ള ജീവിതവുമായി ബന്ധമുള്ള".. ഒരു ചിത്രീകരണം..

  • @angelmalu2307
    @angelmalu2307 Před 2 lety +8

    ശെരിക്കും കരഞ്ഞു പോയി ഈ ഷോർട് ഫിലിം കണ്ടിട്ട്..ഇതുപോലത്തെ അവസ്ഥയിൽ ജീവിക്കുന്ന കൊറേ സ്ത്രീകൾ നമ്മുടെ ചുറ്റും ഉണ്ട്. 🥺🥺

  • @midhunchandran4064
    @midhunchandran4064 Před 4 lety +153

    മുത്തേ പൊളിച്ചു.. ഇതിൽ മൊത്തം ഞാൻ ആണല്ലോ.. എല്ലായിടത്തും എന്റെ കഥ തന്നെ.. same as my life..

  • @mahitmangal1180
    @mahitmangal1180 Před 4 lety +153

    നന്നായിട്ട് ഉണ്ട്. ഇഷ്ടമില്ലാത്ത വിവാഹം വിവാഹനന്തര ജീവിതം... എല്ലാം വളരെ മനോഹരമായിട് കാണിച്ചു.. "ഒരു തുറന്നു പറച്ചിലിന്റെ അകലം കൊണ്ട് നഷ്ടമായ ഒരു പ്രണയം ".. വളരെ അന്വര്ഥമായ വാക്കുകൾ.. അവസാനം ഒരു വിശ്വാസം ഒരു പ്രതീക്ഷ കൊടുത്തു പറഞ്ഞയച്ചത് ഒന്നും പറയാൻ ഇല്ല...പിന്നെ കഥ അത് അരുടെയെക്കയോ പച്ചയായ ജീവിതം വരച്ചു കാട്ടിയതാണോ എന്ന് തോന്നിപ്പോകുന്നു...

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      Thanks bro...well said..

    • @ruhaisr1913
      @ruhaisr1913 Před 4 lety +1

      തീർച്ചയായും ഒരുപിടി മനുഷ്യരുടെ ഹൃദയം തന്നെയാണ്

  • @anaswara_manayil
    @anaswara_manayil Před 4 lety +58

    നമ്മളൊരുമിച്ചുള്ള ജീവിതത്തിലേക്ക് ഒരു തുറന്നു പറച്ചിലിന്റെ ദൂരം മാത്രേ ഉണ്ടായിരുന്നുള്ളു ലേ 🙂

  • @ssvlog9862
    @ssvlog9862 Před 2 lety +4

    സ്റ്റാറ്റസ് kandu വന്നു നോക്കിയതാണ് സൂപ്പർ

  • @sabithamukesh1521
    @sabithamukesh1521 Před 4 lety +71

    Really feel it......ഇതുപോലൊരു അവസ്ഥയാണ് എനിക്ക് ഇന്നുള്ളത്.....എന്നെങ്കിലും ശേരിയാവുമോ എന്നറിയില്ല........ ആവും എന്നുള്ള വിശ്വാസവും ഇല്ല... കാരണം നമ്മൾ ആഗ്രഹിക്കുന്നത് തന്നെ നേടിയെടുക്കാൻ പറ്റണം എന്നില്ലല്ലോ.... ഇനി ഉള്ള നാളുകളിൽ എന്ത് തന്നെ സംഭവിച്ചാലും അത് ഞാൻ accept cheyth ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവും...... ഒരുപാട് കരഞ്ഞു പോയി ഇത് കണ്ടപ്പോൾ....... ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി............

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +1

      ❤️❤️

    • @huZmedia
      @huZmedia Před 4 lety +1

      @@DMGKOCHIFILMS നമിച്ചു....
      ഇങ്ങനെ നരകിച്ചു ജീവിക്കുന്ന ഒരുപാട് ജന്മങ്ങളെ എനിക്ക് അറിയാം....
      അതിൽ ചിലർ സഹികെട്ടു എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു ജീവിക്കുന്നു...

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      @@huZmedia mmm

  • @vineeshrv1513
    @vineeshrv1513 Před 4 lety +48

    ജീവിതത്തിൽ കണ്ടതിൽ ഏറ്റവും മികച്ചവയിൽ ഒന്ന് ..... അഭിനയവും super

  • @binishbaburajp6537
    @binishbaburajp6537 Před 4 lety +77

    ഷോർട് ഫിലിമിൽ ഓതുകണ്ടായിരുന്നു ...ഒരു ഫിലിം ചെയ്താലും മതിയാവില്ല .......എന്റെ ജീവിതാനുഭവം ....
    പോലെ തോന്നി...female acting...ടച്ച്‌ ചെയ്‌ത്‌ എവിടെയോ .....🖤🖤

  • @honeyesther3752
    @honeyesther3752 Před 2 lety +4

    ചിലതൊക്കെ കണ്ണ് കൊണ്ട്‌ മാത്രമല്ല കാണണ്ടത്... കാത് കൊണ്ട്‌ മാത്രമല്ല കേള്‍ക്കേണ്ടത്.. മനസ്സ് കൊണ്ട് കണ്ടു.. ഒത്തിരി ഇഷ്ടമായി...🔥
    ആറാം ക്ലാസ്(since 2008⏳) മുതൽ എന്നെ മാത്രം ഓര്‍ത്തിരിക്കുന്ന ഒരു ഊള എനിക്കും ഉണ്ട്..
    എന്റെ കര്‍ത്താവേ അവനെ എനിക്ക് തന്നെ തന്നേക്കണേ😘

  • @ansalachu3891
    @ansalachu3891 Před 4 lety +109

    " ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ നിനക്ക് എന്നെ കെട്ടിക്കൂടായിരുന്നോടാ "............. ചങ്ക് തകർന്നു പോയി

  • @hare6hare
    @hare6hare Před 4 lety +57

    എവിടെയൊക്കെയോ എൻ്റെ ജീവിതവുമായി സാമ്യം ഉണ്ട്‌,
    നല്ല അവതരണം, നല്ല അഭിനയം.
    ഗുഡ് ലക്ക് guys

  • @abucjohn3693
    @abucjohn3693 Před 3 lety +17

    എല്ലാ സൗഹൃദത്തിലും ഒണ്ട് ഒരു പ്രണയം ആ പ്രണയം നമുക്ക് മനസിലാകുന്നത് അവർ നമ്മളെ വിട്ടു പോകുമ്പോഴാണ്
    പല സൗഹൃങ്ങളും പ്രണയമായി മാറുന്നത് അവർ നമ്മളെ വിട്ടു പോകുമോ എന്നുള്ള ഭയം കൊണ്ടാണ്....😔😔😔
    നമ്മുടെ ജീവിതം ഒരു short film ൽ കൂടേ കാനിച്ചുതന്നതിന് thanks.....❤️

  • @progamer-sm6th
    @progamer-sm6th Před 3 lety +2

    Yadrishchikamayyy kandu story polichu,, Actors poli poli,

  • @riyazrahman7461
    @riyazrahman7461 Před 4 lety +55

    കാണേണ്ടിരുന്നില്ല എന്ന് തോന്നി ജീവിത തിരക്കിനടയിൽ ഒരു ഷോർട്ടഫിലിം ഇത്രനേരം ഇരുന്ന് കാണാനുള്ള ക്ഷമ ഉണ്ടാവാറില്ല .... ഇത് ശെരിക്കും എവിടെക്കെയോ കൊണ്ടു
    മനസ്സ് പെട്ടന്ന് 2000 ലെ ആ കലാലയത്തിന്റെ വാകമരചുവട്ടിലേക്കുപോയി പക്ഷെ ചെറിയ ഒരു വിത്യാസം ഞാൻ അവളെ ഹഗ്ഗ് ചെയ്തുകൊണ്ടാണ് യാത്രയാക്കിയത്

  • @ligijose3500
    @ligijose3500 Před 4 lety +52

    എല്ലാം സ്ത്രീകളും മാറി ച്ന്തിക്കണം ജീവിതം ഒന്നു മാത്രം പ്രശ്നങ്ങൾ തുടങ്ങി കഴിഞ്ഞാൽ കുറച്ചു നാൾ മാറി നിൽക്കുക അപ്പോൾ ശെരിക്കു സ്നേഹം ഉണ്ടെകിൽ അവർ ഒന്നിക്കും

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety +1

      True

    • @niyakm-qn8xe
      @niyakm-qn8xe Před 3 lety +1

      Marinikkan stalam vende ?

    • @nimsyharis337
      @nimsyharis337 Před 3 lety

      അതിനു പോലും സാധിക്കില്ലാത്ത ആളുകളുണ്ട്

  • @arjunm1546
    @arjunm1546 Před 4 lety +51

    ഒരു മാതിരി എന്തെക്കെയോ പോലെ 😖 ചിരിച്ചോണ്ട് കരഞ്ഞ കുറച്ചു നിമിഷങ്ങൾ സമ്മാനിച്ചതിന് ഒത്തിരി ഇഷ്ട്ടം ☺💓💓

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      Thanks

    • @arjunm1546
      @arjunm1546 Před 4 lety +1

      @@DMGKOCHIFILMS thanks അങ്ങോട്ട് ആണ് പറയേണ്ടത് For giving such a scene to watch☺💓

    • @DMGKOCHIFILMS
      @DMGKOCHIFILMS  Před 4 lety

      Njangalde work kanda ellavarkum thanks parayanam enulath njangalude kadamaya bro.❤️❤️❤️

    • @arjunm1546
      @arjunm1546 Před 4 lety

      @@DMGKOCHIFILMS ന്നാ ഇത്രേം നല്ല work ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങൾക്ക് thanks പറയുന്നത് എന്റെയും കടമ ആണ് 😘💓

  • @sajnamukthar9027
    @sajnamukthar9027 Před 2 lety +3

    Kannu niranju poyi. 👏🏻👏🏻👏🏻👏🏻