Fish Farming In Malayalam Latest 2021

Sdílet
Vložit
  • čas přidán 29. 09. 2021
  • മത്സ്യകൃഷി ഒരു ഹരമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിലേക്കിറങ്ങാനായി ആഗ്രഹിച്ചുനിൽക്കുന്ന പുതു കർഷകർക്കും അതുപോലെ പുതുതായി മത്സ്യകൃഷി ആരംഭിച്ച് എന്തുചെയ്യണം എന്ന് സംശയിച്ചുനിൽക്കുന്നവർക്കും വേണ്ടി ഞാൻ ഈ വീഡിയോ സമർപ്പിക്കുന്നു.
    കോഴിക്കോട് ജില്ലയിലെ ഫാം എക്സലൻസ് എന്ന ഒരു മൽസ്യകർഷക സംഗത്തിലെ സുധീഷ് എന്ന യുവ കര്ഷകനില്നിന്നും കിട്ടിയ അറിവുകളാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മത്സ്യകൃഷി ശരിയായരീതിയിൽ പഠിച്ചുചെയ്താൽ വളരെ രസകരവും അധായകരവുമാണ്. വെള്ളത്തിന്റെ ഒരു ലഭ്യതയാണ് ഇതുനുവേണ്ടി ആദ്യംതന്നെ ഒരു കർഷകൻ ഉറപ്പുവരുത്തേണ്ടത്(വെള്ളം കുറവുള്ളവർക്കു അതിനുതക്കതായ മറ്റു സംവിധാനങ്ങൾ ഉണ്ട് പക്ഷെ അതെല്ലാം കൂടുതൽ പണം മുടക്കുള്ള കാര്യമാണ്) അതുപോലെ മത്സ്യകൃഷി തുടങ്ങുന്നതിനു മുൻപുതന്നെ ആ നാട്ടിലെ ആളുകൾക്കിഷ്ടം ഏതുതരം മീനുകളോടാണ് എന്നുള്ളതുംകൂടി കണ്ടെത്തിയാൽ വിപണനം എന്നുള്ള ആ വലിയ കടമ്പയും കടക്കാവുന്നതേ ഒള്ളു.
    പാടുതകുളത്തിൽ മത്സ്യകൃഷി ചെയ്യുന്നതിനാവശ്യമായ പ്രധാന കാര്യങ്ങൾ.
    1 . ശുദ്ധജലത്തിന്റെ സ്രോതസ്സ്‌
    2 . കുളത്തിൽ വിരിക്കുന്നതിനു വിലകൂടിയ നൈലോൺ ഷീറ്റിനുപകരം പുതിയ പ്രിന്റ് ചെയ്യാത്ത ഫ്ളക്സ് ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം ഇൻവെസ്റ്റ്മെന്റ് കുറക്കാൻ സാധിക്കും(നൈലോൺ ഷീറ്റിനു സ്കൊയർഫീറ്റിന് ആവറേജ് 22 രൂപ വിലയിൽ 15 ഫീറ്റ് ബൈ 18 ഫീറ്റിന്റെ ഒരു ഷീറ്റിനു 5,940 രൂപ വില വരുന്നു. അതേവലുപ്പത്തിൽ ഫ്ളക്സ് ആണെങ്കിൽ ഇപ്പോഴത്തെ ഒരു വിളിലായിൽ സ്കൊയർഫീറ്റിന് 7 രൂപ എടുക്കുവാണെങ്കിൽ 1,890 രൂപ മാത്രമേ ആകുന്നൊള്ളൂ. പക്ഷെ നമ്മൾ കുറച്ചുകരുതലോടെ ഉപയോഗിക്കണം എന്നുമാത്രം)
    3 . കുളത്തിനു സെന്ററിലേക്ക് നല്ല ചരിവുകൊടുക്കാൻ ശ്രെമിക്കണം. കാരണം വേസ്റ്റുകൾ ഒരുഭാഗത്തേക്കുമാത്രം അടിഞ്ഞുകൂടിയാൽ അത് വലിച്ചുപുറത്തുകളയാൻ എളുപ്പമായിരിക്കും.
    4 . കുളത്തിലെ വെള്ളം ഒരു മണിക്കൂറിൽ ഒരുതവണയെങ്കിലും മുഴുവനായും ഫിൽറ്ററിനകത്തുകൂടി കയറി ഇറങ്ങാൻ കപ്പാസിറ്റി ഉള്ള മോട്ടോറുകൾ വാങ്ങിക്കുക.
    5 . വെള്ളം ഇടക്കിടെ മാറ്റുന്നതൊഴിവാക്കാനും വെള്ളത്തിൽ നല്ല ഇളക്കം ഉണ്ടാക്കിയെടുക്കാനുംപറ്റുന്ന നല്ല ഫിൽറ്റെർസംവിധാനം ഉണ്ടാക്കുക.
    6 . നല്ല ഐറേഷൻ സംവിധാനം വെക്കുക.
    7 . നല്ല തീറ്റ കൊടുക്കുക.
    ഇത്രയും കാര്യങ്ങൾ നിങ്ങള്ക്ക് സെറ്റ് ചെയ്യാൻ സാധിച്ചാൽത്തന്നെ മത്സ്യകൃഷി നിങ്ങള്ക്ക് വിജയകരമായികൊണ്ട്പോകാം എന്നുള്ളതാണ് സുധീഷിന്റെ അഭിപ്രായം.
    നല്ല വെള്ളം(ph ശരിയായരീതിയിൽ അമോണിയ ഇല്ലാത്ത വെള്ളം), നല്ല ഐറേഷൻ നല്ല ഭക്ഷണം ഇത്രയും ഉണ്ടേങ്കില്പിന്നെ മത്സ്യകൃഷി ആദായകരമാണ്.
    ഒരു വിഡിയോയിൽ മുഴുവനായും നമ്മൾക്ക് ഇതിന്റെ ഡീറ്റെയിൽസ് തരാൻകഴിയില്ല അതുകൊണ്ടു നിങ്ങള്ക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
    സുധീഷ്
    +91 95674 38038
    ------------------------------------------------------------
    =======@@@@ Follow us on @@@@========
    Fb : / vloghunt.vh
    Instagram : / vloghunt.vh
    Twitter : / vloghunt1
    Website : vloghuntvh.wixsite.com/mysite
  • Zábava

Komentáře • 43