Ep#28 - കഥയല്ലിത് ജീവിതം - ഒഡീഷയിൽനിന്ന് | Odisha | 2nd GIERR - Great India Expedition

Sdílet
Vložit
  • čas přidán 23. 01. 2021
  • ഒഡീഷയിൽനിന്ന് കുറേ ജീവിതക്കാഴ്ചകൾ!
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851
    Instagram: english_cafe__?...
    Facebook: / englishcafetraininghub
    CZcams: / @englishcafeofficial
    --------------------------------------
    Ashraf Excel Uncut: / @ashrafexceluncut5037
    --------------------------------------
    BBN World Travel: / @b.bro.stories
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF
    / @liferecordsbyfebinaas...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #Odisha #2ndGIERR #GreatIndiaExpedition

Komentáře • 3K

  • @arunav2716
    @arunav2716 Před 3 lety +1676

    ഈ മനുഷ്യന്റെ ചാനൽ 1M ആവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ

  • @damasmankadaabdulsamad5203
    @damasmankadaabdulsamad5203 Před 3 lety +367

    Ashref bhai ഞാൻ ഫെബിയുടെ account ലേക്ക് 10000 അയച്ചിട്ടുണ്ട്. ആകുടുംബത്തിന് ഒരു വീട് എത്രെയും പെട്ടന്ന് ഉണ്ടാക്കാൻ എല്ലാവരും കഴിയുന്ന സഹായം ചെയ്യുക. കണ്ടിട്ട് വളരെ വിഷമം തോന്നി.

    • @nsnsns5786
      @nsnsns5786 Před 3 lety +5

      Great bro

    • @abdulkareemmanammal4361
      @abdulkareemmanammal4361 Před 3 lety +4

      great!

    • @hassannavas5478
      @hassannavas5478 Před 3 lety +20

      വളരെ നല്ലത് സോദരാ
      താങ്കൾക്ക് ഇനിയും പലരേയും സഹായിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @mxlm9709
      @mxlm9709 Před 3 lety +2

      👍👍

    • @hakeemhakeem.m475
      @hakeemhakeem.m475 Před 3 lety +3

      Masha allah

  • @Sparkvinod
    @Sparkvinod Před 3 lety +368

    ശരിക്കും ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി... നമ്മൾ ഒക്കെ എന്ത് ഭാഗ്യവാന്മാർ ആണ്... ഇവരെയൊക്കെ കാണുമ്പോഴാ
    നമ്മളും നമ്മളുടെ പ്രശ്നങ്ങളും ഒന്നുമല്ല എന്ന് തോന്നുന്നത്..!!😒😥
    അവരെ സഹായിക്കാൻ അഷറഫ് ബ്രോ ഒരു നിമിത്തമായി. ദൈവം അനുഗ്രഹിക്കട്ടെ.

    • @user-tt1oe9rq1b
      @user-tt1oe9rq1b Před 3 lety +1

      സത്യം ❤🙏🇮🇳

    • @abdulnizam4417
      @abdulnizam4417 Před 3 lety

      yas, ഭായ്

    • @partoflife9456
      @partoflife9456 Před 3 lety

      Sathiyam bro .. nammal Malayalikal eni muthal engilum engna ullathin oka focus kodkan nokkuka mathavum rashtriyam oka manasil mathram vekkuka. nammal ethra bagiyavan mar anu enit anu nammal thammil thallunath social media engna oka ulla athin oka upkaraa pedatte

    • @gishnus2507
      @gishnus2507 Před 3 lety

      😪

    • @navasmknavasmk1622
      @navasmknavasmk1622 Před 3 lety

      Sathym 😰

  • @FinusDoha
    @FinusDoha Před 3 lety +266

    നമ്മൾ കേരളക്കാർ ഗൾഫിൽ പോയില്ലെങ്കിൽ ഇങ്ങനെ ആയിരിക്കും കേരളം. പഴയ നമ്മുടെ കേരളം ഇങ്ങനെ ആയിരുന്നു ഇപ്പോഴും ഗൾഫിനെ വിമർശിക്കുന്നവർക് ഉള്ള ഒരു ഉദാഹരണം ആണ് ഈ വീഡിയോ..👆

    • @reviewhumanities8258
      @reviewhumanities8258 Před 3 lety +7

      Sathyam 💯👍💐

    • @SaNal-mysyognst
      @SaNal-mysyognst Před 3 lety +9

      സത്യം

    • @sunilpadakkanara8241
      @sunilpadakkanara8241 Před 3 lety +25

      ഇന്നത്തെ കേരളം മാറി മാറിവന്ന ഇടതു വലതു രഷ്റ്റ്രീയക്കാരുടെ സൃഷ്ടിയല്ല . ഗൾഫിൻറെ സംഭാവന മാത്രമാണ്......

    • @noufal7498
      @noufal7498 Před 3 lety +3

      Sathyam

    • @asanvarkkbaa
      @asanvarkkbaa Před 3 lety +1

      Right thing 👍

  • @sabastianbennacan8310
    @sabastianbennacan8310 Před 3 lety +627

    കാശുകൊണ്ട് അവർ ദരിദ്രരാണ് എങ്കിലും സ്നേഹം കൊണ്ട് അവർ സമ്പന്നര് അവരുടെ സ്നേഹത്തിനു മുന്നിൽ തലകുനിക്കുന്നു🥰🥰

  • @bijukoileriyan7187
    @bijukoileriyan7187 Před 3 lety +543

    ഇതു ജീവിത രീതി കണ്ടിട്ടെങ്കിലും കേരളക്കാരുടെ അഹങ്കാരത്തിന് കുറച്ച് ശമനമുണ്ടാകട്ടെ . ..........എന്നു ഞാനടക്കം ഉള്ള മലയാളി .

  • @lekhap91
    @lekhap91 Před 3 lety +8

    നമ്മുടെ രാജ്യം ഒരു വിഭാഗം കോടീശ്വരന്മാർ സ്വർഗതുല്യമായ ആഢംബര ജീവിതം നയിക്കുമ്പോൾ ഭൂരിഭാഗം ദരിദ്രർ ജീവിതമെന്ന് പോലും പറയാൻ പറ്റാത്ത സാഹചര്യങ്ങളിൽ കഴിഞ്ഞ് കൂടുന്നു... ഓർക്കുമ്പോ ഹൃദയം വിങ്ങുന്നു

  • @motoHUB2k
    @motoHUB2k Před 3 lety +78

    ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ പ്രമുഖ ട്രാവൽ bloggers നെ എടുത്ത് കിണറ്റില് ഇടാൻ തോന്ന്നും അഷ്റഫ് ഇക്കയാണ് കേരളത്തിലെ യുട്യൂബ് രാജാവ് ❤️❤️❤️❤️❤️

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 Před 3 lety +596

    സുജിത് ഭക്തനും, മല്ലു ട്രാവലറും, ഇതൊക്കെ ഒന്ന് കണ്ടു പഠിക്കണം. അവരൊക്കെ ഇരിക്കുന്നതും എഴുന്നേക്കുന്നതും വരെ എപ്പിസോഡുകളാണ്.
    GOD BLESS YOU

    • @loveyoubaby7955
      @loveyoubaby7955 Před 3 lety +20

      അത് കലക്കി

    • @naasvisioncare3103
      @naasvisioncare3103 Před 3 lety +29

      ഓരോരുത്തർക്കും അവരുടേതായ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകുമല്ലോ, അങ്ങനെ കണ്ടാൽ മതി,

    • @EXPLORETHEWORLD8113
      @EXPLORETHEWORLD8113 Před 3 lety +15

      @@naasvisioncare3103 MM
      ഇപ്പം തന്നെ കണ്ടില്ലേ സുജിത്തിന്റെ വിവാദമായ റിസോർട്ട്. കാശു വാങ്ങി ചെയുന്നതാ.

    • @proyoutuber3341
      @proyoutuber3341 Před 3 lety +6

      Request not to compare .Ashraf excel is beyond comparison GOD BLESS YOU VLOGGERS AND DEFINITELY ACHOO TOO

    • @jannahabdulkader5929
      @jannahabdulkader5929 Před 3 lety +19

      Sujith alla , mallu travaler avanau padikendathu

  • @vinodkumarv9101
    @vinodkumarv9101 Před 3 lety +308

    മറ്റു സംസ്ഥാനങ്ങളിലെ നാഷണൽ ഹൈവേയിൽ നിന്ന് കേരളത്തെ കുറ്റം പറയുന്ന വ്ളോഗർമാർ അത്യാവശ്യം കണ്ടിരിക്കേണ്ട വീഡിയോയാണിത്.......

    • @muneertp8750
      @muneertp8750 Před 3 lety +7

      True

    • @123arunr
      @123arunr Před 3 lety +31

      What u told is true brother .We required these type of video annu allathe sponsored vehicles kerala to delhi and five star hotel stay and valip allla

    • @vinodkumarv9101
      @vinodkumarv9101 Před 3 lety

      @@123arunr 👍👍👍

    • @nishadvillan3774
      @nishadvillan3774 Před 3 lety +6

      സുജിത്ത്

    • @ansarali-tj7fd
      @ansarali-tj7fd Před 3 lety +4

      ഫക്തൻ

  • @sinanmufi5514
    @sinanmufi5514 Před 3 lety +20

    ടീച്ചറെ നിങ്ങൾ അവിടെ ജോലിക്ക് എത്തിയത് ദൈവ നിയോഗം ആണ് അതിൽ സന്തോഷിക്കാം നിങ്ങൾ കാരണം ആണ് അശ്‌റഫ്‌ക്ക അവിടെ എത്തിയതും vlog ചെയ്തതും.. അതിലൂടെ ഈ കുടുംബത്തിന് ഒരു വീട് വെക്കാൻ ഉള്ള സഹായവും കിട്ടുന്നതും.. അതിനെക്കാൾ വേറെന്ത് വേണം നിങ്ങൾ ഒരു ഭാഗ്യവധി ആണ്

  • @lo___l
    @lo___l Před 3 lety +70

    കണ്ണ് നിറയുന്നുണ്ട് മനുഷ്യാ..... 🥺🥰

    • @sirajpp2591
      @sirajpp2591 Před 3 lety +3

      Idhokayan nammude india sahodareee...

  • @suhailthottiyil9038
    @suhailthottiyil9038 Před 3 lety +291

    ഞാനും അയച്ചിട്ടുണ്ട് ഒരു ചെറിയ സംഖ്യ.
    അള്ളാഹു ഖബൂൽ ചെയ്യട്ടെ
    ചോർന്നൊലിക്കാത്ത വീടെന്ന അവരുടെ സ്വപ്നം പെട്ടെന്ന് തന്നെ സഫലമാവട്ടെ.

  • @shamnasibrahim1309
    @shamnasibrahim1309 Před 3 lety +467

    ഈ വീഡിയോ കണ്ടിട്ട് ദൈവത്തോട് നന്ദി പറഞ്ഞ എത്ര പേരുണ്ട് ഇതിൽ

    • @ajmalmammu6824
      @ajmalmammu6824 Před 3 lety +5

      Yes ബ്രോ, അൽഹംദുലില്ലാഹ്, ഇനി പണം ഇല്ലാന്ന് പറഞ്ഞ് tension അടിക്കില്ല, ഇന്ഷാ അല്ലാഹ്, അവരെപ്പോലെ ഉള്ളത് കൊണ്ട് ജീവിക്കാൻ പരിശ്രമിക്കും

    • @mhd2894
      @mhd2894 Před 3 lety +3

      എന്തുകൊണ്ട് ദൈവം അവരെ കണ്ടില്ല

    • @subinpssubin
      @subinpssubin Před 3 lety +2

      എന്തിനാ ദൈവത്തോട് നന്ദി പറഞ്ഞത് എന്ന് മനസിലാകുന്നില്ല.. അവർ ഈ അവസ്ഥയിൽ ജീവിക്കുന്നത് കണ്ടിടനോ?അതോ ദൈവം നമ്മൾക്ക് മാത്രം എല്ലാം തന്നു എന്ന് തോനിയിട്ടണോ?ദൈവം മൂലം ആണ് നമ്മൾ നല്ലപോലെ ജീവിക്കുന്നതും പാവങ്ങൾ കശടപെടുന്നതും എങ്കിൽ പിന്നെ എന്ത് ദൈവം ആടോ?

    • @subinpssubin
      @subinpssubin Před 3 lety +1

      @@mhd2894 അങ്ങനെ ചോധിക് ബ്രോ?കുറെ ആൾക്കാർ അവരുടെ കഷ്പാട് കണ്ടിട്ട് ദൈവത്തിനു നന്ദി പറയുന്നു. shame

    • @naeemudheenmadheena
      @naeemudheenmadheena Před 3 lety +1

      الحمد لله🤲🏻الف مرة🌹

  • @musthafakalathingal8052
    @musthafakalathingal8052 Před 3 lety +48

    ഒരു എപ്പിസോഡ് കൊണ്ട് എല്ലാവരെകൊണ്ടും ദൈവത്തിന് നന്ദി പറയിപ്പിച്ച താങ്കൾ മാസ് ആണ്.....

  • @babyssnehakoot2945
    @babyssnehakoot2945 Před 3 lety +82

    ഞാൻ ഇപ്പോൾ ഒറീസയിലാണ് ഇവിടെ ഉള്ളവരും ഇല്ലാതവരും എന്ന അന്തരമുണ്ട് ഇങ്ങനെ ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഇവിടെ ഉണ്ട് . വളരെ പരിതാപകരമാണ് ഇവരുടെ ജീവിതം ശബ്ദം ഉയർത്താൻ പോലും ഇവർക്ക് സാധിക്കില..കാരണം വലിയവർ ചെറിയ വർ എന്ന വ്യത്യാസം തന്നെ. ഇതോക്കെ ഓർക്കുമ്പോൾ എത്ര ഭാഗ്യവാൻമാരായാണ് നമ്മൾ കേരളത്തിൽ ജനിച്ചത്🙏🙏

    • @mdaslahchonariaslahchonari2751
      @mdaslahchonariaslahchonari2751 Před 3 lety

      Chechi janum oreesa anu

    • @babyssnehakoot2945
      @babyssnehakoot2945 Před 3 lety

      @@mdaslahchonariaslahchonari2751 atheyo

    • @kpwbooss3463
      @kpwbooss3463 Před 3 lety

      ശെരിയാ എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട് ഭുവൻഷ്വർ ഭാഗത്തു ഒടിയ മനസ്സിലാവുന്നുണ്ട് same like bangala 😮

  • @bijoybaby3046
    @bijoybaby3046 Před 3 lety +387

    ഹായ് ചേട്ടാ ,
    ഞാന്‍ നിങ്ങളുടെ മിക്കവാറുമുള്ള എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട് .അതിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് തോന്നിയ കാര്യം ആണ് ഞാന്‍ പറയുന്നത് .ഞാന്‍ ഇതുവരെ ഒരു ചാനലിലും ഇങ്ങനെ കമന്റ്‌ എഴുതിയിട്ടില്ല .നിങ്ങള്‍ ബാക്കിയുള്ള ട്രാവല്‍ വീഡിയോ ചെയ്യുന്ന ആളുകളേക്കാള്‍ എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ആളാണ് നിങ്ങള്‍ .നിങ്ങളുടെ വീഡിയോ ഞാന്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്ന അനുഭവം, ഞാനും നിങ്ങളോടൊപ്പം തന്നെ ആണെന്ന് തോന്നാറുണ്ട്, അത്ര നല്ല അവതരരണം ആണ് നിങ്ങളുടേത് .അതുമല്ല ഏതൊരു ഗ്രാമത്തില്‍ ചെന്നാലും അവിടെയുള്ള ആളുകളുടെ കൂടെ അവരില്‍ ഒരാളായ്‌ മാറുവാന്‍ നിങ്ങള്ക് കഴിയുന്നുണ്ട് , ചെറിയവനെന്നോ വലിയവനെന്നോ വത്യാസം കാണിക്കാതെ..അത് തന്നെയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ക്വാളിറ്റി .എനിക്ക് ഒരുപാടു ഇഷ്ടമാണ് നിങ്ങുടെ വീഡിയോകള്‍ . ഇതുവരെയും ഞാന്‍ നിങ്ങളെ പോലെ യാത്ര ചെയ്തിടില്ല... ആഗ്രഹം ഉണ്ട് ...എന്നെങ്കിലും അത് നടക്കുമായിരിക്കും .. ഒരുപാട് പേരുടെ ഓള്‍ ഇന്ത്യ ട്രിപ്പ്‌ കണ്ടിരുന്നെങ്കിലും യഥാർത്ഥ ഇന്ത്യയെ കണ്ടത് നിങ്ങളുടെ വീഡിയോകളിലൂടെയാണ്‌ ..മറ്റുള്ള ചാനലുകളില്‍ ഇതുപോലെയുള്ള കാഴ്ചകള്‍ കാണാന്‍ കഴിയില്ല ..നിങ്ങളുടെ ശബ്ദതിലൂടെയുള്ള അവതരണവും വളരെ നന്നായിടുണ്ട് ..യാത്രയിളുടെനീളെ നല്ല കാഴ്ചകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും ,യാത്ര സുരക്ഷിതമായിരിക്കുന്നതിനും സര്‍വേശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും നല്കട്ടെയെന്നും ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കുന്നു ......ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു .....

    • @shibilullahsworld8824
      @shibilullahsworld8824 Před 3 lety +17

      സത്യം ബ്രോ,
      ഒരുപാട് പേർക്ക് പറയാനുള്ള കാര്യം.

    • @itsmeishaan3933
      @itsmeishaan3933 Před 3 lety +16

      Subscription, views ഒന്നിനെക്കുറിച്ചും ഒട്ടും worried അല്ല. ഒരു Rush ഉം ഇല്ല.അവർ നന്നായി എൻ ജോയി ചെയ്യുന്നു.കൂടെ viewers ഉം. സ്വന്തം ചാനലിനെയൊ, വാഹനത്തിനേയോ ആവശ്യമില്ലാതെ boost ചെയത് ബോറടിപ്പിക്കുന്നില്ല.👌

    • @bijoybaby3046
      @bijoybaby3046 Před 3 lety +8

      അതെ ... നമ്മള്‍ ഒരു ദീര്‍ഖദൂര യാത്ര വാഹനത്തില്‍ പോവുകയാണെങ്കില്‍ തീര്‍ച്ചയായും വഴിയില്‍ ഒരുപാടു പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചല്ലേ പറ്റു, ഇതെല്ലം ഒരു യാത്രയുടെ ഭാഗം തന്നെയാ..അതിനെയാത്ര boost ചെയ്തു കാണിക്കേണ്ടന്നു അയാള്‍ക് തോന്നിയിട്ടുണ്ടാകും .അത് കാണിക്കാതെ തന്നെ അയാളുടെ വീഡിയോ കണ്ടിരിക്കാനും പലവിധത്തിലുള്ള ജീവിതങ്ങളും സ്ഥലങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നു കാണുന്നവര്‍ക് സിമ്പിള്‍ ആയിട്ട് മനസിലാക്കി കൊടുക്കാന്‍ അയാള് ശ്രമിക്കുന്നുണ്ടല്ലോ... .അതുതന്നെയാണ് അയാളെ വെത്യസ്തനക്കുന്നു എന്ന് പറഞ്ഞത്...

    • @mohammedfayas5923
      @mohammedfayas5923 Před 3 lety +1

      💯💞

    • @gamerzxz3024
      @gamerzxz3024 Před 3 lety

      It is a pleasure moment where are we living and what is the real situation in India, I am also contribute small amount. I Like this Route Record..

  • @muhsabith
    @muhsabith Před 3 lety +406

    ഒരുപാട് പേരുടെ All india trip കണ്ടിരുന്നെങ്കിലും യഥാർത്ഥ ഇന്ത്യയെ കണ്ടത് നിങ്ങളുടെ വീഡിയോയിലൂടെയാണ്...

  • @chch1846
    @chch1846 Před 3 lety +93

    ഇതൊക്കെ യൂട്യൂബ് ർ ചെയ്യേണ്ടത് നിങ്ങൾ ആണ് മക്കളെ യഥാർത്ഥ യൂട്യൂബർ

  • @rameshkumartc
    @rameshkumartc Před 3 lety +17

    പ്രിയപ്പെട്ട അഷ്‌റഫ് & ബിബിൻ, നിങ്ങൾക്ക് പെട്ടെന്ന് തോന്നിയ ഒരു ആശയം അതേ വേഗതയിൽത്തന്നെ പ്രവർത്തികമാക്കിയതിനു ആദ്യം അഭിനന്ദനങ്ങൾ. ഈ സംരംഭം വിജയിക്കും. എളിയ ഒരു സംഭാവന മേൽകൊടുത്ത SBI അക്കൗണ്ടിലേക്കു അയച്ചിട്ടുണ്ട്. യാത്ര പൂർവാധികം ഭംഗിയായി, ആകസ്മികതകളോടെ തന്നെ തുടരട്ടെ.

  • @unnipakshi8082
    @unnipakshi8082 Před 3 lety +392

    മോനേ ഭാരതത്തിൻ്റെ ഇങ്ങിനെയുള്ളവരുടെ ഇടയിൽ കയറി കൂടി.. അവരിൽ കൂടി ഭാരത ഹൃദയം ഇതാണെന്ന് കാണിക്കുന്നvlog കാഴ്ച്ചവെച്ചതിന്ന നന്ദി.

  • @saifu7365
    @saifu7365 Před 3 lety +345

    ആ കുടുംബത്തെ സഹായിക്കാൻ എല്ലാവർക്കും അഷ്‌റഫ്‌ ഭായിയുടെ കൂടെ കൈ കോർക്കാം 😔😔

  • @lo___l
    @lo___l Před 3 lety +21

    സച്ചു ചേച്ചി.. ഈ ലൈഫ് ഇഷ്ടപ്പെടാൻ തുടങ്ങിയാൽ പിന്നേ അവിടുന്ന് വിട്ട് പോരാൻ തോന്നാത്ത വിധം ആ ജനങ്ങളോട് അറ്റാച്ഡ് ആയിപ്പോകും... എനിക്കേറ്റവും ഇഷ്ട്ടം ഇങ്ങനൊരു ടീച്ചർ ആവനാണ്.. ശ്രമിക്കുന്നുണ്ട്.. വിദ്യ കിട്ടാൻ ബുദ്ദിമുട്ടുള്ളവർക്ക് അത് നൽകുമ്പോൾ, അറിയാതൊരു സംസ്കാരത്തിന്റെ ഭാഗമാകുമ്പോൾ കിട്ടുന്നൊരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല ❤️

  • @mcfoodstories
    @mcfoodstories Před 3 lety +50

    മനുഷ്യരുടെ രണ്ടു മുഖങ്ങൾ ഞാൻ ഈ വിഡിയോയിൽ കണ്ടു. ഗവർമെന്റ് ജോലിയും നാലക്ക ശമ്പളവുമുള്ള ടീച്ചർ Happy അല്ല 😏
    നല്ല ഒരു ജോലിയോ ഒരു വീടോ ഇല്ലാത്ത ആ ദീദി Happy 😊. This is Indian

  • @tmjuraijvengad8966
    @tmjuraijvengad8966 Před 3 lety +418

    ആ കുടുംബത്തി നെ എല്ലാരും ഒന്നു സഹായിക്കൂ ❤️❤️🔥 ഉള്ളവർ ഇല്ലാത്തവരെ സഹായിക്കൂ ദൈവം കൂടെയുണ്ടാവും

    • @sajilsview
      @sajilsview Před 3 lety +2

      Ithanu real india 😞

    • @cpstones9477
      @cpstones9477 Před 3 lety +1

      😪

    • @munna3142
      @munna3142 Před 3 lety +16

      എന്നാൽ കഴിയുന്ന ഒരു തുക അയച്ചിട്ടുണ്ട്
      എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയട്ടെ

    • @laliyashiju1
      @laliyashiju1 Před 3 lety +1

      We will👍

  • @m.rafi.bava.m
    @m.rafi.bava.m Před 3 lety +90

    31തിയതി ക്കു മുമ്പ് എത്ര ദിവസം ജോലി കാണും എന്ന് അറിയില്ല ഇപ്പോ 13 ദിവസം ആയിട്ട് ജോലി ഇല്ല ഇപ്പോ എന്റെ കൈയിൽ 340 രൂപമാത്രം ആണ് ഉള്ള ത് മാക്സിമം എന്നാൽ കഴിയുന്ന സഹായം ഈ വീഡിയോ ഷെയർ ചെയ്തും എനിക്ക് പരിജയം ഉള്ളവരോട് കാര്യം പറഞ്ഞും കിട്ടുന്ന തുക ഞാൻ കൃത്യ മായിട്ട് എത്തിച്ചു തരും സഹോ 👍

    • @firosbabu1185
      @firosbabu1185 Před 3 lety

      Thanks

    • @farisaliaskar9051
      @farisaliaskar9051 Před 3 lety +5

      നിങ്ങൾക് നല്ല ശമ്പളം ഉള്ള ജോലി എന്നും ഉണ്ടാവട്ടെ 🤲

    • @m.rafi.bava.m
      @m.rafi.bava.m Před 3 lety

      @@firosbabu1185 🙋‍♂️

    • @shuhaibummer8747
      @shuhaibummer8747 Před 3 lety

      Ee nalla manassinu Allahu irattiyayi ningalkku tharatte🤲

  • @shazi1238
    @shazi1238 Před 3 lety +31

    അവസാനം അവിടുന്ന് ഇറങ്ങുമ്പോൾ അഷ്റഫിൻറെ കണ്ണ് നിറഞ്ഞു ലേ..😪
    ഒപ്പം നമ്മുടെയും കണ്ണ് നിറഞ്ഞു.😢,

  • @josephseby7274
    @josephseby7274 Před 3 lety +4

    Birthday കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... ദാരിദ്ര്യത്തിന്റെ... പടുകുഴിയിൽ നിന്നും ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്ത എത്ര കുടുംബങ്ങൾ ആണ്... പുരോഗമന ഇന്ത്യ എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ രാജ്യത്തുള്ളത്.... അഷ്‌റഫ്‌..നിങ്ങളുടെ ഈ യാത്ര.... ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.... യാത്ര സഫലമാകട്ടെ.. ബിപിൻ ബ്രോക്കും അന്വഷണം കൊടുക്കണം ട്ടോ...അവരെ ഹെൽപ് ചെയ്യാൻ എന്റെ ചെറിയ പങ്കും ഉണ്ടാകും....!!

  • @tmjuraijvengad8966
    @tmjuraijvengad8966 Před 3 lety +848

    സീരം കാണുന്നവർ ഒരു ഹാജർ ബോധിപ്പിക്കുക 😂😂😂😂😎❤️💪💘

  • @vineshvenu5186
    @vineshvenu5186 Před 3 lety +108

    4 ലക്ഷം സംതൃപ്ത പ്രേക്ഷകർ...10 ലക്ഷത്തില്ലേക് അധികം ദൂരമില്ല. Congrats..

  • @user-he6lq7hp2k
    @user-he6lq7hp2k Před 3 lety +40

    പടച്ചോൻ അവർക്കു നല്ല ഭവനം ഉണ്ടാക്കി കൊടുക്കട്ടെ, ആമ്മേൻ 🙏🥰

  • @pradeeshani2239
    @pradeeshani2239 Před 3 lety +99

    അണ്ണാൻ കുഞ്ഞും തന്നാലായത്.. ഒരു ചെറിയ സംഖ്യ ഞാനും അയക്കാം

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 Před 3 lety +4

      ദൈവം നിങ്ങക്ക് സർവ്വ ഐശ്വയര്യവും നൽകി അനുഗ്രഹിക്കട്ടെ.. ആ നല്ല മനസിന്. ഒരു ബിഗ് സല്യൂട്ട് 🙏🙏

    • @sirajpp2591
      @sirajpp2591 Před 3 lety +1

      He manushyare ..........red slte

  • @hashimck1107
    @hashimck1107 Před 3 lety +147

    താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ ഇതായിരിക്കും...

    • @silvydavis3471
      @silvydavis3471 Před 3 lety +1

      വീട് കുറച്ച് neat ആകി വയകാമായിരുനു

  • @gpnayar
    @gpnayar Před 3 lety +111

    ഒരു വിഡിയോയിലും ഈ വക കാഴ്ചകൾ കാണാൻ കഴിയില്ല. ഇന്ത്യയിലെ ഗ്രാമജീവിതം ഇത്രയ്ക്കു തുറന്നു കാട്ടി തന്ന അഷ്റഫിന് അഭിവാദ്യങ്ങൾ.

  • @sathyaprakasanp8896
    @sathyaprakasanp8896 Před 3 lety +4

    അഷ്റഫേ ഇത് ഇതൊക്കെ കാണുമ്പോൾ മനുഷ്യനെന്താണ് എന്നറിയുന്നു.. വേലിക്കെട്ടുകൾ തീർക്കുന്ന മതങ്ങളോട് തീവ്ര വെറുപ്പും അവരുടെ മുഖങ്ങളിലെ സന്തോഷവും ദൈന്യതയും കാണുമ്പോൾ വ ത്തൊരു ഫീൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @staymad.thatstheonlyway2480

    ഒരാൾക്ക് ഇഷ്ടമില്ലാത്ത ജോലി ചെയ്യുമ്പോഴുണ്ടാകുന്ന വിരസതയും ഇഷ്ടമുള്ള കാര്യം നിരന്തരമായി ചെയ്തു കൊണ്ടിരിക്കുമ്പോഴുള്ള സന്തോഷവും ഉന്മേഷവും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുന്നവരുടെ സമാധാനവും നിറഞ്ഞ നല്ലൊരു വീഡിയോ....

  • @juminishad6793
    @juminishad6793 Před 3 lety +223

    ഇവരുടെ ഒക്കെ ജീവിത സാഹചര്യം കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാർ അൽഹംദുലില്ലാഹ് ആയിരം വട്ടം 😪😪😪😪😪😪😪

  • @rajeshlb1323
    @rajeshlb1323 Před 3 lety +223

    അവരുടെ സ്നേഹവും ആഥിത്യ മര്യാദയും വളരെ നല്ലതാണ്. ഇവിടെയാണ് നമ്മൾ നന്മ കാണിക്കേണ്ടത്. അവരെ സഹായിക്കാൻ അഷറഫ് ഒരു നിമിത്തമായി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jinoopmoitheen
    @jinoopmoitheen Před 3 lety +8

    പണ്ട് തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിൽ കുട്ടികളുമായി പേരക്ക പറിക്കുന്ന നിങ്ങളെ കണ്ടിട്ടുണ്ട്. അന്ന് മുതൽ നിങ്ങളുടെ big ഫാൻ ആണ്. U are good human being. തീർച്ചയായും നിങ്ങളോട് സഹകരിക്കും
    👌

  • @samurai81972
    @samurai81972 Před 3 lety +2

    ഇത്തരം ബ്ലോഗുകളാണ് വേണ്ടത്‌ ശരിക്കും രാജ്യത്തിന്റെ ആത്മാവിലൂടെയാണ് നിങ്ങളുടെ സഞ്ചാരം..
    പച്ചയായ ജീവിതങ്ങൾകണ്ട്‌ നിറഞ്ഞുപോയി..
    നന്ദി അഷ്രഫ്‌ & ബിബിൻ

  • @tmjuraijvengad8966
    @tmjuraijvengad8966 Před 3 lety +337

    റൂട്ട് റെക്കോർഡ് ഫാൻസ് അറഞ്ചം പുറഞ്ചം ലൈക്കും ഷെയറും നമുക്കും വേണം ഒരു മില്യൻ

  • @varghesemathew4316
    @varghesemathew4316 Před 3 lety +201

    VARGHESE MATHEW has sent an international remittance of INR 4000.00 to febina
    A small amount from Saudi Arabia 🙏

  • @sajadsarkar
    @sajadsarkar Před 3 lety +6

    ഓരോ സംസ്ഥാനവും ഓരോ രാജ്യമാണ് !. എന്ത് സുന്ദരമാണ് നമ്മുടെ രാജ്യം.
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ട്രാവൽ വ്ലോഗർ ആണ് അഷ്‌റഫ്. ഇന്ത്യ ബംഗ്ലാദേശ് അതിർത്തി വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് താങ്കളുമായി ഒന്ന് സംസാരിക്കണമെന്നുണ്ട്.
    കൂടുതൽ യാത്രചെയ്യുന്നതിലല്ല ചെയ്യുന്ന യാത്ര ഭംഗിയാവണം സമയമെടുത്ത് ചെയ്തോളൂ ഡിയർ ബ്രദർ.

  • @loveallintheworld
    @loveallintheworld Před 3 lety +9

    ശെരിക്കും ഹൃദയം തകർത്തു പോകുന്ന കാഴ്ചകൾ 😢
    ദൈവം സഹോദരനിലൂടെ ഒരു വഴി തുറന്നുകൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @shameermanjeri504
    @shameermanjeri504 Před 3 lety +246

    ശരിക്കും നന്ദി പറയേണ്ടത് ഇവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയ സച്ചുവിനോടും കൂടിയാണ് താങ്ക്യു സച്ചു

  • @user-ww7uz6ci8x
    @user-ww7uz6ci8x Před 3 lety +88

    ഓട് ഇട്ടത് ആണെങ്കിലും എനിക്ക് ഒരു വീട് ഉണ്ടല്ലോ അൽഹംദുലില്ലാഹ് ഞാനൊക്കെ എത്രഭാഗ്യവാൻ

  • @akbarjeddahmalappuram3263
    @akbarjeddahmalappuram3263 Před 3 lety +102

    കമൻ്റ് വീണ്ടും വീണ്ടും വായിച്ച് സന്തോശിക്കുന്നത് ഞാൻ മാത്രമാണോ

  • @anishgopi7995
    @anishgopi7995 Před 3 lety +3

    ഒറീസ്സയിലും ബംഗാളിലും ആളുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്.... ചുമ്മാ ജീവിക്കുന്ന കുറെ പാവങ്ങൾ.... അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മൾ സമ്പന്നരാണ്

    • @anaskt5765
      @anaskt5765 Před 3 lety

      ശരിയാണ് കേരളം ഒരു 30 വർഷം പിന്നോട്ട് പോയാൽ ഉള്ള അവസ്ഥയാണ് ഇപ്പോഴും അവിടെ ഉള്ളത്

  • @MrMambally
    @MrMambally Před 3 lety +106

    അഷ്‌റഫ്‌ ബ്രോ പറഞ്ഞാൽ ഇടം വലം നോക്കാതെ ചെയ്തിരിക്കും...❤

    • @salihnp
      @salihnp Před 3 lety +2

      👍👍

    • @rafeeqhameed1739
      @rafeeqhameed1739 Před 3 lety +2

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍

    • @muneertp8750
      @muneertp8750 Před 3 lety +2

      ഏതാനും മാസങ്ങൾക്കകം അവർ നല്ലൊരു വീട്ടിൽ താമസം തുടങ്ങി എന്ന വാർത്ത കേൾക്കും. തീർച്ച

  • @subeernani2737
    @subeernani2737 Před 3 lety +262

    നമ്മളെക്കൊണ്ട് കഴിയുന്ന ഒരു സംഖ്യ സംഭാവന ചെയ്തുകൊണ്ട് ഈ കുടുംബത്തെ നമുക്ക് സപ്പോർട്ട് ചെയ്തു കൂടെ 👍

    • @Subeer-px2zz
      @Subeer-px2zz Před 3 lety +2

      👍❤️❤️

    • @tmjuraijvengad8966
      @tmjuraijvengad8966 Před 3 lety +2

      ❤️❤️👍

    • @chandrakumar8770
      @chandrakumar8770 Před 3 lety +6

      പണം ഉള്ളവന് മനസമാദാനം ഇല്ല, മനസ്സമാധാനം ഉള്ളവന് പണം ഇല്ല...

    • @sainudheenmeppadi6601
      @sainudheenmeppadi6601 Před 3 lety +7

      അഷ്റഫ് ബായി ഒരു പാട് ആളുകളുടെ വീഡിയോ കാണാറുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോ മനസിൽ പതിയുന്ന രീതിയിലുള്ള അവതരണം ,🌹❤️

    • @UVblogs
      @UVblogs Před 3 lety +2

      Yes

  • @manikuttanbaby1482
    @manikuttanbaby1482 Před 3 lety +119

    ഞാൻ കെട്ടിടം പണിക്കരാണ് പണി തുടഗുബോൾ വിളിക്കണം

  • @nichoosworld2692
    @nichoosworld2692 Před 3 lety +1

    കഥയല്ലിത് ജീവിതം എങ്കിലും ജീവിതങ്ങളുടെ നേർചിത്രമാണ് നിങ്ങളുടെ ഓരോ വ്ലോഗും ....
    ഈ പറഞ്ഞ അവരെ പോലുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ ആവശ്യമാണ് ....
    അത് പോലെ തന്നെ അഷ്‌റഫ് ഭായ് പോകുന്ന സാധാരണ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഒരു ചെറിയ മധുരം ,ഓരോ മിട്ടായി കൊടുക്കണം .... അവരുടെ ഇങ്ങനെയുള്ള ചെറിയ സന്തോഷങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും സന്തോഷങ്ങൾ

  • @Jasuzs
    @Jasuzs Před 3 lety +235

    ഈ കുടുമ്പത്തെ സഹായിക്കാൻ എനിക്ക് സാഹചര്യം ഒരുക്കിത്തന്ന എന്റെ അശ്‌റഫ്‌ക്കാക്കും ടീമിനും ഒരായിരം നന്ദി.

    • @plackanboss9031
      @plackanboss9031 Před 3 lety +2

      ❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @_kevi_n
    @_kevi_n Před 3 lety +81

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്......💯💯
    മറ്റു ചാനലുകളിൽ നമ്മുക്ക് യാത്രകൾ കാണാം......
    പച്ചയായ ജീവിതം കാണാൻ Ashraf ikka വേണം....👍👍

  • @TrailerDriverKL57KSA
    @TrailerDriverKL57KSA Před 3 lety +10

    "ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എന്നാൽ ആകാശത്തള്ളവൻ നിങ്ങളോട് കരുണ കാണിക്കും"
    കഥയല്ലഇത് ജീവിതം.
    ദുരിതകടലാണ് ഇവരുടെ ജീവിതം,കാണാതെ പോവരുതേ..എല്ലാവരും അവർക്ക് ഒരു കൈത്താങ്ങ് ആവുക.

  • @safoorasali837
    @safoorasali837 Před 3 lety +17

    😍😍😍
    ഇതൊക്കെയാണ് ട്രാവൽ വ്ലോഗ് 👍👍👍
    മനുഷ്യരെ അറിഞ്ഞു ഭാരതത്തെ അറിഞ്ഞു

  • @naseerck4136
    @naseerck4136 Před 3 lety +329

    അക്ഷരങ്ങൾ അച്ചടിച്ചുക്കൂട്ടിയ പുസ്തകതാളിൽ നിന്നും നമ്മൾ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ..

  • @vipinezn
    @vipinezn Před 3 lety +83

    ബ്രോ ആ വീടും ചുറ്റുപാടും കണ്ടപ്പോൾ ഒരുപാടു വിഷമം ആയി എന്നെ കൊണ്ട് പറ്റുന്ന ഒരു സഹായം ഞാനും ചെയാം

  • @sajeedm2997
    @sajeedm2997 Před 3 lety +1

    എനിക്ക് സ്വന്തമായിട്ട് വീടില്ലെങ്കിലും ഇവരുടെ അവസ്ഥയുമായി നോക്കിയാൽ ഞാനെല്ലാം സ്വർഗ്ഗത്തിലാണ്. എന്റെ വക ചെറിയ സംഭാവന ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @aslammeethal3876
    @aslammeethal3876 Před 3 lety +1

    താങ്കളുടെ ഉദ്യമം വിജയിക്കുക തന്നെ ചെയ്യും ഇൻഷാ അല്ലാഹ്.....! അവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് അതു കൂടെ താഴെ കൊടുത്താൽ വീട് ശേഷവും വല്ലവർക്കും സഹായിക്കണമെന്ന് കരുതിയാൽ അതൊരു ഉപകരമായിരിക്കും..ടീച്ചർക്കും ഒരുപാടു നന്ദി...!

  • @anasmac6751
    @anasmac6751 Před 3 lety +92

    കാല്‍ ഇല്ലാത്തവന് കണ്ടപ്പോള്‍ ചെരിപ്പു ഇല്ല എന്ന എന്റെ ദുഃഖം തീര്‍ന്നു എന്ന കവി വചനം എത്ര ശരിയാ
    താഴേക്ക് നോക്കിയാൽ തീരാവുന്ന പ്രയാസങ്ങള്‍ മാത്രമാണ് നമ്മക്ക് ഉള്ളത്.
    Alhamdhu LILLAH

  • @shafitravel
    @shafitravel Před 3 lety +46

    എന്നും യൂട്യൂബ് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടാകാറുണ്ട്.. പക്ഷേ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. കഴിയുന്നവർ ഈ കുടുംബത്തെ സഹായിക്കുക..🙏🙏🙏

  • @shibink4381
    @shibink4381 Před 3 lety +9

    ഇതാണ് യഥാർത്ഥ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ യാത്ര 🥰🥰 നിങ്ങള് മുന്നോട്ട് തന്നെ പോകു. പുറകെ ഞങ്ങൾ എല്ലാവരും ഉണ്ട് 🥰🥰🥰

  • @v3travelvlogsv3travelvlogs20

    ഞാൻ കാർപെന്റെർ ആണ്, കാർപെന്റെർ വർക്ക്‌ ഞാൻ ചെയ്തു തരാം ഫ്രീ ആയി,

  • @SunilKumar-jf3jg
    @SunilKumar-jf3jg Před 3 lety +111

    അവരെ സഹായിക്കാനുള്ള മനസിനു വലിയ ഒരു salute
    ഞാനും ഒരു ചെറിയ സഹായം ചെയ്യാം ദൈവം അനുഗ്രഹിക്കട്ടെ

  • @sabastianbennacan8310
    @sabastianbennacan8310 Před 3 lety +129

    അവരുടെ ജീവിതം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എന്ന് അനുഭവം ഉള്ളവർ

    • @mohdmusthafa841
      @mohdmusthafa841 Před 3 lety

      Really touching video

    • @babger2009
      @babger2009 Před 3 lety

      30 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒറീസയിലെ ഭുവനേശ്വറിൽ ജോലി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി അന്ന് ചില ഗ്രാമങ്ങൾ സന്ദർശിച്ചിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി അന്നത്തെ അവസ്ഥയിൽനിന്ന് തെല്ലും മാറ്റം സംഭവിച്ചിട്ടില്ല എന്ന്.

  • @afnanlatif4883
    @afnanlatif4883 Před 3 lety +1

    വീഡിയോ കണ്ട് കഴിഞ്ഞപ്പോള്‍ അവരിലൊരാളായത് പോലെ തോന്നി.
    ഉള്ളത്കൊണ്ട് സന്തോഷത്തില്‍ കഴിയുന്ന ആ ഗല്ലിയിലുള്ളവരെയൊക്കെ കാണുമ്പോള്‍ ഒരുപാട് സൗഭാഗ്യങ്ങളുണ്ടായിട്ടും മനസ്സറിഞ്ഞ് ഒന്ന് ചിരിക്കാനോ സന്തോഷിക്കാനോ കിട്ടിയ അനുഗ്രഹങ്ങളില്‍ നാഥനോട് ഒന്ന് നന്ദിപറയാനോ ഞാനടക്കമുള്ളവര്‍ക്ക് കഴിയാറില്ല എന്നതാണ് സത്യം.

  • @fathimathuljenna
    @fathimathuljenna Před 3 lety +30

    Ashraf ബായ് .., ഞാനും അയച്ചീട്ടുണ്ട് ചെറിയ ഒരു സംഖ്യ.
    junior രഞ്ജിത്ത്കുമാർ ...🤣🤣അത് പൊളിച്ചു...🤣🤣👍

  • @bichavaabdurahman5563
    @bichavaabdurahman5563 Před 3 lety +36

    യാത്രകൾ ആസ്വദിക്കാൻ വേണ്ടി മാത്രമല്ല തിരിച്ചറിവുകൾക്ക് കൂടി വേണ്ടിയാണ് നമുക്ക് നമ്മളെ തന്നെ
    ലോകത്തിലെ എല്ലാവരെയും നമുക്ക് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ കുടുംബത്തിന് എങ്കിലും ഒരു സഹായം എത്തിക്കാൻ
    നമുക്ക് ശ്രമിക്കാം

  • @sajadeksaju9483
    @sajadeksaju9483 Před 3 lety +135

    വീഡിയോ കാണുന്നവർ ഒരു പത്തു രൂപ അയച്ചു കൊടുക്കുകയാണെങ്കിൽ മിനിമം ഒരു ലക്ഷം പേർ കാണുന്നുണ്ട് അതിൽ അൻപതിനായിരം പേര് കട്ടക്ക് നിൽക്കുന്ന അവരായിരിക്കും അങ്ങനെ അയക്കുകയാണെങ്കിൽ 5 ലക്ഷം രൂപ വർക്ക് കിട്ടും🥰🥰

  • @eajaleel7112
    @eajaleel7112 Před 3 lety +26

    അഷ്റഫിക്കാൻ്റെ ഈ വീഡിയോ കണ്ട് അറിയാതെ കണ്ണ് നനഞ്ഞവർ ആരൊക്കെ?
    അത്യാവശ്യം സുഖ സൗകര്യങ്ങളൊക്കെയുണ്ടായിട്ടും ,സന്തോഷിക്കാതെ, പരാതിപ്പെടുന്ന പുതു തലമുറ ഇന്ത്യയിലെ ഈ ഗ്രാമജീവിതങ്ങളൊക്കെ ഒന്നു കണ്ടിരുന്നെങ്കിൽ ...
    ഉള്ള സൗകര്യങ്ങളിൽ തൃപ്തിപ്പെടുകയും സന്തോഷിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നവർക്ക് തീർച്ചയായും അനുഗ്രഹങ്ങൾ കിട്ടും....
    എന്തായാലും അഷ്റഫ്ക്കയെ ദീദിയുടെ വീട്ടിലേക്ക് കൊണ്ടു പോയ സച്ചു ടീച്ചർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ...👍
    ബോറിംഗ് ഒഡീഷ ലൈഫ് !😀😀

  • @jusjo709
    @jusjo709 Před 3 lety +1

    അഷ്‌റഫ്‌ ഇക്കയുടെ ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോ ഇടയ്ക്കു എപ്പോഴോ അറിയാതെ കണ്ണൊന്ന് നിറഞ്ഞു. ഇക്കയുടെ നാലു ലക്ഷം Subscribersil ഈ വീഡിയോ കാണുന്നവരിൽ ഒരു ലക്ഷം പേരെങ്കിൽ ഞാൻ ഉൾപ്പടെ അത്രയും ആളുകൾ 50₹ വെച്ചെങ്കിലും അക്കൗണ്ടിൽ ഇട്ടു കൊടുത്താൽ ആ പാവങ്ങൾക്ക് നല്ലൊരു വീട് പണിയുവാൻ സാധിക്കും 🙂അങ്ങനെ എങ്കിൽ അവർക്കു വീട് എന്ന സ്വപ്നം എത്രയും പെട്ടെന്നുതന്നെ സഫലം ആകും. 👍
    ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞു കൊണ്ടുള്ള ഇക്കയുടെ യാത്ര ഇനിയും തുടരട്ടെ 🙂🙏

  • @shifadkalathil4112
    @shifadkalathil4112 Před 3 lety +46

    സച്ചുവിന് ഒരു സാമൂഹിക പ്രവർത്തക ആകാൻ യോഗ്യത ഉണ്ട് 👍👍👌

    • @muneertp8750
      @muneertp8750 Před 3 lety

      അവർ ഒരു ആക്റ്റീവിസ്റ്റ് ആണ്. Fb page നോക്കു

  • @sreenivasrama9169
    @sreenivasrama9169 Před 3 lety +149

    I sent 2000 rupees through UPI given in video description.

  • @JiginaArun
    @JiginaArun Před 3 lety +77

    അവർക്ക് ഒരു bank account എടുത്ത് കൊടുത്തു അത് publish ചെയ്താൽ മതി ആയിരുന്നു. കൂടുതൽ വിവാദങ്ങളിൽ ഇനിയും ഇക്ക വീഴരുത് അത് കൊണ്ട് പറഞ്ഞൂ എന്നേ ഉള്ളൂ......

    • @JiginaArun
      @JiginaArun Před 3 lety +3

      @Neethu ഇക്കാക്ക് അറിയാം എന്തെല്ലാം മുൻപ് നടന്നിട്ട് ഉണ്ട് എന്ന്....

  • @assainarkutty9210
    @assainarkutty9210 Před 3 lety +4

    വളരെ നല്ല കാര്യം .... എന്നിൽ നിന്നുള്ള ഒരു ചെറിയ സഹായം ഞാനും അയക്കാം.... അവർ ഇപ്പോൾ താമസിക്കുന്ന ഇടം തൽക്കാലം ഒന്നു അടിസ്ഥാന സൗകര്യപ്പെടുത്തി കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും. ആ കുട്ടികളുടെ ഡ്രസ്സുകൾ വെക്കുവാൻ ഒരു നല്ല അലമാര, ഒരു കട്ടിൽ, അതുപോലെ ഉള്ള സ്ഥലം ഒന്നു Arrange ചെയ്ത് എല്ലാവർക്കും ഒന്നു സുഖമായി കിടക്കാൻ കഴിയുന്ന വിധത്തിലാക്കാൻ കഴിയുകയാണെങ്കിൽ നന്നായിരിക്കും. ചേരിയായതു കൊണ്ട് ഇപ്പോൾ താമസിക്കുന്ന ഇടം തന്നെ ഒരു പക്ഷേ പുറമ്പോക്ക് ആയിരിക്കാം. സർക്കാറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതു കൊണ്ടുതന്നെ സമാന്തരമായി അവിടെ മറ്റൊരു വീടു പണി സ്വന്തമായി നടത്താൻ അനുവദിക്കുമോ എന്നറിയില്ല. അതുകൊണ്ട് ഇപ്പോൾ താമസിക്കുന്ന വീട് അധിക ചിലവ് ഇല്ലാത്ത തരത്തിൽ ഒന്നു സൗകര്യപെടുത്തി കൊടുക്കുകയും പിന്നീട് അവിടെയോ അല്ലെങ്കിൽ safe ആയ മറ്റൊരിടത്തോ fund ഉണ്ടെങ്കിൽ വീട് വെക്കുകയും ചെയ്യാവുന്നതാണ്.

  • @azeezpr
    @azeezpr Před 3 lety +109

    കാഴ്ചക്കിടയിൽ പല തവണ നെഞ്ചിൽ തികട്ടി വന്ന ഗദ്ഗദം കണ്ണിൽ നനവ് പടർത്തി.!!😥
    ചോർന്നൊലിക്കാത്ത ഇവരുടെ വീടിന്റെ കാഴ്ച കാണാൻ കാത്തിരിക്കുന്നു.. 😍

  • @BR-vu8wx
    @BR-vu8wx Před 3 lety +129

    സഹായിക്കാൻ പറ്റുന്നവരെക്കെ ഈ കുടുംബത്തെ സഹായിക്കാൻ അഷ്റഫ് ഇക്കയുമായി സഹകരിക്കുക

    • @radhakrishnankattayat6799
      @radhakrishnankattayat6799 Před 3 lety +1

      ആ ബേക്ക് ഗ്രൗണ്ട് സംഗീതം ഗംഭീരമായിട്ടുണ്ട്

  • @salimanangadi5021
    @salimanangadi5021 Před 3 lety +13

    മാഷാ അള്ളാ നല്ല തീരുമാനം എൻറെ യാത്രയിലും ഇത്തരം അവസ്ഥകളെല്ലാം കണ്ടിരുന്നു പക്ഷേ 1998 ൽ ഇത്തരം സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ ഒന്നും കളക്റ്റ് ചെയ്തുകൊടുക്കാൻ ആയില്ല എന്നാലും യാത്രയ്ക്കിടയിൽ നമ്മളിൽ ഉള്ളത് പങ്കുവെച്ച് പോരേണ്ടി വന്നു,

  • @jayakumarpk7528
    @jayakumarpk7528 Před 3 lety +8

    എന്താ പറയുക മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാനും അവരെ സഹായിക്കാനും കാണിക്കുന്ന നിങ്ങളുടെ മനസ് അതാണ് ബ്രോ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്.ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💐💐🌹🌹

  • @betterlifens
    @betterlifens Před 3 lety +32

    എന്നെക്കൊണ്ട് കഴിയുന്ന ചെറിയ ഒരു സഹായം ഞാൻ ചെയ്തിട്ടുണ്ട്...
    ദൈവം എല്ലാവർക്കും നല്ലതു വരുത്തട്ടെ❣️

  • @shihabmpm6151
    @shihabmpm6151 Před 3 lety +49

    7:24-10:00
    ഈ പറഞ്ഞത് ഒരു നല്ല ആശയമാണ് കഴിയുന്നവർ സഹായിക്കുക...
    ഇവരുടെയൊക്കെ അവസ്ഥ കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗൃവാൻമാരാണ് 😢

  • @asvlogalwayssmilebyanasvar6030

    ആ സാഹചര്യത്തിലും ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് കണ്ണ് നിറയുകയാണ് ചെയ്തത്..
    ഇവരൊക്കെ ഇങ്ങനെയാണോ വളരേണ്ടത് ഒരു ജനാധിപത്യ രാജ്യത്ത്...😢😢😢
    ഒരുപാടു ചോദ്യങ്ങളുണ്ട് അഷ്‌റഫ്‌ ഇക്കാ നിങ്ങളുടെ വീഡിയോയിൽ...❤️

  • @sadanclick7618
    @sadanclick7618 Před 3 lety

    അഷ്റഫ്, നിങ്ങൾ വലിവനാണ്, നിങ്ങളും കൂട്ടുകാരും യഥാർത്ഥത്തിൽ ഒരു പുണ്യസ്ഥലമാണ സന്ദർശിച്ചത് കണ്ടതും കടാക്ഷിച്ചതും ഒരുപാട് യഥാർത്ഥ, ദൈവങ്ങളേക്കാൾ ഉയർന്ന നിലവാരത്തിലുള്ള മനുഷ്യരെയാണ് കണ്ടത്. സ്നേഹം അങ്ങിനെയാണ് അത് നഷ്ടപെടുമ്പോളാണ് നരകം ആവുന്നത്. അഷ്റഫ് നിങ്ങളുടെ സ്ഥാനവും മഹിമയും പേരും സ്വർണ്ണലിപികളാൽ ആലേഖനം ചെയ്തു കഴിഞ്ഞു നന്മനിറഞ്ഞവരുടെ മനസ്സിൽ. സുഹൃത്തുക്കൾ എല്ലാവരും പ്രതീക്ഷിച്ചതിലും അപ്പുറം, തലയുയർത്തി നിൽക്കുന്ന പൂക്കൾ പോലെ അത്ഭതങ്ങളായ ഫലങ്ങൾ നിരത്തി നിർത്തിയിട്ടുണ്ട്. അവർക്കു ആത്മാർത്ഥ മായ സന്ദോഷം പങ്ക് വെയ്ക്കുന്നു.

  • @shandev9879
    @shandev9879 Před 3 lety +196

    ഇക്കാ പറ്റുമെങ്കിൽ കൊറച്ചു ചോക്ലേറ്റോ അല്ലെങ്കിൽ മിടായിയോ എപ്പഴും കയ്യിൽ വെക്കാണെങ്കി നന്നായിരിക്കും, വില്ലേജിൽ പോവുമ്പോ കൊച്ചു മക്കൾക്ക് കൊടുക്കാം...

    • @mrkannadiga315
      @mrkannadiga315 Před 3 lety +6

      Njanum orthu ...chocolate kodukkunna karyam

    • @SS-rx7pd
      @SS-rx7pd Před 3 lety +3

      അവർക്ക് ഒരു മിട്ടായി കിട്ടുന്നത് പോലും ഒരു നിധി പോലെയാകും.

    • @rahuldevsahadevan5579
      @rahuldevsahadevan5579 Před 3 lety +3

      ചില പ്പഴ് അബദ്ധമാകും കുട്ടികളെ തട്ടി കൊണ്ട് പോകുന്ന വ രെന്ന് തെറ്റിധരിച്ച പ തല്ലികൊല്ലാനു o വഴിയുണ്ട്.

    • @mohammedziyad299
      @mohammedziyad299 Před 3 lety

      @@rahuldevsahadevan5579 s bro

    • @afsalap3484
      @afsalap3484 Před 3 lety

      ഇന്നലെ വീഡിയോ കണ്ടപ്പോൾ ഞാനും ഓർത്തു ഇത്..

  • @vasubhaifernswala2486
    @vasubhaifernswala2486 Před 3 lety +8

    ഹലോ അഷ്‌റഫും സുഹൃത്തുക്കളും. ഞാൻ ഇന്നത്തെ എപ്പിസോഡ് കാണാൻ തുടങ്ങി. വീടിന്റെ മെച്ചപ്പെടുത്തലിനോ പുനരധിവാസത്തിനോ വേണ്ടി ഞാൻ കുറച്ച് പണം സംഭാവന ചെയ്യാൻ പോകുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ മനസ്സിലുള്ള ഉചിതമായ തുക എന്താണ്? ആവശ്യത്തിലധികം സംഭാവനകൾ ലഭിക്കുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. കൂടുതൽ ആളുകളെ സംഭാവന ചെയ്യാൻ ഞാൻ ശ്രമിക്കും. മലയാളത്തിൽ ഞാൻ അത്ര നിപുണനല്ലാത്തതിനാൽ നിങ്ങൾ കാണുന്നത് ഗൂഗിൾ വിവർത്തനമാണ്

  • @prasannanar1705
    @prasannanar1705 Před 3 lety +47

    മച്ചാനെ കരയിക്കല്ലേ ചെറിയ സഹായം അയ്യയ്ക്കുന്നു

  • @binujohn925
    @binujohn925 Před 3 lety +2

    ഇതാണ് ആഘോഷം സന്തോഷം ജീവിതം അറിയേണ്ട ജീവിതം bro എൻ്റെ contri ഇട്ടിട്ടുണ്ട് ബ്രോ പറ്റുന്ന പോലെ ഇവരെയൊക്കെ സഹായിക്കൂ പുണ്യം കിട്ടാൻ ഒന്നും അല്ല നമ്മുടെയൊക്കെ കടമയാണ് ...

  • @ravisankarpta
    @ravisankarpta Před 3 lety +475

    I transferred Rs. 2000/- .

  • @riyaschennariyil9145
    @riyaschennariyil9145 Před 3 lety +81

    അദ്യം ആയിട്ടാണ് യൂടുബ് വിഡിയോക് comment ഇടുന്നത് ,ഞിങ്ങൾ വേറെ ലെവലാണ് ഭായ് 👏, ആ കുടുമ്പത്തിനെ സഹായിക്കാൻ ചെറിയ ഒരു തുക അയച്ചിട്ടുണ്ടുണ്ട് 😍

  • @sajidchakkamthodi3828
    @sajidchakkamthodi3828 Před 3 lety +6

    ചോക്ലേറ്റ് കിട്ടിയപ്പോൾ ഒരു പെൺകുട്ടി അതുമായി വേഗത്തിൽ ഓടിപോയി, i think അത് ചിലപ്പോൾ അവളുടെ കുഞ്ഞു അനുജത്തിക്കോ അനുജനോ കൊടുക്കാൻ വേണ്ടി ആയിരിക്കണം, ശരിക്കും feel ചെയ്തു😪😪😪. എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ( എന്റെ വിഹിതം ഞാൻ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് )

    • @shakirrhman7467
      @shakirrhman7467 Před 3 lety

      Please karayikaruth 🥲🥲🥲🥲🥲🥲🥲🥲

  • @bijupn7739
    @bijupn7739 Před 3 lety +2

    ബിബിൻ ബ്രോ ആളൊരു പുലിയാണ്... ഇക്കായുടെ അവരെ സഹായിക്കാൻ കാണിച്ച ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @mspsalipallimalil168
    @mspsalipallimalil168 Před 3 lety +51

    20k തുടങ്ങിയതാണ് നിങ്ങളുടെ കൂടെ ഇന്ന് 400k എത്തിയതിൽ സന്ദേശം എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് 😍👍

  • @ksa7010
    @ksa7010 Před 3 lety +121

    ആ ഗ്രാമത്തിലെ ആൾക്കാരും കുട്ടികളും എന്ത് സ്നേഹം ഉള്ളവരാണ് അവരുടെ സ്നേഹം കണ്ടാൽ ആർക്കായാലും സന്തോഷം തോന്നും,,🥰😘😘

  • @saishkrishvlogz295
    @saishkrishvlogz295 Před 3 lety +13

    ഒന്നും പറയാനില്ല. ഫുൾ കണ്ടു തീർത്തു. മനസ്സ് നിറഞ്ഞു. കണ്ണും 🙏🙏🙏

  • @texlinesoxx
    @texlinesoxx Před 3 lety +4

    എത്രയും പെട്ടെന്ന് ഇവിടുന്നു രക്ഷപ്പെടണം -എവിടേക്ക്.. ഇതാണ് ശരിക്കും ഉള്ള ഇന്ത്യ.. ലൈബ്രേറിയൻ തനി കേരളീയ ശൈലി തന്നെ

  • @_kevi_n
    @_kevi_n Před 3 lety +45

    എല്ലാവരും അവരാൽ കഴിയുന്ന സഹായം ചെയ്യണേ.... ആ വീടിന്റ അവസ്ഥ കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി...
    നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവരാ thank god❤️
    കഴിയുന്ന പോലെ എല്ലാവരും സഹായിക്കാൻ നോക്കണേ....🙏🙏

  • @noushadok6234
    @noushadok6234 Před 3 lety +37

    ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അവരുടെ വീടും ജീവിത ശൈലിയും എല്ലാം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി .. ഏതായാലും ആ കുടംബത്തിനെ സഹായിക്കാൻ തോന്നിയ മനസ്സിന് ഒരു പാട് നന്ദി..

  • @traveltubemalayalam9542
    @traveltubemalayalam9542 Před 3 lety +9

    ഓരോ എപ്പിസോഡിലും ഓരോ ജീവിതം ഉണ്ട്...... great work Man ❤️❤️❤️❤️

  • @Adharshsai
    @Adharshsai Před 3 lety +3

    Ningal aanu macchane sherikkum traveller... Bikeil india ude molil vare poi varunne kureper und. But ethinte 1000 il oru santhosham avark kittittundakilla. Iam satisfied with your video... Aa feel kitti bro.💖😘